Friday, May 08, 2009
Interview in Namaste-Jaihind TV's breakfast show
Sunday, April 26, 2009
Film Critics' Award Distributed

In an august and grand mega event at Polytechnic Grounds Attingal,on Sunday, the 26th of April 2009, the 32nd Annual Atlas Film Critics' Awards were distributed. Awards' Nite was inaugurated by Madhu and Sheela. FIAF International VP Mr. P.V.Gangadharan was the Chief Guest of the day. Stalwarts like Mohanlal, Renjith, Madhupal, Sukumari, Priyanka, Major Ravi etc received their awards. A.Chandrasekhar, for his book Bodhatheerangalil Kalam Midikkumbol also received the Award for the Best Book on Cinema for the year 2008 from actress Priyanka.
Monday, April 06, 2009
അല അവാര്‍ഡുകള്‍ വിതരണം ചെയ്‌തു

കോഴിക്കോട്: അലയുടെ ചലച്ചിത്ര, ഷോര്‍ട്ട്‌ഫിലിം, ദൃശ്യമാധ്യമ, സിനിമ പുസ്‌തക അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. അവാര്‍ഡ്‌ദാനച്ചടങ്ങ് യു.എ.ഖാദര്‍ ഉദ്‌ഘാടനം ചെയ്‌തു. അക്‌ബര്‍ കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തനരംഗത്തും ചലച്ചിത്രരംഗത്തും 50 വര്‍ഷം പൂര്‍ത്തിയാക്കിയ ടി.എച്ച്.കോടമ്പുഴയെ യു.എ.ഖാദര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. അല പ്രസിഡന്റ് ജെ.ആര്‍. പ്രസാദ് ഉപഹാരം സമ്മാനിച്ചു. രഞ്‌ജിത്ത് (ചലച്ചിത്രപ്രതിഭ), എം.ജി.ശശി (ചലച്ചിത്ര നവപ്രതിഭ), മധുപാല്‍ (നവാഗത സംവിധായകന്‍), ദീദി ദാമോദരന്‍ (നവാഗത തിരക്കഥാകൃത്ത്), ഗോവിന്ദ് പത്മസൂര്യ (നവാഗത നടന്‍), മീരാനന്ദന്‍ (നവാഗത നടി), ചലച്ചിത്ര ഗ്രന്ഥത്തിന് എ. ചന്ദ്രശേഖരന്‍, സിനിമാസംബന്ധിയായ ലേഖനപരമ്പരയ്‌ക്ക് എം.ജയരാജ്, ബി.ഷിബു (വിവര്‍ത്തന ഗ്രന്ഥം) എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 30 മിനിറ്റുള്ള മികച്ച ഷോര്‍ട്ട് ഫിലിം നിര്‍മാണത്തിന് ജെയ്‌സണ്‍ കെ.ജോബ് (സ്‌കാവഞ്ചര്‍), മികച്ച സംവിധായകന്‍-ഷെറി (ദി ലാസ്റ്റ് ലീഫ്), മികച്ച തിരക്കഥ-രതീഷ്, മികച്ച നടന്‍-ശ്രീജിത്ത് കുലവയില്‍, ദീപാദാസ് (മികച്ച നടി), ക്രിസ്റ്റിജോര്‍ജ് (മികച്ച ഛായാഗ്രഹണം), അരുണ്‍വിശ്വനാഥ്, അഖില്‍വിശ്വനാഥ് (അഭിനയത്തിനുള്ള പ്രത്യേക അവാര്‍ഡ്) എന്നിവരും അഞ്ചു മിനിറ്റിനു താഴെയുള്ള മികച്ച ചിത്രത്തിന്റെ സംവിധാനത്തിന് കിരണ്‍കേശവ്, അജിത്ത് വേലായുധന്‍ (സംവിധായകന്‍), സജീഷ് രണേന്ദ്രന്‍ (മികച്ച മ്യൂസിക് ആല്‍ബം), എം.വേണുകുമാര്‍ (മികച്ച ഡോക്യുമെന്ററി സംവിധാനം), രണ്ടാംസ്ഥാനത്തിന് രാജേഷ്‌ഭാസ്‌കരന്‍, ജോമോന്‍ ടി.ജോണ്‍ (മികച്ച കാമ്പസ് ഫിലിം സംവിധാനം), ആര്‍.എസ്.വിമല്‍ (മികച്ച ഡോക്യുമെന്ററി), കെ.ആര്‍.രതീഷ് (ആനിമേഷന്‍ പ്രത്യേക അവാര്‍ഡ്) എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. അല പ്രസിഡന്റ് ജെ.ആര്‍. പ്രസാദ് സ്വാഗതവും സെക്രട്ടറി പി.എം. ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു. |
Tuesday, March 17, 2009
ചന്ദ്രശേഖറിന് അല അവാര്‍ഡ്

കോഴിക്കോട് അമച്വര്‍ ലിറ്റില്‍ സിനിമ (അല)യുടെ 2008 ലെ മികച്ച മൌലിക ഗ്രന്ത്ത്ത്ത്തിനു ഉള്ള അവാര്‍ഡ് ചന്ദ്രശേഖറിന്റെ ബോധതീരങ്ങളില്‍ കാലം മിടിക്കുംപോള്‍ നേടി. അവാര്‍ഡ് ഏപ്രില്‍ ആറിനു കോഴിക്കോട് ടൌണ്‍ഹാളില്‍ ചേരുന്ന ചടങ്ങില്‍ സമ്മാനിക്കും കുടുതല്‍ വായിക്കാന്‍
Abhinaya Pratibha award for Jagathy
Staff Reporter/THE HINDU 18-03-1009
Kozhikode: The Amateur Little Cinema (Ala) awards for outstanding contributions in the field of film, TV journalism and film-related literature, for the year 2008, were announced at a press meet here on Tuesday.The ‘Abhinaya Pratibha’ award, bagged by Nedumudi Venu last year, will go to Jagathy Sreekumar for his contributions to Malayalam cinema. The ‘Chalachitra Pratibha’ award will be given to director Ranjith for films likeThirakkadha and Kayyoppu.
The ‘Navapratibha’ award will be bestowed upon M.G. Sasi, director ofAdayalangal, while the award for the best directorial debut will go to Madhupal for Thalappavu.Govind Patmasurya will be awarded the honour for the best debut actor (male) for his performance in Adayalangal.’ The award for the best debutant actor (female) will go to Meera Nandan for her role in Mulla.The award for the best debut script will go to Didi Damodharan forGulmohar.
Nikesh Kumar of Indavision and Johny Lukos of Manorama News have been selected for the Ala award for excellence in TV journalism. The award for the best seminal book on film will be given to A. Chandrasekharan for his ‘Bhodha Theerangalil Kalam Midikkumbol,’ published by Rainbow books.
The books, ‘Sammohanam’ and ‘Ritumarmarangal,’ authored by actor Mohanlal bagged the award for the best books written by a film artiste.The award for the best film-related book in translation will be given to the script of Subrahmanyapuram (Tamil) translated by B. Shibu into Malayalam.M.D. Manoj bagged the honour for the best edited book on film for his title ‘P. Bhaskaran: Sangeethasmrithikal.’ The award for the best film-related article series in print-media was secured by M. Jayaraj for his series titled ‘Thiranottam.’
Ala president J.R. Prasad said the awards will be given away at a function at the Town Hall in Kozhikode at 6 p.m. on April 6. A workshop on script writing will be held at the venue from 10 a.m.An international film festival will be held in connection with the award ceremony at the Auriga Hall on April 4 and 5, the organisers said.
Monday, March 02, 2009
SLUMDOG MILLIONNAIRE-AN INDIAN REJOINDER



Sunday, February 22, 2009
R Square Shines at the Oscars

Saturday, January 31, 2009
സിനിമയുടെ കാലബോധത്തിന്റെ പുസ്തകം
അതിസങ്കീര്‍ണ്ണമായ വിഷയത്തെ സരളമായ ഭാഷയില്‍ സാധാരണക്കാരനായ സിനിമ സ്‌നേഹികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ അപൂര്‍വ്വഗ്രന്ഥത്തിന്റെ പ്രത്യേകതയായി ജഡ്‌ജിങ്ങ് കമ്മറ്റി വിലയിരുത്തുന്നത്.
മഹത്തായ കാലപ്രവാഹത്തെ സാഹിത്യം എങ്ങനെ അടയാളപ്പെടുത്തുന്നു എന്ന പഠനങ്ങള്‍ ധാരളമായി നടന്നിട്ടുണ്ടെങ്കിലും സിനിമക്കുള്ളിലെ സമയത്തെകുറിച്ച് സമീപകാലത്ത് അധികം ചര്‍ച്ചകള്‍ നടന്നിട്ടില്ല. വിഷയത്തിന്റെ ഗഹനത തന്നെയാണ് പ്രധാനകാരണം.
Friday, January 30, 2009
Kerala Film Critics' Award for the Best Book on Cinema

Thiruvananthapuram:A.Chandrasekhar for his book Bodhatheerangalil Kaalam Midikkumbol bagged the Atlas-Kerala Film Critics Award for the best book on Cinema for the year 2008. The awards were announced here at the Press Club by Mr Mannarakkayam Baby, Secretary KFCA and Mr.Ramachandran, Chairman, Atlas Group of Companies. Madhupal's Thalappavu bagged 5 major awards including Best Movie and Director. Mohanlal bagged the Best Actor award and Sukumari was adjudged the best actress.
തലപ്പാവിനും തിരക്കഥയ്‌ക്കും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് തിരുവനന്തപുരം: തലപ്പാവും തിരക്കഥയും കഴിഞ്ഞവര്‍ഷത്തെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള അറ്റ്‌ലസ്‌ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടി. തലപ്പാവു സംവിധാനം ചെയ്‌ത മധുപാല്‍ ആണ് മികച്ച സംവിധായകന്‍. മേജര്‍ രവി സംവിധാനം ചെയ്‌ത കുരുക്ഷേത്രയാണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച നടന്‍മോഹന്‍ലാല്‍ (ചിത്രം പകല്‍ നക്ഷത്രങ്ങള്‍, കുരുക്ഷേത്ര). മികച്ച നടിസുകുമാരി (ചിത്രം മിഴികള്‍ സാക്ഷി). മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള അവാര്‍ഡ് എ.ചന്ദ്രശേഖര്‍ രചിച്ച 'ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍' നേടി. അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം.രാമചന്ദ്രനാണ് പത്രസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. |
Tuesday, January 20, 2009
സമയതീരങ്ങളിലെ കലയും കാലവും

വി.എ.ശിവദാസ് ക്രിട്ടിക്സ് വേള്‍ഡ് ലക്കം 2
Wednesday, December 31, 2008
ആത്മ നോവിന്റെ പെണ്‍കാഴ്ചകള്‍
Saturday, December 13, 2008
അപക്വതയുടെ കൈയ്യൊപ്പ്

Saturday, December 06, 2008
Book Released by Lohitadas

Bodhatheerangalil Kalam Midikkumbol, written by A.Chandrasekhar, published by Rainbow Books, Chengannur being released by A.K.Lohitadas at a function at Kottayam International Book Fair, Nagambadam on Thursday, the 4th of December, 2008. Prof. S.Krishnakumar, film critic, receives the copy from Mr. Lohitadas. Mr. P.C.Thomas M.P. presided over the function. M/s P.Geetha, critic, Mr.Laha Gopalan, social activist,Sebin S Kottaram,Jobin S Kottaram and N.Rajesh Kumar also seen in the picture. For More Pictures visit my Orkut page.
മലയാള സിനിമ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദയാദാക്ഷിണ്യത്തില്‍: ലോഹിതദാസ്

മമ്മൂട്ടിയെയും മോഹന്‍ ലാലിനെയും സന്തോഷിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്നവര്‍ക്കേ സിനിമയെടുക്കാന്‍ സാധിക്കൂ എന്ന സ്‌ഥിതി മലയാളത്തിലുണ്ട്. ഇത് മലയാള സിനിമയെ നശിപ്പിക്കും. ഇരുവരും കഴിവുള്ളവരാണെങ്കിലും പണം കണ്ടുകഴിഞ്ഞാല്‍ കണ്ണ് മഞ്ഞളിക്കുകയും ഏത് പടത്തിനും ഡേറ്റ് കൊടുക്കുകയും ചെയ്യും. സത്‌വികാരങ്ങളെ ഉണര്‍ത്തുന്ന സിനിമകളേ താന്‍ ചെയ്‌തിട്ടുള്ളുവെന്നും സിനിമയില്‍ നരസിംഹാവതാരങ്ങളുണ്ടാകുന്നത് മനുഷ്യമനസില്‍ അക്രമവാസനയും, ദുഷ്‌ടചിന്തകളും വളര്‍ത്താനേ ഉപകരിക്കൂ എന്നും ലോഹിതദാസ് പറഞ്ഞു.
Sunday, November 30, 2008
I Salute the Heroes

Thursday, November 27, 2008
ദൃശ്യപ്രളയത്തില്‍ ചൂണ്ടയിടുമ്പോള്‍
പ്രേംചന്ദ് ചിത്രഭുമി
നോയിസ് പംക്തി
തേയും അതു കൈകാര്യം ചെയ്യുന്ന ദൃശ്യലോ കത്തെയും കൂട്ടിയിണ ക്കുന്ന ഒരു വായന യാണു ലോകത്തിനു മുമ്പാകെ വയ്ക്കു ന്നത്. ചരിത്ര നിരപേക്ഷ മായി ഇങ്ങനെ യൊരു വായന സാധ്യ മല്ലെന്നതുകൊണ്ടുതന്നെ സിനിമകളെക്കുറിച്ചുള്ള ഏതു പരാമര്‍ശങ്ങള്‍ക്കും രാഷ്ട്രീയ ധ്വനികളേറെയാണ്.
ചലച്ചിത്ര നിരൂപണം മിക്കവാറും അസാധ്യമാകുന്ന സന്ദര്‍ഭവും ഇതുതന്നെ. കാരണം സിനിമ നല്ലതോ ചീത്തയോ എന്ന ലളിതമായ ചോദ്യത്തിന്റെ ഉത്തരം പോലും വന്നു തൊടുന്നത് കമ്പോളത്തിന്റെ മര്‍മ്മത്തിലാണ്. ഏറ്റവും വലിയ അധികാരി ഇന്ന് കമ്പോളമായിരിക്കുന്നതുകൊണ്ട് ആ ദൈവത്തിന്റെ ഇംഗിതങ്ങള്‍ ധിക്കരിച്ച് മുന്നോട്ടുപോവുകയെന്നത് ചലച്ചിത്രചിന്തയെ ദുഷ്‌കരമാക്കുന്നു.
ഈ സ്‌കൂളില്‍ നിന്നു വ്യത്യ്‌സ്തമായി സിനിമയെ രാഷ്ട്രീയേതരമായി വീക്ഷിക്കാനുള്ള വ്യത്യസ്തമായ ഒരു ശ്രമമാണ് എ.ചന്ദ്രശേഖറിന്റെ ബോധതീരങ്ങലില്‍ കാലം മിടിക്കുമ്പോള്‍ എന്ന പുസ്തകം. ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലുള്ള അനുഭവസമ്പത്താണു ചന്ദ്രശേഖറിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. ലോകസിനിമകളുമായുള്ള ദീര്‍ഘകാല പരിചയത്തോടൊപ്പം മലയാളത്തിലെ വ്യത്യസ്ത ചലച്ചിത്രധാരകളുമായുള്ള അടുത്ത ബന്ധം കൂടിയാകുമ്പോള്‍ അത് എഴുത്തുകാരന്റെ സാമൂഹിക മൂലധനമായി പരിണമിക്കുന്നു. പതിവ് ആര്‍ട്ട്/കൊമ്മേഴ്‌സ്യല്‍ വിഭജനത്തെ പൊതുവില്‍ ചന്ദ്രശേഖറിന് മറികടക്കാന്‍ കഴിയുന്നുണ്ട്.
പുസ്തകം കൈകാര്യം ചെയ്യുന്ന വിഷയം അതിഗഹനമാണ്. സമയത്തെ വ്യത്യസ്ത മാധ്യമങ്ങളില്‍ ആവിഷ്‌കരിച്ച തത്വചിന്തകനായ ബെര്‍ഗ്‌സണ്‍ മുതല്‍ ചലച്ചിത്രകാരനായ ആന്ദ്രേ തര്‍ക്കോവ്‌സ്‌കി വരെയുള്ളവരുടെ ചിന്തകളെ പുസ്തകം കണക്കിലെടുക്കുകയും ചെയ്യുന്നു. എന്നാല്‍ മലയാളത്തില്‍ നിന്നുള്ള സിനിമകളെയും ചലച്ചിത്രകാരന്മാരെയും ഈ പഠനത്തിലേക്ക് കണ്ണിചേര്‍ക്കാന്‍ ശ്രമിക്കുന്നിടത്താണ് ചന്ദ്രശേഖറിന് പിഴവുകള്‍ പറ്റുന്നത്. അവിടെ തിരഞ്ഞെടുപ്പിലെ നീതി കൈവെടിയുകയും പരമ്പരാഗത രീതിയില്‍ പതിവു വാര്‍പുമാതൃകകളെ ആശ്രയിക്കുകയും ചെയ്യുന്നു.
ഏതു പോസ്റ്റിനാണോ ഒരാള്‍ക്ക് കാവല്‍ നില്‍ക്കേണ്ടിവരുന്നത് ആ പോസ്റ്റിന്റെ വെളിച്ചത്തിന് ചിന്തകളെ തെറ്റായി സ്വാധീനിക്കാനുള്ള കഴിവുണ്ടെന്ന വസ്തുത എഴുത്തുകാര്‍ വിസ്മരിക്കാന്‍ പാടില്ലാത്തതാണ്. ആ നിലയ്ക്ക്, ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് അമൃത ടെലിവിഷനില്‍ ന്യൂസ് എഡിറ്ററായിരിക്കുന്ന വേളയില്‍ എഴുതപ്പെട്ട ഈ പുസ്തകം ആ തസ്തിക വിട്ടശേഷമുള്ള കാലത്തെ മാറിയ പോസ്റ്റിന്റെ വെളിച്ചത്തില്‍ ഒരു എഡിറ്റിങ് ആവശ്യപ്പെടുന്നുണ്ട്. എങ്കിലേ പുതിയ കാലത്തോട് പുസ്തകത്തിന് നീതിപുലര്‍ത്താനാവൂ.
ദൃശ്യപ്രളയത്തില്‍ ചൂണ്ടയിടുന്നവര്‍ പാലിക്കേണ്ട ഉത്തരവാദിത്തങ്ങളും അകലങ്ങളുമുണ്ട്. അതില്ലാതെയായാല്‍ എഴുത്തുകാരനും ആ പ്രവാഹത്തില്‍ ഒലിച്ചു പോവും. ചന്ദ്രശേഖറിന്റെ ഈ സംര്ംഭം അങ്ങനെ ഒലിച്ചുപോകാതെ മലയാളത്തിലെ ചലച്ചിത്രചിന്തയെ ഗഹനമാക്കാന്‍ സഹായിക്കുന്ന വഴികാട്ടിയാണ്.
Sunday, November 02, 2008
Deffending a Movie

Sunday, September 21, 2008
തലപ്പാവ് ക്ലിക്ക്ഡ്

Thursday, September 11, 2008
കഥാപുരുഷനെ കണ്ടപ്പോള്‍
പ്രശസ്തരുടെ ജീവഗാഥാക്കാരെല്ലാം ഒരിക്കലല്ല ഒട്ടേറെതതവണ അവരെ നേരില്‍ക്കണ്ട് അവരുമായി സമ്‌സാരിച്ചിട്ട് ഒക്കെയാകും ജീവച്ചരിത്രമെഴുതുക. അതില്‍ അസാധാരണമായി യാതൊന്നുമില്ല.എന്നാല്‍, സ്വന്തം കഥ എഴുതിയ ആളെ കഥാപുരുഷന്‍ അന്വേഷിച്ചു കണ്ടെത്തി അഭിനന്ദിക്കുംപോഴോ? അന്തരിച്ച പ്രമുഖ സംവിധായകന്‍ പി.എന്‍. മേനോനുമായുള്ള ഒരപുര്‍വ കുടിക്കാഴ്ച്ചയുടെ അനുഭവം വിവരിക്കുന്നു എ.ചന്ദ്രശേഖര്‍ 2008 September സമകാലിക മലയാളം വാരികയില്‍.
സാക്ഷികള്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പറയുന്നത് വെറും പൊളിക്കഥ.ആരുംവിശ്വസിക്കില്ല. ജീവച്ചരിത്രകാരനെ.ജീവിച്ചിരിക്കുന്ന കഥാപുരുഷന്‍ ആദ്യമായി നേരില്ക്കാനുന്നതില്‍അത്ഭുതത്തിന് വകലേശമില്ല.പ്രശസ്തരുടെ ജീവഗാഥാക്കാരെല്ലാം ഒരിക്കലല്ല ഒട്ടേറെതതവണ അവരെ നേരില്‍ക്കണ്ട് അവരുമായി സമ്‌സാരിച്ചിട്ട് ഒക്കെയാകും ജീവച്ചരിത്രമെഴുതുക.അതില്‍ അസാധാരണമായി യാതൊന്നുമില്ല.എന്നാല്‍,സ്വന്തം കഥ എഴുതിയ ആളെ കഥാപുരുഷന്‍ അന്വേഷിച്ചു കണ്ടെത്തി അഭിനന്ദിച്ചപ്പോഴോ?ഒരു സിനിമാക്കഥ പോലിരിക്കുന്നു അല്ലെ? അതാണു പറഞ്ഞതു സാക്ഷികളില്ലായിരുന്നെങ്കില്‍ എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ആ കുറേ മണിക്കൂറുകള്‍ ആരും വിശ്വസിക്കാത്ത വെറും കഥ ആയേനെ.പി.എന്‍.മേനോനെ പലര്‍ക്കും പല രീതിയിലും അറിയാം.അടുത്തു നിന്നും അകന്നു നിന്നും.പക്ഷേ അവര്‍ക്കാര്‍ക്കും ഉണ്ടാവാനിടയില്ലാത്ത ഒരനുഭവമാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഛായാഗ്രാഹകന്‍ സണ്ണി ജോസഫ്,മേനോന്റെ ടിവി നിര്‍മ്മാതാവും നല്ല സിനിമയുടെ സഹകാരിയുമെല്ലാമായ ലാബ് ശങ്കരന്‍ കുട്ടിയും എന്റ്റെ കീഴില്‍ പത്രപ്രവര്‍ത്തനം പഠിച്ച ബി. ഗിരീഷ് കുമാറും ഒപ്പം പങ്കുവച്ച ഏതാനും മണിക്കൂറുകള്‍ .ഞാന്‍ പി.എന്‍ മേനോനെ നേര്‍ക്കു നേരെ കണ്ട് ഒപ്പമിരുന്നു സംസാരിച്ച, സിനിമയേയും സ്വപ്നങ്ങളേയും കുറിച്ചു ചര്‍ച്ച ചെയ്ത കുറച്ചു നിമിഷങ്ങള്‍ ചില അകം വാതില്‍ രാഷ്ട്രീയങ്ങളുടെ ഫലമായി 2002 ലെ ജെ.സി.ഡാനിയല്‍
അവാര്‍ഡ് പ്രഖ്യാപിക്കുന്നത് സംസ്ഥാന അവാര്‍ഡുകളുടെ പ്രഖ്യാപനത്തിനും ഒരാഴ്ച്ച കഴിഞ്ഞാണ്. അവാര്‍ഡ് നിശ മുന്‍കൂട്ടി തീരുമാനിച്ച ശേഷമായിരുന്നു അക്കുറി അവാര്‍ഡ് പ്രഖ്യാപനം സമഗ്ര സമ്ഭാവനയ്ക്കുള്ള ഡാനിയല്‍ പുരസ്‌കാരം നേടുന്നവരുടെ ജീവചരിത്രം സംസ്ഥാന ചലച്ചിത്ര അക്കാദമി പുറത്തിറക്കുന്ന പതിവുണ്ട്. 22ന് അവാര്‍ഡ് ദാനമ്. 12 ന് പ്രഖ്യാപിച്ച ശേഷം 16ന് പി.എന്‍ മേനോന്റ്റെ ജീവചരിത്രം പ്രസില്‍ അയയ്ക്കണം ഫലത്തില്‍ എഴുതാനും പേജുണ്ടാക്കാനുമെല്ലാമായി 'നീണ്ട' മൂന്നു ദിവസം.ആ പ്രതിസന്ധിയാവണം,പത്രപ്രവര്‍ത്തകനായിരുന്ന പിന്നീട് സംസ്ഥാന സര്വീസില്‍ ചേറ്ന്ന (ഇപ്പോള്‍ ഐ.എ.എസ്) അന്നത്തെ ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ.വി.മോഹന്‍ കുമാറിനെ ആ ദൌത്യം എനിക്കു തരാന്‍ പ്രേരണയായത്. ഡെഡ്‌ലൈനില്‍
പണിയെടുത്തും എടുപ്പിച്ചും പരിശീലിച്ചതുകോണ്ട് പഴയ സഹപ്രവര്‍ത്തകന്‍ ചതിക്കില്ലെന്ന് വിശ്വാസമായിരിക്കാം കാരണം ഡോട്ട് കോമിലെ എന്റെ പകല്‍ ജോലി കഴിഞ്ഞ് മൂന്നു രാത്രികളില്‍
ഞാനും ഗിരീഷും കൂടി ഇരിക്കുന്നു.1982 മുതലുള്ള ഭ്രാന്തിന്റെ ബാക്കിപത്രമായ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളുടെ സ്വകാര്യ ശേഖരവും പി. എന്‍ മേനോനെക്കുറിച്ചുള്ള പി.കെ.ശ്രീനിവാസന്റെ വെളിച്ചത്തിന്റെ സുഗന്ധം തേടി എന്ന ജീവചരിത്രവും കെ.എസ്.എഫ്.ഡി.സി ക്കു ഒന്നാം വേന്ടി ഐ.എഫ്.എഫ്.കെ യോടനുബന്ധിച്ചു എ.മീരാസാഹിബിന്റെ നേത്രുത്വത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകവുമെല്ലാമാണു റിസോര്‌സ് മെറ്റീരിയല്‍ ചോദ്യങ്ങള്‍ പറഞ്ഞു കൊടുത്ത് ഡോട്ട് കോമിന്റെ ചെന്നൈ ലേഖകനെക്കൊണ്ട് അക്കാലത്ത് മേനോനുമായി സംസാരിച്ച ഒരഭിമുഖത്തിന്റെ ടെക്സ്റ്റുമുണ്ട്. എല്ലാം ഒരാവ്രുത്തി വായിച്ചു.അഭിമുഖമടക്കം 11 അധ്യായത്തെക്കുറിച്ച് ഒരു രൂപരേഖ. വിഭവദാരിദ്ര്യം കൊണ്ടാണ് അദ്ദേഹം പലപ്പോഴായി പലരെ കുറിച്ചു പറഞ്ഞ വാക്കുകള്‍ സമാഹരിച്ച് 'വെളിപാടുകളുടെ മേനോന്‍ സ്പര്‍ശമ്' എന്ന പത്താമധ്യായം ഉണ്ടാക്കിയത്.
ഗിരീഷിനു ഞാന്‍ പറഞ്ഞുകൊടുക്കും .ഗിരീഷതു തെളിഞ്ഞ കൈയക്ഷരത്തില്‍ പകര്‍ത്തിയെടുക്കുമ്. തീരുന്നിടത്തോളം പിറ്റേന്ന് വരമൊഴി സോഫ്റ്റ് വെയറില്‍ മംഗ്‌ളീഷില്‍ ലിപിയില്‍ കമ്പോസ് ചെയ്യും . എഡിറ്റിംഗ് ഒക്കെ അപ്പോഴാണ്. പേരിടാനായിരുന്നു പാട് .മേനോന്‍ എന്ന ചലച്ചിത്രകാരന്റെ ആത്മാവ് പ്രതിഫലിക്കണം .കേള്‍ക്കാന്‍ ഇമ്പം വേണം . രാത്രി ഒന്നൊന്നരയ്ക്ക് ഒരു കട്ടന്‍ ഉള്ളില്‍ ചെന്നപ്പോഴാണ് 'കാഴ്ചയെ പ്രണയിച്ച കലാപം ' എന്ന ശീര്‍ഷകം മനസ്സില്‍ തോന്നിയത്. ഗിരീഷിനും അതു നന്നെ ബോധിച്ചു; പിറ്റേന്ന് പ്രിന്റൌട്ടും ഫ്‌ളൊപ്പിയും കൈമാറുമ്പോള്‍ മോഹന്‍കുമാറിനും
മൂന്നു രാത്രി കൊണ്ട് 60 പേജ് മാറ്റര്‍ റെഡി. പഴയ ചലച്ചിത്ര മാസികകളില്‍ നിന്ന് മേനോന്റെ പോസ്റ്ററുകളും പരസ്യ്ചിത്രങ്ങളും രേഖാചിത്രങ്ങളുമൊക്കെ കിട്ടി. ലാബ് ശങ്കരന്‍ കുട്ടി തുണച്ചതുകൊണ്ട് അപൂര്‍വങ്ങളായ കുറേ ചിത്രങ്ങളും നാലാം രാത്രി പകലാക്കി പുസ്തക രൂപകല്പന. അത് അക്കാദമിയുടെ വെള്ളയമ്പലത്തിലെ ഓഫിസിലിരുന്നായിരുന്നു.
നല്ല ഭയമുണ്ടായിരുന്നു. കഥാപുരുഷനെ ഒരിക്കല്‍ പോലും ബന്ധപ്പെട്ടിട്ടില്ല. ആധാരമാക്കിയതെല്ലാം നേരോ പൊളിയോ? എഴുതിയതിനെ അദ്ദേഹം വെല്ലുവിളിച്ചാല്‍ ? കേട്ടിടത്തോളം ആള്‍ ജഗജ്ജില്ലിയാണ്.മുന്‍കോപിയും വഴക്കാളിയും .പൂജപ്പുറ മൈതാനിയിലെ അവാര്‍ഡ് നിശയില്‍ പുസ്തക പ്രകാശന ചടങ്ങിനു പോലും എന്നെ വേദിയിലേക്കു വിളിക്കല്ലെ എന്നു മോഹന്‍കുമാറിനോട് സ്‌നേഹത്തോടെ ആവശ്യപ്പെട്ടതും ഈ ഉള്‍ ഭയത്താലാണ്.
ഇങ്ങനൊരു പുസ്തകത്തിന്റെ കാര്യം ഫോണിലൂടെ പോഈഉം അദ്ദേഹവുമായി ചര്‍ച്ച ചെയ്തിട്ടില്ല. ചടങ്ങിനെത്തുമ്വരെ അദ്ദേഹം അങ്ങനൊരു കാര്യം അറിഞ്ഞിട്ടുമില്ല. ചടങ്ങു തീരും മുമ്പേ മൊബൈല്‍ ഓഫാക്കി ഞാന്‍ മുങ്ങി
രക്ഷപ്പെട്ടെന്നു കരുതിയിരിക്കെ, പിറ്റേന്ന് രാവിലെ 10 മണിയായപ്പോള്‍ ഓഫിസിലേക്കൊരു ഫോണ്. ലാബ് ശങ്കരന്‍കുട്ടിയാണ്. ' മേനോന്‍ സാറിനൊന്നു കാണണം . സൌകര്യപ്പെടുമോ എന്നന്വേഷിക്കാന്‍ പറഞ്ഞു.' എന്റെ ഗ്യാസു പോയി. പ്രതിഷേധിക്കാനായിരിക്കും . ആശങ്കയോടെ ഞാന്‍ അടുത്ത സീറ്റിലെ ഗിരീഷിനെ നോക്കി. 'അല്ലെങ്കില്‍ ഞാന്‍ സാറിനു കൊടുക്കാം ' ശങ്കരന്‍കുട്ടി റിസീവര്‍ കൈമാറി. 'മോനെ ഞാന്‍ പുസ്തകം വായിച്ചു. ഇപ്പോഴാണു തീര്‍ന്നത്.വണ്ടര്‍ഫുള്‍ . എന്നെപ്പറ്റി വേറെയും പുസ്തകങ്ങള്‍ വന്നിട്ടുണ്ടെങ്കിലും എന്നെ അറിഞ്ഞെഴുതിയത് നിങ്ങളാണ്. നാം തമ്മില്‍ മുമ്പു കണ്ടിട്ടുണ്ടോ?' 'ഇല്ല സാര്, താങ്ക് യൂ സാര്...' ' എന്നാലും പറയാതെ വയ്യ. അസ്സലായിരിക്കുന്നു. അതൊന്നു വിളിച്ചു പറയാതെ പോയാല്‍ മര്യാദയായിരിക്കില്ല എന്നുള്ളതുകൊണ്ടാണ് ശങ്കരന്‍കുട്ടിയോട് നമ്പര്‍ തപ്പി വിളിപ്പിച്ചത്. ആട്ടെ തിരക്കില്ലെങ്കില്‍ ഒന്നു നേരില്‍ കാണാനൊക്കുമോ?'
കാണനം എന്നോ, എപ്പോള്‍ കാണണം എന്നു പറഞ്ഞാല്‍ പോരെ..ഞാനാകെ ത്രില്ലിലാണ്. 'മൂന്നിറ്റെ ഫ്‌ളൈറ്റില്‍ ഞാന്‍ പോകുമ്. ഇപ്പോള്‍ വന്നാല്‍ ഞാന്‍ ഹൊറൈസണിലെ .... നമ്പര്‍ റൂമിലുണ്ട്
എഡിറ്ററോട് അനുമതി വാങ്ങി ഗിരിഈഷിനെയും കൂട്ടി ബൈക്കില്‍ പറക്കുകയായിരുന്നു.റൂമിലെത്തുമ്പോള്‍ പ്രഭാതഭക്ഷണശേഷം ശിഷ്യന്‍ കൂടിയായ സണ്ണി ജോസഫുമായി സംസാരിച്ചിരിക്കയാണ് കഥാപുരുഷന്‍ . ഭാര്യയും ശങ്കരന്‍കുട്ടിയും മുറിയിലുണ്ട്. കണ്ടതും കൈപിടിച്ചു കുലുക്കി അഭിനന്ദിച്ചു. നനുത്ത സ്പര്‍ശം .മാര്ദ്ദവമുള്ള ആ കൈകള്‍ പോലെ തന്നെയായിരുന്നു പെരുമാറ്റവും ഇടയ്ക്കിടെ ഇംഗ്‌ളീഷ് തിരുകിയ തമിഴ് കലര്‍ന്ന ത്ര്ഫശൂര്‍ മലയാളം
എന്നെ സണ്ണിക്കു പരിചയപ്പെടുത്താന്‍ തുനിഞ്ഞപ്പോള്‍ തമ്മില്‍ നേരത്തെ പരിചയമുള്ള കാര്യം
സണ്ണി പറഞ്ഞു.സണ്ണിയോട് പുസ്തകത്തെപ്പറ്റി വാ തോരാതെ സംസാരിക്കുകയാണ് അദ്ദേഹം ഞാനും ഗിരീഷും ഏതോ സ്വപ്നത്തിലാണ്.ഇതെല്ലാം സത്യമോ? ജീവിതത്തില്‍ ആദ്യം കാണുന്ന
തന്റെ ജീവിത കഥാകാരനെ പ്രശമ്‌സിക്കുന്ന 'സബ്ജക്ട്'!'മൂന്നു ദിവസം കൊണ്ട് തീര്‍ക്കേന്ടി വന്നതുകൊണ്ടാണു സാര്‍ ഫോണില്‍ പ്പോലുമൊന്നു വിളിച്ചു സംസാരിക്കാനൊത്തില്ല...' കുറ്റബോധത്തിലാണ് ഞാനത്രയും പറഞ്ഞത്. ' നോ പ്രോബ്‌ളം മാന്. പക്ഷേ ആ ഭാഷ. എന്റെ ക്യാരക്ടര്‍ വെളിപ്പെടുത്തുന്നതിനു യോജിച്ചതായി അത്. നല്ല റിസേര്‍ച്ച്.' തൂവെള്ള മുടിയും താടിയും.
സട കൊഴിഞ്ഞ സിംഹമായിരുന്നില്ല അദ്ദേഹം.സിനിമാ സങ്കല്‍പ്പങ്ങളില്‍ അദ്ദേഹമെന്നും
യുവാവായിരുന്നു.പുതിയ സാങ്കേതികതയെപ്പറ്റിയെല്ലാം,സണ്ണിയോട് സംസാരിക്കുമ്പോള്‍
സണ്ണിയാണോ മേനോന്‍ സാറാണോ അപ് ടു ഡേറ്റ് എന്നതിലേ സംശയം വേണ്ടൂ. പിന്നീടും
അദ്ദേഹം ഒത്തിരി സംസാരിച്ചു. തന്റെ സിനിമാ സങ്കല്‍പത്തെപ്പറ്റി. മനസിലവശേഷിക്കുന്ന മോഹങ്ങളെപറ്റി.ഒന്നരമണിയോടെ പിരിയുമ്പോള്‍ ഞാനും,ഗിരീഷും വല്ലാത്ത നിര്‍വൃതിയിലായിരുന്നു.
പലരോടും ഈ അനുഭവം പറഞ്ഞപ്പോള്‍ ആരും വിശ്വസിക്കാന്‍ തയാറായില്ല. ഗിരീഷ് സാക്ഷ്യപ്പെടുത്തിയതോടെയാണ് പലരും സംഗതി വിശ്വസിച്ചത്.
രണ്ട് മൂന്നു വര്‍ഷം കഴിഞ്ഞ് കോട്ടയത്ത് വനിതാ പ്രസിദ്ധീകരണത്തിലായിരിക്കെ തിരുവനന്തപുരം
ദൂരദര്‍സനില്‍ നിന്ന് ഒരു വിളി.'വൈകറ്റത്തെ നിശാഗന്ധി പരിപാടിയില്‍ പി.എന്‍ മേനോന്‍
സാറിനെ ഒന്നിന്റര്‍വ്യൂ ചെയ്യണം.താങ്കളാണതിനു പറ്റിയ ആള്‍ എന്നു ബൈജുചന്ദ്രന്‍ സാര്‍ പറഞ്ഞു. പറ്റുമോ?'രണ്ടാമതൊന്നാലോചിക്കാനില്ലാതെ സമ്മതിച്ചു.അതും മറ്റൊരു നിയോഗം. ജീവചരിത്രകാരന്‍ തന്റെ കഥാ നായകനെ അഭിമുഖം ചെയ്യുക അതും ജീവചരിത്ര രചനയ്ക്കു ശേഷം
മാത്രം.അതോടൊപ്പം പ്രേക്ഷകരുടെ ഫോണ്‍ വിളികള്‍ക്കുള്ള മറൂപടിയും.വിളിച്ചവരില്‍ മേനോന്‍
സാറിന്റെ കുറ്റ്യേടത്തിയിലെ നായിക വിലാസിനിയുമുണ്ടായിരുന്നു. അവരും അവരെ സിനിമയിലവതരിപ്പിച്ച സംവിധായക പ്രതിഭയും തമ്മിലുള്ള അപൂര്‍വമാ ആ സമ്ഭാഷണത്തിനു മാധ്യമസാക്ഷിയാകാനായത് ഭാഗ്യത്തിന്റെ മറ്റൊരു ബോണസ്!
Saturday, September 06, 2008
Adayalangal-An Imprint to the future

One of the best movies that I have watched this year.This is the statement that I could make sincerely over the movie Adayalangal by M.G Sasi. I must admit that I have seen the movie with a preset mind and with a curiosity to know what it had to catch the minds of the State awards’ Jurors to shower it with awards last time, though there were tough competition with Adoor and Shyamaprasad. But I must say that the Jurors really deserve an appreciation. Not that the other movies were not upto the mark. Taking into consideration that this is Sasi’s debutant directorial venture in Feature films and the conviction and concentration with which he had approached the subject, one must admit that it is a commendable effort. So also the way the movie is treated too is worth mentioning. While creating a period, the director makes its impact with all the nuances recreated but that too within the shoestring budget as well as the limited canvass. In fact these limitations are unnoticed by the directorial presence. Sasi had succeeded in creating the mood of the war hit Kerala as well as some special moments when the hero Gopi meets his lover meenakshi. Once again Kudos to Sasi and with filmmakers like Sasi and Priyanandanan, we can be proud that Malayalam Cinema is yet to go ahead.
Thursday, September 04, 2008
ഉത്തരാധുനികത: കാഴ്ചയുടെ ഉള്‍ക്കാഴ്ചകള്‍


സിനിമയിലെ ഉത്ത്താരാധുനികതയെക്കുരിച്ച്ച്ചുള്ള ചില വീണ്ടുവിചാരങ്ങള്‍ . പി.ഡി.എഫില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക