Friday, June 28, 2013
നാണം2
തന്നെ നോക്കി 'അയ്യോ താങ്കളറിയുന്നില്ലേ താങ്കള്‍ നഗ്‌നനാണെന്ന്?' എന്നു ചോദിച്ച കുട്ടിയെ നോക്കി നാണമില്ലാതെ രാജാവ് കണ്ണുരുട്ടി:'തിന്നാനും ഉടുക്കാനും തരുന്ന എന്നോടിത് മുഖത്തുനോക്കിപ്പറയാന്‍ നാണമില്ലേടാ നിനക്ക്?'
നാണം.
മനുഷ്യനെ മൃഗത്തില്‍ നിന്നു വേര്‍തിരിക്കുന്നതെന്താണ്?
നാണം.
അവനില്‍ നാണമുണ്ടാക്കിയതെന്താണ്?
വിലക്കപ്പെട്ട കനി.
കനി തിന്നുണ്ടായ നാണം തന്നെ പിന്നീടവനെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.
നാണംകെട്ടവനാക്കിക്കൊണ്ടേയിരിക്കുന്നു.
ഓരോ തവണ നാണം കെടുമ്പോഴും
അതെങ്ങനെ അതിജീവിക്കുമെന്നറിയാതെ പതറുമ്പോഴും
അവന്‍ പശ്ചാതപിക്കുന്നുണ്ടാവാം.
അറിവുണ്ടായില്ലായിരുന്നെങ്കിലും വേണ്ടില്ല,
ദൈവമേ എനിക്കെന്തിനു നീ നാണം തന്നു?
അറിവുള്ളവനായിട്ടും നീയെന്തേ
നിരന്തരം
എന്നെയിങ്ങനെ നാണംകെടുത്തുന്നു?

Thursday, June 27, 2013
State TV Award for the best article on TV 2012
Kerala State Television Award for the best article on TV for my article paramparakalkkethire peedana case edukkanam published in Kalakaumudi. to read click this link
Wednesday, June 26, 2013
Kanyaka Kitchen Queen season 2 telecast in Kairali TV on 26th June 2013
Monday, June 03, 2013
ഋതുപര്‍ണ ഘോഷ്:ആത്മാവിനു നേരെ പിടിച്ച ക്യാമറ
എ.ചന്ദ്രശേഖര്‍
ജനപ്രിയതയും കലാമൂല്യവും തമ്മിലുള്ള അതിരുകള്‍ മായ്ച്ചുനീക്കിയ സിനിമയാണ് ബംഗാളിലേത്. സത്യജിത് റായിയുടെയും ഋത്വിക് ഘട്ടക്കിന്റെയും മൃണാള്‍ സെന്നിന്റെയും മറ്റും സിനിമകള്‍, ചലച്ചിത്രഭാഷയില്‍ വിപഌവങ്ങള്‍ക്കു തിരികൊളുത്തിയപ്പോഴും പ്രദര്‍ശനശാലകളില്‍ തിങ്ങിനിറഞ്ഞ പ്രേക്ഷകര്‍ക്കുമുന്നിലാണു പ്രദര്‍ശിപ്പിക്കപ്പെട്ടത്. എങ്കിലും, അവയുടെ ചലച്ചിത്രപരമായ ജനുസ് സമാന്തരസിനിമയുടേതുതന്നെയായിരുന്നു.മുഖ്യധാരാ ബംഗാളിസിനിമ അവിടെയും ഒരല്‍പം മാറിത്തന്നെ നിന്നു.ഈ മുഖ്യധാരയിലേക്കാണ് അനിതരസാധാരണമായ പ്രതിഭാവിലാസവുമായി, ലേശം സ്‌ത്രൈണശരീരഭാഷയുമായി ഒരു ചെറുപ്പക്കാരന്‍ കടന്നുവന്നത്, രചയിതാവായി, സംവിധായകനായി, അഭിനേതാവായി...എല്ലാം. ഋതുപര്‍ണ ഘോഷ് എന്ന ആ ചെറുപ്പക്കാരന്റെ ഉനിഷേ ഏപ്രില്‍ എഴുതിയ വിജയചരിത്രം ഇനിയും ബംഗാളി സിനിമ തിരുത്തിക്കുറിച്ചിട്ടുണ്ടോ എന്നു സംശയം. ഒരു വര്‍ഷത്തിലേറെ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കപ്പെട്ട ഉനീഷേ ഏപ്രിലിനായിരുന്നു 1997ലെ മികച്ച സിനിമയ്ക്കും, നടിക്കുമുള്ള (ദേബശ്രീ റോയ്) ദേശീയ ബഹുമതികള്‍ എന്നോര്‍ക്കുമ്പോഴേ ആ സിനിമയുടെ ചരിത്രപരമായ പ്രസക്തിയും ഋതുപര്‍ണ ഘോഷെന്ന ചലച്ചിത്രകാരന്റെ പ്രതിഭയും പൂര്‍ണാര്‍ത്ഥത്തില്‍ വിലയിരുത്താനാവൂ.
ജീവിതത്തിലും കലയിലും ഒരു യഥാര്‍ത്ഥ കലാപകാരിയായിരുന്നു ഋതുപര്‍ണ.സ്വവര്‍ഗാനുരാഗി എന്നുറക്കെ പറയാന്‍ മടിക്കാത്തയാള്‍. സ്വന്തം സിനിമകളിലൂടെ, നടപ്പു സിനിമയുടെ എല്ലാ മാമൂലുകളെയും നിഷ്‌കരുണം തച്ചുടയ്ക്കാനും സ്വന്തം ഇഷ്ടത്തിനനുസരിച്ച് സിനിമയുണ്ടാക്കാനും ധൈര്യം കാണിച്ചയാള്‍. സമാന്തര ബുദ്ധിജീവി സിനിമ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന അഭിനേതാക്കളെയും സാങ്കേതികവിദഗ്ധരെയുമെല്ലാം സഹകരിപ്പിച്ചുകൊണ്ട്, ബുദ്ധിജീവിസിനിമയുടെ താളത്തിലും ദൃശ്യസമീപനത്തിലും തന്നെ കാതലായ ഉടച്ചുവാര്‍ക്കലുകള്‍ക്കു തുനിഞ്ഞ ഋതുപര്‍ണ ഒപ്പം തച്ചുടച്ചുതകര്‍ത്തത് സമാന്തരസിനിമയെപ്പറ്റിയുള്ള വലിയൊരു പരിവേഷത്തെക്കൂടിയാണ്. മണ്ണിലൂന്നി നിന്നുകൊണ്ട്, ജീവിക്കുന്ന കാലത്തോട് നീതിപുലര്‍ത്തിക്കൊണ്ട്, സമകാലിക തലമുറയെ ലക്ഷ്യമിട്ടുകൊണ്ടുതന്നെയാണ് ഋതുപര്‍ണ ചലച്ചിത്രങ്ങള്‍ രചിച്ചത്. അവയോരോന്നും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതലത്തില്‍ നിരൂപകശ്രദ്ധയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയെടുക്കുകയും ചെയ്തു. ഇന്ത്യന്‍ നവസിനിമയുടെ ആര്‍ട്ട്ഹൗസ് വക്താക്കളില്‍ ഒന്നാം സ്ഥാനത്ത് അവരോധിക്കപ്പെടുമ്പോഴും സിനിമയുടെ അടിസ്ഥാന ധര്‍മ്മം കഥപറച്ചില്‍ തന്നെയെന്നുറച്ചു വിശ്വസിച്ചു, ഋതുപര്‍ണ ഘോഷ്.
രാജ്യാന്തര തലത്തിലും ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട സമകാലിക ഇന്ത്യന്‍ ചലച്ചിത്രകാരനായിരുന്നു ഘോഷ്. കഥപറച്ചിലില്‍, ആഖ്യാനത്തില്‍ സത്യജിത് റേ സ്‌കൂളിന്റെ കരുത്തനായ പിന്‍ഗാമിയായിരുന്നു ഘോഷ്. സത്യജിത് റേയിയുടെ തറവാട്ടില്‍ വച്ചു ചിത്രീകരിച്ച ഉത്സവ് എന്ന ചിത്രത്തിലൂടെ തന്റെ റേ പക്ഷപാതിത്വം ഉറക്കെ വിളിച്ചുപറയാനും മടിച്ചില്ല അദ്ദേഹം. 'മഹാനായ ചലച്ചിത്രാചാര്യന് എന്റെ ചലച്ചിത്രകാണിക്ക' എന്നാണ് ഉത്സവിനെപ്പറ്റി സംവിധായകന്‍ പറഞ്ഞത്. സത്യജിത് റേ സിനിമകളില്‍ ആകൃഷ്ടനായിട്ടാണ് ഒരു സിനിമാക്കാരനാവണമെന്നു താന്‍ നിശ്ചയിച്ചതെന്നും ഘോഷ് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ടാഗോറിയന്‍ പശ്ചാത്തലവും റേയുടെ മാനസികാപ്രഥനശൈലിയും കഌസിക്കല്‍ ചലച്ചിത്രസമീപനവും വച്ചുപുലര്‍ത്തുമ്പോഴും അവരെയൊന്നും അനുകരിക്കാതിരിക്കാന്‍ ശ്രമിച്ചുവെന്നതിലാണ് ഋതുപര്‍ണ ഘോഷ് എന്ന ചലച്ചിത്രകാരന്റെ വിജയം. റേയുടെ നിയോറിയലിസ്റ്റ് ചലച്ചിത്രസമീപനത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് സ്വന്തമായൊരു ശൈലി വാര്‍ത്തെടുക്കുകയായിരുന്നു ഘോഷ്. അതാകട്ടെ, ആധുനികതതയും പാരമ്പര്യവും അസൂയാവഹമായി സംയോജിക്കുന്ന വേറിട്ട ചലച്ചിത്രാനുഭവമായിത്തീരുകയും ചെയ്തു.
സിനിമയുമായി ബന്ധമുള്ള,ചിത്രകാരന്മാരായ അച്ഛനുമമ്മയ്ക്കും പിറന്ന ഋതുപര്‍ണ കോല്‍ക്കട്ടയിലെ യാദവ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദമെടുത്തിട്ടാണ് വിനോദരംഗത്തേക്കു കടക്കുന്നത്. ഫാഷന്‍ ഡിസൈനറായിരുന്നു. പിന്നീട് മോഡലായി. സത്യജിത് റായിയെപ്പോലെ, പരസ്യരംഗത്ത് തിളങ്ങിനില്‍ക്കുമ്പോഴാണ് 1994ല്‍ ഹിരേര്‍ ആംഗഡി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.മൂണ്‍ മൂണ്‍ സെന്‍ നായികയായ ഈ കുട്ടികളുടെ സിനിമ ശരാശരി വിജയമായത് സിനിമാരംഗത്തു തന്നെ തുടരാന്‍ ഋതുപര്‍ണയ്ക്കു പ്രചോദനമായി. എന്നാല്‍ തുടര്‍ന്നു വന്ന ഉനിഷേ ഏപ്രില്‍ ബംഗാള്‍ കണ്ട ഏറ്റവും വലിയ കച്ചവടവിജയസിനിമയായി. അപര്‍ണ സെന്‍ അമ്മയും ദേബശ്രീ റോയി മകളുമായി മത്സരിച്ചഭിനയിച്ച ഈ സിനിമ ദേശിയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. നല്ല സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡിനോടൊപ്പം ദേബശ്രിക്ക് മികച്ച നടിക്കുള്ള അവാര്‍ഡും കിട്ടി. ഇന്‍ഗ്മര്‍ ബര്‍ഗ്മാന്റെ ഓട്ടം സൊനാറ്റ എന്ന സിനിമയുടെ സ്വതന്ത്രാനുവര്‍ത്തനമായിരുന്ന ഉനിഷേ ഏപ്രിലോടെയാണ് ചലച്ചിത്രകാരനെന്ന നിലയ്ക്ക് ഘോഷിനെ രാജ്യം ശ്രദ്ധിച്ചുതുടങ്ങുന്നത്. പിന്നീട് ഋതുപര്‍ണയുടെ ഓരോ സിനിമയും ഓരോ അധ്യായങ്ങളായി.
ഇന്ദ്രാണി ഹാല്‍ദര്‍, ഋതുപര്‍ണ സെന്‍ഗുപ്ത എന്നീ നടിമാര്‍ക്ക് മികച്ച നടിക്കുള്ള ദേശീയ ബഹുമതിയും തിരക്കഥയ്ക്ക്ുള്ള ദേശീയ ബഹുമതി ഋതുപര്‍ണ ഘോഷിനുതന്നെയും നേടിക്കൊടുത്ത ദഹന്‍(1997)ആയിരുന്നു അടുത്തത്. ഒരു സിനിമ കാണാന്‍ പോകുന്ന ദമ്പതിമാര്‍ക്കു സാമൂഹികവിരുദ്ധരില്‍ നിന്ന് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന ആക്രമണം, അവരുടെ ജീവിതത്തെയും ഒപ്പം, പീഡനത്തിനിരയാവുന്ന യുവതിയായ ഭാര്യയുടെ ജീവിതത്തെയും, അവള്‍ക്കുവേണ്ടി വാദിക്കാന്‍ രംഗത്തുവരുന്ന സ്‌കൂളധ്യാപികയുടെ ജീവിതത്തെയും മാറ്റിമറിക്കുന്നതെങ്ങനെ എന്നു കാണിച്ചു തരുന്ന സിനിമയായിരുന്നു ദഹന്‍. സുചിത്ര ഭട്ടാചാര്യയുടെ കഥയെ അതിജീവിച്ച ദഹന്‍, അതിന്റെ ഛായാഗ്രഹണത്തിന്റെയും സന്നിവേശത്തിന്റെയും മികവിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. ്അതിലേറെ അതുയര്‍ത്തിപ്പിടിച്ച സാമൂഹിക പ്രശ്‌നവും, തുറന്നുകാട്ടിയ സമൂഹത്തിന്റെ കാപട്യവും അത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഉനിഷേ ഏപ്രില്‍ വ്യക്തിയും വ്യക്തിയും തമ്മിലും അവനവനോടുതന്നെയുമുള്ള സംഘര്‍ഷങ്ങളാണ് വിഷയമാക്കിയതെങ്കില്‍,വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘട്ടനത്തെയാണ് ദഹന്‍ തുറന്നുകാട്ടിയത്.
വിവാഹത്തലേന്ന്് വരന്‍ പാമ്പുകടിയേറ്റു മരിച്ചതോടെ സമൂഹത്തിലും ജീവിതത്തിലും ഒറ്റപ്പെട്ടു പോയ ഒരു മധ്യവയസ്‌കയുടെ ജീവിതത്തില്‍ ഒരു സിനിമാഷൂട്ടിംഗ് വരുത്തുന്ന പരിവര്‍ത്തനങ്ങളാണ് കിരണ്‍ ഖേര്‍ നായികയായ ബാരിവാലി(2000) യിലൂടെ ഘോഷ് ആവിഷ്‌കരിച്ചത്.
തീര്‍ത്തും സ്ത്രീപ്രാധാന്യമുള്ള പ്രമേയങ്ങളോടായിരുന്നു ഋതുപര്‍ണ ഘോഷിന് പ്രതിപത്തി. ദേബശ്രീ റോയി മുതല്‍ അനന്യ ചാറ്റര്‍ജി വരെ ആറു നടികള്‍ക്ക് മികച്ച നടിക്കും സഹനടിക്കുമുള്ള ദേശീയ ബഹുമതികള്‍ നേടിക്കൊടുത്തത് ഘോഷിന്റെ കഥാപാത്രങ്ങളാണെന്ന വസ്തുത തന്നെയാണ് ഇതിന്റെ തെളിവ്. അപര്‍ണ സെന്‍, ദേബശ്രീ റോയി തുടങ്ങിയവരായിരുന്നു ഇഷ്ടനായികമാര്‍. ഘോഷിന്റെ ബാരിവാലിയിലെ അഭിനയത്തിന് കിരണ്‍ ഖേറിന് 2000ലെ മികച്ച നടിക്കും, സുദിപ്ത ചക്രവര്‍ത്തിക്ക് മികച്ച സഹനടിക്കുമുള്ള അവാര്‍ഡും, ശുഭ മുഹുര്‍ത്ത് എന്ന സിനിമയിലൂടെ ഹിന്ദി നടി രാഖിക്ക് 2003ല്‍ മികച്ച സഹനടിക്കുള്ള ദേശീയ ബഹുമതിയും, 2007ല്‍ ദ് ലാസ്റ്റ് ലീയറിലൂടെ ഷെഫാലി ഷാ മികച്ച സഹനടിക്കുള്ള ബഹുമതിയും, അബോഹോമന്‍ എന്ന ചിത്രത്തിലൂടെ 2010 ല്‍ അനന്യ ചാറ്റര്‍ജി സഹനടിക്കുള്ള ദേശീയ അവാര്‍ഡും നേടി. ഇന്ത്യന്‍ സമൂഹത്തില്‍ വനിതകള്‍ നേരിടുന്ന യാതനകളുടെയും ആത്മസംഘര്‍ഷങ്ങളുടെയും അതിജീവനത്തിനായുള്ള അവരുടെ പൊരാട്ടങ്ങളുടെയും പ്രമേയങ്ങളോട് ഘോഷിന് വല്ലാത്ത ആസക്തി തന്നെയുണ്ടായിരുന്നെന്നു പറയാം. 20 വര്‍ഷം നീണ്ട ചലച്ചിത്ര സപര്യയ്ക്കിടെ ഘോഷ് നെയ്തിട്ട 19 സിനിമകളും അതതിന്റെ വ്യക്തിത്വം പുലര്‍ത്തുന്നതായിരുന്നു. ഇക്കാലയളവിനിടെ 18 ദേശീയ പുരസ്‌കാരങ്ങള്‍. 1990 ല്‍ അസുഖ് മികച്ച ബംഗാളി സിനിമയായി.2000ല്‍ ഉത്സവിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി ഘോഷിനെ തേടിയെത്തി.
അപര്‍ണ സെന്നും മകള്‍ കൊങ്കണ സെന്‍ഗുപ്തയും മിഥുന്‍ ചക്രവര്‍ത്തിയും അഭിനയിച്ച തിത്‌ലി(2002) മാധ്യമപരമായും പ്രമേയപരമായും ഏറെ വ്യത്യസ്തതപുലര്‍ത്തിയെങ്കിലും സംവിധായകനെന്ന നിലയ്ക്ക് ഘോഷിന് വലിയ പേരൊന്നും നേടിക്കൊടുത്തില്ല. പിന്നാലെ വന്ന ശുഭ മുഹുര്‍ത്തി(2003)ലൂടെയാണ് മികച്ച ബംഗാളി ചിത്രത്തിും സഹനടിക്കുമുള്ള ദേശീയ ബഹുമതി നേടിക്കൊണ്ട് ഘോഷ് ശക്തമായി തിരിച്ചുവരവു നടത്തിയത്.
തുടര്‍ന്നാണ് 2003ല്‍ രാജ്യാന്തരതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട ചോക്കര്‍ബാലിയുടെ വരവ്്. വിശ്വസുന്ദരി ഐശ്വര്യ റായിയുടെ സാന്നിദ്ധ്യം നല്‍കിയ വാര്‍ത്താ പ്രാധാന്യത്തിനുമപ്പുറം വിവിധ ലോകചലച്ചിത്രമേളകളില്‍ നേടിയ നിരൂപകശ്രദ്ധയായിരുന്നു ചോക്കര്‍ബാലിയുടെ വിജയം.മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ഈ സിനിമയ്ക്കായിരുന്നു.
സിനിമാരംഗത്തെത്തി പതിറ്റാണ്ടു തികയുന്ന വര്‍ഷം 2004ലാണ്, അതിനോടകം ബോളിവുഡിനും പ്രിയങ്കരനായിക്കഴിഞ്ഞിരുന്ന ഋതുപര്‍ണ ഘോഷ് തന്റെ ആദ്യത്തെ ഹിന്ദി സിനിമയ്ക്കു പരിശ്രമിക്കുന്നത്. സിനിമാനുബന്ധ ചടങ്ങുകളിലും ബുദ്ധിജീവി സിനമാക്കാര്‍ പൊതുവേ അകന്നു നില്‍ക്കുന്ന ഫാഷന്‍ ഉത്സവങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്ന സംവിധായകനെ ഹിന്ദി സിനിമാലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഐശ്വര്യ റായിയും അജയ് ദേവ്ഗണും നായികാനായകന്മാരായി നിര്‍മിച്ച റെയിന്‍കോട്ട് എന്ന ആ സിനിമ ഒ.ഹെന്‍ റിയുടെ ചെറുകഥയുടെ ദൃശ്യാനുവാദമായിരുന്നു. ബംഗാളിയില്‍ തുടര്‍ന്നു വന്ന വിജയം അവകാശപ്പെടാനായില്ലെങ്കിലും കാര്‍ലോവിവാരി രാജ്യാന്തര മേളയിലടക്കം നേടിയ നിരൂപകപ്രശംസയും മികച്ച ഹിന്ദി സിനമയ്ക്കു നേടിയ ദേശീയ ബഹുമതിയും വഴി ഘോഷ് തന്റെ അന്തസു നിലനിര്‍ത്തി. തുടര്‍ന്നു വന്ന അന്തരമഹല്‍(2005), ദോസര്‍(2006), ഖേല (2008), സബ് ചിത്രോ കാല്‍പനിക്(2008), അബോഹൊമന്‍ (2010), മൗകാദുബി(2010), ചിത്രാംഗത (2012) എന്നിവയും ദേശീയ രാജ്യാന്തര ബഹുമതികള്‍ വാരിക്കൂട്ടി.
ഹിന്ദിയില്‍ റെയിന്‍കോട്ടിനു ശേഷം 2012ലാണ് ഒരു സിനിമ-സണ്‍ഗഌസ്- ചെയ്യാന്‍ ഘോഷ് തയാറായത്. മാധവന്‍, കൊങ്കണ സെന്‍, റെയ്മാ സെന്‍, നസീറുദ്ദീന്‍ ഷാ, ജയാ ബച്ചന്‍ എന്നിവരഭിനയിച്ച ഈ സിനിമ ഇനിയും പുറത്തിറങ്ങാനിരിക്കുന്നതേയുള്ളൂ.
ഇതിനിടെ, ബംഗാള്‍ കണ്ട മഹാനടന്‍ ഉത്പല്‍ ദത്തിന്റെ ആത്മകഥാപരമായ ഒരു നാടകത്തെ ഉപജീവിച്ച് ഇംഗഌഷില്‍ ദ ലാസ്റ്റ് ലിയര്‍(2007) എന്നൊരു സിനിമയും സംവിധാനം ചെയ്തു ഘോഷ്. അമിതാഭ് ബച്ചന്‍,അര്‍ജുന്‍ റാംപാല്‍, പ്രീതി സിന്റ തുടങ്ങിയവരഭിനയിച്ച ഈ സിനിമ മികച്ച ഇംഗഌഷ് ചിത്രത്തിനുള്ള ദേശീയ ബഹുമതിയും നേടി.
2003ല്‍ ഹിമാംശു പരിജയുടെ ഒറിയന്‍ സിനിമയായ കഥ ധേതിലി മാ കു വിലൂടെ അഭിനേതാവായി അരങ്ങേറിയ ഘോഷ് ആരക്തി പ്രമേര്‍ ഗോല്‍പോ, ചിത്രാംഗദ (2012) എന്നീ ബംഗാളിസിനിമകളിലും മെമറീസ് ഓഫ് മാര്‍ച്ച് (2011),എന്ന ഇംഗഌഷ് ചിത്രത്തിലും അഭിനേതാവെന്ന നിലയില്‍ കഴിവുതെളിയിച്ചു. അനുഗ്രഹീത നടി ദീപ്തി നാവലിനൊപ്പം അഭിനയിച്ച സഞ്ജയ് നാഗിന്റെ മെമറീസ് ഓഫ് മാര്‍ച്ചില്‍ കണ്ണീരണിയുക്കുന്ന പ്രകടനമാണ് ഘോഷ് കാഴ്ചവച്ചത്.
സംവിധായകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും തൊട്ടതെല്ലാം പൊന്നാക്കിയ അപൂര്‍വം ചലച്ചിത്രകാരന്മാരിലൊരാളാണ് ഋതുപര്‍ണ. അതിനദ്ദേഹത്തിനു പിന്തുണയായത് പരസ്യമേഖലയിലെ പരിശീലനം തന്നെയായിരിക്കണം. മികച്ചൊരു കോപ്പിറൈറ്ററായിരുന്നതുകൊണ്ടുതന്നെ വാക്കുകള്‍ കൊണ്ട് അമ്മാനമാടാന്‍ അദ്ദേഹത്തിനു പ്രയാസമൊന്നുമുണ്ടായില്ല. ഒരുനിമിഷത്തില്‍ താഴെ ദൈര്‍ഘ്യത്തില്‍ വിഷ്വലുകളുടെ ഹിമാലയം തന്നെ തപിച്ചുണ്ടാക്കേണ്ട പരസ്യചിത്രങ്ങളുടെ പണിശാലയില്‍ നിന്നാണ് ദൃശ്യവല്‍ക്കരണത്തിന്റെ ആഴവും പരപ്പും അദ്ദേഹം സ്വായത്തമാക്കിയത്. ദൃശ്യഭാഷയുടെ അശ്വഹൃദയം തന്നെ അങ്ങനെ അദ്ദേഹം സ്വന്തമാക്കി.സ്വന്തം തിരക്കഥയില്‍ മാത്രം സംവിധാനം ചെയ്യാന്‍ നിര്‍ബന്ധബുദ്ധി കാണിച്ചതും അതുകൊണ്ടാവാം. കാരണം, എഴുത്തുകാരനെ അപേക്ഷിച്ച് സംവിധായകന്റെ കല കൂടുതല്‍ സാങ്കേതികജഡിലമാണെന്നു വിശ്വസിച്ച ചലച്ചിത്രകാരനായിരുന്നു ഋതുപര്‍ണ ഘോഷ്. അദ്ദേഹത്തിന്റെ സിനിമകളൊന്നും ദുര്‍ഗ്രാഹ്യങ്ങളായിരുന്നില്ല.മറിച്ച് ഋജുവാര്‍ന്ന ആഖ്യാനങ്ങളായിരുന്നു.അവയില്‍ കണ്ണീരിന്റെ ഉപ്പുണ്ടായിരുന്നു. സ്‌നേഹത്തിന്റെ നനവുണ്ടായിരുന്നു. സമൂഹത്തിന്റെ വ്യാളീമുഖങ്ങള്‍ക്കു മുന്നില്‍ പകച്ചും പതറിയും നില്‍ക്കുന്ന പാവം മനുഷ്യന്റെ നൊമ്പരങ്ങളും പരിഭ്രമവുമുണ്ടായിരുന്നു. സമകാലിക ഇന്ത്യന്‍ സിനിമയില്‍ അതിശക്തനായൊരു ചലച്ചിത്രകാരനെയാണ് ഋതുപര്‍ണയിലൂടെ നഷ്ടമാവുന്നത്.

Friday, May 24, 2013
Mohanlal Oru Malayaliyude Jeevitham on to third impression
Happy to know that Mohanlal Oru Malayaliyude Jeevitham second edition brought out by Chintha Publishers Trivandrum has been completely sold out within a few months. They are on to the third edition. Anxiously waiting forward for the third impression.
With lots of thanks to Lalettan, Sanilettan, Gopi Narayanan, VK Josephsir, Parvathy Chechi, Abubacker sir, Girish, Tom J Mangad, Biju Varghese and Toshma.....and above all all my friends and well wishers

മഹാനഗരത്തിലെ ഉറുമ്പിന്‍പറ്റങ്ങള്‍
രാഷ്ട്രീയത്തില്‍ അടുത്തിടെ പ്രചാരത്തില്‍ വന്ന ഒരു പ്രയോഗം കടമെടുത്തു പറയുകയാണെങ്കില്‍ മൂന്നു താക്കോല്‍ വാചകങ്ങളും ഒരു താക്കോല്‍ ദൃശ്യവുമാണ് ശ്യാമപ്രസാദിന്റെ ഇംഗ്‌ളീഷ് എന്ന സിനിമയുടെ ഹൃദയത്തിലേക്കുള്ള താക്കോല്‍. മഹാനഗരങ്ങളിലെ മനുഷ്യക്കൂട്ടങ്ങളെ കാണുമ്പോള്‍ ഉറുമ്പിന്‍ പറ്റങ്ങളെ ഓര്‍മവരും എന്നൊരു നിരീക്ഷണമാണതിലൊന്ന്. ഇംഗഌഷ് എന്ന സിനിമയുടെ മൊത്തം ദൃശ്യപരിചരണവും ഈയൊരു നിരീക്ഷണത്തെയാണ് പ്രമേയമാക്കുന്നത്. ലെയ്റ്റ് മോട്ടീഫ് എ്ന്ന നിലയ്ക്ക് ആവര്‍ത്തിക്കുന്ന കട്ട് എവേ ദൃശ്യസമുചയവും നഗരത്തിന്റെ ഭ്രാന്തന്‍ തിരക്കിന്റെ അതിവേഗരംഗങ്ങളാണ്. എവിടെനിന്നില്ലാതെ, എങ്ങോട്ടേയ്‌ക്കെന്നില്ലാതെ,എന്തിനെന്നില്ലാതെ നിസ്സംഗം ചലിച്ചുകൊണ്ടേയിരിക്കുന്ന മനുഷ്യക്കൂട്ടങ്ങള്‍....
ഇനിയൊന്ന്, കഥാഗതിയുടെ നിര്‍ണായകമായൊരു വഴിത്തിരിവില്‍ അപാര്‍ട്ട്‌മെന്റിലെ ലിഫ്റ്റിനുള്ളില്‍ വച്ച് ജീവിതത്തിലാദ്യമായി പരസ്പരം കണ്ടുമുട്ടുന്ന, രണ്ടുപേര്‍, ഒരു മധ്യവയസ്‌കയും ഒരു ചുള്ളനും, തങ്ങളുടെ ജീവിതത്തിന്റെ ഏറ്റവും സന്ദിഗ്ധമായ, സങ്കീര്‍ണമായ നിമിഷത്തില്‍ നടത്തുന്ന സംഭാഷണമാണ്. ' ജീവിതത്തില്‍ ചില നിര്‍ണായക തീരുമാനങ്ങളെങ്കിലും എടുക്കേണ്ടിവരുമ്പോള്‍ എന്തുചെയ്യണമെന്ന് അറിയാതെ വരും' എന്ന നാദിയ മൊയ്തുവിന്റെ സരസുവിന്റെ വാക്കുകള്‍ക്കു മുന്നില്‍ ഒന്നു പകച്ചു പോകുന്ന സിബിന്‍ കുര്യാക്കോസിന് (നിവിന്‍പോളി) ഒരുകാര്യത്തില്‍ സംശയമേയില്ല-' നിങ്ങള്‍ പറയുന്നതെന്താണെന്ന് എനിക്കുമനസ്സിലാവുന്നില്ല. പക്ഷേ, ഒന്നെനിക്കറിയാം, നിങ്ങള്‍ പറഞ്ഞതു ശരിയാണ്'
ഈ രണ്ടു താക്കോലുകളും കൊണ്ടു തുറക്കുമ്പോള്‍ കാണുന്ന ദൃശ്യം, ദിക്കറ്റ വിധിയുടെ കൊടുംപ്രവാഹത്തില്‍, ജീവിതം തന്നെ ഒരു കളിയാട്ടമായിത്തീരുന്ന ദുര്‍വിധിയാണ്. ആട്ടക്കാരനായ ശങ്കരന്‍, തന്റെ ജീവിതം തന്നെ മഹാനഗരത്തില്‍ ആടിത്തീര്‍ക്കുകയാണ്. കഥകളിപോലെ ജീവിതം. അതില്‍ കഥയുണ്ട്, കളിയുമുണ്ട്.
നാളിതുവരെയുള്ള ശ്യാമപ്രസാദ് സിനിമകളില്‍ നിന്ന് ഇംഗഌഷിനുള്ള പ്രധാന വ്യതിയാനം, രേഖീയ ആഖ്യാനത്തിന്റെ അതിലംഘനമാണ്. ശ്യാം സിനിമകളുടെ മുഖമുദ്ര തന്നെ മനുഷ്യമനസുകളുടെ ഉള്ളകസങ്കീര്‍ണതകളിലേക്ക് അരികെ നിന്നും അകലെ നിന്നുമുള്ള അതിസീക്ഷ്മവിശകലനമാണ്. തീര്‍ത്തും ഋജുവായ, ആത്മഗതത്തോളം പതിഞ്ഞ താളത്തിലുള്ള ഉള്‍നോട്ടം. നേര്‍ രേഖപോലെ ലംബമാനമായ ആഖ്യാനം. അതായിരുന്നു ശ്യാം സിനിമകളെല്ലാം. എന്നാല്‍, ആദ്യം പറഞ്ഞ മനുഷ്യമനസുകളുടെ വ്യാഖ്യാനങ്ങളുടെ കാര്യത്തില്‍ പ്രസക്തമായ നിലപാടുകളുണ്ടെങ്കിലും തിരശ്ചീനമായ ആഖ്യാനശൈലിവിട്ട് നോണ്‍ ലീനിയറായ, അല്‍പം സങ്കീര്‍ണമായ ബഹുതല ആഖ്യാനത്തെയാണ് ഇംഗഌഷില്‍ പരീക്ഷിച്ചിട്ടുള്ളത്. നവഭാവുകത്വ സിനിമകളുടെ പൊതു സ്വഭാവത്തോട് ഒട്ടിനില്‍ക്കുന്ന ഒന്നാണ് അതീവസങ്കീര്‍ണമായ ഈ നോണ്‍ ലീനിയര്‍ പ്രമേയാവതരണശൈലി.
നഗരം നഗരം മഹാസാഗരം എന്നൊക്കെപ്പറയുമ്പോലെ, നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം പോലുള്ള കഌഷേ സങ്കല്‍പനങ്ങളെയും, സമീപനങ്ങളെയും പുറംകൈക്കു തള്ളി, ഉറുമ്പിന്‍പറ്റങ്ങളെപ്പോലെ അര്‍ത്ഥമില്ലാത്ത, യാന്ത്രികമായ ദിനചര്യകളില്‍ സ്വയം മറക്കുന്ന നഗരജീവിതങ്ങളിലെ ഇനിയും വറ്റാത്ത കണ്ണീരുപ്പുകളിലേക്കും, ആര്‍ദ്രമാനസങ്ങളിലേക്കുമാണ് ശ്യാം ക്യാമറ തുറക്കുന്നത്. സമാന്തരമായി പറഞ്ഞുപോകുന്ന മൂന്നു കഥാപാത്രങ്ങളുടെ ജീവിതങ്ങളില്‍, ഏറ്റവും ഹൃദ്യമാകുന്നത് മുകേഷിന്റെ ജോയിയുടെ കഥ തന്നെയാണ്. ഒരുപക്ഷേ, മുകേഷിന്റെ നാളിതുവരെയുള്ള വേഷങ്ങളില്‍, നടന്നെ നിലയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ച, ഏറ്റവും ശ്രദ്ധേയമാവുന്ന ഒന്നായിരിക്കും ഇംഗഌഷിലേത്. പലപ്പോഴും, ഉള്ളിലെ വിങ്ങലുകള്‍ ചെറുചലനങ്ങളിലൂടെ പോലും വെളിപ്പെടുത്താനായി മുകേഷിന്. നിവിന്‍ പോളിയുടെ സിബിനാണ് തിളങ്ങുന്ന മറ്റൊരു കഥാപാത്രം. സ്വത്വം നഷ്ടപ്പെടുന്ന പ്രവാസി മലയാളികളുടെ പുതുതലമുറയുടെ അസ്തിത്വ പ്രതിസന്ധി നിവിന്‍ തന്മയത്വത്തോടെതന്നെ പ്രകടമാക്കി. ജയസൂര്യയുടേത് പതിവു കഥാപാത്രമായിപ്പോയോ എന്നു സംശയം.
തിരക്കഥയില്‍ 'ആഹാ!' എന്ന് ആശ്‌ളേഷിക്കത്തക്കതായൊന്നും കണ്ടില്ല. പ്രത്യേകിച്ചും, പ്രവാസി മലയാളികളുടെ ജീവിതസന്ധികളുടെ അടിയൊഴുക്കുകള്‍ ചിത്രീകരിക്കുന്നതില്‍ മണല്‍നഗരം, കല്ലുകൊണ്ടൊരു പെണ്ണ് അടക്കമുള്ള രചനകളിലൂടെ കൈത്തഴക്കം വന്നൊരു സംവിധായകന് വെല്ലുവിളി നല്‍കാനുള്ള വകയൊന്നും സ്‌ക്രിപ്റ്റിലുണ്ടെന്നു തോന്നിയില്ല. എന്നിട്ടും സിനിമ നന്നായെങ്കില്‍ അതു സംവിധായകന്റെ ദൃശ്യപരിചരണത്തിന്റെ ഗുണം. ഒതുക്കത്തില്‍ പറയേണ്ടത് അങ്ങനെ പറഞ്ഞും സൂചന നല്‍കേണ്ടത് അങ്ങനെ കാണിച്ചുമാണ് സംവിധായകന്‍ മാധ്യമത്തിലുള്ള സ്വാധീനം ഉറപ്പിച്ചുകാട്ടിയത്. ശങ്കരന്‍ തന്റെ കാമുകിയെ സിബിനൊപ്പം ഹോട്ടലില്‍ കണ്ടെത്തുന്നിടത്തും, അച്ഛനുമായുള്ള തലമുറവിടവ് അമ്മാമ്മയുടെ രോഗാവസ്ഥയില്‍ അലിഞ്ഞില്ലാതാവുന്ന ജോയിയുടെ മകളുടെ ആര്‍ദ്രതയിലും ശ്യാമിന്റെ വിരല്‍സ്പര്‍ശം കാണാം.എന്നാല്‍, സരസ്വതിയുടെ (നാദിയാ മൊയ്തു) കഥാപാത്രത്തിന് ശ്രീദേവി അഭിനയിച്ച ഇംഗഌഷ് വിംഗഌഷ് എന്ന സിനിമയുമായി എന്തെല്ലാമോ തലങ്ങളില്‍ ചില സാമ്യങ്ങള്‍ തോന്നിക്കുന്നതും ഒഴിവാക്കാമായിരുന്നു.സരസുവിന്റെ ഭര്‍ത്താവിന്റെ അവിഹിതം സ്വവര്‍ഗാനുരാഗമാണെന്ന സസ്‌പെന്‍സ് പക്ഷേ ഋതുവില്‍ ആസിഫലിയുടെ കഥാപാത്രത്തിന്റെ അവതരണത്തില്‍ കാത്തുസൂക്ഷിച്ച ജാഗ്രതയുടെ അഭാവത്തില്‍ ഒരല്‍പം നേരത്തേ പ്രേക്ഷകര്‍ക്കു മനക്കണ്ണില്‍ വായിച്ചെടുക്കാവുന്നതായി.
Wednesday, May 22, 2013
നാരങ്ങാ ഫിക്‌സിംഗ്
കായംകുളം റയില്‍വേ സ്‌റ്റേഷനിലൊരു ഫ്രൂട്ട്സ്റ്റാളുണ്ട്. അവിടത്തെ ജ്യൂസുകള്‍ പ്രസിദ്ധമാണ്. ഇന്ന് അവിടെ നിന്നൊരു സോഡാ നാരങ്ങാവെള്ളം കുടിക്കേണ്ടി വന്നു. തെറ്റുപറയരുതല്ലോ നല്ല രുചി. നിറയെ കിട്ടുകയും ചെയ്തു. 15 രൂപയേയുള്ളൂ.അവിടത്തെ തലയില്‍ ഡിസ്‌പോസിബിള്‍ ക്യാപ്പൊക്കെയിട്ട സെയില്‍സ് ഗേള്‍ ശരവേഗത്തിലാണ് നേരത്തേ മുറിച്ചിട്ടിരിക്കുന്ന നാരങ്ങ യന്ത്രത്തില്‍ വച്ചു ഞെക്കി ഗഌസിലേക്കു പിഴിഞ്ഞൊഴിക്കുന്നത്. കാണുന്നതു തന്നെ ഒരു കല. ഒറ്റ പ്രസിങ്. പക്ഷേ, കുടിച്ചപ്പോള്‍ അതില്‍ നാരങ്ങാപ്പുളി മാത്രം കുറവായിരുന്നു. മധുരവും ഗ്യാസുമായിരുന്നു അധികം.
പിന്നീടാലോചിച്ചപ്പോഴല്ലേ ഗുട്ടന്‍സ് പിടികിട്ടിയത്. ഉച്ചയ്ക്കും രാത്രിയുമെല്ലാം ഹോട്ടലില്‍ ബിരിയാണിക്കൊപ്പവും മറ്റും കിട്ടുന്ന ഉശിരന്‍ നാരങ്ങാ അച്ചാറുണ്ടാവുന്നത് എവിടെ നിന്നാ? ഇങ്ങനെ പിഴിയുന്ന നാരങ്ങാത്തോടുകള്‍ അപ്പാടെ ശേഖരിച്ച് ഹോട്ടലുകളിലെത്തിക്കുന്ന നാരങ്ങാ ഫിക്‌സിംഗ് മാഫിയ തന്നെ നിലവിലുണ്ട്.
പൂജപ്പുര ജംഗ്ഷനിലെ മാടക്കടയില്‍ ചേട്ടന്‍ ബോഞ്ചിയടിക്കുന്ന ദൃശ്യം പതിയേ മനസിലേക്കോടിയെത്തി.കൈകൊണ്ട് നാരങ്ങാക്കഷണം നന്നായി ഗഌസില്‍ ചേര്‍ത്തു പിഴിഞ്ഞ്, വീണ്ടും പിഴിഞ്ഞ്, അതിന്റെ അല്ലി വരെയും ഗഌസിലേക്കുതിര്‍ത്ത് പാമ്പിന്റെ വിഷപ്പല്ലില്‍ നിന്ന് വിഷമൂറ്റുന്നതുപോലെ...അവസാനം വെറും ചണ്ടി മാത്രമായി മാറുന്ന നാരങ്ങാത്തോട് പുറത്തേക്കു വലിച്ചെറിയുന്ന ചേട്ടന്‍. പക്ഷേ ഇവിടെ സ്റ്റേഷനിലെ ഫ്രൂട്ട് സ്റ്റാളില്‍ ഒറ്റ ഞെക്കിനു ശേഷം സത്തും അല്ലിയും നിറയേ ബാക്കിയായ നാരങ്ങാമുറി അപ്പാടെ വൃത്തിയുള്ള സിങ്കിലേക്കൊരേറ്. പൂജപ്പുരയിലെ ചേട്ടന്റെ നാരങ്ങാ വേസ്റ്റിന് ആവശ്യക്കാര്‍ കുറയും. പക്ഷേ, കായംകുളത്തിലേതിന് വില അധികം കിട്ടും. അതില്‍ അച്ചാറിനാവശ്യമായതെല്ലാം ബാക്കിയുണ്ടാവുമല്ലോ? സെയില്‍സ്‌ഗേളിനു പ്രശ്‌നമില്ല.കാരണം നാരങ്ങയുടേതിനടക്കം 15 രൂപ നമ്മള്‍ കൊടുത്തല്ലോ? അപ്പോള്‍ പറയൂ ഇതിലൊരു ലെമണ്‍ ഫിക്‌സിംഗ് നടന്നിട്ടില്ലേ? അല്ലെങ്കിലും മാച്ച് ഫിക്‌സിംഗിന്റെയും സ്‌പോട്ട് ഫിക്‌സിംഗിന്റെയും നാട്ടില്‍ ഇദാപ്പോ ബല്യ കാര്യം. ദേ പോയി ദാ വന്നു!
Wednesday, May 15, 2013
അപ് ആന്‍ഡ് ഡൗണ്‍- കഥാകാലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും
ടി.കെ.രാജീവ്കു മാറിന്റെ
സിനിമകളുടെ
ഏറ്റവും വലിയ സവിശേഷത, അതിന്റെ മാധ്യമപരമായ സത്യസന്ധതയാണ്. ചലച്ചിത്രഭാഷയുടെ വ്യാകരണവും ചമത്കാരവും നന്നായി ഉപയോഗിക്കാനറിയാവുന്ന സംവിധായകന്‍. സാങ്കേതികതയില്‍ ലോകസിനിമയിലെ ഏറ്റവും പുതിയ ചലനങ്ങള്‍ വരെ ഉള്‍ക്കൊള്ളുകയും ഭാഷാപരമായ ആ ഭാവുകത്വമെല്ലാം നമ്മുടെ സിനിമയിലും ആവിഷ്‌കരിക്കുകയും ചെയ്യുന്ന ചലച്ചിത്രകാരന്‍. ചാണക്യന്‍, ഇവര്‍, ശേഷം, തല്‍സമയം ഒരു പെണ്‍കുട്ടി, ജലമര്‍മ്മരം, കണ്ണെഴുതി പൊട്ടുംതൊട്ട്, പവിത്രം, ഒറ്റയാള്‍പ്പട്ടാളം....അങ്ങനെ എത്രയോ മനസില്‍ തങ്ങിനില്‍ക്കുന്ന സിനിമകളുണ്ട് രാജീവ്കുമാറിന്റേതായി. എന്നാല്‍, ഉള്ളടക്കവും ശില്‍പവും എന്ന ദ്വന്ദ്വത്തില്‍ ശില്‍പത്തിന് മുന്‍തൂക്കം നല്‍കുന്ന ചലച്ചിത്രകാരനാണോ രാജീവ്കുമാറെന്ന സന്ദേഹം തോന്നുന്നവിധമാണ് അദ്ദേഹത്തിന്റെ രചനകളില്‍ ഭൂരിപക്ഷവും. ഒരുപക്ഷേ ഒരു അനിയത്തിപ്രാവ് ആയി മാറേണ്ടിയിരുന്ന ക്ഷണക്കത്തിനും, ഒരു റാംജിറാവു ആയിത്തിരേണ്ട ഒറ്റയാള്‍പ്പട്ടാളത്തിനും, ഒരു യോദ്ധയുടെ വിജയമെങ്കിലും ആകേണ്ടിയിരുന്ന തച്ചോളി വര്‍ഗീസിനും ഒക്കെ പരാജയം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ശില്‍പഘടനയിലോ നിര്‍വഹണത്തിലോ അല്ല, മറിച്ച് അതിന്റെ പ്രമേയതലത്തിലെ ചില ഊന്നലില്ലായ്മകളിലാണ്. കണ്ണെഴുതി പൊട്ടുംതൊട്ട്, ചാണക്യന്‍, പവിത്രം എന്നിവ വന്‍ വിജയമായതിനു കാരണവും പ്രമേയതലത്തിലെ പൂര്‍ണതകൊണ്ടാണ്.
രാജീവിന്റെ ഏറ്റവും പുതിയ രചനയായ അപ് ആന്‍ഡ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട് എന്ന സിനിമയുടെ മേന്മയും മികവും അതിന്റെ മാധ്യമപരമായ കൈയൊതുക്കമാണ്. ഒരു ലിഫ്റ്റിനെ കഥയുടെ കാലവുമായി ബന്ധിപ്പിച്ച് മുന്നോട്ടും പിന്നോട്ടും, അഥവാ മുകളിലേക്കും താഴേക്കും ആവശ്യാനുസരണം തള്ളിക്കൊണ്ടുപോയി രാജീവ് സൃഷ്ടിക്കുന്ന മാജിക് ക്രാഫ്റ്റില്‍ സംവിധായകനുള്ള വഴക്കത്തിന്റെ പ്രത്യക്ഷംതന്നെയാണ്. എന്നാല്‍ പ്രമേയതലത്തില്‍ രാജീവിന് പരിപൂര്‍ണമായ കൈയൊതുക്കം സാധ്യമായോ എന്നതില്‍ രണ്ടഭിപ്രായമുണ്ടാവും.
ഒന്നാമത്, ഒരു ഇടുങ്ങിയ സ്ഥലരാശിയില്‍ സമൂഹത്തിന്റെ പരിച്ഛേദമാകുന്ന കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുകയും അവരിലൂടെ സമകാലിക സാമൂഹികവ്യവസ്ഥിതിയുടെ ഇരുവശങ്ങളും അനാവരണം ചെയ്യുകയും വിശകലനത്തിനു വിധേയമാക്കുകയും ചെയ്യുന്ന അനവധി സിനിമകളുണ്ടായിട്ടുണ്ട്. ഡോഗ് വില്ലെ മുതല്‍ മലയാളത്തില്‍ അടുത്തിടെ വലിയ നിരൂപകപ്രശംസ നേടിയെടുത്ത ഷട്ടര്‍ വരെ ഈ ജനുസില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. കഥാവസ്തുവില്‍ അതുകൊണ്ടുതന്നെ അതിവൈശിഷ്ട്യമാര്‍ന്ന നവീനത്വമൊന്നും അപ് ആന്‍ഡ് ഡൗണിന് അവകാശപ്പെടാനില്ല. എന്നാലതുകൊണ്ട് അപ് ആന്‍ഡ് ഡൗണ്‍ തീരേ മോശം ചിത്രമാകുന്നില്ല. സമൂഹത്തിന്റെ കപടസദാചാരത്തെയും കടുത്ത ജീവിതയാഥാര്‍ത്ഥ്യത്തെയുമെല്ലാം തുറന്നുകാട്ടുന്നതില്‍ ചിത്രം വിജയം തന്നെയാണ്. പക്ഷേ, നവതലമുറ സിനിമയുടെ ചമത്കാരവും ഛന്ദസും മനഃപൂര്‍വം ആവഹിക്കാനുള്ള വ്യഗ്രതകൊണ്ടോ എന്തോ, ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയെപ്പറ്റി കേട്ട ഒരു വിമര്‍ശനം ഈ സിനിമയ്ക്കും ബാധകമാകുന്നതുപോലെ. ട്രിവാന്‍ഡ്രം ലോഡ്ജില്‍ കണ്ട എല്ലാ പുരുഷന്മാരും ലൈംഗികരോഗികളാണോ എന്നു സംശയിക്കപ്പെടുന്നതുപോലെ, അപ് ആന്‍ഡ് ഡൗണിലെ എല്ലാ സ്ത്രീകളും പുരുഷന്മാരും ഒന്നൊഴിയാതെ അവിഹിതത്തിലേര്‍പ്പെടുന്നവരാണെന്ന പ്രതിഛായയാണുണ്ടാക്കുന്നത്. അസാമാന്യമായ മാനങ്ങളിലേക്കുയര്‍ത്താമായിരുന്ന കഥാവസ്തുവിനെ രണ്ടാം ഭാഗത്തിലും ക്‌ളൈമാക്‌സിലും സര്‍വസാധാരണത്തത്തോടടുത്തു നില്‍ക്കുന്ന ശരാശരി നിലവാരത്തില്‍ സങ്കല്‍പിച്ചു സമീപിച്ചതാണ് പ്രമേയതലത്തില്‍ സംഭവിച്ച പ്രധാനപിഴവ്.
ഛായാഗ്രഹണത്തിലും ചിത്രസന്നിവേശത്തിലും മറ്റും പുലര്‍ത്തിയ അസൂയാര്‍ഹമായ പക്വതയും കൈയടക്കവും പക്ഷേ, കഥാപാത്രങ്ങള്‍ക്കു പറ്റിയ നടീനടന്മാരെ നിര്‍ണയിക്കുന്നതില്‍ രാജീവ് കാത്തുസൂക്ഷിച്ചോ എന്നതിലും അഭിപ്രായഭിന്നതയുണ്ട്. ബൈജുവിനെപ്പോലൊരു നിത്യവില്ലനെത്തന്നെ മേയ്ക്കാടന്റെ കഥാപാത്രത്തിലേക്കു പ്രതിഷ്ഠിച്ചിടത്തു തുടങ്ങുന്നു പാളിച്ച. വാര്‍ത്താപ്രാധാന്യത്തിനു വേണ്ടി മാത്രം എന്നല്ലാതെ ഗണേഷ്‌കുമാറിന്റെ മകനെ കാസ്റ്റു ചെയ്തതിന് യാതൊരു ന്യായീകരണവും കാണാനാവില്ല. തിരക്കഥാകൃത്തുകള്‍ക്കു ചെയ്യാവുന്നതിന്റെ പരമാവധി അവരും സംഭാഷണത്തില്‍, 'ഇടത്തില്‍ സാറിതാ ഇടയിലൂടെ പോവുന്നു' തുടങ്ങി വളരെ പതിഞ്ഞ തോതില്‍ അങ്ങു പറഞ്ഞുപോവുന്ന ലളിതവും ഗ്രാമ്യവുമായ സംഭാഷണങ്ങളിലൂടെ സംഭാഷണകൃത്തും നിര്‍വഹിച്ചിട്ടുണ്ടെങ്കിലും അതു ചിത്രത്തിന്റെ ടോട്ടാലിറ്റിയെ പിന്തുണയ്ക്കാത്തതിനു കാരണം മൂലകഥാവസ്തുവിലും കാസ്റ്റിംഗിലും വന്നുപിണഞ്ഞ ചില്ലറ പിഴവുകള്‍ കൊണ്ടാണ്. ചുരുങ്ങിയ സ്ഥലരാശിയില്‍ വന്നുപെട്ടുപോകാവുന്ന അതിനാടകീയത വേറെയും. എന്നിരുന്നാലും അപ് ആന്‍ഡ് ഡൗണ്‍ കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെയാണ്. അതു മുന്നോട്ടുവയ്ക്കുന്ന സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങള്‍ ആരുടെയും നെറ്റി ചുളിക്കുന്നതും അവരെ ആത്മപരിശോധനയ്ക്കു വിധേയരാക്കുന്നതുമാണ്.
ചിത്രത്തിന്റെ റെഡ് കാര്‍പറ്റ് പ്രിവ്യൂവില്‍ സംവിധായകന്‍ ആവശ്യപ്പെട്ടതനുസരിച്ചാണെങ്കില്‍, ഈ പ്രിവ്യൂവിനു ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്നാണ് താന്‍ ചലച്ചിത്രഭാഷയറിയാവുന്ന ഒരാളെന്ന നിലയ്ക്ക് ഈ രംഗത്തു തന്നെ തുടരണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പണിക്കു പോകണോ എന്നു തീരുമാനിക്കേണ്ടത് എന്നാണ്. അത്തരത്തിലുള്ള ആശങ്കകളൊന്നും ഏതായാലും രാജീവിനെപ്പോലൊരു സംവിധായകന് ആവശ്യമില്ല.കാരണം ന്യൂ ജനറേഷന്റെ മാനസ്വഭാവങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ സ്വാംശീകരിച്ച, സ്വായത്തമാക്കി കാണിച്ചുതന്ന ചലച്ചിത്രകാരനാണ് അദ്ദേഹം. അദ്ദേഹത്തിന് സിനിമയുടെ ഭാഷ വെറുതെ വഴങ്ങുന്നതാണെന്നു പറഞ്ഞാല്‍ത്തീരില്ല, മറിച്ച് അദ്ദേഹം അതിലൊരു മാസ്റ്റര്‍ തന്നെയാണെന്നു തന്നെ പറയണം. ക്രാഫ്റ്റ് രാജീവിന്റെ കയ്യില്‍ സുഭദ്രം.പക്ഷേ രാജീവ് ശ്രദ്ധിക്കേണ്ടത് മൂല കഥാവസ്തുവിലാണ്. പ്രമേയത്തിലാണ്. കഥയെ കൂടി കൈക്കലാക്കിയാല്‍ രാജീവിനെ പിടിച്ചാല്‍ കിട്ടില്ല.
Tuesday, May 07, 2013
മുന്‍വിധികളില്ലാത്ത കാഴ്ചയ്ക്ക് ആമേന്‍
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മലയാള സിനിമയില്‍ നേടിയ പ്രദര്‍ശനവിജയം മുന്നോട്ടു വയ്ക്കുന്നത് വലിയൊരു സ്വാതന്ത്ര്യമാണ്. ദൃശ്യപരിചരണങ്ങളിലെ നടപ്പുശീലങ്ങള്‍ക്കും ശീലക്കേടുകള്‍ക്കും ജനപ്രിയവ്യാകരണങ്ങള്‍ക്കുമുള്ള ഠ വട്ടത്തെ മറികടക്കാനാവുന്നു എന്ന സ്വാതന്ത്ര്യം. അതാകട്ടെ, മലയാളത്തില്‍ അടുത്തിടെ ഉദിച്ചുയര്‍ന്നത് എന്ന് ആരോപിക്കപ്പെടുന്ന നവഭാവുകത്വ/ ന്യൂ ജനറേഷന്‍ സിനിമയുടെ പച്ചയ്ക്കുള്ള തുറന്നുകാട്ടലിലോ പറച്ചിലിലോ തെളിയുന്ന സ്വാതന്ത്ര്യമല്ല. മറിച്ച് സ്്‌റ്റൈലൈസേഷന്‍ എന്നു ഗണിക്കപ്പെടാവുന്ന ദൃശ്യപരിചരണസങ്കേതം ആശങ്കകൂടാതെ അവതരിപ്പിച്ചു നേടിയ വിജയമാണ്.
അരവിന്ദന്റെ കാഞ്ചനസീത, മാറാട്ടം,എസ്തപ്പാന്‍, അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം തുടങ്ങിയ കഌസിക്കുകളില്‍ പരീക്ഷിക്കപ്പെട്ട ശൈലീവല്‍കൃത ദൃശ്യപരിചരണത്തോട് അന്നത്തെ പ്രേക്ഷകര്‍ അത്രകണ്ട് സഹിഷ്ണുക്കളായിരുന്നില്ല. അതുകൊണ്ടാണ് തങ്ങള്‍ക്കു ദഹിക്കാത്ത സിനിമകളെ അവര്‍ ഉച്ചപ്പടമെന്ന് പുച്ഛിച്ചു മാറ്റിനിര്‍ത്തിയത്. ആമേന്‍ എന്ന സിനിമയുടെ ചരിത്രപരമായ പ്രസക്തി, അത് പ്രേക്ഷകന്റെ മനംമാറ്റത്തെ ഫലപ്രദമായി പ്രതിഫലിപ്പിക്കുന്നുവെന്നുള്ളതാണ്. തീര്‍ത്തും ഗ്രാമീണമായ നാടന്‍ പാട്ടിന്റെ രൂപത്തില്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒരല്‍പം പിന്നോട്ടോ മുന്നോട്ടോ മാറി വൈഡ് ആംഗിളില്‍, പ്രത്യേക വര്‍ണപദ്ധതിയിലാണ് ആമേന്‍ ദൃശ്യവല്‍കരിച്ചിട്ടുള്ളത്. പ്രമേയതലം ആവശ്യപ്പെടുന്നതിലുമപ്പുറം ഫാന്റസിയുടെ മോഹദൃശ്യങ്ങളുടെ മായിക ഉണ്‍മയാണ് ആമേന്റെ വ്യക്തിത്വം. ഹൈപ്പര്‍ റിയാലിറ്റിയുടെ തലത്തിലുള്ള പ്രമേയവും പരിചരണവുമാണ് ആമേന്റേത്. അതിലെ കാരിക്കേച്ചര്‍ കഥാപാത്രങ്ങളും കോമിക് സംഭവവികാസങ്ങളും പ്രേക്ഷകരില്‍ അല്‍പവും കല്ലുകടിയുണ്ടാക്കുന്നില്ലെങ്കില്‍ അതിനു കാരണം സംവിധായകന്‍ ഉദ്ദേശിച്ചത് അതേ അര്‍ത്ഥത്തില്‍ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനായി എന്നുളളതാണ്.
പാട്ടുകളിലൂടെ ഇരു കരകളുടെ മത്സരവും, നായകന്റെയും നായികയുടെയും പ്രേമവും ആവിഷ്‌കരിക്കുന്നതില്‍ യാതൊരു പുതുമയുമില്ല. എന്നാല്‍ സോളമനും ശോശന്നയും എന്നു തുടങ്ങുന്ന വിധത്തില്‍ നഴ്‌സറി പാട്ടുപോലെ കഥ പറയുന്ന ഗാനങ്ങളിലൂടെ ഇതള്‍വിരിയുന്ന ദൃശ്യങ്ങളുളവാക്കുന്ന ആസ്വാദനം ഒന്നു വേറെതന്നെയാണ്്. അതുകൊണ്ടുതന്നെയാണ് ഒരു സ്വപ്‌നം പോലെ, ഒരു വിശുദ്ധനുണപോലെ ഈ ഡിവൈന്‍ കോമഡി സ്വീകരിക്കപ്പെടുന്നത്. ഒരുപക്ഷേ, മലയാളത്തിലെ നവഭാവുകത്വത്തിന്റെ ഏറ്റവും വലിയ നേട്ടം, ഇത്തരം പരീക്ഷണങ്ങള്‍ക്കായി ഉഴുതുമറിച്ചിട്ടിട്ടുള്ള പ്രേക്ഷകരുടെ മനസ്സാണ്. അതിലവര്‍ക്കിപ്പോള്‍ എന്തും വിതയ്ക്കാം. അയാളും ഞാനും തമ്മിലോ, മുംബൈ പൊലീസോ, ഇമ്മാന്വലോ, ഓഗസ്റ്റ് കഌബോ... എന്തും...അതാണ് ആമേന്‍ തെളിയിക്കുന്നത്.
Saturday, April 06, 2013
Tribute to Sukumari in Kalakaumudi
തനിയാവര്‍ത്തനത്തെ അതിജീവിച്ച നടനായനം
എ.ചന്ദ്രശേഖര്‍
സ്വഭാവകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളെപ്പറ്റി പൊതുവേയുള്ള ധാരണ, നായികാനായകന്മാരെ അപേക്ഷിച്ച് അഭിനയസാധ്യതയേറുന്ന വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് അവര്‍ക്ക് എല്ലായ്‌പ്പോഴും ലഭിക്കുക എന്നാണ്. എന്നാല്‍ മഹാഭൂരിപക്ഷം സ്വഭാവനടീനടന്മാരും ഒരേ അച്ചിട്ട വാര്‍പുവേഷങ്ങളെ അവതരിപ്പിക്കാന്‍ വിധിക്കപ്പെട്ടവരാണെന്നതാണു വാസ്തവം.ഒരിക്കല്‍ അമ്മവേഷം കെട്ടിപ്പോയാല്‍, പിന്നീട് ജീവിതകാലം മുഴുവന്‍ സാധ്വിയായ അമ്മയുടെ സെറ്റുസാരിയിലും മുണ്ടിലും മാത്രം തളയ്ക്കപ്പെടുന്ന ദുര്‍വിധി. ശങ്കരാടിയെപ്പോലൊരു അത്യസാമാന്യ അഭിനേതാവിനെപ്പോലും ഇത്തരം വാര്‍പുമാതൃകകളില്‍ കുരുക്കിയിട്ട സിനിമയാണ് മലയാളത്തിലേത്. ഈ ദുര്‍വിധിയെ സ്വന്തം പ്രതിഭകൊണ്ടുമാത്രം മറികടന്നവര്‍ ചിലരെങ്കിലുമുണ്ട്. ആ ന്യൂനപക്ഷത്തില്‍ പെടുന്ന താരപ്രഭാവമാണ് സുകുമാരിയുടേത്. അതാണ് അവരെക്കൊണ്ട് രണ്ടായിരത്തഞ്ഞൂറിലധികം സിനിമകളില്‍ വേഷമിടീപ്പിച്ചു റെക്കോര്‍ഡിനര്‍ഹയാക്കിയതും.

നടനവഴിയിലെ ചില ചില്ലറ 'ഇതുകള്‍', അതാണ് മഹാഭിനേതാക്കളെ ഇതരരില്‍ നിന്നു വ്യതിരിക്തരാക്കുന്നത്. നെടുമുടിയും ഗോപിയും സുകുമാരിയും കെ.പി.എ.സി.ലളിതയും തമിഴിലെ മനോരമയുമെല്ലാം വ്യത്യസ്തരാവുന്നത് അതിസൂക്ഷ്മതലത്തിലുള്ള ഈ സ്വാംശീകരണത്തിലൂടെത്തന്നെയാണ്. ചില വേദനകള്‍, അസ്വാരസ്യങ്ങള്‍, അപ്രിയസത്യങ്ങള്‍ വെളിപ്പെടുത്തേണ്ടിവരുമ്പോഴെല്ലാം നെടുമുടിയിലും സുകുമാരിയിലും മറ്റും ഉണ്ടാവുന്ന മുഖപേശീമാറ്റങ്ങളുണ്ട്. വാസ്തവത്തില്‍ അഭിനയത്തിന്റെ പാഠപുസ്തക റഫറന്‍സുകളായിത്തീരേണ്ട അഭിനയമുഹൂര്‍ത്തങ്ങളാണവയെല്ലാം. ഇത്തരത്തിലുള്ള എത്രയെങ്കിലും വിസ്മയമുഹൂര്‍ത്തങ്ങള്‍ സുകമാരിയമ്മ മലയാളി അനുവാചകനു മുന്നില്‍ കാഴ്ചവച്ചിരിക്കുന്നു.കഥാപാത്രങ്ങളെ സ്വയം ആവഹിക്കുന്നതിനും കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുമപ്പുറം കഥാപാത്രവുമായി അഭിനേതാവിനുണ്ടാവുന്ന ആത്മീയമായൊരു സാത്മീകരണമാണ് ഇതു സാധ്യമാക്കുന്നത്. അത്തരത്തില്‍ അദ്ഭുതങ്ങള്‍ കാഴ്ചവച്ച് നടിയാണു സുകുമാരി.
അടൂര്‍ ഗോപാലകൃഷ്ണന്റെയും കെ.ജി.ജോര്‍ജിന്റെയുമെല്ലാം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, മുഖ്യധാരാ ജനപ്രിയ സിനിമ തന്നെയാണ് സുകുമാരി എന്ന നടിക്ക് വൈവിദ്ധ്യത്തിന്റെ അപാരസാധ്യതകള്‍ സമ്മാനിച്ചതെന്നതു ശ്രദ്ധേയം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മുഖ്യധാര കമ്പോള സിനിമയുടെ സമവാക്യങ്ങള്‍ക്കുളളില്‍ നില്‍ക്കുന്ന പാത്രസൃഷ്ടികളെത്തന്നെ തന്റെ വഴക്കവും തഴക്കവുംകൊണ്ട് നവ്യമായ നടനകാന്തിയാക്കി മാറ്റുകയായിരുന്നു സുകുമാരിയമ്മ. കഥാപാത്രങ്ങള്‍ അവര്‍ക്കു മുന്നില്‍ വെല്ലുവിളിയാവുക.യായിരുന്നില്ല, കഥാപാത്രസ്വത്വങ്ങളെ അവരിലെ അഭിനേത്രി കീഴടക്കുകയായിരുന്നു.
സുകുമാരി എന്നു കേള്‍്ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യമോടിയെത്തുന്നക റാംജിറാവു സ്പീക്കിംഗിലെ മുകേഷിന്റെ പാവം അമ്മയുടേതുപോലെ സര്‍വം സഹയായ നൂറുകണക്കായ അമ്മവേഷങ്ങള്‍ മാത്രമായിരിക്കില്ല, ഹാസ്യത്തിന്റെ മേമ്പൊടികലര്‍ന്നതോ നെഗറ്റീവ് ഛായ കലര്‍ന്നതോ ആയ എത്രയെങ്കിലും വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ്. സേതുമാധവന്റെ ചട്ടക്കാരിയിലെ ആംഗ്‌ളോ ഇന്ത്യന്‍,പ്രിയദര്‍ശന്റെ പൂച്ചയ്‌ക്കൊരുമുക്കുത്തിയിലെ നഗരസംവേഗങ്ങളിലേക്ക് സ്വയം പറിച്ചുനടാനാഗ്രഹിക്കുന്ന ഗ്രാമീണയായ മധ്യവയ്‌സ്‌ക, താളവട്ടത്തിലെ കര്‍ക്കശക്കാരിയായ സിസ്റ്റര്‍, വന്ദനത്തിലെ നായികയുടെ ആന്റി, ബോയിംഗ് ബോയിംഗിലെ ആംഗ്‌ളോ ഇന്ത്യന്‍ കുക്ക്്, തേന്മാവിന്‍ കൊമ്പത്തിലെ ഗ്രാമപ്രമുഖയായ ഗാന്ധാരിയമ്മ, നിന്നിഷ്ടം എന്നിഷ്ടത്തിലെ ചീട്ടുഫലം പറയുന്ന കാക്കാത്തി,വനിതാ പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍, കെ.ജി.ജോര്‍ജജിന്റെ പഞ്ചവടിപ്പാലത്തിലെ വനിതാ പഞ്ചായത്തുമെമ്പര്‍, നോക്കെത്താദൂരത്തു കണ്ണും നട്ടിലെ നായകന്റെ അമ്മ,ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ കോളനി അസോസിയേഷന്‍ സെക്രട്ടറി,ബാലചന്ദ്രമേനോന്റെ കാര്യം നിസ്സാരത്തിലെ അയല്‍വാസി ക്രിസ്ത്യാനി, മണിച്ചെപ്പു തുറന്നപ്പോളിലെ മുത്തശ്ശി പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തിലിലെ ഗ്രാമവേശ്യാലയ ഉടമ, ആര്യനിലെ നായകന്റെ അമ്മ, ഉള്ളടക്കത്തിലെ മാനസികരോഗി, മിഴികള്‍ സാക്ഷിയിലെ നിസഹായയായ ഉമ്മ,ഭരതന്റെ കേളിയിലെ അമ്മ....അങ്ങനെ എത്രയെത്ര വേഷങ്ങള്‍. പാത്രവൈവിദ്ധ്യമാണ് ഒരു അഭിനേതാവിന്റെ പ്രതിഭയുടെ ഉരകല്ലെങ്കില്‍, ഈ വേഷപ്പകര്‍ച്ചകളിലെ ഒന്നിനൊന്നു വ്യത്യസ്തമായ കഥാപാത്രങ്ങള്‍ സുകുമാരി എന്ന അഭിനേത്രിയുടെ ധന്യജീവിതത്തിന്റെ പ്രത്യക്ഷസാക്ഷ്യങ്ങളാണ്. പ്രേക്ഷക അനുതാപം ലഭിക്കുന്ന അമ്മവേഷങ്ങള്‍ വിട്ട് വില്ലത്തവും കൗശലവും അല്‍പം ക്രൗര്യവുമെല്ലാമുള്ള കഥാപാത്രങ്ങളെ ആവിഷ്‌കരിക്കുക എന്നത് നടിമാരെ സംബന്ധിച്ച് ഒട്ടും യാഥാസ്ഥിതികമായ സംഗതിയല്ല, ഇന്ത്യന്‍ സിനിമയില്‍. അതു പിന്നീട് നടിയെ അത്തരം കഥാപാത്രങ്ങളുടെ വാര്‍പ്പുലേക്കു വലിച്ചു മാറ്റിയിട്ടുകളയും. പിന്നീട് ആ വാര്‍പ്പിന്റെ ഠ വട്ടത്തില്‍ നിന്ന് ഒരിക്കലും കയറി വരാനാവാത്തവിധം പെട്ടുപോകുകയാവും നടിയുടെ വിധി. ഈ ദുര്‍വിധിയെയാണ് സുകുമാരി അവരുടെ പ്രകാശം പരത്തുന്ന വേഷപ്പകര്‍ച്ചകളിലൂടെ അസാമാന്യ മെയ് വഴക്കത്തോടെ മറികടന്നത്.
മലയാളസിനിമയ്‌ക്കൊപ്പമായിരുന്നു അവരുടെ വളര്‍ച്ച. പത്താം വയസില്‍, തിരുവിതാംകൂര്‍ സഹോദരിമാരുടെ ബന്ധുവെന്ന നിലയില്‍ ചെറുവേഷങ്ങളില്‍ തുടങ്ങിയ നൃത്തവും നടനവും എഴുപത്തിനാലാം വയസു വരെ നീണ്ടു. ഏറ്റവും പുതിയ തലമുറയ്‌ക്കൊപ്പവും അഭിനയിച്ചു നിലയുറപ്പിക്കാന്‍ സുകുമാരിക്കു സാധിച്ചത് അവരുടെ പ്രതിഭയും ആത്മനവീകരണത്തിനുള്ള സിദ്ധിയും കൊണ്ടുമാത്രമാണ്.. ഇക്കാര്യത്തില്‍ അവര്‍ക്ക് തെന്നിന്ത്യയില്‍ ഒരെതിരാളി മാത്രമേ ഉണ്ടായിട്ടുള്ളൂ, തമിഴിലെ അനുഗ്രഹീത നടി മനോരമ.
വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും ഭര്‍ത്താവു നിങ്ങള്‍ മതി എന്നു ബഌക്ക് ആന്‍ഡ് വൈറ്റ് സിനിമയില്‍ പാടിയഭിനയിച്ച സുകുമാരി തന്നെയാണ് പ്രിയദര്‍ശന്റെ ബോയിംഗ് ബോയിംഗില്‍ മോഹന്‍ലാലിനും മുകേഷിനുമൊപ്പം പാടിയാടിയത്.ഭരതന്റെ കേളിയില്‍ കെ.പി.എ.സി.ലളിതയുടെ അമ്മയായിവരെ അവരഭിനയിച്ചു.വ്യത്യസ്തതയാണ് അഭിനേതാവിന്റെ റെയ്ഞ്ചിന്റെ മാനദണ്ഡമെങ്കില്‍, രണ്ടായിരത്തഞ്ഞൂറില്‍പ്പരം കഥാപാത്രങ്ങള്‍ എന്ന ബഹുമതി മാത്രം മതി സുകുമാരി എന്ന അഭിനേത്രിയുടെ നടനകാന്തിക്കുള്ള സാക്ഷ്യപത്രമാവും.
്മലയാളത്തില്‍ ഏറ്റവുമധികം ആംഗ്‌ളോ ഇന്ത്യന്‍ വേഷമിട്ട അമ്മനടി സുകുമാരിയാണ്. ചട്ടക്കാരി മുതല്‍ ന്യൂ ജനറേഷന്‍ ജനുസില്‍പ്പെട്ട ട്രിവാന്‍ഡ്രം ലോഡ്ജിലെ പെഗി വരെ. അതില്‍ ഒന്നിലും മറ്റൊന്നിന്റെ ഛായപോലുമുണ്ടായിരുന്നില്ല. അതാണവരുടെ അഭിനയശൈലിയുടെ സുഭദ്രത.
ടി.പി.ബാലഗോപാലന്‍ എം.എ.യിലെ നായിക ശോഭനയുടെ അമ്മ, സിനിമയുടെ രണ്ടാം പാതിയില്‍, കേസും വക്കാണവുമായി നടന്ന ഭര്‍ത്താവ് കേസൊക്കെ ജയിച്ച് വീണ്ടും പ്രമാണിയായിക്കഴിഞ്ഞപ്പോള്‍, തങ്ങളെ സഹായിച്ച, മകളുമായി അടുപ്പമുള്ള നായകന്‍ മകളെ കാണാന്‍ വരുമ്പോള്‍, തന്മയത്വത്തോടെ അയാളെ പറഞ്ഞു വിലക്കുന്നതും, മേലില്‍ ഇടയ്ക്കിടെ അവളെ കാണാന്‍ വരരുതെന്നും പറയുന്ന സന്ദര്‍ഭമുണ്ട്. ഒന്നു പാളിയാല്‍ പൊട്ടിപ്പാളീസാവുന്ന നെഗറ്റീവ് വേഷം. പക്ഷേ, സുകുമാരി എന്ന നടിയുടെ അത്യസധാരണമായ സാത്മീകരണമൊന്നുകൊണ്ടുമാത്രമാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കഥാപാത്രത്തെ സൂക്ഷ്മമായി ഓര്‍ത്തെടുക്കാനാവുന്നത്. പ്രായോഗികമായതു ചെയ്യുന്ന ആ അമ്മയുടെ ചുണ്ടുകളുടെ പതര്‍ച്ച, മുഖത്തെ മാറിയ ഭാവപ്പകര്‍ച്ച, അത് ആയിരത്തിലൊരാള്‍ക്കു മാത്രം സാധ്യമാവുന്നതാണ്, നിശ്ചയം.അതുപോലെതന്നെയാണ്, തേന്മാവിന്‍ കൊമ്പത്തിലെ ഗാന്ധാരി. കുടുംബപ്പകയുടെ മാടമ്പിമാല്‍സര്യത്തില്‍ നെടുമുടിയുടെ ശ്രീകൃഷ്ണനെതിരെ മോഹന്‍ലാലിന്റെ മാണിക്യനെ അണിനിരത്താന്‍ ശ്രമിക്കുന്ന ഗ്രാമപ്രമുഖ. ഏത് ആണ്‍ ചട്ടമ്പിയെയും വെല്ലുന്ന പ്രകടനമായിരുന്നു അത്.ഏതു തലമുറയോടൊപ്പവും അവരുടെ ഭാഷയില്‍, ആടിയും പാടിയും ഇണങ്ങിച്ചേരാനാവുന്നതാണ് സുകുമാരിയെ പുതുതലമുറ സിനിമാക്കാര്‍ക്കുപോലും അഭിമതയാക്കിയത്. പ്രതിച്ഛായയുടെ ബാധ്യതകൂടാതെ കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ കാണിച്ച നിഷ്‌കര്‍ഷയും, ഏറ്റെടുത്ത കഥാപാത്രത്തോടുള്ള ആത്മാര്‍പണവുമായിരിക്കണം സുകുമാരി എന്ന നടിയുടെ ഏറ്റവും വലിയ ഗുണമെന്നു തോന്നുന്നു. സാധനയേക്കാളേറെ സ്ഫുടം ചെയ്ത സിദ്ധിയിലൂന്നി സ്വന്തമായൊരു അഭിനയ സ്വത്വം സ്വാംശീകരിച്ച അഭിനേത്രിയാണവര്‍.ബ്രാഹ്മണത്തിയായി വരുമ്പോഴും ചട്ടയും മുണ്ടുമണിഞ്ഞു വരുമ്പോഴും സുകുമാരി അവിടെ അപ്രത്യക്ഷമാകും, പകരം അവര്‍ ഹൃദയത്തിലേക്കാവഹിച്ച കഥാപാത്രം അവിടെ പ്രത്യക്ഷമാവും. ആ മാന്ത്രികതയാണ് സുകുമാരിയെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി അഭിനയപ്രതിഭാസമാക്കി മാറ്റിയത്. സാധാരണത്വത്തില്‍ അസാധാരണത്വമാരോപിക്കാവുന്ന അഭിനയനൈപുണ്യമായിരുന്നു അവരുടേത്. കഥാപാത്രങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ക്കിടയിലും വ്യത്യസ്തതയുടെ വെള്ളിവെട്ടങ്ങള്‍ കോറി വരയ്ക്കാനായി അവര്‍ക്ക്. അങ്ങനെയാണ് അവര്‍ ആവര്‍ത്തനത്തിന്റെ വൈരസ്യത്തില്‍ നിന്ന് കഥാപാത്രത്തെയും പ്രേക്ഷകരെയും ഒരേപോലെ കാത്തുരക്ഷിച്ചത്.
ബാലചന്ദ്രമേനോന്‍, സിബി മലയില്‍, വേണു നാഗവള്ളി, പ്രിയദര്‍ശന്‍, ഫാസില്‍. തുടങ്ങിയ സംവിധായകരുമായി ഒരു മാനസികൈക്യം സുകുമാരിക്കുണ്ടായിരുന്നതായി കാണാം.കാരണം അവരുടെ സിനിമകളില്‍ സുകുമാരി ഒരല്‍പം കൂടുതല്‍ തിളങ്ങിയിട്ടുണ്ട്. മോഹന്‍ലാലും മുകേഷും ജയറാമും നെടുമുടി വേണുവും ഭരത്‌ഗോപിയും ജഗതി ശ്രീകുമാറും ബാലചന്ദ്രമേനോനും മറ്റുമായുള്ള ജോഡിപ്പൊരുത്തവും അവരുടെ അവിസ്മരണീയ പ്രകടനത്തിലേക്കു വഴിവച്ചിട്ടുണ്ട്. അതെല്ലാം മലയാള സിനിമയുടെ സുവര്‍ണയുഗത്തിന്റെ ഈടുവയ്പ്പുകളുമായി. ഒരു നല്ല അഭിനേതാവ് ഒപ്പമഭിനയിക്കുമ്പോഴാണ്, സാര്‍ത്ഥകമായ പിന്തുണ നല്‍കുമ്പോഴാണ് പ്രധാന നായകന്റെയോ നായികയുടെയോ പോലും നല്ല അഭിനയമുഹൂര്‍ത്തങ്ങള്‍ പുറത്തുവരിക. പുതുമുഖങ്ങളുടെ പോലു ഏറ്റവും മികച്ച നടനമുഹൂര്‍്ത്തങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ ഒപ്പമഭിനയിച്ച സുകുമാരിയമ്മയുടെ പിന്തുണ നിര്‍ണായകമായിട്ടുണ്ട്. അതാണ് നാടകത്തിന്റെ തട്ടകം സുകുമാരി എന്ന അഭിനേത്രിക്കു പകര്‍ന്നു നല്‍കിയ ഏറ്റവും വലിയ ഉള്‍ക്കരുത്ത്.അതിന്റെ ബലത്തില്‍ സുകുമാരി, ഒപ്പമഭിനയിക്കുന്ന ഏതു നടനും നടിക്കും വളരെ വലിയൊരു സാന്ത്വനമായി, കൈത്താങ്ങായി. ജോഡിപ്പൊരുത്തങ്ങളുടെ രസതന്ത്രങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിലും സുകുമാരിയമ്മ അങ്ങനെ മാതൃകയായി.
അപൂര്‍വം രണ്ടു ദേശീയ ബഹുമതികളും ഏതാനും സംസ്ഥാന ബഹുമതികളും സ്വകാര്യ സംഘടനകളുടെ പുരസ്‌കാരങ്ങളും തമിഴ് നാട് നാമനിര്‍ദ്ദേശം നല്‍കി വാങ്ങിക്കൊടുത്ത പത്മശ്രീയുമല്ലാതെ അര്‍ഹതപ്പെട്ട അംഗീകാരമൊന്നും(പ്രേക്ഷകപ്രീതി അപവാദം) സമയത്തു നല്‍കി നാം ആദരിക്കാത്ത പ്രതിഭയാണ് സുകുമാരിയുടേത്. എന്നാലും അവര്‍ക്കു കര്‍മകാണ്ഡത്തില്‍ പരാതികളില്ലായിരുന്നു, പരിഭവങ്ങളും. എന്നിട്ടും അവര്‍ ആഗ്രഹിച്ചത് പിറന്ന നാടായ കേരളത്തില്‍ അന്തിയുറങ്ങാന്‍. ഭാഷകള്‍ക്കപ്പുറം നടനകാന്തി നിറയ്ക്കുമ്പോഴും അവരുടെ വേരുകള്‍, അസ്തിത്വം തനി മലയാളിയുടേതായിരുന്നു.
നാളെ, മലയാള സിനിമ, കേരളം എങ്ങനെയായിരിക്കും ഈ കലാകാരിയെ അടയാളപ്പെടുത്തുക എന്നോര്‍ക്കുമ്പോഴാണ് ആ അഭിനേത്രിയുടെ പാത്രപാരാവാരം എത്ര ആഴവും പരപ്പുമുള്ളതാണെന്ന്, ശ്കതവും കരുത്തുമുളളതാണെന്നു നാം തിരിച്ചറിയുക. തീര്‍ച്ചയായും സുകുമാരി എന്ന നടി അനശ്വരയാകുക അവര്‍ വെള്ളിത്തിരയിലുപേക്ഷിച്ചുപോയ ആയിരക്കണക്കായ കഥാപാത്രങ്ങളിലൂടെ മാത്രമല്ല, ലാളിത്യം മുഖമുദ്രയാക്കിയ ഒരു യഥാര്‍ത്ഥ കലാകാരി, സഹജീവിസ്‌നേഹമുള്ള ഒരു മഹാമനസ്‌ക എന്നീ നിലകളിലെല്ലാമായിരിക്കും.
Tuesday, March 26, 2013
tribute to Sukumari in Mangalam
പ്രതിഛായകളെ അതിജീവിച്ച അഭിനയകാന്തി
27MARCH, 2013
മലയാളത്തില്‍ അമ്മനടിമാര്‍ പലരുണ്ടായിട്ടുണ്ട്. എന്നാല്‍ സുകുമാരിക്കു മാത്രമായിട്ടുള്ള ചില സവിശേഷതകളാണ് അവരെ മറ്റുള്ളവരില്‍ നിന്നു വേറിട്ടു നിര്‍ത്തിയത്. അക്ഷരവടിവൊത്ത ഉച്ചാരണം. ഒരല്‍പം മുഴക്കമുള്ള ശബ്ദം. പ്രതിച്ഛായയെ തച്ചുതകര്‍ക്കാനുള്ള തന്റേടം. അതാണ് സുകുമാരി എന്ന നടിയെ സമാനതകളില്ലാത്ത പ്രതിഭാസമാക്കുന്നത്.
മലയാളസിനിമയ്‌ക്കൊപ്പം സ്വാഭാവികമായി നടന്നതായിരുന്നു അവരുടെ വളര്‍ച്ച. പത്താം വയസില്‍, തിരുവിതാംകൂര്‍ സഹോദരിമാരുടെ ബന്ധുവെന്ന നിലയില്‍ ചെറുവേഷങ്ങളില്‍ തുടങ്ങിയ നൃത്തവും നടനവും എഴുപത്തിനാലാം വയസു വരെ നീണ്ടു. തലമുറകളില്‍ നിന്നു തലമുറകളിലേക്ക് സിനിമയും സിനിമാഭിനയവും വളര്‍ന്നപ്പോഴും കാലത്തിനൊപ്പം സ്വയം നവീകരിച്ച് ഏറ്റവും പുതിയ തലമുറയ്‌ക്കൊപ്പവും ഒരു ചുവടു മുന്നിലോ ഒപ്പത്തിനൊപ്പമോ നിലയുറപ്പിക്കാന്‍ സാധിച്ചതില്‍ അവരുടെ ധിഷണയും പ്രതിഭയും പ്രകടമാവും. ഇക്കാര്യത്തില്‍ അവര്‍ക്ക് തെന്നിന്ത്യയില്‍ ഒരെതിരാളി മാത്രമേ ഉണ്ടായിട്ടുള്ളൂ, തമിഴിലെ അനുഗ്രഹീത നടി മനോരമ. അതുകൊണ്ടുതന്നെ ഇതരഭാഷകളിലെ നടിമാരുമായോ കഥാപാത്രങ്ങളുമായോ ഒരു താരതമ്യം പോലും സുകുമാരിയമ്മ എന്നു സഹപ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സുകുമാരിയുടെ കാര്യത്തില്‍ അപ്രസക്തമാവുന്നു.
അച്ഛനേക്കാളേറെ പ്രായമുണ്ടായിരുന്ന എസ്. പി. പിള്ളയോടൊപ്പം വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും ഭര്‍ത്താവു നിങ്ങള്‍ മതി എന്നു പാടിയഭിനയിച്ച സുകുമാരി തന്നെയാണ് പ്രിയദര്‍ശന്റെ ആദ്യസിനിമയായ പൂച്ചയ്‌ക്കൊരുമൂക്കുത്തിയില്‍ നെടുമുടിയുടെ ഭാര്യയായും മോഹന്‍ലാലിനോടൊപ്പം സ്വപനനായികയായും അഭിനയിച്ചത്. എന്തിന് ഭരതന്റെ കേളിയില്‍ കെ.പി.എ.സി.ലളിതയുടെ അമ്മയായിവരെ അവരഭിനയിച്ചു.വ്യത്യസ്തതയാണ് അഭിനേതാവിന്റെ റെയ്ഞ്ചിന്റെ മാനദണ്ഡമെങ്കില്‍, രണ്ടായിരത്തഞ്ഞൂറില്‍പ്പരം കഥാപാത്രങ്ങള്‍ എന്ന ബഹുമതി മാത്രം മതി സുകുമാരി എന്ന അഭിനേത്രിയുടെ നടനകാന്തിക്കുള്ള സാക്ഷ്യപത്രമാവും.
എന്തായിരുന്നു സുകുമാരിയെ സഹനടിമാരില്‍ നിന്നു വേറിട്ടുനിര്‍ത്തിയിരുന്ന ആ എക്‌സ് ഫാക്ടര്‍? തീര്‍ച്ചയായും മുന്‍വിധി കൂടാതെയുള്ള കഥാപാത്ര സ്വീകരണവും, അതിലേക്കുള്ള ആത്മാര്‍ത്ഥമായ തന്മയത്വവും തന്നെ. സുകുമാരിക്കു മുന്നില്‍ കഥാപാത്രങ്ങള്‍ വെല്ലുവിളിയായിട്ടേയില്ല. കഥാപാത്രങ്ങള്‍ സുകുമാരിയുടെ ഭാവപ്പകര്‍ച്ചയില്‍ സ്വയം കീഴടങ്ങിയിട്ടേയുള്ളൂ. സര്‍വംസഹയായ അമ്മയുടെ വേഷത്തില്‍ ഒരു നൂറുവട്ടം വെള്ളിത്തിരയിലെത്തിയിട്ടുണ്ടാവും. എന്നാല്‍ സുകുമാരിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ പെട്ടെന്ന് ഓടിയെത്തുക സമശീര്‍ഷരൊന്നും െകെവയ്ക്കാന്‍ ചങ്കുറപ്പു കാണിച്ചിട്ടില്ലാത്ത ചില വേഷങ്ങളിലൂടെയാവും. പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ വേശ്യാലയ ഉടമ, വന്ദനത്തിലെ എന്തിനും മടിക്കാത്ത ആംഗ്‌ളോ ഇന്ത്യന്‍ വീട്ടുവേലക്കാരി, ചട്ടക്കാരിയിലെ ആംഗ്‌ളോ ഇന്ത്യന്‍, കെ.ജി.ജോര്‍ജിന്റെ പഞ്ചവടിപ്പാലത്തിലെ പഞ്ചായത്ത് മെമ്പര്‍, എന്നിഷ്ടം നിന്നിഷ്ടത്തിലെ കാക്കാത്തി, കാര്യം നിസ്സാരത്തിലെ ക്രിസ്ത്യാനി വീട്ടമ്മ, പ്രിയദര്‍ശന്റെ തേന്മാവിന്‍ കൊമ്പത്തിലെ ഗാന്ധാരി, അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്തിലെ ആരാച്ചാരുടെ ഭാര്യ.....ചട്ടക്കാരി മുതല്‍ ഏറ്റവുമൊടുവില്‍ ന്യൂ ജനറേഷന്‍ ജനുസില്‍പ്പെട്ട ട്രിവാന്‍ഡ്രം ലോഡ്ജിലെ പെഗി വരെ എത്രയോ ആംഗ്‌ളോ ഇന്ത്യന്‍ സ്ത്രീകളുടെ വേഷമിട്ടിട്ടുള്ള സുകുമാരിയുടെ ഒരു വേഷവും മറ്റൊന്നിനെപ്പോലായിരുന്നില്ല. അതുതന്നെയാണ് അവരുടെ മുഖമുദ്ര.
ടി.പി.ബാലഗോപാലന്‍ എം.എ.യിലെ നായികയുടെ അമ്മ, സിനിമയുടെ രണ്ടാം പാതിയില്‍, കേസും വക്കാണവുമായി നടന്ന ഭര്‍ത്താവ് കേസൊക്കെ ജയിച്ച് വീണ്ടും പ്രമാണിയായിക്കഴിഞ്ഞപ്പോള്‍, തങ്ങളെ സഹായിച്ച, മകളുമായി അടുപ്പമുള്ള നായകന്‍ മകളെ കാണാന്‍ വരുമ്പോള്‍, തന്മയത്വത്തോടെ അയാളെ പറഞ്ഞു വിലക്കുന്നതും, മേലില്‍ ഇടയ്ക്കിടെ അവളെ കാണാന്‍ വരരുതെന്നും പറയുന്ന സന്ദര്‍ഭമുണ്ട്. ഒന്നു പാളിയാല്‍ പൊട്ടിപ്പാളീസാവുന്ന നെഗറ്റീവ് വേഷം. പക്ഷേ, സുകുമാരി എന്ന നടിയുടെ അത്യസധാരണമായ സാത്മീകരണമൊന്നുകൊണ്ടുമാത്രമാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കഥാപാത്രത്തെ സൂക്ഷ്മമായി ഓര്‍ത്തെടുക്കാനാവുന്നത്. മനസ്സിനിഷ്ടമല്ലെങ്കില്‍ കൂടിയും പ്രായോഗികമായതു ചെയ്യുന്ന ആ അമ്മയുടെ ചുണ്ടുകളുടെ പതര്‍ച്ച, മുഖത്തെ മാറിയ ഭാവപ്പകര്‍ച്ച, അത് ആയിരത്തിലൊരാള്‍ക്കു മാത്രം സാധ്യമാവുന്നതാണ്, നിശ്ചയം.അഞ്ജന കണ്ണെഴുതി ആലില താലി ചാര്‍ത്തി അറപ്പുര വാതിലില്‍ ഞാന്‍ കാത്തിരിക്കും എന്നു പാടി തച്ചോളി ഒതേനനെ വശീകരിച്ചു ഒറ്റികൊടുക്കുന്ന അകത്തമ്മയായും, വഴിവിളക്കില്‍ ഗുണ്ടാ സംഘത്തെലെവിയായും മിന്നിമറഞ്ഞ സുകുമാരിയമ്മയുടെ െവെവിദ്ധ്യം അനുകരണീയമാണ്.
എന്നാല്‍, തന്റെ പരിമിതികളെ മറ്റാരേക്കാള്‍ നന്നായി തിരിച്ചറിയുകയും അതിനെ തന്നാലാവുംവിധം മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യുകവഴിയാണ് അവരീ വിജയം നേടിയെടുത്തത്. ഭാഷയിലുള്ള പരിജ്ഞാനക്കുറവൊന്നും പാത്രാവിഷ്‌കാരത്തിന്റെ പരിമിതികളുടെ ഏഴതിരുകളില്‍ പോലും വച്ചുപൊറുപ്പിക്കാത്തതായിരുന്നു അവരുടെ അഭിനയെശെലി. അതുകൊണ്ടുതന്നെ അതൊന്നും ആരുമത്ര ശ്രദ്ധിക്കാതെയും പോയി.
ഏതു തലമുറയോടൊപ്പവും അവരുടെ ഭാഷയില്‍, ആടിയും പാടിയും ഇണങ്ങിച്ചേരാനാവുന്നതാണ് സുകുമാരിയെ പുതുതലമുറ സിനിമാക്കാര്‍ക്കുപോലും അഭിമതയാക്കിയത്. ബാലചന്ദ്രമേനോന്‍, സിബി മലയില്‍, വേണു നാഗവള്ളി, പ്രിയദര്‍ശന്‍, ഫാസില്‍...ഇവരുടെയെല്ലാം സിനിമകളില്‍ സുകുമാരി ഒരു പോയിന്റ് കൂടുതല്‍ തിളങ്ങിയിട്ടുണ്ടെന്നു പറഞ്ഞാല്‍ അസത്യമല്ല. മോഹന്‍ലാലും ജയറാമും നെടുമുടി വേണുവും ഭരത്‌ഗോപിയും ജഗതി ശ്രീകുമാറും ബാലചന്ദ്രമേനോനും മറ്റുമായുള്ള ജോഡിപ്പൊരുത്തവും അവരുടെ അവിസ്മരണീയ പ്രകടനത്തിലേക്കു വഴിവച്ചിട്ടുണ്ട്. അതെല്ലാം മലയാള സിനിമയുടെ സുവര്‍ണയുഗത്തിന്റെ ഈടുവയ്പ്പുകളുമായി. അതാണ് സുകുമാരി എന്ന അഭിനേത്രിയുടെ സുകൃതം.
എ. ചന്ദ്രശേഖര്‍
Wednesday, March 20, 2013
Saturday, March 16, 2013
Review in Deshabhimani sunday suppliment dated 17/03/2013
http://deshabhimani.com/periodicalContent2.php?id=753
മോഹന്‍ലാല്‍ എന്ന മലയാളി
സാജന്‍ എവുജിന്‍
ഏതെങ്കിലും പ്രത്യേക പ്രതിച്ഛായയുടെ തടവറയില്‍ കുടുങ്ങാത്ത നടനാണ് മോഹന്‍ലാല്‍. മലയാളിയുടെ എല്ലാ ശീലങ്ങളെയും ശീലക്കേടുകളെയും തന്മയത്വത്തോടെ അഭ്രപാളിയില്‍ അനശ്വരമാക്കാന്‍ മോഹന്‍ലാലിന്റെ ശരീരഭാഷയ്ക്ക് കഴിയുന്നു. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ആക്ഷന്‍താരം ജയന് നേരിട്ട ദുര്യോഗം അതുകൊണ്ട് മോഹന്‍ലാലിന് നേരിടേണ്ടിവരില്ല. ഉത്സവപ്പറമ്പുകളിലും ഹാളുകളിലും ജയന്റെ മിമിക്രിപ്രേതങ്ങള്‍ വിളയാടുന്ന ദുരവസ്ഥ. എന്നാല്‍, ടി പി ബാലഗോപാലന്‍ എംഎയ്ക്കും കിരീടത്തിലെ സേതുമാധവനും പഞ്ചാഗ്‌നിയിലെ റഷീദിനും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമനും അത് സംഭവിക്കില്ല. മൗലികമായ ഇത്തരം നിരീക്ഷണങ്ങളാണ് 'മോഹന്‍ലാല്‍: ഒരു മലയാളിയുടെ ജീവിതം' എന്ന പുസ്തകത്തെ പ്രസക്തമാക്കുന്നത്.
മലയാളത്തില്‍ സിനിമാസംബന്ധമായ പുസ്തകങ്ങള്‍ക്ക് കുറവൊന്നുമില്ല. എന്നാല്‍, അവതരിപ്പിക്കുന്ന വിഷയത്തെ സമഗ്രമായി വിലയിരുത്തുന്നതില്‍ പലപ്പോഴും ഗ്രന്ഥകര്‍ത്താക്കള്‍ പരാജയപ്പെടുന്നു. ഈ പൊതുപ്രവണതയില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന പുസ്തകമാണിത്. മോഹന്‍ലാലിനെ പുകഴ്ത്താനോ അല്ലെങ്കില്‍ ആക്രമിക്കാനോ വേണ്ടി എഴുതിയതല്ല ഈ പുസ്തകമെന്ന് നിസ്സംശയം പറയാം. സമചിത്തതയോടെയും ഗൗരവബോധത്തോടെയും മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും പരിശോധിക്കുകയും കേരളീയസമൂഹത്തില്‍ കാല്‍നൂറ്റാണ്ടിലേറെയായി മോഹന്‍ലാലിന്റെ താരസ്വരൂപം നിറഞ്ഞുനില്‍ക്കുന്നതിന്റെ കാരണങ്ങളിലേക്ക് കടന്നുചെല്ലുകയും ചെയ്തിരിക്കയാണ് ഈ പുസ്തകത്തില്‍. മാധ്യമപ്രവര്‍ത്തകരായ എ ചന്ദ്രശേഖറും ഗിരീഷ് ബാലകൃഷ്ണനും ചേര്‍ന്നെഴുതിയ പുസ്തകം ചലച്ചിത്രമെന്ന മാധ്യമത്തെ മലയാളി എങ്ങനെയാണ് കാണുന്നതെന്നും വിശദീകരിക്കുന്നു. സാധാരണക്കാരന്റെ സ്വപ്നങ്ങളെ സ്വാധീനിക്കുന്ന ശക്തിയാണ് സിനിമ. താന്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളില്‍നിന്ന് മോചനം തേടിയാണ് പലപ്പോഴും പ്രേക്ഷകര്‍ തിയറ്ററിലെ ഇരുട്ടിലേക്ക് എത്തുന്നത്. ജീവിതത്തിലെ ഊരാക്കുടുക്കുകളെ സമര്‍ഥമായി കൈകാര്യംചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് കൈയടി ലഭിക്കുന്നത് അതുകൊണ്ടാണ്. മോഹന്‍ലാലിനെ താരപദവിയില്‍ എത്തിച്ച കഥാപാത്രങ്ങള്‍ക്കും ഈ പൊതുസ്വഭാവമുണ്ട്.
ലക്ഷ്യം നേടാന്‍ ഏതുവഴിയും സ്വീകരിക്കാം. എതിരാളിയുടെയോ പ്രതികൂലമായ അവസ്ഥയുടെയോ നിഗ്രഹം മാത്രമാണ് സംഭവിക്കേണ്ടത്. വില്ലനില്‍നിന്ന് നെടുനായകത്വത്തിലേക്കുള്ള മോഹന്‍ലാലിന്റെ അഭിനയജീവിതം സംഭവബഹുലമാണ്. മലയാളത്തിലെ മറ്റൊരു നടനും ലഭിക്കാത്ത വിധത്തില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരം മോഹന്‍ലാലിന് ലഭിച്ചിട്ടുണ്ട്. പലപ്പോഴും കച്ചവടമൂല്യങ്ങളിലേക്ക് കൂപ്പുകുത്തേണ്ടി വന്നിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍ എന്ന നടന്റെ ജനകീയത ചോദ്യംചെയ്യപ്പെട്ടിട്ടില്ലെന്ന് ഗ്രന്ഥകര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടുന്നത് ശ്രദ്ധേയമാണ്. മാടമ്പിക്കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും അതില്‍ കുറച്ച് പുരോഗമനസ്വഭാവം വരുത്താന്‍ ലാല്‍ കരുതല്‍ കാട്ടിയിട്ടുണ്ട്. ജീവിതനൊമ്പരങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിച്ച് നിരവധി ചിത്രങ്ങള്‍ ഹിറ്റാക്കിയ മോഹന്‍ലാല്‍തന്നെയാണ് സാഗര്‍ ഏലിയാസ് ജാക്കിമാരായും വേഷപ്പകര്‍ച്ച നടത്തിയതെന്ന വസ്തുത നിസ്സാരമല്ല. വളരെ ചെറിയ ചില ശ്രദ്ധകള്‍, ശ്രദ്ധേയമായ ചില അശ്രദ്ധകള്‍ എന്നിവ മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ വിജയത്തിന് എങ്ങനെ സഹായിക്കുന്നുവെന്നും പുസ്തകത്തില്‍ നിരീക്ഷണമുണ്ട്.
പകരംവയ്ക്കാന്‍ കഴിയാത്തവിധം മലയാളിത്തം അഭിനയത്തിലാവാഹിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു. ഏറ്റവും അടിസ്ഥാനപരമായി ഒരു മലയാളിയാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഡബ്ബ് ചെയ്ത ചിത്രങ്ങള്‍ വേണ്ടത്ര വിജയിച്ചിട്ടില്ല. ഭാഷാന്തരീകരണത്തിന് വഴങ്ങാത്ത ശരീരഭാഷയും സംഭാഷണശൈലിയുമാകാം ഇതിനുകാരണമെന്ന വാദത്തോട് യോജിക്കാം. സാഹിത്യത്തില്‍ കവിതയ്ക്കുമാത്രം അവകാശപ്പെട്ടതാണ് ഭാഷാന്തരീകരണം നടത്തുമ്പോള്‍ തനിമയുടെ സൗന്ദര്യം ചോര്‍ന്നുപോകുമെന്ന വസ്തുതയെന്നതും ഓര്‍ക്കണം. ഒരു താരത്തെ സൃഷ്ടിക്കുന്ന മനഃശാസ്ത്രം ഉള്‍ക്കാഴ്ചയോടെ ഈ പുസ്തകം അവതരിപ്പിച്ചിട്ടുണ്ടെന്ന് അവതാരികയില്‍ കെ ജയകുമാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത് പൂര്‍ണമായും ന്യായയുക്തമാണ്.

Tuesday, March 12, 2013
Friday, March 08, 2013
ഓസ്‌കറില്‍ ബാക്കിയാവുന്നത്

Kalakaumudi
Issue No: 1957
Issue Date:
March 10 2013
എ.ചന്ദ്രശേഖര്‍
ചില ചരിത്രങ്ങള്‍ പുതുതായി എഴുതിച്ചേര്‍ക്കുന്ന ഒന്നായിരുന്നു 85 ാമത് ഓസ്‌കര്‍ അവാര്‍ഡ് നിശ. പ്രധാനമായി, ലോകമെമ്പാടുമുള്ള മുപ്പത്തഞ്ചിലേറെ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍പേര്‍ കണ്ടാസ്വദിക്കുന്ന ലൈവ് ടിവി ഷോയായി ബ്രാന്‍ഡ് ചെയ്യപ്പെട്ട അമേരികന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ വാര്‍ഷിക ചലച്ചിത്ര അവാര്‍ഡ് മാമാങ്കമായ ഓസ്‌കറിനെ ഔദ്യോഗികമായിത്തന്നെ അക്കാദമി ഓസ്‌കര്‍ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്തതായിരുന്നു അതിന്റെ വാണിജ്യപരമായ സവിശേഷത. അക്കാദമിയുമായോ, സിനിമയുമായോ യാതൊരു ബന്ധവുമില്ലാത്ത, അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥന്‍ അവാര്‍ഡ് ശില്‍പം കണ്ട്, തന്റെ അമ്മാവന്‍ ഓസ്‌കറിനെപ്പോലിരിക്കുന്നല്ലോ എന്ന് അലക്ഷ്യമായി പറഞ്ഞതില്‍ നിന്ന് വട്ടപ്പേരു വീണ ഓസ്‌കര്‍ അങ്ങനെ ചരിത്രത്തില്‍ അക്കാദമിയെക്കൊണ്ടു തന്നെ ഓസ്‌കര്‍ എന്ന വിപണനനാമം സ്ഥിരീകരിക്കപ്പെടുംവിധം വളരുകയായിരുന്നു.
രണ്ടാമത്തെ പ്രത്യേകത, വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം, ഓസ്‌കര്‍ താരനിശ കൊഡാക്ക് തീയററ്ററിന്റെ മേല്‍വിലാസം കൈവെടിഞ്ഞ്് ഡോള്‍ബി തീയറ്ററിനെ സ്വീകരിച്ചു എന്നതാണ്. കാര്യമായ മാറ്റമെന്നൊന്നും ഇതിനെ പറയാന്‍ സാധ്യമല്ല. ലോസാഞ്ചലസിലെ ഹോളിവുഡ് ഹൈലാന്‍ഡ് സെന്ററില്‍ നിലകൊള്ളുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ ബഹുനില തീയറ്ററിന് കൊഡാക്കിന്റെ ബ്രാന്‍ഡിങ് ഉണ്ടായിരുന്നത് ഛായാഗ്രഹണസാങ്കേതികതയിലെ അതികായരായിരുന്ന കൊഡാക്ക് പാപ്പര്‍ സ്യൂട്ട് നല്‍കുകയും സാമ്പത്തികമായി നിലംപരിശാവുകയും ചെയ്തതോടെ, ശബ്ദവിന്യാസത്തിലെ ലോകരാജാക്കന്മാരായ ഡോള്‍ബി കോടികള്‍ നല്‍കി സ്വന്തമാക്കുകയായിരുന്നു. ചുരുക്കത്തില്‍ തീയറ്റര്‍ മാറിയില്ലെങ്കിലും പേരുമാറിയെന്നു മാത്രം.
തൊലിപ്പുറത്തെ ഈ അപൂര്‍വതകള്‍ക്കൊക്കെ അപ്പുറത്ത് ഒരു മഹാനടന്റെ ചരിത്രത്തിലിടം നേടിയ ഹാറ്റ് ട്രിക്കിനു കൂടി ഇക്കുറി ഓസ്‌കര്‍ സാക്ഷ്യം വഹിച്ചു. ഒരുപക്ഷേ ഇതുതന്നെയായിരിക്കും ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷതയും. ബ്രിട്ടീഷ് നടനായ ഡാനിയല്‍ ഡേ ല്യൂയിസാണ് ഈ ചരിത്രപ്രതിഭ. സെസില്‍ ഡേ ല്യൂയിസിന്റെയും ജില്‍ ബാല്‍കന്റെയും മകനായി പിറന്ന ഡാനിയലിന് ഇതു മൂന്നാംവട്ടമാണ് മികച്ച നടനുള്ള ഓസ്‌കര്‍ ലഭിക്കുന്നത്. അഞ്ചുതവണ നാമനിര്‍ദ്ദേശം നേടിയിട്ടുള്ള അദ്ദേഹത്തിന് ഇക്കുറി വിഖ്യാതനായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ചരിത്രകഥയായ ലിങ്കനിലെ നായകകഥാപാത്രത്തെ അനശ്വരമാക്കിയതിനാണ് പുരസ്‌കാരം ലഭിച്ചതെങ്കില്‍, മൈ ലെഫ്റ്റ് ഫുട്ട് എന്ന ചിത്രത്തില്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച ക്രിസ്റ്റി ബ്രൗണിന്റെ ധര്‍മസങ്കടങ്ങള്‍ ആവിഷ്‌കരിച്ചതിന് 1989ലും, ദെയര്‍ വില്‍ ബി ബഌ് എന്ന ചിത്രത്തില്‍ ഭാഗ്യാന്വേഷിയായ എണ്ണക്കിണറുടമ ഡാനിയല്‍ പ്‌ളെയ്ന്‍വ്യൂവിനെ അവതരിപ്പിച്ചതിന് 2007 ലുമാണ് മികച്ച നടനുളള ബഹുമതി കിട്ടിയത്. അടിമത്തമവസാനിപ്പിക്കാനുള്ള പതിമൂന്നാമത് ഭരണഘടനാ ഭേദഗതിക്കുവേണ്ടിയുള്ള പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെ പരിശ്രമങ്ങളുടെ പിന്നിലെ ആത്മസംഘര്‍ഷങ്ങളും യാതനകളുമാണ് സ്പീല്‍ബര്‍ഗ് സിനിമയ്ക്കു വിഷയമാക്കിയത്. കരുത്തനായ ഡെന്‍സെല്‍ വാഷിംഗ്ടണെ കടുത്ത മല്‍സരത്തില്‍ പിന്നിലാക്കിയാണ് ഡാനിയല്‍ ഈ നേട്ടം സ്വന്തമാക്കിയത്.
തുടര്‍ച്ചയായി ഇന്ത്യ തിളങ്ങിയ ഓസ്‌കര്‍ നിശകൂടിയായിരുന്നു കടന്നുപോയത്. അതാകട്ടെ, തയ് വാനീസ് സംവിധായകന്‍ ആങ് ലീയുടെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട, ലോകമെമ്പാടുനിന്നും ഏറെ നിരൂപകപ്രശംസയും അതിലേറെ പ്രദര്‍ശനവിജയവും നേടിയ ലൈഫ് ഓഫ് പൈ യുടെ നേട്ടത്തിലൂടെയായിരുന്നു. മികച്ച ചിത്രം സംവിധാനം, സംഗീതം, ഛായാഗ്രഹണം, ദൃശ്യപ്പൊലിമ തുടങ്ങി 11 നാമനിര്‍ദ്ദേശങ്ങള്‍ നേടിയ ലൈഫ് ഓഫ് പൈ മികച്ച സംവിധായകനും ഛായാഗ്രാഹകനും (ക്ലൗദോ മിറാന്‍ഡ), സംഗീതത്തിനും (മിഖായേല്‍ ഡാന) ദൃശ്യപ്പൊലിമയ്ക്കുമുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍, ദക്ഷിണേന്ത്യന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച, ഒരു മലയാളിയെ നായകനാക്കിയ സിനിമയുടെ സംവിധായകനിലൂടെ ഇന്ത്യന്‍ അഭിവാദനമായ 'നമസ്‌തേ' ഓസ്‌കര്‍ വേദിയില്‍ ശ്രവിക്കപ്പെട്ടു. ആങ് ലീയുടെ മറുപടി പ്രസംഗത്തില്‍ അദ്ദേഹം ഇന്ത്യന്‍ സംഘാംഗങ്ങളുടെ സേവനങ്ങളെ അന്തസ്സോടെ, ആഭിജാത്യത്തോടെ അംഗീകരിച്ചു, കൃതജ്ഞതയും പറഞ്ഞു. 2001ല്‍ ക്രൗച്ചിംഗ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍ എന്ന ചൈനീസ് അയോധനകലാസിനിയിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ ശില്‍പം സ്വന്തമാക്കുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനായി ചരിത്രം രചിച്ച ആങ് ലീ നേടുന്ന മികച്ച സംവിധായകനുള്ള മൂന്നാമത്തെ ഓസ്‌കര്‍ അവാര്‍ഡാണിത്. മാത്രമല്ല, മൂന്നു തവണ മിക്ച്ച സംവിധായകനുളള ഓസ്‌കര്‍ നേടുന്ന ആദ്യത്തെ സംവിധായകനെന്ന കിരീടവും ഇതോടെ ആങ് ലീ സ്വന്തമാക്കുകയാണ്്. അമേരിക്കയുടെ മണ്ണില്‍, അവരുടെ ദേശീയ ചലച്ചിത്ര ബഹുമതിയായ ഓസ്‌കര്‍ അമേരിക്കയ്ക്കു പുറത്തു് വേരുകളുള്ള ഒരാള്‍ മൂന്നു തവണ സ്വന്തമാക്കുന്നുവെന്നതിനു പിന്നിലെ രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങള്‍ പരാമര്‍ശിക്കപ്പെടേണ്ടതു തന്നെ.
എന്നാല്‍, ലോകം മുഴുവനുള്ള എക്‌സ്‌ക്‌ളൂസീവ് സംപ്രേഷണാവകാശത്തിന്റെ കച്ചവടമൂല്യത്തില്‍ ഇന്റര്‍നെറ്റില്‍ പോലും അമേരിക്കയ്ക്കു പുറത്തുള്ള രാജ്യങ്ങളിലേക്ക് വീഡിയോ ക്‌ളിപ്പിംഗുകള്‍ വിനിമയം ചെയ്യപ്പെടാതിരിക്കാന്‍ കരുതലെടുത്ത അക്കാദമിയുടെ അമേരിക്കന്‍ ഹാങോവര്‍ അവരുടെ മറ്റവാര്‍ഡുകളില്‍ സുവ്യക്തമായിരുന്നു. ചാരസാഹസികതകളുടെ ധീരഗാഥകളില്‍ അഭിരമിക്കുന്ന ശരാശരി അമേരിക്കക്കാരന്റെ മനസ്സു തന്നെയാണ് ഈ അവാര്‍ഡ് നിര്‍ണയത്തിലും പ്രതിഫലിക്കുന്നതെന്നു കാണാം.
ഇറാനുമായുള്ള രൂക്ഷമായ അമേരിക്കയുടെ അഭിപ്രായഭിന്നതകളുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ നേടിയ ആര്‍ഗോയുടെ രാഷ്ട്രീയപ്രസക്തി വളരെ വലുതാണ്. 1979 ല്‍ ആറ് അമേരിക്കക്കാര്‍ ടെഹ്‌റാനിലെ കനേഡിയന്‍ എംബസിയില്‍ രാഷ്ട്രീയാഭയം തേടിയതിനെത്തുടര്‍ന്ന് അവരെ രക്ഷിക്കാന്‍ നിയുക്തനാവുന്ന ഏജന്റ് ടോണി മെന്‍ഡസ് നടത്തുന്ന സാഹസികതകളാണ് ചിത്രത്തിന്റെ കഥാവസ്തു. ഹോളിവുഡില്‍ നിന്നുള്ള മെന്‍ഡസ് സൂഹൃത്തായ നിര്‍മാതാവിനും മേയ്ക്കപ് ആര്‍ട്ടിസ്റ്റിനുമൊപ്പം ഇറാന്‍ പശ്ചാത്തലമാക്കി ഒരു സിനിമാ പദ്ധതി ആവിഷ്‌കരിച്ച് അതിന്റെ മറവിലാണ് ഇറാനിലെത്തി അവരെ മോചിപ്പിക്കുന്നത്. സി.ഐ.എ ചാരനായ ടോണി മെന്‍ഡസിന്റെ ദ് മാസ്റ്റര്‍ ഓഫ് ഡിസ്‌ഗൈസ്, ജോഷ്വാ ബര്‍മാന്റെ ദ് ഗ്രേയ്റ്റ് എസ്‌കേപ് എന്നീ പുസ്തകങ്ങളെ അതിജീവിച്ച്് ക്രിസ് ടെറിയോ രചിച്ച തിരക്കഥയില്‍ നിന്നാണ് ബെന്‍ അഫ്‌ളെക്ക് ഈ സിനിമ രൂപപ്പെടുത്തിയത്. നായകനായ മെന്‍ഡസിനു ജീവന്‍ പകര്‍ന്നതും ബെന്‍ തന്നെയായിരുന്നു.1997ല്‍ ഗുഡ്‌വില്‍ ഹണ്ടിംഗിന് ഓസ്‌കര്‍ നേടിയിട്ടുള്ള ബെഞ്ചമിന്‍ ഗേസ അഫ്‌ളെക് അഥവാ ബെന്‍ അഫ്‌ളെക്കിന്റെ അര്‍മെഗഡണ്‍, പേള്‍ ഹാര്‍ബര്‍ എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു. നാലപതുകാരനായ ബെന്നെ സംബന്ധിച്ചിടത്തോളം ആര്‍ഗോ ഇരട്ടിമധുരമാണ്. കാരണം, സ്വന്തം സംവിധാനത്തില്‍ സ്വയം നായകനായ സിനിമയ്ക്ക് മികച്ച സിനിമയക്കുള്ള അവാര്‍ഡ് കിട്ടുക എന്നത് അത്ര മോശം കാര്യമല്ലല്ലോ.
അമ്മുമ്മക്കഥകളുടെ അമൂല്യക്കലവറയില്‍ നിന്നാര്‍ജിച്ച കഥപറയാനുള്ള നൈസര്‍ഗികമായ കഴിവുതന്നെയാണെന്നുതോന്നുന്നു ഏഷ്യന്‍ രക്തം സിരകളിലൊഴകുന്ന, ഇന്നും തന്റെ ഏഷ്യന്‍ വംശത്വത്തില്‍ അഭിമാനിക്കുന്ന ആങ് ലീയെ ഈ അപൂര്‍വതയുടെ സിംഹാസനത്തിലേക്ക് ആരൂഡസ്ഥനാക്കിയത്. യെന്‍ മാര്‍ട്ടിന്റെ ഇതേ പേരിലുള്ള വിഖ്യാത നോവല്‍ അതിന്റെ അതിയാഥാര്‍ഥ്യകഥാഘടന ഒന്നുകൊണ്ടുതന്നെ ദൃശ്യവല്‍കരണത്തിനു വഴങ്ങുന്നതായിരുന്നില്ല. തീര്‍ത്തും സിനിമയാക്കാന്‍ സാധ്യമില്ലാത്ത നോവല്‍ എന്നുള്ളതുകൊണ്ടാവണം 2001ല്‍ ബുക്കര്‍ സമ്മാനം നേടിയിട്ടും, അതില്‍ തൊട്ടുകളിക്കാന്‍ ഹോളിവുഡ് വമ്പന്മാര്‍ അടക്കമുള്ളവരാരും മുതിരാതിരുന്നതും. എന്നാല്‍ ക്രൗച്ചിംഗ് ടൈഗറിലൂടെതന്നെ അസാധ്യമായതിനെ ദൃശ്യവല്‍ക്കരിക്കാന്‍ അതീവതാല്‍പര്യം കാണിച്ച ആങ് ലീക്ക് (കഥാപാത്രങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നു തമ്മില്‍ത്തല്ലുന്ന കമ്പോള സിനിമയുടെ അതിനൂതന ദൃശ്യശീലത്തിനു തുടക്കമിട്ടത് വാസ്തവത്തില്‍ ക്രൗച്ചിംഗ് ടൈഗറിലെ കാല്‍പനികയും അതിയാഥാര്‍ഥ്യവുമായ പരമ്പരാഗത ചൈനീസ് അയോധനപ്രകടനങ്ങളുടെ ദൃശ്യവല്‍കരണമായിരുന്നുവെന്നോര്‍മിക്കുക) ലൈഫ് ഓഫ് പൈ ഹരമായിത്തീര്‍ന്നത് അതിന്റെ അസാധ്യതകൊണ്ടുതന്നെയായിരിക്കണം. അതെന്തായാലും, അമേരിക്കന്‍ സാമ്രാജിത്വത്തിന്റെ അതിജീവനത്തിന്റെ പട്ടാള ചാരക്കഥകള്‍ക്കിടെ ലൈഫ് ഓഫ് പൈ അസാധാരണായൊരു സര്‍ഗസംഗീതമായിത്തീര്‍ന്നു. ചെകടിക്കുന്ന പോപ്പുലര്‍ സംഗീതഘോഷങ്ങള്‍ക്കിടയില്‍ ലളിതമായൊരു താരാട്ടു കേള്‍ക്കുന്ന സുകൃതം. അതാണു ലൈഫ് ഓഫ് പൈ സമ്മാനിച്ചത്. അതിലൂടെ, തുടര്‍ച്ചയായി ഇന്ത്യന്‍ സാന്നിദ്ധ്യവും ഡോള്‍ബി ഓഡിറ്റോറിയത്തില്‍ ഊട്ടിയുറപ്പിക്കപ്പെട്ടു. തലശ്ശേരിക്കാരന്‍ തന്നെയായ മനോജ് നൈറ്റ്്ശ്യാമളനും, റസൂല്‍ പൂക്കുട്ടിക്കും ശേഷം ഒരു മലയാളി-പിസീന്‍ പട്ടേല്‍ എന്ന പൈയെ അവതരിപ്പിച്ച തലശ്ശേരിക്കാരനായ സൂരജ് വര്‍മ്മയെന്ന ബിരുദാനന്തര ബിരുദവിദ്യാര്‍ഥിയിലൂടെ ഇന്ത്യയുടെ യശസ് വീണ്ടും ഓസ്‌കര്‍ വേദിയില്‍ നിലനിര്‍ത്തപ്പെട്ടു.
ഫ്രാന്‍സില്‍ നിന്നുള്ള മിഖായേല്‍ ഹാനെകെ എഴുതി സംവിധാനം ചെയ്ത അമോറിനു ലഭിച്ച മികച്ച വിദേശചിത്രത്തിനുളള അവാര്‍ഡാണ് ഓസ്‌കര്‍ പട്ടികയിലെ മറ്റൊരു തിളക്കമാര്‍ന്ന വിജയം. ഒരു പക്ഷേ മറ്റവാര്‍ഡുകള്‍ കിട്ടിയ എല്ലാ ചിത്രങ്ങളേക്കാള്‍ മുകളില്‍ നില്‍ക്കുന്ന, ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട, തിരുവനന്തപുരം ചലച്ചിത്രമേളയുടെ ഏറ്റവും മികച്ച നീക്കിയിരിപ്പാണ് അമോര്‍.
Sunday, March 03, 2013
ബാക്കിലെ പായ്ക്ക്
ദിവസേന പത്തുമൂന്നൂറില്‍പ്പരം കിലോമീറ്റര്‍ ട്രെയിനില്‍ ബാഗുമായി യാത്രചെയ്യുന്നയാളായതുകൊണ്ട്, ഇനിപ്പറയാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് ഇത്രയും പറയാന്‍ എനിക്ക് അവകാശമുണ്ട്, അധികാരമുണ്ട് എന്നൊരു മുന്‍കൂര്‍ ജാമ്യത്തോടെ കാര്യത്തിലേക്കു കടക്കട്ടെ.
സംഗതി ബാക്കപായ്ക്കിനെപ്പറ്റിയാണ്. ട്രെയിനോ പ്‌ളെയിനോ കാറോ കാല്‍നടയോ, സഞ്ചാരമാര്‍ഗം എന്തുതന്നെയായാലും, യാത്രയ്ക്ക് ഏറ്റവും പറ്റിയ സഞ്ചി, ശരീരത്തിന്റെ പിന്നാമ്പുറത്തേക്കു ഞാന്നിറങ്ങുന്ന, നടക്കുമ്പോള്‍ താളത്തില്‍ ചന്തിയില്‍ തട്ടിത്തെറിക്കുന്ന ബാക്ക്പായ്ക്കു തന്നെ. അല്‍പം വലുതാണെങ്കില്‍, എത്രവരെയും സാധനവും കൊള്ളും, സുഖമായി കയ്യും വീശി നടക്കുകയുമാവാം, ഒരുവശത്തു മാത്രമായി ഭാരം താങ്ങുന്നതിന്റെ പ്രശ്‌നങ്ങളുമില്ല.ജോര്‍!
ബാക്ക്പായ്ക്ക് തലമുറയ്ക്കു മുമ്പേ ജനിച്ചതുകൊണ്ടോ എന്തോ, ഞാനിപ്പോഴും പഴയ ഷോള്‍ഡര്‍ ബാഗില്‍ തന്നെ. അതുകൊണ്ടെന്താ, ചൊട്ടമുതല്‍ ചുടല വരെ.... എന്നു പാടിയാല്‍ എന്നെ സംബന്ധിച്ച് ശരിയായിവരുമെന്നു മാത്രം. അല്ലാതെ പ്രത്യേകിച്ചു നേട്ടമൊന്നുമില്ലെന്നു മാത്രമല്ല, ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ തോള്‍സഞ്ചി പലപ്പോഴും ശല്യക്കാരനായിത്തീരുകയും ചെയ്യും. ബാക്ക്പായ്ക്കാവുമ്പോള്‍ അവിടെയും പ്രശ്‌നമില്ല. മലയേറാനും ഇവന്‍ തന്നെ സുഖം. അതുകൊണ്ടാണ്, താഴേഹിമാലയവും ചതുര്‍ധാമങ്ങളും ദര്‍ശിക്കാനുദ്യമിച്ചപ്പോള്‍ ഞാനുമൊരു ബാക്ക്പായ്ക്ക് തന്നെ സ്വന്തമായി വാങ്ങിയത്. അതിന്റെ സൗകര്യം പറഞ്ഞറിയിക്കുക വയ്യതന്നെ.ലാപ് ടോപ്പായാലും പാഠപുസ്തകമായാലും...എന്തും ബാക്ക്പായ്ക്കിന്റെ അറകളില്‍ സുഭദ്രം,സുരക്ഷിതം!
എന്നാല്‍.....
തീവണ്ടിയിലും, മറ്റു പൊതുയിടങ്ങളിലും ബാക്ക്പായ്ക്ക് ചിലപ്പോഴെങ്കിലും എനിക്കു ശല്യമായിട്ടുണ്ട്. അങ്ങനെ തീര്‍ത്തു പറയാമോ എന്നറിയില്ല. ബാക്ക്പായ്ക്കല്ല, അതു ധരിച്ചു നില്‍ക്കുന്നവരാണ് പലപ്പോഴും ശല്യക്കാരാവുന്നത്. കാരണമെന്തെന്നല്ലേ? വളരെ ഇടുങ്ങിയ ഇടനാഴികളിലും, ട്രെയിന്‍ കൂപ്പെയിലൂടെ നടക്കുമ്പോഴും, വലിയ ക്യൂകളില്‍ നില്‍ക്കുമ്പോഴുമെല്ലാമാണ് ഇതിന്റെ ശല്യമേറെ. രണ്ടുപേര്‍ക്കു കഷ്ടിച്ചു കടന്നപോകാവുന്ന ഇടനാഴികളില്‍, ബാക്ക്പായ്ക്കുമായി നില്‍ക്കുന്നവരെ മറികടക്കാന്‍ ശ്രമിക്കുകയാണെന്നു കരുതുക. ഉദാഹരണത്തിന് ട്രെയിനില്‍ നിന്നിറങ്ങാനോ, ട്രെയിനിലൂടെ നടക്കാനോ ശ്രമിക്കുമ്പോള്‍ വിലങ്ങനെ നില്‍ക്കുന്നയാള്‍ ബാക്ക്പായ്ക്ക് ശരീരത്തില്‍ പിടിപ്പിച്ചയാളാണെങ്കില്‍ നിശ്ചയം, നിങ്ങള്‍ക്ക് അസാമാന്യ മെയ് വഴക്കമുണ്ടെങ്കിലെ അവരെ മറികടന്നുപോകാനാവൂ. അത്രയും കഷ്ടപ്പെടുന്നതു കാണുമ്പോള്‍ ചിലപ്പോള്‍ ബാക്ക്പാക്ക് ധാരി നമ്മേ തികച്ചും നിഷ്‌കളങ്കമായി അദ്ഭുതത്തോടെ ചിലപ്പോള്‍ നോക്കിയെന്നുവരും-ശ്ശെടാ, ഇത്രയും നീങ്ങിക്കൊടുത്താലും ഇയാള്‍ക്കു പോയ്ക്കൂടേ? -എന്നാവും അവരുടെ മനസ്സില്‍.
സംഗതി സത്യമല്ലേ, നമ്മളെ കാണുമ്പോഴേ, അവര്‍ നടുവളച്ച് പരമാവധി ഇടമുണ്ടാക്കി നമുക്കു സ്ഥലം തന്നു കഴിഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം സംഗതി കഌന്‍. പക്ഷേ അവരുടെ പൃഷ്ഠത്തില്‍ ഞാന്നു തൂങ്ങുന്ന ബാക്ക്പായ്ക്ക് എന്ന നിഷ്ഠുരന്‍ നമുക്കു കടന്നുപോകാനുള്ള ഇടം തരുന്നില്ലെന്നു പാവം അതിന്റെയുടമ അറിയുന്നില്ലല്ലോ. സ്‌കൂള്‍ കോളജ് കുട്ടികളുടെ കാര്യമാണ് കഷ്ടം. അവര്‍ പരമാവധി ഒതുങ്ങിനിന്നുകൊണ്ടു നമുക്കു കടന്നുപോകാന്‍ സ്ഥലം തരും. മിക്കപ്പോഴും പിന്തിരിഞ്ഞു നിന്നുകൊണ്ടുതന്നെ. പിന്നിലെ ദുഷ്ടനാവട്ടെ വഴിതടസം നില്‍ക്കുകയും! അസാധ്യ മെയ് വഴക്കമുണ്ടായാലെ, അവന്റെ തടസം നീക്കി കടന്നുപോകാനാവൂ. അപ്പോഴുണ്ടാവുന്ന ഘര്‍ഷണം മൂലം പാക്കിന്റെയുടമ ചിലപ്പോള്‍ അസ്വസ്ഥനുമായേക്കും. ഇയാള്‍ക്കു കടന്നുപോകാന്‍ ഇനിയും ഇടംവേണോ എന്നു നിനച്ച്.
ഇപ്പോള്‍ ബാക്ക്പായ്ക്കുകാരെ പേടിയാണ്. മറ്റൊന്നും കൊണ്ടല്ല, കഷ്ടി രണ്ടുപേര്‍ക്കു ഞെരുങ്ങി പോകാന്‍ സ്ഥലമുള്ളിടത്ത് ഇവനെ കൂടി മറികടന്നു പോകാനുള്ള മെയ് വഴക്കമെനിക്കില്ല.

Subscribe to:
Posts (Atom)