
Wednesday, November 25, 2009
പുതിയൊരു ചക്കളത്തിപ്പോര്

Tuesday, November 24, 2009
Mohanlal oru Malayaliyude Jeevitham reviewed in Kaumudi Weekend Book Shelf

അതിസങ്കീര്‍ണതയുടെ പൊരുത്തക്കേടുകളില്‍ ഞെങ്ങിഞെരുങ്ങുന്ന രചന
വി.എ.ശിവദാസ്
ക്രിട്ടക്സ് വേള്‍ഡ് ദ്വൈമാസിക പുസ്തകം 2 ലക്കം 2 നവംബര്‍-ഡിസംബര്‍ 2009
ജീര്‍ണമായ കാലം ഊഷരമാകുന്നത് നിര്‍ജ്ജലീകരണത്തിന്റെ ധൂമ്രാവസ്ഥയില്ലെങ്കില്‍ ആശങ്ക പങ്കുവയ്ക്കേണ്ടത് ആവാസവ്യവസ്ഥ അലങ്കോലമാകുന്നതിനാലാണ്.പ്രകതിയിലെന്നപോലെ സര്‍ഗലയതാളങ്ങളിലും അനിയതമായ ആലസ്യവും അങ്കലാപ്പും ബാക്കിനില്‍ക്കുന്നത് യൌഗികപൂരണത്തിനുള്ള മേല്‍ഗതി തേടിയും. ചുവപുപിഴവില്‍ എല്ലാവര്‍ക്കുമെന്നപോലെ കലാകാരനും അനുഭവം മറിച്ചാവുന്നില്ല. പിന്നല്ലേ വിമര്‍ശകന്റെ കാര്യം.വിപണി തന്ത്രങ്ങളുടെ പ്രജനനമാവുനനില്ല. പൊതുവിപണിയിലെന്നപോലെ ഉപഭോക്താവിനെ വലയക്കുന്നതെന്താണ്? ഉല്‍പന്നമല്ലാതെ. വായനക്കാരനായി പ്രസാധനം ഇത്തരത്തിലൊരു നടപ്പന്തലൊരുക്കുമ്പോള്‍ പരവാനി വിരിക്കാന്‍ എഴുത്തുകാരനുമുണ്ടാവും. നിരൂത്സാഹപ്പെടുത്തേണ്ടതല്ലോ ഒരു സംരംഭകനെ. വിമര്‍ശകനില്‍ എന്തിരിക്കുന്നുവെന്നത് അയാളുടെ രചനയിലാണ് ഒളിഞ്ഞിരിക്കുന്നത്. നല്ല വിമര്‍ശകന്‍ ചീത്ത എഴുത്തിന്റെ തിരുകര്‍മ്മം അനുഷ്ഠിക്കുന്നത് പാപത്തിനുള്ള വഴിയൊരുക്കലും. അത്തരത്തിലൊരു രചനാ ദൌത്യത്തിന്റെ പരാജയമാണ് മോഹന്‍ലാല്‍ മലയാളിയുടെ ജീവിതം എന്ന ഗ്രന്ഥം. എ.ചന്ദ്രശേഖറും ഗിരീഷ് ബാലകൃഷ്ണനും ചേര്‍ന്നുള്ള സംയുക്തസംരംഭം ആദ്യ അധ്യായം കൊണ്ടു തീരാവുന്നതേയുളളൂ. എന്നിട്ടും നീട്ടിപ്പരത്തിടിപ്പണികൊണ്ട് സമര്‍ഥമായ ഗവേഷണപ്രബന്ധം പോലെ ആവര്‍ത്തന വിരസവും.... ...ഏകതാനമായ നിരീക്ഷണവും വൈവിധ്യമാര്‍ന്ന സന്ദേഹങ്ങളുമായി മന്നോട്ടുപോകാമായിരുന്ന പഠനം അതിസങ്കീര്‍ണതകളുടെ പൊരുത്തക്കേടുകളില്‍ ഞെങ്ങിഞെരുങ്ങുന്നകയാണ്.....ചലച്ചിത്രകല ആവശ്യപ്പെടുന്ന സൌന്ദര്യസങ്കല്‍പങ്ങളിലേക്ക് നിരൂപണം എത്തിപ്പെട്ട നാളുകളില്‍ മികച്ച രചനകൊണ്ടു വിമര്‍ശനരംഗം സമ്പന്നമാക്കിയ യുവത്വമാണ് ചന്ദ്രശേഖറിന്റേത്.അദ്ദേഹം എങ്ങനെ ഇവ്വിധമൊരു കെണിയിലകപ്പെട്ടു.... അതിവൈകാരികതയുടെ ആടയാഭരണത്തോടൊപ്പം ആശയപരമായ ന്യൂനോക്തികളുടെ ഇലക്കുറിയുമായി ഫിലിം ജേര്‍ണലിസത്തിന്റെ മുഴുക്കാപ്പണിയുകയാണീ ഗ്രന്ഥം. പുറംമോടിയില്‍ വിലസുന്നതിനപ്പുറം അനുബന്ധത്തിന്റെ ആത്മാംശത്തോടുപോലും കൂറുകാണിക്കുന്നില്ല.ആലങ്കാരിക ശോഭയുള്ള ആവര്‍ത്തനവാക്യം വീണ്ടും.-നടന്മാരുടേത് മായിക പ്രഭാവമുളഅള അതിഭാവുകത്വലോകമാണ്. സര്‍വസമ്പന്നമായ ഉപരിവര്‍ഗ രചനയാണിതെങ്കില്‍ സഫലമായിരിക്കുന്നു നിജ ജന്മകൃത്യം. അതാണോ ഒരു ചലച്ചിത്ര നിരൂപകന്റെ മാനിഫെസ്റോ?
Sunday, November 22, 2009
Thursday, November 19, 2009
താരശരീരത്തിലെ നടനാത്മാവ്

ജന്മഭൂമി വാരാദ്യം 2009 നവംബര്‍ 16 പേജ് 4 കടലകൊറിച്ചു സൊറ പറയുന്ന ലാഘവത്തത്താടെ താരാരാധനയുടെ എണ്ണത്തോണിയില്‍ കുളിച്ചു വഴുവഴുപ്പുള്ള കൊച്ചുവര്‍ത്തമാനമായി തീരുന്നതാണ് സിനിമാ താരങ്ങളെക്കുറിച്ചുള്ള നമ്മുടെ രചനകള്‍.ഉപേക്ഷിക്കാവുന്ന അലസവായനയാണ് ഇവയുടെ പ്രത്യേകത. എന്നാല്‍ മലയാളിയുടെ ആഗോളനായകനായ മോഹന്‍ലാലിന്റെ നടന-താര-തിരവ്യക്തിത്വത്തെ ആഴത്തില്‍ പരിശോധിക്കുകയും പ്രേക്ഷകരും ലാല്‍ കഥാപാത്രങ്ങളും തമ്മിലുള്ള കെമിസ്ട്രിയെ വ്യക്തമാക്കുകയും ചെയ്യുന്ന മോഹന്‍ലാല്‍-ഒരു മലയാളിയുടെ ജീവിതം എന്ന രചന കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഈ നടനില്‍ അനുക്രമമായി സംഭവിച്ച പരിണാമങ്ങളെ, അദ്ദേഹത്തിന്റെ വ്യത്യസ്ത കഥാപാത്ര നിര്‍മിതികളുടെ ഭൂമികയിലൂടെ നോക്കിക്കാണുന്നു. .....സാധാരണ ഒരു പുസ്തകം വായനക്കാര്‍ വായിക്കുമ്പോള്‍ അയാളോടൊപ്പം അപരസ്വത്വമില്ല.എന്നാല്‍ വായനക്കാരനോടൊപ്പം ഒരു പ്രേക്ഷകനും ചേര്‍ന്നുനിന്നു വായിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.ഇങ്ങനെ ഇരട്ടസ്വത്വം വായിക്കുന്നതുകൊണ്ടുതന്നെ നിതാന്തജാഗ്രതയാണ് ഇതിന്റെ എഴുത്തുകാര്‍ പുലര്‍ത്തുന്നത്.ഒരു സിനിമാക്കാരനെക്കുറിച്ചുള്ള പുസ്തകത്തിനു വായനക്കാരന്‍ നല്‍കുന്ന മുന്‍വിധികളെ ആദ്യം തന്നെ ഈ പുസ്തകം തകര്‍ക്കുന്നുണ്ട്.... ...പ്രേക്ഷകന്‍ എഴുത്തുകാരനാകുമ്പോള്‍ ദൃശ്യപരതയുടെ ആഴമേറിയ വിതാനത്തിലേക്കും എഴുത്തുകാരന്‍ പ്രേക്ഷകനാകുമ്പോള്‍ സിനിമേതര ദര്‍ശനപരതയുടെ ഭൂമികയിലേക്കുംകൂടി സഞ്ചരിക്കുന്നതിന്റെ മിക്സിംഗ് കൃതിയിലുണ്ട്. പേനയില്‍ ക്യാമറ ചേര്‍ത്തുവച്ചുകൊണടാണ് ഇരുവരും എഴുതുന്നത്.... എഴുത്തുകാരുടെ ഞാന്‍ ഭാവത്തിന്റെ ആമുഖം ഒഴിവാക്കി പകരം നന്ദി പദത്തിനു കീഴെ ഒരുപാടു പേരെഴുതി വിനയത്തിന്റെ നിശ്ശബ്ദമായ പ്രാര്‍ഥനയാണ് കാണുന്നത്. വായനയുടെ സാരസ്വതങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനിവാര്യമാണ് ഈ പുസ്തകം.
to read full text at http://www.janmabhumidaily.com/detailed-story?newsID=8765 click here
Tuesday, November 17, 2009
മോഹന്‍ലാല്‍ ബുക്ക് റിലീസ് വാര്ത്ത രാഷ്ട്ര ദീപിക സിനിമാ വാരികയില്‍
Sunday, November 08, 2009
പഴശ്ശിരാജ ആധികാരികമായ ഫ്രെയിമുകള്‍

Monday, November 02, 2009
Reference to Mohanlal book in Nana Weekly's Location Report


ഫാം ഹൌസ് നിറയെ പശുക്കളും എരുമകളും ഉന്ടായിരുന്നു. വിവിധ ഇനത്തില്‍ പ്പെട്ട കോഴികളും പട്ടികളും മുയലുകളും . ഒക്കെ ജയന്റെ ഫാം ഹൌസിലെ അന്തേവാസികളാണ്. അവയ്ക്കു നടുവിലായിരുന്നു മോഹന്‍ . ഒരു കസേരയില്‍ ഇരുന്ന് അദ്ദേഹം പുസ്തകം വായിക്കുന്നു-മോഹന്‍ ലാല്‍ ഒരു മലയാളിയുടെ ജീവിതം . പുസ്തകത്തിന്റെ തലക്കെട്ട് അതായിരുന്നു. പത്രപ്രവര്ത്തകരായ ചന്ദ്രശേഖറും ഗിരീഷ് ബാലക്രുഷ്ണനും ചേര്ന്നു തയാറാക്കിയ ഒരു ഗവേഷണ പുസ്തകം .
Sunday, November 01, 2009
Cinema Mangalam Reviews Mohanlal Oru Malayaliyude Jeevitham


ജോസ് പീറ്റര്‍
മോഹന്‍ ലാല്‍ എന്ന ഇമേജ് ഓരോ മലയാളിക്കും സ്വന്തമെന്നതു പൊലെ ഇത്രയധികം പ്രയപ്പെട്ടതായി എന്നതിനു അദ്ദേഹത്തിന്റെ അമ്മയുടെ വാക്കുകള്‍ സാക്ഷ്യപത്രമാകുന്നു." അവന്‍ മുമ്പ് വീട്ടില്‍ കാണിച്ചിരുന്ന വിക്രുതികള്‍ സിനിമയിലെത്തിയപ്പോള്‍ അവിടെ കാണിക്കുന്നു. അതിലൊരു പ്രത്യേകതയും എനിക്കു തോന്നുന്നില്ല." ക്രിത്രിമത്വത്തിന്റെ കറകളില്ലാതെ നൈസര്ഗികതയുടെ സര്വ സൌന്ദര്യവുമാവാഹിച്ച് ഞൊടിയിടെ കഥാപാത്രമാവുന്ന ലാലിന്റെ ജീവിതവും അഭിനയവും തമ്മിലുള്ള അതിരില്ലായ്മ വെളിപ്പെടുത്തുന്ന ഈ വാക്കുകള്‍ എണ്ണമറ്റ താളുകളിലേക്ക് നീളുന്ന വിലയിരുത്തലുകളുടെയും മണിക്കൂറുകള്‍ ഉള്‍ ക്കൊള്ളുന്ന പ്രഭാഷണങളുടെയും ഡോക്യുമെന്ററികളുടെയും അപ്പുറത്താണ്. ഈ അമ്മയുടെ പച്ചവാക്കുകള്‍ ഹ്ര്യ്ദയത്തില്‍ നിന്നും ഹ്രുദയത്തിലേക്കു പകരുന്ന സ്വന്തമെന്ന ബന്ധത്തിന്റെ അമ്ശമാണു മോഹന്ലാല്‍ ഒരു മലയാളിയുടെ ജീവിതം എന്ന പുസ്തകവും പ്രസരിപ്പിക്കുന്നത്.
താരം ദേശത്തെ അടയാളപ്പെടുത്തുമ്പോള്‍

Thursday, October 29, 2009
ഡ്യൂപ്ളിക്കേറ്റ്-ഓറിജിനല്‍ വ്യാജന്‍ !

ഇപ്പോഴിതാ മോരിലെ പുളിയും പോയിക്കഴിഞ്ഞപ്പോള്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ നായകാവതാരമ്-ഡ്യൂപ്ളിക്ക്കേറ്റ്. അതാകട്ടെ സമീപകാലത്തു കേരലം കണ്ട ഭേദപ്പെട്ട ചലച്ചിത്ര വിജയമായി മാറുകയും ചെയ്യുന്നു. ആനന്ദലബ്ധിക്കിനി എന്തുവേണമ്? എനിക്കതല്ല, എന്റെ ബ്ളോഗിലെ വിലയേറിയ സൈബര്‍ സ്ഥലം ഈ പറട്ട (സുരാജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "കൂതറ")സിനിമയ്ക്കായി നീക്കി വയ്ക്കേണ്ടി വന്നതിലാണു കുണ്ഠിതം !
ഇപ്പോഴും ഇങ്ങനത്തെ സിനിമകള്‍ ഉണ്ടാക്കാന്‍ നമ്മുടെ സിനിമാക്കാര്‍ ധൈര്യപ്പെടുന്നുണ്ടല്ലോ എന്ന ചിന്തയേക്കാള്, ഇത്തരം സിനിമകള്‍ കാണാന്‍ നമ്മുടെ പ്രേക്ഷകര്‍ തയാറാവുന്നുണ്ടല്ലോ എന്നതിലാണ്‍ അത്ഭുതം . ഇതെല്ലാം കണ്ട് ആകെ ഒന്നു മാത്രമേ ചെയ്യാനുള്ളൂ-പ്രാര്‍ ഥിക്കുക ദൈവമേ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ!
Wednesday, October 28, 2009
Mathrubhumi weekly reviews Mohanlal oru Malayaliyude Jeevitham
Sunday, October 25, 2009
Book release news in Chithrabhumi weekly
Saturday, October 24, 2009
കാഞ്ചീവരത്തിനുമപ്പുറം

എ. ചന്ദ്രശേഖര്‍
മലയാളി എന്ന നിലയ്ക്ക് ആഭിമാനിക്കാവുന്ന നേട്ടമാണ് പോയവര്‍ഷത്തെ ദേശീയ ചലചിത്ര പ്രഖ്യാപനം നമുക്കേവര്‍ക്കും കൊണ്ടെത്തിച്ചത്. പതിനൊന്നു മലയാളികള്‍ക്ക് അനിഷേധ്യമായ, അപ്രതിരോധ്യമായ വിജയം. ചലചിത്രമേഖലയില്‍ തുടക്കം മുതല്‍ മലയാളി കാത്തുസൂക്ഷിച്ചുപോന്ന മേല്‍ക്കോയ്മയുടെ തനിയാവര്‍ത്തനം. എന്നാല്‍ ഇക്കുറി ഒരു മലയാളിക്കു കൈവന്ന അസുലഭ ഭാഗ്യം ചില ചരിത്രം തിരുത്തലുകള്‍ക്ക് കൂടി വഴിവെക്കുന്നുവെന്നതും, മലയാളസിനിമയുടെ ആസന്ന മരണത്തില്‍ മുതലക്കണ്ണീരൊഴുക്കുന്നവര്‍ക്കു ചുട്ടമറുപടിയാകുന്നു എന്നതും പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.
article in www.nattupacha.com
Friday, October 23, 2009
നിശ്ചലതയുടെ അഭ്രസങ്കീര്‍ത്തനങ്ങള്‍
എ.ചന്ദ്രശേഖര്‍
ഒരു കാറ്റു വീശലില്‍ മരച്ചില്ലകളിളകും; ഇലകളും. പക്ഷേ, തായ് വേര് അപ്പോഴും നിശ്ചലമായിരിക്കും. ഇലയനക്കങ്ങളുടെ ബാഹ്യജീവിതം മാത്രം കാണുന്നവര്‍ കാണാതെ പോകുന്ന ജീവിതത്തിന്റെ നിശ്ചലാവസ്ഥകളിലേക്കാണ് ഒഗൂറിയുടെ ക്യാമറാചിത്രങ്ങള്‍ വേരൂന്നുന്നത്. കാരണം വേരിന്റെ പടര്‍പ്പുകളിലും ജീവനുണ്ട്; ജീവിതമുണ്ട്. നിശ്ചലതയിലെ ചൈതന്യം തേടലാണ് എന്റെ സിനിമകള്‍. അവയില്‍ സംഭാഷണവും ചലനവും തന്നെ കുറവാണ്. ശില്പങ്ങള്‍ക്ക് ഇവ രണ്ടുമല്ല, ‘ാവമാണുള്ളത്. കഥാപാത്രമാവുന്ന നടന്റെ കണ്‍ചലനങ്ങളില്‍ ഭാവം അനുഭവിച്ചറിയാം. ഇത് കൊഹേയ് ഒഗൂറിയുടെ സുവിശേഷം. ചലനചിത്രങ്ങളില്‍ നിശ്ചേതനയുടെ സംഗീതം ലയിപ്പിച്ചു കാട്ടിത്തന്ന ജപ്പാന്‍ ചലച്ചിത്ര പ്രതിഭ. വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടുവട്ടം കൊഹേയ് ഒഗൂറി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എത്തിയിരുന്നു. ആദ്യം തന്റെ ഉറങ്ങുന്ന മനുഷ്യനുമായി. 97-ല്‍ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ആധുനിക ജപ്പാന്‍ ചലച്ചിത്രവേദിയിലെ യുവസാന്നിദ്ധ്യമായ ഒഗൂറിയുടെ ദ് സ്ളീപിങ് മാന്‍ (1996). പിന്നീട് അഞ്ചുവര്‍ഷം കഴിഞ്ഞ് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി അംഗങ്ങളിലൊരാളായി. ചലനത്തെ പിന്തുടരുക എന്നതാണ് സിനിമയുടെ വിധി. എന്നാല്‍ ചലിക്കുന്നവയെ മാത്രം പിന്തുടര്‍ന്നാല്‍, കണ്ടാല്‍ ജീവിതത്തിലെ സുപ്രധാനങ്ങളായ മറ്റു പലതും നാം കാണാതെപോകുമെന്നോര്‍ക്കുക. എന്നെ സംബന്ധിച്ചിടത്തോളം കാറ്റിലിളകാതെ നില്‍ക്കുന്ന തായ്വേരും ചലനമേറ്റുവാങ്ങുന്ന ദലങ്ങളോളം പ്രധാനം തന്നെ. എന്റെ സിനിമകള്‍ മുന്നോട്ടുവയ്ക്കുന്ന ദര്‍ശനവും ഇതുതന്നെ. തന്റെ ചലച്ചിത്രദര്‍ശനത്തെപ്പറ്റി കൊഹേയ് ഒഗൂറി സംസാരിക്കുന്നു.
ക്യാമറയുടെ കാഴ്ചപ്പാടില്‍ കഥാപാത്രങ്ങളുടെ ഉള്‍ക്കാഴ്ച തേടുന്ന സിനിമാ സങ്കേതത്തില്‍ ബര്‍ഗ്മാനോട് എന്തു മാത്രം കടപ്പാടുണ്ട് താങ്കള്‍ക്ക്?
ബര്‍ഗ്മാന്റേത് അടിസ്ഥാനപരമായി ഈ കാഴ്ചപ്പാടായിരിക്കാം. അദ്ദേഹമൊക്കെ എത്രയോ ഉയരത്തിലാണ്. ക്രൈസ്തവ പശ്ചാത്തലത്തില്‍, ഏകദൈവ വിശ്വാസത്തില്‍, ബര്‍ഗ്മാന്റെ ദര്‍ശനം വ്യക്തിയും ദൈവവും തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചുള്ളതാണ്. ബര്‍ഗ്മാന്റെ കഥാപാത്രങ്ങള്‍ അനുഭവിക്കുന്നത് അവരും ദൈവവും തമ്മിലുള്ള മൌനമാണ്; നിശ്ശബ്ദതയാണ്. പൌരസ്ത്യവീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള എന്റെ സിനിമകളില്‍ കഥാപാത്രങ്ങളും ഒട്ടേറെ ദൈവങ്ങളും തമ്മിലുള്ള നിശ്ശബ്ദതകളുടെ ദൂരമാണുള്ളത്. സമീവകാല പ്രശ്നങ്ങളും പാരമ്പര്യ കാഴ്ചപ്പാടുകളും ഒഗൂറിയുടെ സിനിമകള്‍ക്ക് വിഷയമാകാറുണ്ട്. ജപ്പാനിലെ മേബാഷിയില്‍ ജനിച്ചു. വസേഡ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഡ്രാമയില്‍ ബിരുദം നേടിയ അദ്ദേഹം കിരിദോ ഉറയാമോ, മസാഹിറോ ഷിനോഡ തുടങ്ങിയ ജപ്പാനിലെ പ്രമുഖ സംവിധായകരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. 1981ലാണ് ഒഗൂറി മഡ്ഡി റിവറിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. തെറുമിയാമോട്ടയുടെ നോവലിനെ അധികരിച്ചായിരുന്നു മഡ്ഡി റിവര്‍. മികച്ച ചിത്രത്തിനുള്ള കിനേമാജൂന്‍സോ അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ഈ ചിത്രം നേടി. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കര്‍ നാമനിര്‍ദ്ദേശവും ലഭിച്ചു. അനാഥത്വത്തിന്റെ വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍ സ്വയം തിരിച്ചറിയലിന്റെ വേദന അനുഭവിക്കുന്ന കൊറിയന്‍ വിദ്യാര്‍ത്ഥിയുടെ കഥയാണ് ഫോര്‍ കയാകോ (1984). ഹ്യൂസോങ് ലീയുടെ നോവലിന്റെ ഉപാഖ്യാനം. ജോഹജിയസിസാഡോള്‍ അവാര്‍ഡും ഈ ചിത്രം നേടി. 1990-ല്‍ സംവിധാനം ചെയ്ത തോഷിയോ ഷിമോവോയുടെ നോവലിന്റെ അഭ്രാവിഷ്കാരം സിറ്റിങ് ഓഫ് ഡെത്ത് കാന്‍ ഫെസ്റിവലിലെ ഇന്റര്‍നാഷനല്‍ ക്രിട്ടിക്സ് അവാര്‍ഡ് നേടി.
15 വര്‍ഷത്തിനിടെ 6 ചിത്രങ്ങള്‍ മാത്രം. സര്‍ഗജീവിതത്തില്‍ ഇത്ര നീണ്ട ഇടവേള, നിശ്ശബ്ദത എന്തുകൊണ്ട്?
ഞാന്‍ സൃഷ്ടിക്കുന്നത് ഞാന്‍ ആഗ്രഹിക്കുന്നതരം സിനിമ മാത്രമാണ്. അവിടെ വിട്ടുവീഴ്ചകള്‍ക്കു വഴങ്ങാന്‍ എന്നിലെ സിനിമാക്കാരനു മടിയാണ്. ഏതൊരു രചയിതാവിനു മുന്നിലും രണ്ടു വഴികളാണുണ്ടാവുക. ഒന്ന്, അയാള്‍ ആഗ്രഹിക്കുന്നതിന്റെ 10% മാത്രം സാക്ഷാത്കരിക്കും വിധമുള്ള ഒട്ടേറെ രചനകള്‍ക്കു പിറവികൊടുക്കുക. രണ്ട്, 100% അയാളുടെ മനസ്സിനോടടുത്തു നില്‍ക്കുന്ന ഏതാനും സൃഷ്ടികള്‍ മാത്രം ബാക്കിവയ്ക്കുക. രണ്ടാമത്തെ വഴിയാണെന്റേത്. പിന്നെ, സിനിമയെ സംബന്ധിച്ചാണെങ്കില്‍, നിര്‍മാണ-വിതരണ സംവിധാനങ്ങളുടെ പ്രശ്നങ്ങളുണ്ടല്ലോ? എന്താണവ? ഏഷ്യന്‍ സിനിമ നേരിടുന്ന ഏറ്റവും വലിയ വൈതരണി താങ്കളുടെ വീക്ഷണത്തില്‍ എന്താണ്? അമേരിക്കന്‍ സിനിമയുടെ അധിനിവേശം തന്നെ. കൊടുങ്കാറ്റു പോലെയാണ് ഹോളിവുഡ് സിനിമകള്‍ ജപ്പാനിലടക്കം സാംസ്കാരിക ആധിപത്യം നേടുന്നത്. തനതു സംസ്കാരങ്ങളുടെ സന്തതികളായ തദ്ദേശസിനിമകള്‍ ഈ മലവെള്ളപ്പാച്ചിലില്‍ മുങ്ങിത്താഴുന്നു. മൂന്നാംലോക സിനിമയുടെ മൊത്തം ഗതികേടാണിത്.
ഈ വെല്ലുവിളി താങ്കളെപ്പോലുള്ളവര്‍ നേരിടുന്നതെങ്ങനെ?
കുറോസോവ തന്നെയാണ് അതിനാദ്യം ശ്രമിച്ചത്. ഹോളിവുഡിന്റെ പാശ്ചാത്യ ഘടനാസവിശേഷതകളില്‍ ജാപ്പനീസ് മനഃസാക്ഷിയെ പുനഃപ്രതിഷ്ഠിക്കുകയായിരുന്നു അദ്ദേഹം അദ്ദേഹം സ്വന്തം സിനിമകളിലൂടെ. പിന്നീട് യസുജീറ ഒസു അതില്‍ നിന്നും ഏറെ മുന്നോട്ടു പോയി. ക്രൈസ്തവ പശ്ചാത്തലത്തിന്റെ കാല-സമയ സങ്കേതങ്ങളില്‍ നിന്നുകൊണ്ടുള്ള ഹോളിവുഡ് സിനിമാ ശൈലിയെ പൌരസ്ത്യ ആത്മീയ വീക്ഷണത്തിലൂടെ, സൌന്ദര്യാത്മക സമീപനത്തിലൂടെ ഒസു ചെറുത്തു. എന്റെ സിനിമകളും അങ്ങനെയൊരു ദര്‍ശനമാണു മുന്നോട്ടു വച്ചത്. ഇതു ജപ്പാന്റെ മാത്രം സ്ഥിതിയല്ല. ഇപ്പോള്‍ ഇവിടെ സുവര്‍ണ ചകോരം കിട്ടിയ ചൈനീസ് ചിത്രമായ അന്യാങ് ഓര്‍ഫന്റെ കാര്യം തന്നെയെടുക്കുക. അതില്‍ നാടകീയത അങ്ങേയറ്റം ഒഴിവാക്കിയിരിക്കുകയാണ്. കഥാപാത്രങ്ങള്‍ സംസാരിക്കുന്നതേയില്ല. പകരം എങ്ങനെ നിശ്ശബ്ദം സംവദിക്കാമെന്നാണ് നോക്കുന്നത്. ഹോളിവുഡ് സിനിമഖളിലെപ്പോലെ ഇവിടെ കഥാപാത്രങ്ങളല്ല കഥയെ മുന്നോട്ടു നയിക്കുന്നത്, പകരം ചിത്രത്തിന്റെ സമഗ്രത (ീമേഹശ്യ) യാണ് പ്രമേയത്തെ നയിക്കുന്നത്. നായകനും പ്രേക്ഷകജനങ്ങളും കൊണ്ടുനടക്കുന്ന മൌനം, നിശ്ശബ്ദത, ഒരു ഘട്ടത്തില്‍ ഒരേ ബിന്ദുവില്‍ വിലയിക്കുകയാണ്. അവിടെ സംവേദനം പൂര്‍ണമാകുന്നു. ഇതു മനസ്സിലാകാത്തവരും മനസ്സിലാക്കാത്തവരുമാണ് ചിത്രം ബോറാണെന്നു കുറ്റപ്പെടുത്തുന്നത്.
ജാപ്പനീസ് സിനിമയില്‍ കുറോസോവയില്‍ നിന്ന ഒഗൂറിയിലേക്കുള്ള ദൂരം?
ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചു. ഘടനയുടെ പ്രാധാന്യം ഏറെ കുറഞ്ഞു. പ്രാദേശിക വീക്ഷണത്തിന് ഏറെ പ്രാമുഖ്യം കൈവന്നു. ബജറ്റില്‍ വന്ന പരാധീനതകളാണ് മുഖ്യകാരണം. എങ്കിലും കുറോസോവയുടെ കാലത്ത് ലോകസിനിമയില്‍ ജപ്പാനില്‍ നിന്ന് കുറോസോവ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ തലമുറയില്‍ പക്ഷേ, ഒട്ടേറെ ചെറുപ്പക്കാര്‍ ചലച്ചിത്രപ്രതിഭകളായി ലോകസിനിമയില്‍ നില്‍ക്കുന്നു. സെന്‍ ബുദ്ധിസത്തിന്റെ സ്വാധീനം താങ്കളുടെ തലമുറയില്‍ എത്രത്തോളം? കാര്യമായിട്ടില്ല എന്നുതന്നെ പറയണം. ഒരു കാലത്ത് ജപ്പാന്റെ അനുഗ്രഹമായിരുന്നു. പക്ഷേ, ഞങ്ങളുടെ തലമുറ മുന്നോട്ടുവയ്ക്കുന്നത് മറ്റൊരു ദര്‍ശനമാണ്. കാഴ്ചപ്പാടാണ്. കുറഞ്ഞപക്ഷം സാഹിത്യത്തിലും സിനിമയിലുമെങ്കിലും. യൂറോപ്യനല്ലാത്ത ഒരു ദര്‍ശനം.
അതാണോ താങ്കളുടെ ചിത്രങ്ങളിലെ അന്തര്‍ധാര?
അതെ. ജപ്പാന്‍ എന്താണ് എന്നാണ് ഞാന്‍ കാണിക്കുന്നത്. ചലച്ചിത്രത്തിന്റെ ഭാഷയില്‍ യൂറോപ്യന്‍ വിരുദ്ധ ആഖ്യാനം എങ്ങനെ സൃഷ്ടിക്കാം. അതാണ് എന്റെ ശ്രമം. എന്റെ അറിവില്‍ ലോകത്ത് ദ്വന്ദ്വാത്മകമായ ഒന്നു സമാന്തരമല്ല. മനുഷ്യബന്ധം സമതലത്തിലുള്ളതല്ല. ആണും പെണ്ണും, സമൂഹവും സമൂഹവും, ജീവനും പ്രകൃതിയും തമ്മിലുള്ള ഏതു ബന്ധവും നേര്‍രേഖയിലാവില്ല. ലേശം ചരിഞ്ഞായിരിക്കും. ആ ചരിവ് അത്ര പെട്ടെന്ന് ആര്‍ക്കും ഗ്രഹിക്കാനുമാവില്ല. അധികം സ്ഫോടനാത്മകമല്ലാതെ ഒതുക്കത്തില്‍ പറയുന്ന, പെരുമാറുന്ന പ്രകൃതമാണ് എന്റേത്. സ്വാഭാവികമായും എന്റെ ചിത്രങ്ങളും അങ്ങനെതന്നെ.
ഈ യൂറോപ്യന്‍ വിരുദ്ധ നിലപാട് ഒരു സാമൂഹ്യ മാറ്റത്തിലേക്ക് എത്തിക്കുമെന്ന വിശ്വാസമുണ്ടോ?
ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമല്ല. പക്ഷേ, ആഗോളവല്‍ക്കരണത്തിന്റെ മറവില്‍ ഇതുപോലെ അമേരിക്കന്‍ വല്‍ക്കരണം എക്കാലുവം തുടരുമെന്ന വിശ്വാസം എനിക്കില്ല. സംസ്കാരം എന്നത് എന്നും എവിടെയും പ്രാദേശികമാണ്. ഹോളിവുഡ് എന്നത് അമേരിക്കയിലെ ഒരു പ്രദേശം മാത്രമാണെന്നോര്‍ക്കുക. ഈ സത്യം തിരിച്ചറിഞ്ഞാല്‍ നമ്മുടെ സംസ്കൃതിയില്‍ നമുക്ക് അഭിമാനം തോന്നും; നമ്മുടെ പ്രാദേശികതയില്‍ വിശ്വാസവും. എന്റെ ചിത്രങ്ങള്‍ക്ക് അവയുടെ ആദ്യഷോയ്ക്ക് ജനക്കൂട്ടമൊന്നും ഉണ്ടായെന്നുവരില്ല. മറിച്ച് ഹോളിവുഡ് ചിത്രം തിരയിളക്കമുണ്ടാക്കും. നിശ്ചലമായ തടാകത്തില്‍ കാറ്റു വീശിയാല്‍ തിരയിളക്കമുണ്ടാകും. അതു പക്ഷേ, ക്ഷണികവും. എന്റെ സിനിമകള്‍ തടാകത്തില്‍ വീഴുന്ന കല്ലുകള്‍ പോലെയാണ്. അതുണ്ടാക്കുന്ന ഓളം തടാകം മുഴുവന്‍ നിറയും. എനിക്കിഷ്ടം അതുതന്നെയാണ്.
എന്താണ് രചനയുടെ രഹസ്യം. സൃഷ്ടിയുടെ വഴി വിശദമാക്കാമോ?
ഇല്ല. എനിക്കിനിയും പിടികിട്ടിയിട്ടില്ലാത്ത ഒന്നാണത്. രചനയുടെ വഴി അതറിയാമായിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിച്ചേനെ.
സിനിമയില്‍ ഗുരുസ്ഥാനത്ത്.....?
ജപ്പാന്‍ സിനിമയില്‍ ഒസു. അദ്ദേഹം തന്നെയാണ് മാനസഗുരു. ഇന്ത്യന്‍ സിനിമയില്‍ സത്യജിത് റായ്. റിയലിസ്റാണ് അദ്ദേഹമെന്നാണല്ലോ വയ്പ്. അദ്ദേഹത്തിന്റെ റിയലുസവും ഞങ്ങളുടെയൊക്കെ തലമുറയിലെ പൊയറ്റിക് റിയലിസവും തമ്മില്‍ ഒരു കടലാസിന്റെ കനവിടവേയുള്ളൂ. പിന്നെ റായ് ഒരു പൂര്‍ണറിയലിസ്റൊന്നുമല്ല. ഏതൊരാളെയും പോലെ, ഏതൊരു കലയെയും പോലെ റിയലിസത്തില്‍ തുടങ്ങി അമൂര്‍ത്തതയിലാണ് അദ്ദേഹവും ചെന്നു നിന്നത്.
സിനിമയിലെ സ്ത്രീത്വം മിതക്കാഴ്ചകളുടെ അകംപൊരുളുകള്‍

മറുവാദം കേള്‍ക്കാനുള്ള ക്ഷമയോ പ്രതിപക്ഷബഹുമാനമോ കാട്ടാതെ ഇറങ്ങിപ്പോയ അദ്ദേഹത്തെ സദസ്സെങ്കിലും ആത്മവിശകലനത്തിന് പ്രേരിപ്പിച്ചരിക്കണം. മിതാ വസിഷ്ഠ് പറഞ്ഞത് എത്രയോ ശരി എന്ന് അവരുടെ ഉള്ളകങ്ങള്‍ അവരോട് പറഞ്ഞിട്ടുമുണ്ടാകും. സാക്ഷരതയിലും പ്രബുദ്ധതയിലും മറ്റുള്ളവരെ പുച്ഛിക്കുന്ന മലയാളിയും സിനിമയുടെ കാര്യത്തില്‍ സ്വാര്‍ത്ഥതയും ഇരട്ടത്താപ്പും വച്ചുപുലര്‍ത്തുന്നവരാണെന്ന് ചലച്ചിത്രപണ്ഡിതര്‍ സമ്മതിക്കില്ല. പ്രേക്ഷകര്‍ നല്ലൊരു വിഭാഗം അറിയുകയും ചെയ്യും.
മലയാള സിനിമയില്‍ കാല്‍ നൂറ്റാണ്ടിന്റെ സജീവസാന്നിദ്ധ്യജൂബിലിയാഘോഷിക്കുന്ന വന്‍തോക്കുകള്‍ക്കൊപ്പം അഭിനയം തുടങ്ങിയ നടിമാര്‍ ഇന്ന് അമ്മ നടിമാരും അമ്മൂമ്മ നടിമാരുമാണ്. മമ്മൂട്ടിയും ലാലുമൊക്കെ അഭിനയിച്ചു തുടങ്ങിയപ്പോള്‍ നായികമാരായിരുന്ന അംബികയും നളിനിയും ഇതിനപവാദമല്ല. രേവതിക്കു പോലും മോഹന്‍ലാലിന്റെ അമ്മയായി അഭിനയിക്കേണ്ടി വന്നില്ലേ? തീര്‍ന്നില്ല. ഗീതയുടെയും സീമയുടെയും, ശോഭനയുടെയും താരതമ്യേന ഇവരേക്കാളെല്ലാം ചെറുപ്പമായ ബിന്ദു പണിക്കരുടെയുമെല്ലാം വിധി മറ്റൊന്നായില്ല. പലരും വിവാഹത്തെത്തുടര്‍ന്ന് ബ്ളാക്ക് ആന്‍ഡ് വൈറ്റ് സ്മരണകളായിക്കഴിഞ്ഞു. പകരം ഇന്നും അവര്‍ക്കൊപ്പം ആടിപ്പാടാന്‍ നടികളുണ്ട്. ലേശം ഇക്കിളി തൊട്ടു പറഞ്ഞാല്‍ കിളുന്തു പെണ്ണുങ്ങള്‍. അവര്‍ ഓരോ സിനിമയിലും പുതിയ മുഖങ്ങള്‍ തേടുന്നു. അങ്ങനെ പുതുമുഖികള്‍ അവതരിക്കുകയായി. ഷീല ഒരഭിമുഖത്തില്‍ പറഞ്ഞതു കാതോര്‍ക്കുക: അഭിനയത്തോട് ആത്മാര്‍പ്പണമുള്ള നടിമാരുണ്ടാവുന്നില്ല പുതിയ തലമുറയില്‍. ടീനേജിന്റെ ഇടവേളകളില്‍ ഒന്നു ചെത്താനും നാലു കാശുണ്ടാക്കാനുമുള്ള ഒരിടത്താവളം മാത്രമാകുന്നു അവര്‍ക്ക് സിനിമ. ശരിയായിരിക്കാം. സിനിമയില്‍ ഭാഗ്യപരീക്ഷയ്ക്കെത്തുന്ന പുതുമുഖങ്ങളില്‍ 25 ശതമാനം ഇത്തരക്കാരായിരിക്കാം. പക്ഷേ, ഇതു മാത്രമാണോ സത്യം? ഒരിടവേളയാഘോഷിച്ച് നടികളെ യാത്രയാക്കുന്നതില്‍ പ്രേക്ഷകര്‍ക്കും നായകനടന്മാര്‍ക്കും സംവിധായക നിര്‍മാതാക്കള്‍ക്കുമില്ലേ പങ്ക്?
എന്നും പുതുമ തേടുന്നവരാണല്ലോ മലയാള സിനിമക്കാര്‍. നായികമാരുടെ കാര്യത്തിലും ഈ സ്വഭാവം മാറുന്നില്ല. രണ്ടു സിനിമയെടുത്ത് അബദ്ധത്തില്‍ ഹിറ്റായി മാറിയ സംവിധായകനും അടുത്ത ചിത്രത്തിന് ആദ്യം അന്വേഷിക്കുന്നത് പുതുമുഖനായികയെയാവും. എന്നാല്‍ നായകനായി സൂപ്പര്‍ നടന്റെ ഡേറ്റുകിട്ടാന്‍ എത്രകാലം കാത്തിരിക്കാനും എത്ര കാലുപിടിക്കാനും തയ്യാറാകുമെന്നിടത്താണ്, മറ്റു പലതിലുമെന്നോണം മലയാളിയുടെ ഇരട്ടത്താപ്പ് വെളിവാകുക. വര്‍ഷങ്ങളോളം ഒരേ മുഖം നിത്യവസന്തമായി സഹിച്ചുപോന്ന മലയാളി പ്രേക്ഷകന്റെ മനോനില 25 വര്‍ഷമായി ഒന്നോ രണ്ടോ മുഖങ്ങളില്‍ ഉടക്കിക്കിടക്കുന്നതില്‍ അദ്ഭുതത്തിന് വകയില്ല. എന്നാല്‍, ഒരു ഷീലയിലോ ജയഭാരതിയിലോ മാത്രം സാന്ത്വനം കണ്ടിരുന്ന അവര്‍ക്കുമുന്നില്‍ ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാത്തത്ര നായികമാരുടെ മുഖപ്പകര്‍പ്പുകളുണ്ടാവണം. നമ്മുടെ സിനിമക്കാര്‍ക്ക് റേഷന്‍ രണ്ടുതരത്തിലാണ്. നായികാക്ഷാമവും കഥാക്ഷാമവുമാണ് അവരെ അലട്ടുന്ന പ്രശ്നങ്ങള്‍! പ്രേംനസീറിന്റെ ഗിന്നസ് റെക്കോഡ് രണ്ടു മൂന്നു കാര്യങ്ങള്‍ക്കാണ്. ഏറ്റവുമധികം സിനിമകളില്‍ ഒരേ നായികയ്ക്കൊപ്പം ഒരേ സംവിധായകനു കീഴില്‍ അഭിനയിച്ചതിന്. ഷീല പോരാ, ഒരോ ചിത്രത്തിലും ഓരോ നായിക വേണമെന്ന് നസീര്‍ നിഷ്കര്‍ഷിച്ചിരുന്നെങ്കിലോ? ഇന്നത്തെ നായകന്മാരെപ്പോലെ, ഏറ്റവുമധികം പുതുമുഖ നായകമാരോടൊപ്പം അഭിനയിച്ചതിന് റെക്കോര്‍ഡിടാമായിരുന്നു. മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ വച്ച് സിനിമയ്ക്ക് പദ്ധതിയൊരുക്കുന്ന നിര്‍മാതാവും സംവിധായകനും ഇന്ന് ആദ്യം തിരക്കുക നായികയാക്കാന്‍ പറ്റിയ പുതുമുഖത്തിനാണ്. എടുത്താല്‍ പൊങ്ങാത്ത റോളാണെങ്കില്‍, ഇരട്ട വേഷം നല്‍കി നായകനൊരു മകനെ സൃഷ്ടിച്ച് ആടിക്കുഴയാനൊരു പുതുമുഖത്തെത്തേടുന്ന മലയാളിയുടെ സെന്‍സിനെയും അതാസ്വദിക്കുന്ന പ്രേക്ഷകന്റെ സെന്‍സിബിലിറ്റിയെയും എന്തു പേരിട്ടാണു വിളിക്കേണ്ടത്?
മലയാളത്തില്‍ ഒരുകാലത്തും നായകനടിമാര്‍ക്ക് ക്ഷാമമുണ്ടായിട്ടില്ല. കാലാകാലങ്ങളില്‍ പുതുമുഖം എന്നു ചിന്തിക്കുന്നതിനു മുമ്പേ കേരളത്തില്‍ നിന്നോ മറുനാട്ടില്‍ നിന്നോ മലയാളമുഖങ്ങളോ മറുഭാഷാ മുഖങ്ങളോ നായികമാരായി അവതരിച്ചിട്ടുണ്ട്, അവതരിപ്പിച്ചിട്ടുണ്ട് കൈരളി. അവരില്‍ പലരും സിനിമയില്‍ തരംഗങ്ങള്‍ തന്നെ സൃഷ്ടിച്ചു. ഗീതയും ചിത്രയും മുതല്‍ മഞ്ജു വാര്യരും സംയുക്തവര്‍മയും മീര ജാസ്മിനും ഭാമയും വരെ നായികാനിരയുടെ കാര്യം വ്യത്യസ്തമല്ല. ഇവര്‍ക്കൊന്നും പഴയ ഷീലയുടെയോ ശാരദയുടെയോ സ്ഥാനം പ്രേക്ഷകമനസ്സില്‍ നേടിയെടുക്കാനായില്ലെങ്കില്‍ കാരണം അവരുടെ കഴിവുകേടാണെന്ന് അവരോട് വൈരാഗ്യമുള്ളവര്‍ പോലും പറയില്ല. അഥവാ ഇനി അത്തരം വാദമുന്നയിച്ചാല്‍ തന്നെ, ഇവിടെ നാം കണ്ടുമടുത്ത് ചണ്ടിയാക്കി പാര്‍ശ്വവല്‍ക്കരിച്ചു നിര്‍ത്തിയ നടിമാരില്‍ പലരും ഭാഷവിട്ടു ഭാഷമാറി തമിഴിലും തെലുങ്കിലും കുടിയേറിയപ്പോള്‍ അവര്‍ക്കു പ്രിയപ്പെട്ട ശില്‍പമാരും (ചിപ്പി) അഭിരാമിമാരും ദിവ്യമാരുമൊക്കെയായി വിലസിയതിനും വിലസുന്നതിനും നാം സാക്ഷ്യം വഹിച്ചിട്ടുണ്ടല്ലോ. മുറ്റത്തെ മുല്ലപ്പടര്‍പ്പു കണ്ടില്ലെന്നുവച്ചിട്ടാണല്ലോ നായികാക്ഷാമത്തിന് അറുതിതേടി നമ്മുടെ സിനിമാക്കാര്‍ മറ്റു ഭാഷകളില്‍ മുങ്ങാംകുഴിയിട്ട് അന്വേഷണം തുടരുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പുറത്തു വന്ന മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രങ്ങളുടെ കഥയെടുക്കുക. എത്ര ചിത്രങ്ങളില്‍ കാവ്യയോ ഭാമയോ നായികമാരായി? സഹോദരി വേഷത്തില്‍ അവരെ പിന്നിലേക്കു തള്ളാന്‍ അവര്‍ക്കെന്താ അഭിനയമറിയില്ലെന്നുണ്ടോ? പകരം മലയാളത്തിലേക്ക് കെട്ടിയെഴുന്നള്ളിക്കപ്പെട്ടതോ- ഐശ്വര്യ, വസുന്ധര ദാസ് മുതല്‍ അഞ്ജലി സാവരിയും കത്രീന കൈഫും, ഗ്രേസി സിംഗും വരെയുള്ള പോമറേനിയന്‍ സുന്ദരികള്‍. ഇവര്‍ക്ക് കെട്ടുകാഴ്ചയില്‍ കവിഞ്ഞ എന്തു ധര്‍മമാണ് ഈ സിനിമകളില്‍ വഹിക്കാനുണ്ടായിരുന്നതെന്ന് വിശകലനം ചെയ്യാനുള്ള മിതമായ വകതിരിവെങ്കിലും മിതയോടേറ്റുമുട്ടും മുമ്പ് നമ്മള്‍ കാണിക്കണമായിരുന്നു. അതേസമയം, നമ്മുടെ യുവസുന്ദരിമാരാകട്ടെ ദേശഭാഷാ വേലിക്കെട്ടുകള്‍ക്കപ്പുറം തമിഴിലും ഹിന്ദിയിലും മറ്റും അരങ്ങേറ്റം കുറിച്ചു ശ്രദ്ധേയരാവുന്നു. മലയാളത്തില്‍ പിന്നീടു മാത്രം അരങ്ങേറിയ അനന്യയുടെയും സംസ്ഥാന അവാര്‍ഡ് ജേതാവ് പ്രിയങ്കയുടെയും പ്രതിഭ നമുക്കു കാട്ടിത്തരാന്‍ തമിഴ് സിനിമ വേണ്ടി വന്നു. അതുതന്നെയാണ്, പാര്‍വതി (നോട്ട് ബുക്ക് ഫെയിം), അസിന്‍ എന്നിവരുടെ ഗതിയും. ഇന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ നായികയാക്കാന്‍ മത്സരിക്കുന്ന അസിനെ മലയാളസിനിമ നിഷ്കരുണം തള്ളിക്കളഞ്ഞതാണെന്ന് എത്രപേര്‍ക്കറിയാം? നമ്മുടെ നയന്‍താരയേപ്പോലും ഇവിടെ ഉറപ്പിച്ചു നിര്‍ത്താനായില്ല നമുക്ക്. നന്നായി അഭിനയിക്കുമെങ്കിലും സുന്ദരിയായ മംമ്തയ്ക്കും മറിച്ചൊരു അനുഭവമല്ല കൈരളി സമ്മാനിച്ചത്. അതുകൊണ്ടെന്താ, അവരെല്ലാം അസിന്റെ ചുവടെ മറുഭാഷകളില്‍ തീവിലയുള്ള താരങ്ങളായി.
നടിമാരുടെ കാര്യത്തിലെങ്കിലും കച്ചവട സിനിമക്കാരും കലാസിനിമക്കാരും തമ്മില്‍ കാര്യമായ വേര്‍തിരിവില്ലെന്നതില്‍ മലയാളത്തിന് അഭിമാനിക്കാം. കാരണം, നമ്മുടെ സിനിമയില്‍ നമ്മുടെ നാടന്‍ സെന്‍സിബിലിറ്റിയില്‍ പ്രതികരിക്കേണ്ട കഥാപാത്രങ്ങള്‍ക്കും ഹിന്ദിയില്‍ നിന്ന് ഗ്രേസി സീങിനെയും തമിഴില്‍ നിന്ന് ലക്ഷ്മി റായിയെയും പദ്മപ്രിയയെയുമ് ഇറക്കുമതി ചെയ്യുന്നതിലെ മാനസികവ്യാപാരം വ്യാപാരമല്ലാതെ എന്തായിരിക്കും? മുമ്പും ദേശീയ അവാര്‍ഡ് കിട്ടിയ മോനിഷയെ വരെ അനിയത്തിക്കുട്ടിയായി തളച്ചുകെട്ടിയിട്ട് അന്യഭാഷകളില്‍ നിന്ന് നന്ദിതാ ദാസിനെയും മല്ലിക സാരാഭായിയെയും തമിഴില്‍ നിന്ന് ഖുഷ്ബുവിനെയും ഭാനുപ്രിയയെയും രംഭമാരെയും രമ്യാകൃഷ്ണന്മാരെയും തേടിപ്പോകുകയായിരുന്നു നമ്മള്‍. ഇവിടെ നന്ദിതാദാസും വസുന്ധരാദാസും തമ്മിലുള്ള സാമ്യം കേവലം ദാസിലൊതുങ്ങുന്നില്ല. പകരം കെട്ടുകാഴ്ചയാകുന്നതില്‍ ഒരേ തൂവല്‍പക്ഷികളാവുകയാണവര്‍. ഒപ്പമഭിനയിക്കാന്‍ ബിജു മേനോനില്ലായരുന്നെങ്കില്‍ രണ്ടുവര്‍ഷം നീളുമായിരുന്നോ മലയാളത്തില്‍ സംയുക്തയുടെ ആയുസ്? എങ്കില്‍ ദിവ്യ ഉണ്ണിയും ചിപ്പിയും അഭിരാമിയും പൂര്‍ണിമ മോഹനും ഒക്കെ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയി?
ഇവിടെയും പ്രതിപക്ഷബഹുമാനമില്ലാതെ, വ്യക്തമായൊരു മറുപടി നല്‍കാതെ വാക്കൌട്ട് നടത്തുകയേ മലയാളിക്ക് നിവൃത്തിയുള്ളൂ. ഇതില്‍, ചില സ്ത്രീപക്ഷ ചിന്തകര്‍ മുന്നോട്ടു വച്ചതുപോലെ, സ്വന്തം ഭാര്യയും സഹോദരിയും ഒഴികെ ആരു മുണ്ടഴിച്ചാലും കുഴപ്പമില്ലെന്ന ഇരട്ടത്താപ്പുണ്ട്. പക്ഷേ, അങ്ങനെയായാലും, ഗ്ളാമറിനായി അന്യദേശത്തുനിന്നുതന്നെ നടിമാരെ കെട്ടിയെഴുന്നള്ളിക്കേണ്ടതുണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഷീലയും ജയഭാരതിയും സീമയും വാണ കേരളത്തില്‍ മംമ്തയും നയന്‍താരയും അഭിരാമിയുമൊന്നും പര്‍ദയിട്ടേ അഭിനയിക്കൂ എന്ന് വാശിപിടിച്ചിട്ടില്ല. മാത്രമോ, ഭാഷമാറി വന്നപ്പോള്‍ അവരില്‍ ചിലരുടെ ഗ്ളാമര്‍ ആവോളം ആസ്വദിച്ച് പ്രബുദ്ധത പ്രകടിപ്പിച്ചവരാണ് മലയാളികളെന്നും മറക്കരുത്. (എന്നാല്‍ മംമ്ത അതേ ഗ്ളാമര്‍ ലങ്കയിലൂടെ മലയാളത്തില്‍ തന്നെ കാഴ്ചവച്ചപ്പോള്‍ അതിന്റെ പേരില്‍ അവരെ ക്രൂശിക്കാനാണ് മലയാളിയുടെ കപട സദാചാരം ശ്രദ്ധിച്ചത്) ഇതിനിടെ, ആഗോളവല്‍കൃത സേവനവ്യവസ്ഥയില്‍, സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിസ്ഥിരതയില്ലാതെ പ്രവര്‍ത്തിക്കുന്നവരുടെ മന:സ്ഥിതി പോലെ, കാറ്റുള്ളപ്പോള്‍ തൂറ്റിയേക്കാമെന്ന് നായികമാര്‍ വിചാരിച്ചാല്‍ അതെങ്ങനെ കുറ്റമാകും
ബാലചന്ദ്രമേനോന്‍ കൊണ്ടുവന്നതില്‍ ശോഭനയും തമിഴിലൂടെ കടന്നുവന്ന രേവതിയുമൊക്കെ ഏറെക്കാലം പിടിച്ചുനിന്നത് മറക്കരുത്. അന്നൊക്കെ ഇത്രയും ഫ്രഷ് ആവശ്യപ്പെട്ടുതുടങ്ങിയിരുന്നില്ല മലയാളിയുടെ കാഴ്ചസംസ്കാരം. ഇന്നിപ്പോള്‍, പഴയതായാല്‍ ടി.വിയും ഫ്രിഡ്ജും എന്തിന് വീടു പോലും വെച്ചുവാഴിക്കില്ലെന്ന ആഗോളവല്‍കൃത കാഴ്ചപ്പാട് സിനിമാനടിമാരുടെ കാര്യത്തിലും നടപ്പില്‍ വരുത്തുന്ന പ്രേക്ഷകന്‍ നടന്മാരുടെ കാര്യത്തില്‍ മാത്രം സൌകര്യപൂര്‍വം കണ്ണടയ്ക്കുന്നു എന്നേയുള്ളൂ- നടനാരായാലും നടി പുതുമുഖമായാല്‍ മതി.
Thursday, October 22, 2009
Mohanlal Oru Malayaliyude Jeevitham-Availability
Tuesday, October 20, 2009
V.S.Rajesh reviews Mohanlal oru Malayaliyude Jeevitham in Kaumudi Flash Mid day
Mohanlal Oru Malayaliyude Jeevitham book extract in Vellinakshatram film weekly as Cover story
Subscribe to:
Posts (Atom)