Sunday, January 08, 2017
Saturday, January 07, 2017
Friday, January 06, 2017
നല്ല സിനിമയെക്കുറിച്ചുള്ള സങ്കല്‍പവുമായി

1998 സെപ്റ്റംബര്‍ 27 ന്റെ കേരളകൗമുദി വാരാന്ത്യപ്പതിപ്പില്‍ എ.ചന്ദ്രശേഖറുടെ നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവരെപ്പറ്റി എഴുതിയ പുസ്തകലോകം
ചലച്ചിത്രസംബന്ധിയായ മലയാള പുസ്തകങ്ങള്‍ താരതമ്യേന കുറവാണ്. അതിനാല്‍ അത്തരത്തിലുള്ള ഏതൊരു ശ്രമവും ചലച്ചിത്രാസ്വാദകര്‍ ആനന്ദത്തോടെയാണു സ്വീകരിക്കുന്നത്. എ.ചന്ദ്രശേഖറിന്റെ നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ എന്ന പുസ്തകത്തെ അവതരിപ്പിക്കുമ്പോള്‍ എം.എഫ്.തോമസ് ഇത്തരമൊരാനന്ദം പങ്കുവയ്ക്കുന്നുണ്ട്.
ചലച്ചിത്രത്തെ സ്‌നേഹിക്കുന്ന ഒരാസ്വാദകന്റെ ആത്മാര്‍ത്ഥമായ അഭിപ്രായപ്രകടനങ്ങളാണ് ഈ പുസ്തകത്തിലെ ലേഖനങ്ങള്‍. സിനിമയെക്കുറിച്ചു ലേഖകന്റെ മനസിലുറച്ച ചില സങ്കല്‍പങ്ങള്‍ അവ ഉയര്‍ത്തി കാണിക്കുന്നുണ്ട്. അക്കാദമിക് പാണ്ഡിത്യത്തിന്റെ സ്വഭാവങ്ങളല്ല മറിച്ച് ഒരാസ്വാദകന്റെ നേര്‍മുഖങ്ങളാണവയ്ക്കുള്ളത്. ലളിതമായ ഇതിലെ ശൈലി പ്രതിപാദ്യത്തിനിണങ്ങുന്നതുമാണ്. ശിക്ഷണം കിട്ടിയ ഒരു പത്രപ്രവര്‍ത്തകന്റെ ലാളിത്യമാണത്. അതില്‍ മറഞ്ഞിരിക്കുന്ന മഴവില്ലുകളില്ലെങ്കിലും തുറന്നു പറയുന്ന യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഈ യാഥാര്‍ത്ഥ്യത്തിന്റെ ഇഴകള്‍ അന്വേഷണ തത്പരനായൊരു പത്രപ്രവര്‍ത്തകന്റെ പ്രജ്ഞകൊണ്ടു മെനഞ്ഞെടുത്തതാണ്.
നല്ല സിനിമയെക്കുറിച്ചൊരു ബോധം ചന്ദ്രശേഖറിനുണ്ട്. അതു ചീത്ത സിനിമ എന്താണെന്ന് വേര്‍തിരിവില്‍ നിന്നുണ്ടായതാണ്. ഒരു പക്ഷേ ചന്ദ്രശേഖറിന്റെ നല്ല സിനിമാസങ്കല്‍പം ഭൂരിപക്ഷത്തിന്റേതുമായി ഇണങ്ങിപ്പോകുന്നതായിരിക്കുകയില്ല. അതിനെക്കുറിച്ചൊന്നും വ്യാകുലപ്പെടാതെ വിശ്വസിനിമയുടെ അമരം വഹിക്കുന്ന അമേരിക്കന്‍ സിനിമയെ തള്ളിമാറ്റിക്കൊണ്ട് ചന്ദ്രശേഖറിന്റെ നല്ല സിനിമയുടെ ഗണത്തിലംഗത്വം നേടുന്നത് ഇറാനിലെ സിനിമയാണ്. സംവിധായകന്‍ ഗബ്ബേ, സൈകഌസ്റ്റ്, പെഡ്‌ലര്‍ എന്നീ നല്ല ചിത്രങ്ങള്‍കൊണ്ട് നല്ല ചലച്ചിത്രകാരനെന്ന ഖ്യാതി നേടിയ മഖ്മല്‍ബഫും. നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ എന്ന ആദ്യാദ്ധ്യായത്തില്‍ ഇതു വായിക്കാം. മഖ്മല്‍ബഫിനോടുള്ള ആരാധന കലര്‍ന്ന ഭാവം തന്നെയാണ് ആധുനിക സിനിമയിലെ തര്‍ക്കോവ്‌സ്‌കി എന്നു കീര്‍ത്തി കേട്ട പോളിഷ് സംവിധായകന്‍ ക്രിസ്‌തോഫ് കീസ് ലോവ്‌സ്‌കിയോടും ഡോക്യുമെന്ററിയുടെ രൂപഘടന കഥാചിത്രങ്ങളുടെയും ആത്മാവാക്കിയ അദ്ദേഹത്തിന്റെ ഡെക്കാലോഗ്ുകളോടുമുള്ളത്. (അനശ്വരതയുടെ വാങ്മയ ചിത്രങ്ങള്‍) ഇത്തരം നല്ല സങ്കല്‍പം തന്നെയാണ് നവമുകുളങ്ങളുടെ രജതരേഖകള്‍ എന്ന ലേഖനത്തിന്റെയും ആന്തരികസ്വരം. ഇത്തരം അറിവുകളില്‍ നിന്നുകൊണ്ടാണ് ലേഖകന്‍ മലയാള ചിത്രങ്ങളെക്കുറിച്ച് എഴുതുന്നതും. സിനിമയിലെ സ്ത്രീപര്‍വം എന്ന ലേഖനത്തിന്റെ പേരു കേള്‍ക്കുമ്പോള്‍ സ്ത്രീകഥാപാത്രങ്ങളുടെ ജീവിതമാകാം ചര്‍ച്ചയ്ക്കു വിഷയമാക്കുന്നതെന്നു തോന്നാമെങ്കിലും ഇന്ത്യന്‍ സിനിമയില്‍ ഇന്നു നായകന്മാരെപ്പോലെ നായികമാരില്ലാതെപോകുന്നതിനെപ്പറ്റിയാണാ ലേഖനം. നടിമാരുടെ ഈ അവസ്ഥയിലൂടെ അവരവതരിപ്പിക്കുന്ന സ്ത്രീ കഥാപാത്രങ്ങളുടെ ദുഃസ്ഥിതിയിലേക്ക് ചിന്ത വ്യാപിപ്പിക്കാവുന്നതാണ്. ഈ പുസ്തകത്തില്‍ ഉടനീളം സജീവമായിക്കിടക്കുന്ന സിനിമയെക്കുറിച്ചുള്ള നല്ല സങ്കല്‍പത്തിന്റെ അനുബന്ധമെന്ന നിലയിലാണ് ഡോക്യുമെന്ററിക്ക് എന്തു പറ്റി എന്ന അവസാന ലേഖനവും.
നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍

1998 സെപ്റ്റംബര്‍ 6 ന്റെ കലാകൗമുദി വാരികയില്‍ (ലക്കം 1200) എഴുതിയ പുസ്തകവിചാരം (അക്ഷരകല)
ഇറാനിലെ വിഖ്യാത ചലച്ചിത്രസംവിധായകന്‍ മൊഹ്‌സെന്‍ മഖ്മല്‍ബഫിന്റെ പ്രശസ്തമായ ദി സൈകഌസ്റ്റ് എന്ന ചിത്രം സംവിധായകന്റെ ആത്മാനുഭവവുമായി ബന്ധപ്പെട്ട സിനിമയാണ്. പാക്കിസ്ഥാനിലുണ്ടായ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി സൈക്കിള്‍ യജ്ഞം നടത്തി പണമുണ്ടാക്കി പത്താം ദിവസം ക്ഷീണിതനായി കുഴഞ്ഞുവീണു മരിച്ച ഒരഭയാര്‍ത്ഥിയുടെ ദുരന്തത്തിന് മഖ്മല്‍ബഫിനും സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുണ്ട്.
കലാകാരന്റെ മനസിനു തിരസ്‌കരിക്കാന്‍ കഴിയാത്ത ഇത്തരത്തിലുള്ള സംഭവങ്ങള്‍ കനലായെരിഞ്ഞ് നല്ല കലാസൃഷ്ടികള്‍ക്കു പിറവികൊടുക്കുമെന്നാണു മഖ്മല്‍ബഫിനെ മുന്‍നിര്‍ത്തി ശ്രീ എ.ചന്ദ്രശേഖര്‍ നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ എന്ന പുസ്തകത്തിലൂടെ ആവര്‍ത്തിക്കുന്നത്.
ഈ പുസ്തകത്തിലെ പതിനൊന്ന് അധ്യായങ്ങളും സിനിമാസ്വാദനങ്ങളാണ്. പഠനമല്ല. സെല്ലുലോയ്ഡ് തരുന്ന നിഴല്‍ചിത്രങ്ങളുടെ നേര്‍ക്കുള്ള മനസു തുറക്കുന്ന ആഹഌദമാണ്. ലൂമിയര്‍ സഹോദരന്മാര്‍ തുടങ്ങിവച്ച സിനിമയുടെ, ഒന്നര നൂറ്റാണ്ടു മാത്രം പഴക്കമുള്ള സിനിമാചരിത്രം തേടി പിറകോട്ടു പോവകുയൊന്നുമല്ല ചന്ദ്രശേഖര്‍.
എല്ലാ ലേഖനങ്ങളും വര്‍ത്തമാനകാലത്തിന്റെ ഫ്രെയിമിലൊതുങ്ങുന്നു.സൃഷ്ടിപരമായി സംവിധായകനു ഭരണകൂടത്തില്‍ വലിയ വെല്ലുവിളികള്‍ അനുഭവിക്കേണ്ടിവരുന്ന ഇറാനിയന്‍ സിനിമയില്‍ നിന്നാണ് ഗ്രന്ഥകര്‍ത്താവ് ആരംഭിക്കുന്നത്.
ജീവിക്കാനറിയാത്ത മനുഷ്യരുടെ, അല്ലെങ്കിലെപ്പോഴോ അബോധപൂര്‍വം ദജീവിതം കൈപ്പിടിയില്‍ നിന്നുമൂര്‍ന്നുപോയവരുടെയൊക്കെ കഥ പറയാനിഷ്ടപ്പെടുന്ന പോളിഷ് സംവിധായകന്‍ കീസ് ലോവ്‌സ്‌കിയുടെ രചനകളുടെ ചെറുവിവരണം പുസ്തകത്തിലുണ്ട്.
റഷ്യന്‍ സിനിമയുടെ പരിണാമം ആ രാജ്യം നേരിട്ട പീഡനങ്ങളോടുള്ള നേരനുപാതപ്രതികരണം കൂടിയാണ്. അലക്‌സാണ്ടര്‍ ഡോവ്‌ഷെങ്കോയും സീഗോ വിര്‍ത്തോഫും തര്‍ക്കോവ്‌സ്‌കിയും ഈ പ്രതികരണേച്ഛയുടെ സൃഷ്ടികളാണ്.
പുസ്തകത്തിന്റെ അഞ്ചു മുതലുള്ള അധ്യായങ്ങള്‍ ക്‌ളോസപ്പ് ഷോട്ടുകളാണ്. മലയാള സിനിമയുടെ മുഖങ്ങളാണ് അതിലൊക്കെയും നിറയുന്നത്. അടൂരിനെയും അരവിന്ദനെയും ജോണ്‍ ഏബ്രഹാമിനെയുമൊക്കെ അര്‍ഹമായ വിധത്തില്‍ പ്രതീര്‍ത്തിക്കുമ്പോള്‍ത്തന്നെ ഒരു ചോദ്യം മറന്നുപോകാതെ ചന്ദ്രശേഖര്‍ ചോദിക്കുന്നു. വ്യാപാരവിജയം നേടിപ്പോകുന്നതുകൊണ്ടുമാത്രം ഫാസിലിനെപ്പോലുള്ള സംവിധായകരുടെ ചിത്രങ്ങളെ ധൈഷണികമായ ഒരു വിലയിരുത്തലില്‍ നിന്ന് ഒഴിവാക്കണമോയെന്ന ചോദ്യം.
എം.ടി.യുടെ, ഒന്നിലും ഒരിക്കലും തൃപ്തി നേടാനാവാത്ത, ആരാലും മനസിലാക്കപ്പെടാത്ത നാടകീയമായ ജീവിതവിപത്തുകളിലേക്കു പരിണമിക്കുന്ന നായകന്മാരെ നന്മായുടെ വാരിക്കുഴികള്‍ എ്‌ന അധ്യായത്തില്‍ അപഗ്രഥിച്ചിരിക്കുന്നു. എം.ടി.ചിത്രങ്ങളെ സംബന്ധിച്ചുള്ള പ്രശ്ംസനീയങ്ങളായ വിലയിരുത്തലുകളാണ് ആ കഥാപാത്രങ്ങളില്‍ നിന്നു ചന്ദ്രശേഖര്‍ വേര്‍തിരിച്ചെടുത്തത്.
സിനിമയില്‍ കൗതുകമുള്ളവര്‍ക്ക് നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ എന്ന പുസ്തകം പ്രയോജനപ്പെടും.
Thursday, January 05, 2017
സിനിമയെ വിലയിരുത്തുമ്പോള്‍

നല്ല സിനിമയുടെ പക്ഷത്തു
നിന്നുകൊണ്ട് ഗൗരവ
പൂര്‍ണമായ ചില ചിന്തകള്‍
ഒ.കെ.ജോണി

(തിരുവനന്ത
പുരം ചാന്ദിനി ബുക്‌സ് 1998ല്‍ പുറത്തിറ
ക്കിയ എ.ചന്ദ്ര
ശേഖറിന്റെ നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ എന്ന പുസ്തകത്തെ വിലയിരുത്തി 1998 ജൂലൈ 15 ലക്കം ഇന്ത്യ ടുഡേ മലയാളത്തില്‍ എഴുതിയ നിരൂപണം)
നല്ല സിനിമയുടെ പക്ഷത്തുനിന്നുകൊണ്ട് ചലച്ചിത്രപ്രവണതകളെയും കൃതികളെയും സാങ്കേതികവിദഗ്ധരെയും മൗലിക കലാകാരന്മാരെയും പരിചയപ്പെടുത്തുകയും ചലച്ചിത്രവ്യവസായത്തിന്റെ സാമ്പത്തിക-സാംസ്‌കാരിക സ്വാധീനങ്ങളെ വെളിപ്പെടുത്തുകയും ചെയ്യുക എന്ന പ്രാഥമിക ദൗത്യം നമ്മുടെ ഫിലിം ജേര്‍ണലിസത്തിന് അന്യമാണ്. ഈ പശ്ചാത്തലത്തിലാണ് പത്രപ്രവര്‍ത്തകനായ എ.ചന്ദ്രശേഖറിന്റെ നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ ശ്രദ്ധേയമാവുന്നത്. ഫിലിം ജേര്‍ണലിസത്തെ ഔചിത്യപൂര്‍വം വിനിയോഗിക്കാനുള്ള ബോധപൂര്‍വമായൊരു ശ്രമം ചന്ദ്രശേഖറിന്റെ ലേഖനങ്ങളിലുണ്ട്.
ലോകസിനിമയിലെ ശ്രദ്ധേയരായ രണ്ടു സമകാലിക ചലച്ചിത്രകാരന്മാരെ പരിചയപ്പെടുത്തുന്നവയാണ് ആദ്യത്തെ രണ്ടു ലേഖനങ്ങള്‍. ഇറാനിയന്‍ സിനിമയെ ലോകസിനിമയുടെ തലത്തിലേക്കുയര്‍ത്തിയ മൊഹ്‌സെന്‍ മഖ്മല്‍ബഫിന്റെയും പ്രഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് കീസ് ലോഫ്‌സ്‌കിയുടെയും സംഭാവനകളെക്കുറിച്ചാണ് ഇതില്‍ സാമാന്യമായി പ്രതിപാദിക്കുന്നത്. ഐസന്‍സ്റ്റീന്‍ മുതല്‍ താര്‍ക്കോവ്‌സ്‌കി വരെയുള്ള വലിയ കലാകാരന്മാരിലൂടെ ചലച്ചിത്രകലയ്ക്കുണ്ടായ നേട്ടങ്ങളെ സാന്ദര്‍ഭികമായി പരാമര്‍ശിച്ചുകൊണ്ട് നിശ്ചലാവസ്ഥയിലേക്കു ചൂണ്ടുന്ന ലേഖനത്തിലും, തിരുവനന്തപുരത്തു നടന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ മുന്‍നിര്‍ത്തി ലോകസിനിമയുടെ വര്‍ത്തമാനകാല പ്രവണതകളെ അവലോകനം ചെയ്യുന്ന ലേഖനത്തിലും പരിമിതമായ പശ്ചാത്തല വിവരങ്ങളെ ആശ്രയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിങ്ങിന്റെ പരിമിതിയും ദൗര്‍ബല്യവും പ്രകടമാണ്. ' ലോകത്ത് ഏതു ഭാഷാ ചിത്രങ്ങളോടൊപ്പവും ആവിഷ്‌കരണ ഭദ്രതകൊണ്ട് ഇന്ത്യന്‍ ഭാഷാചിത്രങ്ങള്‍ക്കു സ്ഥാനമുണ്ട് ' എന്ന അതിരുകടന്ന അഭിമാനം ഒരുദാഹരണം.
അഗ്രഹാരത്തില്‍ കഴുത രാഷ്ട്രീയത്തെ പരിഹസിക്കുന്ന കറതീര്‍ന്ന ബിംബമാണെന്നും കാഞ്ചനസീതയുടെ തുടര്‍ച്ചയാണ് പിറവിയെന്നും മണിച്ചിത്രത്താഴ് പ്രതീകങ്ങളാല്‍ സമ്പന്നമാണെന്നും മറ്റുമുള്ള, ആശയക്കുഴപ്പങ്ങളുടെ സൃഷ്ടിയായ കേവലപ്രസ്താവങ്ങള്‍ (ആത്മാവിഷ്‌കാരത്തിന്റെ ദൃശ്യസ്വപ്‌നങ്ങള്‍) മറ്റൊരു ലേഖനത്തിലും കാണാം. ബോംബെ, റോജ, മണിച്ചിത്രത്താഴ്, ദേശാടനം തുടങ്ങിയ സിനിമകളെ ചൂണ്ടി, ' വ്യാപാരവിജയവും കലാമൂല്യവും ഒരുപോലെ ഉറപ്പുവരുത്തിയ ഈ സിനിമകളെ മനസിലാക്കുന്നതില്‍ നിരൂപകര്‍ പരാജയപ്പെട്ടു' എന്നൊരു വിചിത്രമായ ആക്ഷേപം ലേഖകന്‍ ഉന്നയിക്കുന്നു. ഈ ആരോപണത്തിനു പിന്നിലെ വീക്ഷണരാഹിത്യം തന്നെയാണ് ഗുരു എന്ന അത്യന്തം ബാലിശവും അപകടകരവുമായ സിനിമയെ 'വ്യര്‍ത്ഥജീവിതത്തില്‍ നാം കാണാതെ പോയ നന്മകളിലേക്ക് നമ്മുടെ അകക്കണ്ണു തുറപ്പിക്കുന്ന ചലച്ചിത്രസൃഷ്ടി' എന്നു വിശേഷിപ്പിക്കാന്‍ ലേഖകനെ പ്രേരിപ്പിക്കുന്നത്. പ്രത്യക്ഷത്തില്‍ വര്‍ഗീയകലാപങ്ങളെ എതിര്‍ക്കുന്നതായും ശാന്തിക്കും സമാധാനത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നതായും മറ്റും ഭാവിക്കുന്നതുകൊണ്ടും 'സാങ്കേതികത്തികവു' കൊണ്ടും ലേഖകന്‍ പ്രശംസക്കുന്ന ഈ ചലച്ചിത്രങ്ങള്‍ ഫലത്തില്‍ കമ്പോളത്തിന്റെയും വര്‍ഗീതയുടെയും മാരകമായ പ്രത്യയശാസ്ത്രങ്ങളെയാണ് പുനരുല്‍പ്പാദിപ്പിക്കുന്നതെന്നു തിരിച്ചറിയാന്‍ ചിഹ്നങ്ങളിലൂടെയുള്ള ശരിയായ ചലച്ചിത്ര പാരായണ രീതികളെ അവലംബിക്കേണ്ടിവരും. അത്തരം ഗാഢപാരായണ സാധ്യതകള്‍ ഫിലിം ജേര്‍ണലിസത്തിന്റെ പരിധിയിലൊതുങ്ങുന്നതല്ലെങ്കിലും ഓസ്‌കാര്‍ മത്സരപ്രവേശനലബ്ധിയും ചിത്രത്തില്‍ ഇടയ്ക്കിടെ മുഴങ്ങുന്ന സോദ്ദേശ്യമുദ്രാവാക്യങ്ങളും പ്രേക്ഷകരെ മോഹിപ്പിക്കുന്ന സാങ്കേതികവിസ്മയങ്ങളും ഒന്നുമല്ല നല്ല സിനിമയുടെ മാനദണ്ഡങ്ങള്‍ എന്ന തിരിച്ചറിവ് ഫിലിംസ ജേര്‍ണലിസത്തിലും അത്യന്താപേക്ഷിതമാണ്.
എം.ടി.വാസുദേവന്‍ നായരുടെ ചലച്ചിത്രരചനകളിലെ നായകസങ്കല്‍പത്തെക്കുറിച്ച് ആലോചിക്കുന്ന നന്മയുടെ വാരിക്കുഴികള്‍ എന്ന ലേഖനം എം.ടി.യുടെ നായകന്മാരോളം ശക്തരല്ല അദ്ദേഹത്തിന്റെ നായികമാര്‍ എന്നു നിരീക്ഷിക്കുന്നു. എം.ടി.യുടെ നായികന്മാരിലൂടെ അദ്ദേഹത്തിന്റെ വ്യക്തിത്വം കണ്ടെത്താമെന്ന ഒരു സൂചനയും ആ വഴിക്കുള്ള അന്വേഷണവും ഈ ലേഖനത്തിലുണ്ട്. ഡോക്യുമെന്ററികള്‍ക്ക് എന്തുപറ്റി എന്ന ലേഖനത്തില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത് ഫിലിംസ് ഡിവിഷന്‍ ചിത്രങ്ങളെക്കുറിച്ചാണ്. ആനന്ദ പട് വര്‍ദ്ധനിലൂടെയും മറ്റും സജീവമായ സ്വതന്ത്ര ഡോക്യുമെന്ററി ശാഖയെക്കുറിച്ച് സൂചനപോലുമില്ലാത്തതിനാല്‍ ഈ ലേഖനം അപൂര്‍ണമോ ഭാഗികമോ ആണ്. ഇന്ത്യന്‍ സിനിമയിലെ ട്രെന്‍ഡുകളെക്കുറിച്ചും ഫോര്‍മുലയെക്കുറിച്ചും പ്രതിപാദിക്കുന്ന ലേഖനങ്ങളുടെയും പരാധീനതയാണിത്. ഇതൊക്കെയാണെങ്കിലും, ചലച്ചിത്രസാഹിത്യത്തിന്റെ ഭാഗമായ ഫിലിം ജേര്‍ണലിസം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന മലയാളത്തിലെ അപൂര്‍വം പുസ്തകങ്ങളിലൊന്നാണിത്.
Tuesday, January 03, 2017
വീക്ഷണങ്ങള്‍ വിശകലനങ്ങള്‍
എ.ചന്ദ്രശേഖറിന്റെ ആദ്യത്തെ ചലച്ചിത്രഗ്രന്ഥമായ, തിരുവനന്തപുരം ചാന്ദിനി ബുക്‌സ് പുറത്തിറക്കി, നാഷനല്‍ ഫിലിം അക്കാദമി വിതരണം ചെയ്ത നിറഭേദങ്ങളില്‍സ്വപ്‌നം നെയ്യുന്നവര്‍ എന്ന പുസ്തകത്തിന് (1998)പ്രശസ്ത ചലച്ചിത്രനിരൂപകന്‍ ശ്രീ എം.എഫ് തോമസ് എഴുതിയ അവതാരിക.
സിനിമ ഇന്ന് ഒരു അദ്ഭുതമല്ല. മറ്റെന്തോ ആണ്. കലയാണോ? കച്ചവടമാണോ? അറിയപ്പെടുന്ന ഏകദേശം എല്ലാ കലകളുടെയും സംഗമസ്ഥാനമാണു സിനിമ. ഏറ്റവുമധികം മുതല്‍മുടക്കുള്ളതിനാല്‍ ഇറക്കിയ തുക തിരിച്ചു കിട്ടേണ്ടത് ഒരാവശ്യമായിത്തീര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ, കവി പേനയും കടലാസുമെടുത്തു കവിത രചിക്കുന്നതുപോലെ, ചിത്രകാരന്‍ ക്യാന്‍വാസും ചായവുമുപയോഗിച്ചു ചിത്രം വരയ്ക്കുന്നതുപോലെ, ഗായകന്‍ വാദ്യോപകരണമുപയോഗിച്ചു പാടുന്നതുപോലെ സിനിമയില്‍ എന്നെങ്കിലും കലാകാരന്റെ ഹൃദയം തുറന്നുവയ്ക്കാന്‍ സാധിക്കുമോ? ആത്മപ്രകാശനോപാധിയാകുമോ സിനിമ? എന്തായാലും അങ്ങനെ ചിന്തിക്കാനെങ്കിലും നാമിന്നു തയാറാകുന്നു. ലൂമിയറിന്റെയും മെലിയസിന്റെയും പോട്ടറുടെയും കാലത്ത് അങ്ങനൊന്നില്ല. അദ്ഭുതം മാത്രമേയുണ്ടായിരുന്നുള്ളൂ. തിരശ്ശീലയില്‍ നേരെ പാഞ്ഞുവരുന്ന തീവണ്ടി കണ്ടു ചാടി ബഞ്ചിനടിയിലൊളിക്കുന്ന അദ്ഭുതം! ഇന്നതു മാറി. സിനിമ എന്താണെന്നറിയാനുള്ള അന്വേഷണം തുടരുകയാണ്, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും. ഐസന്‍സ്‌ററീനും പുഡോവ്കിനും ബാസിനുമൊക്കെ സിനിമയെപ്പറ്റി ഗൗരവപൂര്‍വം ചിന്തിക്കുകയുമെഴുതുകയും ചെയ്തു. അവരുടെ ചിന്തകള്‍ ചലച്ചിത്രമണ്ഡലത്തില്‍ കൊടുങ്കാറ്റഴിച്ചുവിട്ടു.
അദ്ഭുതമെന്ന നിലയില്‍നിന്നു കലയോടടുക്കുന്ന സിനിമയ്ക്ക് അതിന്റെ വിവിധ വശങ്ങളെക്കുറിച്ച് അറിവുനല്‍കുന്ന പുസ്തകങ്ങള്‍ ഉണ്ടായേ തീരൂ. സിനിമയെ ഗൗരവപൂര്‍ഡവം സമീപിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുവാന്‍ അത് അത്യന്താപേക്ഷിതമാണ്. അത്തരമൊരു തലമുറയില്‍ നിന്നേ മനുഷ്യനെ മയക്കുന്ന സിനിമയ്ക്കു പകരം നല്ല സിനിമയുണ്ടാവൂ. ഉത്തമസിനിമയും ഉത്തമസിനിമാസാഹിത്യവും തമ്മില്‍ തുലനമൊപ്പിച്ച ഒരു വളര്‍ച്ച കണ്ടെത്താന്‍ കഴിയും. ആരോഗ്യപരമായ ഒരു ചലച്ചിത്രസംസ്‌കാരം ഉരുത്തിരിഞ്ഞുവരുന്നതിന് ഉത്തമചലച്ചിത്രങ്ങളുടെ അനുശീലനമെന്ന പോലെ അനുപേക്ഷണീയമായ ഒന്നാണ് ഉത്തമ ചലച്ചിത്രസാഹിത്യവുമായുള്ള പരിചയവും.മികച്ച ചലച്ചിത്രങ്ങള്‍ രചിക്കുന്നിടത്ത്, അതാസ്വദിക്കപ്പെടുന്നിടത്ത്,മികച്ച ചലച്ചിത്രസാഹിത്യത്തിന്റെ സാന്നിദ്ധ്യവുമുണ്ടായിരിക്കും.
ഇംഗഌഷില്‍ ചലച്ചിത്രഗ്രന്ഥങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്.ഭാരതീയ ഭാഷകളില്‍ എടുത്തുപറയാവുന്ന പ്രവര്‍ത്തനമൊന്നും ഈ രംഗത്തുണ്ടായിട്ടില്ല.പെന്‍ഗ്വിന്നും കഹാന്‍പോളും ഓക്‌സ്‌ഫോഡും മാക്മിലനുമൊക്കെ സിനിമാപ്പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടെ ആയിരക്കണക്കിനു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവരുടെ കാറ്റലോഗില്‍ നോക്കിയാല്‍ ഒരു സിനിമാപ്പുസ്തകം പോലും കണ്ടെന്നുവരില്ല. ഇത്തരമൊരവസ്ഥയിലാണ് മരുഭൂവിലെ മഴപോലെ,ചന്ദ്രശേഖറിന്റെ ഈപുസ്തകം പ്രസിദ്ധീകൃതമാവുന്നത്.
മഹത്തായ ചലച്ചിത്രത്തെ കണ്ടെത്തുവാനും ചീത്ത ചിത്രത്തെ തിരിച്ചറിയുവാനും ലക്ഷോപലക്ഷം ചലച്ചിത്രാസ്വാദകര്‍ക്കു വഴികാട്ടുന്ന തരത്തിലായിരിക്കണം ഒരു ചലച്ചിത്രഗ്രന്ഥത്തിന്റെ ഉള്ളടക്കം.ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥിയെ നല്ലൊരു ചിത്രം ആസ്വദിക്കുന്നതിനും വിലയിരുത്തുന്നതിനും അതു സഹായിക്കണം. അതിന്, ചലച്ചിത്രകൃതികളുടെ ആന്തരാത്മാവിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കെല്‍പു നല്‍കുന്ന ഇത്തരം കൃതികള്‍ ഉണ്ടായേ തീരൂ.
ഗബ്ബേയും സൈകഌസ്റ്റും പെഡ്‌ലറും പോലുള്ള അനശ്വരകൃതികള്‍ക്കു രൂപം നല്‍കിയ മക്മല്‍ബഫ്, താന്‍ ജീവിക്കുന്ന ചുറ്റുപാടുകളോടും വ്യവസ്ഥിതികളോടും മാത്രമല്ല കലാപം നടത്തിയത്,സിനിമയെന്ന മാധ്യമത്തിലും കലാപമഴിച്ചുവിട്ടു. ഒന്നര നൂറ്റാണ്ടിന്റെ പോലും ചരിത്രമവകാശപ്പെടാനില്ലാത്ത സിനിമയുടെ പ്രമേയത്തില്‍ മാത്രമല്ല, ശൈലിയിലും രൂപഘടനയിലും തുടരെത്തുടരെ വിപഌവങ്ങള്‍ക്കു തിരികൊളുത്തിയ മഖ്മല്‍ബഫിനെ ഈ പു്‌സ്തകത്താളുകളിലൂടെ നാമറിയുമ്പോള്‍ സമകാലികസിനിമയെപ്പറ്റി നാം കൂടുതലറിയുന്നു.
ലൂമിയര്‍ സഹോദരന്മാര്‍ തുടങ്ങിവച്ച സിനിമാപ്രവര്‍ത്തനം എവിടെ എത്തിനില്‍ക്കുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ എനിക്കുള്ളൂ. കീസ്ലോവ്‌സ്‌കിയില്‍ എന്ന്. ഐസന്‍സ്റ്റീനും പുഡോവ്കിനും ബെര്‍ഗ്മാനും കുറസോവയും ഫെല്ലിനിയും നിര്‍മിച്ച ചിത്രങ്ങള്‍ ഒന്ന് മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമായിരുന്നു.ഒരാളുടേത് മറ്റൊരാളില്‍ നിന്നും വ്യത്യസ്തമായിരുന്നു. അങ്ങനെ തര്‍ക്കോവ്‌സ്‌കിയിലെത്തിയ സിനിമയില്‍ ഒരു എടുത്തുചാട്ടം കീസ്ലോവ്‌സ്‌കി സിനിമയില്‍ നാം അനുഭവിച്ചറിയുന്നു. ഈ പുസ്തകത്തില്‍ കീസ്ലോവ്‌സ്‌കിയെപ്പറ്റി നാം വായിച്ചറിയുമ്പോള്‍, മനസിന്റെ മഹാസാമ്രാജ്യത്തിലേക്കുള്ള വാതായനങ്ങള്‍ തുറന്നിട്ട ആ ചിത്രങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുക മാത്രമല്ല, സമകാലിക സിനിമയെപ്പറ്റി നാം കൂടുതല്‍ കൂടുതല്‍ അറയുകകൂടി ചെയ്യുന്നു.
മലയാള സിനിമയിലെ പ്രതീകവത്കരണത്തെപ്പറ്റിയുള്ള സാമാന്യം ദീര്‍ഘമായ ലേഖനം അടൂര്‍, അരവിന്ദന്‍,ജോണ്‍, ഷാജി മുതല്‍ ജോര്‍ജ്ജ്, ഭരതന്‍, പത്മരാജന്‍ വരെയുള്ളവരുടെ സിനിമകളെ വിശകലനവിധേയമാക്കിയിരിക്കുന്നു. നിളയുടെ തീരങ്ങളില്‍ ജീവിച്ചു മരിക്കുന്ന മനുഷ്യരുടെ കൊച്ചു കൊച്ചു ദുഃഖങ്ങളും കൊച്ചുകൊച്ചു സന്തോഷങ്ങളും എം.ടി.യുടെ സിനിമയിലൂടെ ' അവസാനമില്ലാത്ത അനശ്വരത' നേടുന്നത് സവിസ്തരം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു, ഈ പുസ്തകത്തില്‍. വിവിധവിഷയങ്ങള്‍, തികച്ചും ലളിതമായി, ഒരു സാധാരണ ആസ്വാദകന്റെ കാഴ്ചപ്പാടില്‍, നിരൂപകന്റെ കാര്‍ക്കശ്യമില്ലാതെ, സത്യസന്ധമായി നോക്കിക്കാണുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ചന്ദ്രശേഖര്‍ ഇന്നു ചരിച്ചികൊണ്ടിരിക്കുന്ന ഈ വഴിയേ നടന്നുപോയ ഒരാളുടെ ആത്മസംതൃപ്തി നിറഞ്ഞൊഴുകുന്ന നിമിഷമാണിത്.ചന്ദ്രശേഖറെ ആദ്യമായി ഞാന്‍ കാണുമ്പോള്‍, വളരെയേറെ പ്രയാസങ്ങളും ത്യാഗങ്ങളും സഹിച്ചുകൊണ്ട് ഒരു ചലച്ചിത്രപ്രസിദ്ധീകരണം പുറത്തിറക്കിക്കൊണ്ടിരിക്കുകയായിരുന്നു. യൗവനത്തിലേക്കു കാലെടുത്തുകുത്തുന്നതേയുണ്ടായിരുന്നുള്ളൂ അപ്പോള്‍. അന്നും ഇന്നും ഒന്നുകൊണ്ടും തളരാതെ പ്രവര്‍ത്തിക്കാനുള്ള ചന്ദ്രശേഖര്‍ എന്ന ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെയുള്ള പ്രവര്‍ത്തനശൈലി, മുതിര്‍ന്ന തലമുറയിലെ ഞങ്ങള്‍ക്കുപോലും ആവേശം പകര്‍ന്നു നല്‍കുന്നതാണ്. മലയാള മനോരമയിലെ തിരക്കിട്ട ഔദ്യോഗിക ജീവിതത്തിന്നിടിലും സിനിമയെ സ്‌നേഹിക്കാനും സിനിമയെ മനസിലാക്കാനും, സിനിമയുടെ സന്ദേശം പകര്‍ന്നു നല്‍കാനും സമയം കണ്ടെത്തുകയും, തന്റെ ഹൃദയത്തില്‍ വര്‍ഷങ്ങളായി വച്ചോമനിച്ചു കൊണ്ടുനടന്നിരുന്ന സിനിമയെന്ന പ്രേമഭാജനത്തെ നമുക്കു പരിചയപ്പെടുത്തിത്തരാനും മുതിരുന്ന ഈ ശുഭമുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ കഴിഞ്ഞതില്‍ എനിക്ക് അത്യധികം ആഹഌദമുണ്ട്, അഭിമാനമുണ്ട്.
എം.എഫ് തോമസ്
സിതാര
615, പ്രശാന്ത നഗര്‍
ഉള്ളൂര്‍
തിരുവനന്തരം 11
Monday, January 02, 2017
കലഹഭൂമിയിലെ ദൃശ്യസാഹസം

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ ചകോരം നേടിയ ഈജിപ്ഷ്യന്‍ ചിത്രമായ ദ് ക്‌ളാഷിന്റെ മാധ്യമപരിചരണ സവിശേഷതകളെപ്പറ്റി
എ.ചന്ദ്രശേഖര്‍
മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും സൈ്വര്യജീവതത്തിനും മേലുള്ള ഏതു കടന്നുകയറ്റത്തെയും എത്ര ദുര്‍ബലനും പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുക സ്വാഭാവികം.എന്നാല്‍ പലപ്പോഴും കൂട്ടായ അത്തരം എതിര്‍പ്പുകളും മനുഷ്യാവകാശധ്വംസനത്തിലവസാനിക്കുകയാണു പതിവ്. സമൂഹവും വ്യക്തിയും എന്ന രണ്ട് അവസ്ഥകള്‍ പരസ്പരം ഏറ്റുമുട്ടുന്നത് സമൂഹത്തിന്റെ നിലനില്‍പിനു വേണ്ടി വ്യക്തിയുടെ സ്വാതന്ത്ര്യവും ജീവിതവും ബലികൊടുക്കേണ്ടി വരുമ്പോഴാണ്.വ്യക്തി അടിസ്ഥാന ഘടകമായ സമൂഹത്തില്‍ത്തന്നെ അവന്റെ/അവളുടെ നിലനില്‍പ് ചോദ്യം ചെയ്യപ്പെടുന്നുവെന്ന വൈരുദ്ധ്യമാണ് ലോകമെമ്പാടുമുള്ള വിപ്‌ളവങ്ങള്‍ക്കും കലാപങ്ങള്‍ക്കും കലഹങ്ങള്‍ക്കും വഴിവച്ചിട്ടുളളത് എന്നും. യുദ്ധങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും ചരിത്രം ആരംഭിക്കുന്നതും അങ്ങനെയാണ്. ഇത്തരം അടിച്ചമര്‍ത്തലുകളും സംഘര്‍ഷങ്ങളും സംഘട്ടനങ്ങളുമെല്ലാമാണ് പലപ്പോഴും കലാസൃഷ്ടിക്കുള്ള മൂലബീജമാവുക. വിശ്വപ്രസിദ്ധമായ ഇതിഹാസങ്ങളും ഇതിഹാസതുല്യമായ ഇതര സൃഷ്ടികളും ആധുനിക ക്‌ളാസിക്കുകളുമെല്ലാം ഇതു സാധൂകരിക്കുന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മാധ്യമമായ സിനിമയും ഇതിനപവാദമല്ല. വിഖ്യാതമായ ബാറ്റില്‍ഷിപ് പൊട്ടംകിന്‍ മുതലിങ്ങോട്ട് രണ്ടു ലോകമഹായുദ്ധങ്ങളും അവ അവശേഷിപ്പിച്ച തീവ്ര മുറിവുകളും അങ്ങനെ എത്രയോ ഇതിഹാസസിനിമകള്‍ക്ക് വിഷയമായിരിക്കുന്നു.
കാലം മാറുന്നതിനനുസരിച്ച് മനുഷ്യജീവിതത്തില്‍ മാത്രമല്ല, ലോകക്രമത്തിനു തന്നെ മാറ്റം സംഭവിക്കുന്നുണ്ട്. പക്ഷേ ഭരണകൂട ഭീകരതയ്ക്കും ഏകാധിപത്യപ്രവണതയ്ക്കും പൗരാവകാശധ്വംസനങ്ങള്‍ക്കുമെതിരായ ജനപ്രതിരോധങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കലാപങ്ങള്‍ക്കും മാത്രം അവയുടെ സ്വഭാവത്തില്‍ കാലോചിതമാറ്റങ്ങളോടെ ആവര്‍ത്തിക്കുന്നതാണ് ലോകത്തെവിടെയും കാണാനാവുക. സ്വാഭാവികമായും അന്നാടുകളില്‍ നിന്നുള്ള സര്‍ഗാത്മകരചനകളിലും അവയുടെ ആഴവും വേദനയും പ്രകടമാവുകയും ചെയ്യും. തിരുവനന്തപുരത്തവസാനിച്ച കേരളത്തിന്റെ 21-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ ചകോരത്താല്‍ പുരസ്‌കൃതമായ ഈജിപ്ഷ്യന്‍ ചലച്ചിത്രം ദ് ക്‌ളാഷ് ആവിഷ്‌കരിക്കുന്നതും അത്തരത്തിലൊരു ചെറുത്തുനില്‍പിന്റെ ഹൃദയാവര്‍ജകമായ ദൃശ്യസമാഹാരമാണ്.
വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ 2016ലെ അണ്‍സെര്‍ട്ടണ്‍ റിഗാര്‍ഡ് വിഭാഗത്തിന്റെ ഉദ്ഘാടനചിത്രമായിരുന്ന ദ് ക്‌ളാഷ്(ഇത്സെബാക്ക്) ഇന്ത്യയില്‍ ഗോവ ചലച്ചിത്രമേളയിലും ശ്രദ്ധേയമായി. കേരളത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ കാണാന്‍ ഏറെ പ്രേക്ഷകരുണ്ടാവുകയും ഇടം കിട്ടാത്ത പ്രേക്ഷകര്‍ കലാപമുണ്ടാക്കിയതോടെ മേളയുടെ ചരിത്രത്തിലാദ്യമായി ഒരു പ്രദര്‍ശനം റദ്ദാക്കുകയും പകരം വിശാലമായ തീയറ്ററില്‍ അന്നു തന്നെ മറ്റൊരു പ്രദര്‍ശനം മാറ്റിവച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്ത സിനിമ. രാജ്യാന്തര ജൂറിയുടെ അവാര്‍ഡ് മാത്രമല്ല, 35 ശതമാനത്തിലധികം പ്രക്ഷകര്‍ ഒരു പോലെ വോട്ടുചെയ്ത് പ്രേക്ഷകഅവാര്‍ഡ് നേടിക്കൊടുത്ത സിനിമകൂടിയാണിത്.
ഈജിപ്തില്‍ 2013ല്‍ നടന്ന ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമയാണ് ഫ്രഞ്ച് ഈജിപ്ത് സംയുക്ത സംരംഭമായ ദ് ക്‌ളാഷ്. ഈജിപ്തിലെ സ്ത്രീകള്‍ നേരിടുന്ന അതിരൂക്ഷമായ കടന്നാക്രമണങ്ങളുടെ, മാനഭംഗങ്ങളുടെ കഥ പറഞ്ഞ കെയ്‌റോ 678 (2010) എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധയിലിടംനേടിയ സംവിധായകന്‍ മുഹമ്മദ് ദിയാബിന്റെ ഏറ്റവും പുതിയ ചിത്രം. രാഷ്ട്രീയത്തിനും മതത്തിനുമപ്പുറം, കലാപത്തിന്റെ പശ്ചാത്തലത്തില്‍ പച്ചയായ മനുഷ്യകഥയാണ് ദിയാബ് ദ് ക്‌ളാഷിലൂടെ പറയാന്‍ ശ്രമിക്കുന്നത്. അതുതന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ കരുത്തും. വിഷയത്തിലും ആവിഷ്‌കാരത്തിലും ഉള്ളടക്കത്തിലും സാങ്കേതികതയിലും ഒരുപോലെ മിടുക്കും മിനുപ്പും പ്രകടമാക്കിയ സിനിമ.
2013ല്‍ ഈജിപ്ത് നേരിട്ട ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പകല്‍ നടക്കുന്ന സംഭവങ്ങളാണ് ദ് ക്‌ളാഷ്. ഹോസ്‌നി മുബാറക്കിനെ ജനകീയവിപ്‌ളവത്തെത്തുടര്‍ന്നു പുറത്താക്കിയ ശേഷം 2012ല്‍ അധികാരമേറ്റ മുഹമ്മദ് മോര്‍സിയുടെ നേതൃത്വത്തിലുള്ള മുസ്‌ളിം ബ്രദര്‍ഹുഡ് ഭരണകൂടത്തെ, അബ്ദുല്‍ ഫത്താ എല്‍ സിസിയുടെ നേതൃത്വത്തിലുളള പട്ടാളം 2013 ല്‍ അസ്ഥിരപ്പെടുത്തുകയും കയ്യേറുകയും ചെയ്തതിനെത്തുടര്‍ന്ന് പട്ടാളത്തിന്റെ ഏകാധിപത്യത്തിനെതിരേ ഉയര്‍ന്ന പ്രതിരോധത്തിന്റെ നേര്‍ച്ചിത്രമാണീ സിനിമ. തെരഞ്ഞെടുക്കപ്പെട്ട മോര്‍സി സര്‍ക്കാരിനെ പട്ടാള അട്ടിമറിയിലൂടെ താഴെയിറക്കിയതിനെത്തുടര്‍ന്ന് ഇസ്‌ളാമിക് ബ്രദര്‍ഹുഡ് അനുകൂലികളും പട്ടാള അനുകൂലികളും പട്ടാളവും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന തലസ്ഥാന തെരുവിലാണ് കഥ നടക്കുന്നത്.
സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എ.പി വാര്‍ത്താ ഏജന്‍സിയുടെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരായ ആദത്തെയും (ഹാ നി ഏഡല്‍) ഫോട്ടോഗ്രാഫര്‍ സിയനെയും (മുഹമ്മദ് അല്‍ സാബെ) അധികാരത്തിന്റെ ആന്ധ്യത്തില്‍ ബലപ്രയോഗത്തിലൂടെ, തെരുവില്‍ കിടന്ന ഒരു കെട്ടിയടച്ച അരിലോറിക്കുള്ളില്‍ തടവിലാക്കുകയാണ് സൈന്യം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ നിഷ്പക്ഷ റിപ്പോര്‍ട്ടുകളിലൂടെ രാജ്യത്തെ കലാപങ്ങളുടെ സത്യാവസ്ഥ പുറംലോകത്തെത്തിക്കുമെന്നാണ് അവരുടെ ആശങ്ക. എഡിറ്ററെ വിളിക്കാനും എംബസിയെ വിവരമറിയിക്കാനുമുളള അവരുടെ ശ്രമങ്ങളൊക്കെയും ഇരുമ്പുകൊണ്ടുള്ള ആ കുടുസു വാഹനത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ വൃഥാവിലാവുകയാണ്. പുറത്തെ തെരുവിലാവട്ടെ ഇസ്‌ളാമിക് ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കുന്നവരും മോര്‍സി സര്‍ക്കാരിനെ പുറത്താക്കിയതില്‍ സന്തോഷിക്കുന്നവരും വെവ്വേറെ ആഹ്‌ളാദപ്രകടനങ്ങളും പ്രതിഷേധങ്ങളുമായി ഏറ്റുമുട്ടലിന്റെ വക്കിലും. മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പുറത്തെ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമത്തിനിടെ ആദം പിടിക്കപ്പെടുകയും വാഹനത്തിന്റെ ജനലഴികളില്‍ കൈവിലങ്ങാല്‍ ബന്ധിക്കപ്പെടുകയുമാണ്.
ബഹളക്കാരെന്നു തെറ്റിദ്ധരിച്ചാണ് സൈന്യം അവരെ അനുകൂലിക്കുന്ന ഒരുപറ്റം ദേശവാസികളെ കൂടി പിടികൂടി വണ്ടിക്കകത്താക്കുന്നതോടെ, നിന്നു തിരിയാനിടമില്ലാത്ത വണ്ടിയില്‍ ആളുകളെക്കൊണ്ട് നിറയുന്നു. അവരില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയും അമ്മയും അച്ഛനുമടങ്ങുന്ന കുടുംബം വരെ ഉള്‍പ്പെടുന്നു. വണ്ടിക്കരികിലൂടെ പ്രകടനമായി പോകുന്ന മോര്‍സി അനുകൂലികളുടെ ശ്രദ്ധ വണ്ടിക്കുള്ളിലേക്കാകുന്നു. അവര്‍ വാഹനത്തിനു നേരെ കല്ലെറിയുന്നു. പട്ടാളക്കാര്‍ അവരെയും വണ്ടിക്കുളളില്‍ ബന്ദികളാക്കുന്നു. ഫലത്തില്‍, സമരാനുകൂലികളും എതിര്‍ക്കുന്നവരുമടങ്ങുന്ന സമൂഹത്തിന്റെ നേര്‍ പരിച്ഛേദം തന്നെ കേവലം എട്ട് ചതുരശ്രയടി വിസ്തീര്‍ണമുള്ള വാഹനത്തിനുള്ളിലാവുന്നു. തുടര്‍ന്നുളള ഏതാനും മണിക്കൂറില്‍ ആ വാഹനത്തില്‍ നടക്കുന്ന നാടകീയ മുഹൂര്‍ത്തങ്ങളാണ് സംവിധായകന്‍ ദൃശ്യത്തിലാവഹിക്കുന്നത്.
തൊഴില്‍ കൊണ്ടു നഴ്‌സായ നഗ്വ (നെല്ലി കരീം), ഭര്‍ത്താവ് ഹോസം(താരീഖ് അബ്ദുല്‍ അസീസ്), കൗമാരക്കാരനായ മകന്‍ ഫറസ് (അഹ്മദ് ഡാഷ്) മകനൊത്ത് നടക്കാനിറങ്ങിയ ഒരു വൃദ്ധന്‍, പ്രമേഹരോഗി, രണ്ടു ഫ്രീക്കി ചെറുപ്പക്കാര്‍, ഇസ്‌ളാമിക് ബ്രദര്‍ഹുഡ് നേതാവും പ്രവര്‍ത്തകരായ ഏതാനും ചെറുപ്പക്കാരും, പതിനാലുകാരിയായ ഐഷ (മായി അല്‍ ഗെയ്തി), അവളുടെ പിതാവ് തുടങ്ങി ഇരുപതോളം പേരാണ് ആ വണ്ടിയില്‍ അകപ്പെടുന്നത്. ഇവരുടെ ഈഗോകളും രാഷ്ട്രീയ സാമൂഹിക വ്യത്യസ്തതകളുമെല്ലാം പരസ്പരം ഏറ്റുമുട്ടുന്നതും, നിസഹായതയ്ക്കു മുന്നില്‍ അതെല്ലാം മറന്ന് മാനവികതയ്ക്കും മാനുഷികതയ്ക്കും വേണ്ടി പരസ്പരം കൈകോര്‍ക്കുന്നതും ഒടുവില്‍ രക്ഷപ്പെടുന്ന അവസരിത്തില്‍ പുറം ലോകത്തേക്ക് അവരുടെ സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസങ്ങളുടെ ഭാണ്ഡവുമായിത്തന്നെ മടങ്ങുകയും ചെയ്യുന്ന മനുഷ്യസ്വഭാവത്തിന്റെ സംഘര്‍ഷഭാവങ്ങളാണ് ക്‌ളാഷ് ആത്മാര്‍ത്ഥമായി വരച്ചുകാട്ടുന്നത്. പ്രമേഹം മൂത്ത് ക്ഷീണിതനായ വൃദ്ധന് മൂത്രമൊഴിക്കാന്‍ സൗകര്യമൊരുക്കുന്നതും, കല്ലേറില്‍ പരുക്കേറ്റവരെ ശുശ്രൂഷിക്കാന്‍ നഗ്വയ്ക്ക് സൗകര്യമൊരുക്കുന്നതും, ജാതി-മത-രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറം അത്യാഹിതങ്ങളില്‍ കൈകോര്‍ക്കുന്നതുമായ രംഗങ്ങള്‍ ഹൃദയസ്പര്‍ശിയായിത്തന്നെയാണ് ദിയാബ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ഐഷയ്ക്ക് കക്കൂസ് ഉപയോഗിക്കേണ്ടിവരുന്ന സന്ദര്‍ഭത്തില്‍പ്പോലും അവരെ തുറന്നുവിടാനോ അവര്‍ക്ക് കക്കൂസ് സൗകര്യം ലഭ്യമാക്കാനോ കുടിക്കാന്‍ വെള്ളം കൊടുക്കാനോ പുറത്തുനില്‍ക്കുന്ന പട്ടാളക്കാര്‍ തയാറാവുന്നില്ല. അതിനു തങ്ങള്‍ക്കു നിര്‍ദ്ദേശമില്ലെന്നാണ് സൈനികസംഘം നേതാവിന്റെ നിലപാട്. നിങ്ങള്‍ക്കുമില്ലേ സഹോദരിമാര്‍ എന്ന ബന്ദികളുടെ ചോദ്യത്തിനു മുന്നില്‍ അവാദ് എന്ന യുവാവായ പട്ടാളക്കാരന്‍ മേലധികാരിയെപ്പോലും ധിക്കരിക്കാന്‍ മടിക്കുന്നില്ല. അതിനയാള്‍ക്കു നേരിടേണ്ടിവരുന്നതോ, അവര്‍ക്കൊപ്പം ആ വണ്ടിക്കുള്ളില്‍ തടവിലാക്കപ്പെടുകയാണയാളും.ഇതിനിടയ്ക്കും അവര്‍ക്കിടയിലെ ചെറിയ ചെറിയ ഇണക്കങ്ങളും സന്തോഷങ്ങളും പ്രത്യാശയുടെ വെള്ളിവെളിച്ചമാവുന്നു. സംഘര്‍ഷങ്ങള്‍ക്കിടയിലും അവരിലൊരാളുടെ പാട്ടിനൊപ്പം ആ ഇരുപതാളും മനസ് അയയ്ക്കുന്നുണ്ട്.വാച്ചിലെ ക്യാമറയില്‍ അവരാ കൊച്ചു സന്തോഷങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്.
മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ സൈന്യവും സമരക്കാരും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിനൊടുവില്‍ രക്ഷയുടെ തീരങ്ങളിലേക്ക് വണ്ടി പോകുന്നതാണ് കഥ.
വണ്ടിക്കുള്ളില്‍ തടവിലാക്കപ്പെട്ട കാഴ്ചപ്പാടില്‍ത്തന്നെയാണ് ഈ മുഴുവന്‍ സിനിമയിലും ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത് വളരെ അപൂര്‍വമായി മാത്രമാണ് ക്യാമറ ആ വാനിനു പുറത്തിറങ്ങുന്നത്. അതേസമയം ഇത്രയും ചെറിയ ചുറ്റുവട്ടത്ത് ഇത്രയേറെ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ച് അവരുടെ ചലനാത്മകവും സംഘര്‍ഷാത്മകവുമായ സ്വാഭാവിക ജീവിതം പകര്‍ത്തുകയും ചെയ്ത അഹ്മദ് ഗാബറിന്റെ ഛായാഗ്രഹണ പാടവം ഏറെ ശ്്‌ളാഘിക്കപ്പെട്ടിട്ടുണ്ട്. ഐ.എഫ്.എഫ്.കെയിലെ അവാര്‍ഡ് ജൂറിയും ചിത്രത്തിനുള്ള പ്രശംസാപത്രത്തില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിട്ടുമുണ്ട്. പൂര്‍ണമായും കൈയിലേന്തിയ ക്യാമറകൊണ്ടാണ് ഗാബര്‍ ഈ 97 മിനിറ്റ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ളത്. ഒരു പക്ഷേ ചിത്രം മുന്നോട്ടുവയ്ക്കുന്ന രൂക്ഷമായ സാമൂഹികവിമര്‍ശനത്തിനും രാഷ്ട്രീയവിമര്‍ശനത്തിനുമപ്പുറം അതു വച്ചുപുലര്‍ത്തുന്ന സിനിമാത്മകമായ കാഴ്ചപ്പാടും അതിന്റെ സാങ്കേതിക പൂര്‍ണതയുമാണ് ഈ ചിത്രത്തെ സവിശേഷമാക്കുന്നത്.
ഇവിടെ ഈ രണ്ട് അംശങ്ങളും കഴിഞ്ഞവര്‍ഷം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയെയും കാന്‍, ചിക്കാഗോ, ദുബായ് അടക്കമുള്ള ചലച്ചിത്രമേളകളെയും സാര്‍ത്ഥകമാക്കിയ ഫ്രഞ്ച് ഖത്തര്‍ സംയുക്ത സംരംഭമായ അറബ് അബുനാസര്‍- ടാര്‍സന്‍ അബുനാസര്‍ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത ഡീഗ്രേയ്ഡ് എന്ന സിനിമയെ ഓര്‍മപ്പെടുത്തുന്നു. കലാപമൊഴിഞ്ഞുനില്‍ക്കുന്നൊരു പകല്‍ ഗാസയിലെ ഒരു സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറില്‍ സംഭവിക്കുന്ന നാടകീയസംഭവങ്ങളായിരുന്നു ആ ചിത്രം. ക്രിസ്റ്റീന്റെ ബ്യൂട്ടി പാര്‍ലറില്‍ വിവിധ സൗന്ദര്യസംരക്ഷണസേവനങ്ങള്‍ക്കായി എത്തിപ്പെട്ടിരിക്കുന്നവരില്‍ ഒരു വധുവുണ്ട്, ഗര്‍ഭിണിയുണ്ട, വിവാഹമോചിതയായൊരു പരിഷ്‌കാരിയുണ്ട്, വിശ്വാസികളുണ്ട്. അവളുടെ പാര്‍ലറിലെ പ്രധാന പണിക്കാരിയാവട്ടെ ഹമാസ് തീവ്രവാദികളില്‍ ഒരാളുടെ കാമുകിയാണ്. പുറംവീഥികളെല്ലാം തീവ്രവാദികളുടെ കര്‍ക്കശ ബന്തവസിലാണ്. കാരണം. ഇതിനിടെ ഗാസയിലെ മൃഗശാലയില്‍ നിന്ന് എതിര്‍സംഘം കൈക്കലാക്കുന്ന സിംഹത്തെച്ചോലി പ്രതികാരത്തിനായി പോരാളികള്‍ തമ്മില്‍ തെരുവുയുദ്ധം രൂക്ഷമാകുമ്പോള്‍ നിന്നു തിരിയാനിടമില്ലാത്ത ആ കുടുസുമുറിയില്‍ അവരത്രയും അക്ഷരാര്‍ത്ഥത്തില്‍ ബന്ദികളാക്കപ്പെടുകയാണ്.ഇതിനിടെ ഗര്‍ഭിണിക്ക് പ്രസവവേദനയടക്കം പ്രതിസന്ധികളൊന്നൊന്നായി നേരിടേണ്ടിവരികയാണവര്‍ക്ക്. അസാമാന്യ കൈയൊതുക്കത്തോടെയാണ് എറിക് ഡെവിന്റെ ഛായാഗ്രഹണ പാടവം ഡീഗ്രേയ്ഡിനെയും മനോഹരമാക്കുന്നത്. സാമൂഹികവീക്ഷണത്തില്‍ ദ് ക്‌ളാഷും ഡീഗ്രേയ്ഡും വച്ചുപുലര്‍ത്തുന്ന സാമ്യം ്അദ്ഭുതാവഹമത്രേ. ക്്‌ളാഷ് ഡീഗ്രേയ്ഡിന്റെ അനുകരണമാണെന്നല്ല ഇതിനര്‍ത്ഥം. മറിച്ച് കലാപം കൊടിപാറിക്കുന്ന ഭൂമിയിലെല്ലാം സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ഒന്നുതന്നെയാണെന്നും അതിന്റെ തീവ്രത ഒരുപോലെയാണെന്നും അതില്‍ നിന്നുള്ള അതിജീവനത്തിന് അവര്‍ കൊടുക്കേണ്ടി വരുന്ന വില ഒരുപോലെ ഭീകരമാണെന്നുമാണ് ഈ രണ്ടു സിനിമകളും തെളിയിക്കുന്നത്.
ഇന്ത്യയിലും കലാപങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ ശക്തമായ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ മുഖ്യധാരയിലും അല്ലാതെയും ഉണ്ടായിട്ടുണ്ട്. അപര്‍ണ സെന്നിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍, മണിരത്‌നത്തിന്റെ ബോംബെ, ജയരാജിന്റെ ദൈവനാമത്തില്‍, ടിവി ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം തുടങ്ങിയ സിനിമകളെല്ലാം ഇത്തരം കാഴ്ചകളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. അവയില്‍ പലതും ത്രില്ലറുകള്‍ക്കപ്പുറം മത-രാഷ്ട്രീയ ഗൂഢാലോചനകളുടെ തനിനിറം പുറത്തുകൊണ്ടുവരികയും ചെയ്തു. എന്നാല്‍ സ്ഥല-കാലരാശിയുടെ സാങ്കേതികവിനിയോഗംവഴി ചലച്ചിത്രപരമായൊരു സവിശേതയാണ് ദ് ക്‌ളാഷിനെയും ഡീഗ്രേയ്ഡിനെയും വ്യത്യസ്തമാക്കുന്നത്. ഒരുപക്ഷേ മതിലുകളിലും മറ്റും അടൂര്‍ ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ പരീക്ഷിച്ച സ്ഥലരാശിയുടെ സിനിമാറ്റിക് സാധ്യതകളാണ് ഈ സിനിമകള്‍ ഓര്‍മയിലെത്തിക്കുക. എന്നാല്‍ ഡിജിറ്റല്‍ സാങ്കേതികതയുടെ എല്ലാ സാധ്യതകളും വിനിയോഗിച്ച് ഇതുവരെ കാണാത്ത ചില വീക്ഷണകോണുകളിലൂടെ കാഴ്ചയുടെ വേറിട്ട തലങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട് ദ് ക്‌ളാഷ്. ഒരുപക്ഷേ, രണ്ടു മുറികളിലായി ക്യാമറ പ്രതിഷ്ഠിക്കാന്‍ അവസരം നല്‍കിയ ഡീഗ്രേയ്ഡിനെപ്പോലും ദ് ക്‌ളാഷ് അതിശയിപ്പിക്കുന്നതും മാധ്യമപരമായ ഈ ദൃശ്യസാഹസത്തിലൂടെയായിരിക്കണം.
Thursday, December 29, 2016
Sunday, December 25, 2016
Saturday, December 24, 2016
Friday, December 23, 2016
ചില പയനീയര്‍ സ്മരണകള്‍

ആയിടയ്ക്കാണ് ഹരികൃഷ്ണന്‍സ്, പിന്നെ തരംഗിണിയുടെ തിരുവോണക്കൈനീട്ടം തുടങ്ങിയ ആല്‍ബങ്ങള്‍ പുറത്തിറങ്ങുന്നത്. ദാസേട്ടന്റെ ശബ്ദം രണ്ടു ടോണുകളില്‍ ആലേഖനം ചെയ്ത ഹരികൃഷ്ണന്‍സിലെ പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍ എന്ന പാട്ടിലെ നേരിയ ശബ്ദവ്യത്യാസം പോലും സ്ഫടികത്തികവില്‍ പയനീയര്‍ കേള്‍പ്പിച്ചു തന്നു.ഒപ്പം വിജയ് യേശുദാസ് ഗായകനായി ആദ്യം അടയാളപ്പെടുത്തപ്പെട്ട തിരുവോണക്കൈനീട്ടത്തിലെ പുത്തഞ്ചേരി-വിദ്യാസാഗര്‍ സഖ്യത്തിലെ പാട്ടുകളില്‍ അച്ഛനും മകനും പുലര്‍ത്തിയ അസാധ്യമായ ലയം. അതില്‍ ആകൃഷ്ടനായി അന്ന് മലയാള മനോരമയിലെ ക്യാംപസ് ലൈനില്‍ വിജയെ കുറിച്ച് ഒരു കുറിപ്പുമെഴുതി. അതിന്റെ പേരില്‍ അന്ന് ഏറെ പഴി കേള്‍ക്കേണ്ടിയും വന്നു. പ്രേംനസീറിന്റെ മകനും കെ.പി.ഉമ്മറിന്റെ മകനുമൊക്കെ താരങ്ങളായപോലെ ഒരു ഒറ്റത്തവണപ്രതിഭാസം മാത്രമായ വിജയ് യേശുദാസിനൊക്കെ ഇത്രയും പ്രകീര്‍ത്തിച്ച് പത്രസ്ഥലം നീക്കിവച്ചതിന് മീറ്റിംഗുകളില്‍ വിമര്‍ശനമുയര്‍ന്നുവെന്ന് അസോഷ്യേറ്റ് എഡിറ്റര്‍ നേരിട്ടു വിളിച്ചു പറഞ്ഞു. (വിജയിനെപ്പറ്റി ഞാനെഴുതാനിരുന്നതല്ലെന്നതും, അന്നു കൗമാരം വിട്ടിട്ടില്ലാത്ത വിജയിന്റെ ശബ്ദഗാംഭീര്യത്തില്‍ ആകൃഷ്ടനായി ഈ ചെറുപ്പക്കാരന്‍ വലിയ ഉയരങ്ങള്‍ താണ്ടുമെന്നു തോന്നി അന്നത്തെ ചെന്നൈ ലേഖകനോടു പറഞ്ഞ് ഒരു ഐറ്റം സംഘടിപ്പിച്ചു കൊടുത്താല്‍ നന്നായിരുന്നു എന്ന് എന്റെ മേലധികാരിയോടു നിര്‍ദ്ദേശിക്കുകമാത്രമാണ് ചെയ്തതെന്നതും, അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം അതു ഞാന്‍ തന്നെ എഴുതിക്കൊടുത്തതാണെന്നതും വേറേ കാര്യം).
കാലം പോകെ, കസെറ്റ് തന്നെ അപ്രത്യക്ഷമായി. (വിജയ് സംസ്ഥാന അവാര്‍ഡ് നേടി കഴിഞ്ഞവര്‍ഷം ഏറ്റവുമധികം സിനിമയ്ക്കു പാടിയ ഗായകന്‍വരെയായി വര്‍ഷങ്ങള്‍ പിന്നിട്ടു!)
സിഡിയും ഇന്ന് വംശനാശഭീഷണിയില്‍ത്തന്നെ. തമ്പ് ഡ്രൈവും ബഌറേയും ഹാര്‍ഡ് ഡിസ്‌കും ഓക്‌സിലറിയും ബഌടൂത്തുമായി ശബ്ദവ്യവസായം മാറ്റത്തിന്റെ മഹാമേരുക്കള്‍ താണ്ടി. പക്ഷേ, ഗൃഹാതുരതയുടെ തിരുശേഷിപ്പായി ഹൃദയത്തോടു ചേര്‍ത്ത് എന്റെ പണിപ്പുരയില്‍ പയനീയര്‍ എന്നുമൊപ്പം കൂടി. ഏതാണ്ട് മകളുടെ അതേ പ്രായമുണ്ടതിന്. ഇടയ്ക്ക് സ്പീക്കറുകളില്‍ മൂഷികന്‍ ശല്യമുണ്ടാക്കുകയും വയര്‍ കരണ്ടുതിന്നുകയും സ്പീക്കറിനുള്ളില്‍ പാര്‍പ്പുറപ്പിക്കുയുമൊക്കെ ചെയ്‌തെങ്കിലും അതിനെയെല്ലാം അതിജീവിച്ച് അതു പിന്നെയും പാട്ടുതുടര്‍ന്നു. ഇടയ്ക്ക് അന്ന് ന്യൂ ജെനറേഷനായിരുന്ന പച്ച എല്‍ സി ഡി ഡിസ്പ്‌ളേ കേടായി. ഇപ്പോള്‍ അത് ഒറ്റക്കണ്ണനെപ്പോലെ ചില അക്ഷരങ്ങളുടെ പൊട്ടും പൊടിയും മാത്രമേ പ്രദര്‍ശിപ്പിക്കുന്നുള്ളൂ. പിന്നൊരുദിവസം നോക്കുമ്പോള്‍ സ്പീക്കറിലേക്കുള്ള വയര്‍ ഘടിപ്പിക്കുന്ന സ്‌ളോട്ടുകള്‍ കേടായി. കേബിള്‍ സംവിധാനമൊന്നുമല്ല. സ്പ്രിങ്ങൊക്കെ പിടിപ്പിച്ച ഒരു തരം സാങ്കേതികതയാണ്. ആ സ്വിച്ചെല്ലാം കാലപ്പഴക്കം കൊണ്ട് പറിഞ്ഞു പോന്നു. കുറച്ചുനാള്‍ വൃദ്ധന്‍ പാടാതായി.
സങ്കടം തോന്നി ഞാന്‍ പയനീയറന്റെ സൈറ്റ് തപ്പി സര്‍വീസിനായി ഇമെയിലയച്ചു. അതു മടങ്ങി. പിന്നീടാണ് പയനീയര്‍ ഇന്ത്യയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ബന്ധപ്പെട്ടത്. അപ്പോള്‍ അവരുടെ തിരുവനന്തപുരത്ത് പോത്തന്‍കോട്ടെ സര്‍വീസ് സെന്ററില്‍ കൊണ്ടുക്കൊടുക്കാന്‍ പറഞ്ഞു. അവര്‍ക്കും സ്‌പെയറുകളുണ്ടായിരുന്നില്ല. നിര്‍മാണം തന്നെ നിലച്ച, സാങ്കേതികത തന്നെ മാറിയ സാഹചര്യത്തില്‍ എവിടെ സ്‌പെയര്‍ പാര്‍ട്‌സ്? പക്ഷേ, എന്റെ ആവേശം കണ്ട ടെക്‌നീഷ്യന്‍ ആ സ്‌ളോട്ടുകളില്‍ ഒരു ബൈപ്പാസ് സര്‍ജിക്കല്‍ ഓപ്പറേഷന്‍ നടത്തി നേരിട്ട് വയറുകള്‍ ഘടിപ്പിച്ചു തന്നു. അതില്‍ സ്പീക്കര്‍ വയറുകള്‍ ചേര്‍ത്തുചുറ്റിയപ്പോള്‍ പാവം എ 2100 (മോഡല്‍) വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ഇടാന്‍ കസെറ്റില്ലെങ്കിലും സിഡിശേഖരമുണ്ട്. റേഡിയോയും നന്നായി പ്രവര്‍ത്തിക്കുന്നു. സ്ഫടികസമാനമായ അവന്റെ ശബ്ദവിതാനത്തിനും ഒട്ടുമേ വെള്ളിവീണിട്ടില്ല. പാവം, അവനോടുള്ള ഇഷ്ടം കൂടുന്നതല്ലാതെ കുറയുന്നേയില്ല.
ഒപ്പം ജപ്പാന്റെ സാങ്കേതികമികവിനോടുള്ള മതിപ്പും.
Friday, December 16, 2016
The New Indian Express on Kerala Talkies
THIRUVANANTHAPURAM:
“Cinema - the greatest chronicler of life and times, born of the
marriage between art and technology, has come down to us as the newest
audio visual expression of creativity and culture. It is the logical
extension of mankind’s seamless scientific imagination and a ceaseless
search for communication. This vehicle of communication is primarily
meant to reach out to people which eventually took on the role of being
the medium and the message as well as unifying itself into a unique
entity,” observes veteran auteur Adoor Gopalakrishnan in his short
account in Kerala Talkies.
‘Kerala Talkies - Celebrating Malayalam Cinema at Kerala’s diamond jubilee’ is a collection of studies and observations by noted filmographers, critics and authors on cinema. Brought out by Chintha Publishers in connection with the ongoing 21st International Film Festival of Kerala, it was released by Adoor Gopalakrishnan by handing over a copy to noted filmmaker Shyam Benegal at Tagore theatre, the other day.
Undoubtedly a collectable item, the book is an effort to reinvent Malayalam cinema. At the same time it is an attempt to reflect upon Malayalam cinema today, at the 60th anniversary of Kerala’s formation. A host of prominent names including Amrit Gangar, Shaji N Karun, Kamal, Lenin Rajendran, M G Radhakrishnan, Bina Paul, Sunny Joseph, Ravi Menon, M A Baby, V K Joseph, C S Venkiteswaran, Meera Sahib and Vijayakrishnan have written in detail about Malayalam cinema and cinema in general.
Edited by A Chandrasekhar, ‘Kerala Talkies’ looks into a number of different aspects of cinema - be it the roots of Malayalam cinema, its festival representation, history of film society movement in the state, the politics of gender in Malayalam cinema, the icons of Malayalam movies or its dynamic frames.
In what could be termed as a true reflection on the 60 years of Kerala’s film history, the book sheds light into the rich past and vibrant present of Malayalam cinema.

Monday, December 12, 2016
ഹരിതസിനിമ പ്രകാശനം@മംഗളം ദിനപത്രം

കേരളത്തിന്റെ 21-ാം രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ ഡിസംബര്‍ 12ന് വിഖ്യാത ഹ്രസ്വചിത്രസംവിധായക ദീപ ധന്‍രാജ് പ്രശസ്ത നിരൂപകന്‍ ഡോ.സിഎസ് വെങ്കിടേശ്വരനു നല്‍കിക്കൊണ്ട് ഒലീവ് പബ്‌ളിക്കേഷന്‍സ് പുറത്തിറക്കിയ എന്റെ ഹരിതസിനിമ പുസ്തകം പ്രകാശിപ്പിക്കുന്നു. സംവിധായകരായ ബി ഉണ്ണികൃഷ്ണന്‍ ജയന്‍ ചെറിയാന്‍ എന്നിവര്‍ക്കൊപ്പം ഞാനും
Sunday, December 11, 2016
ഹൃദയക്കനി(വ്)!
Kalakaumudi
എ.ചന്ദ്രശേഖര്‍
''ഞാനൊരു കാര്യം നിശ്ചയിച്ചുറപ്പിച്ചിറങ്ങിയാല്‍പ്പിന്നെ എല്ലാവിധവും അതു നന്നാക്കാനാണു ശ്രമിക്കുക. എനിക്കിഷ്ടമുണ്ടോ ഇല്ലയോ എന്നു നോക്കാറില്ല, ഇറങ്ങിത്തിരിച്ചാല്‍ അതിന്റെ പൂര്‍ണത, അസാധ്യമായ പൂര്‍ണത അതിനുവേണ്ടിയാവും എന്റെ പ്രവര്‍ത്തനം. സിനിമയും എനിക്കങ്ങനെയായിരുന്നു. ഇഷ്ടമില്ലായിട്ടും സിനിമയിലെത്താന്‍ തീരുമാനിച്ച ഞാന്‍ സിനിമയിലുള്ളിടത്തോളം അനിഷേധ്യയായ താരറാണിതന്നെയായി നിലനിന്നു.''
ബോളിവുഡിന്റെ മുന്‍കാല നടി സിമി ഗാരേവാള്‍ ദൂരദര്‍ശനുവേണ്ടി ഇന്ത്യന്‍ ഗ്‌ളാമര്‍രംഗത്തെ മഹനീയവ്യക്തിത്വങ്ങളെ അഭിമുഖം ചെയ്യുന്ന റെന്‍ഡേവൂ വിത്ത് സിമി ഗാരേവാള്‍ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴകത്തിന്റെ ഇദയക്കനി ജെ.ജയലളിത പറഞ്ഞ ഈ വാക്കുകളില്‍ നിറഞ്ഞു നിന്നത് ഒരു സ്ത്രീ എന്ന നിലയ്ക്ക്, ഒരു വ്യക്തി എന്നനിലയ്ക്ക് അവരുടെ കരുത്തും ശക്തിയും ഓജസും ആത്മവിശ്വാസവുമൊക്കെയാണ്. പക്ഷേ അതിലേറെ അഭിനേതാവെന്ന നിലയ്ക്ക് ജയലളിതയുടെ ജീവിതവും സംഭാവനയും വിലയിരുത്തുന്ന ഒരാളെ അദ്ഭുതപ്പെടുത്തുന്നത്, ഒരു കാലത്ത് തമിഴിലെന്നല്ല, തെന്നിന്ത്യയും നിറഞ്ഞുനില്‍ക്കുകയും ഹിന്ദിയിലും സാന്നിദ്ധ്യമറിയിക്കുകയും ചെയ്ത മുന്‍കാല ഗ്‌ളാമര്‍ താരത്തിന് ചലച്ചിത്രവേദി സ്വന്തമിഷ്ടമോ തെരഞ്ഞെടുപ്പോ ആയിരുന്നില്ലെന്നതാണ്! പ്രൊഫഷനലിസം എന്നതിന്റെ അര്‍ത്ഥമാണ് അവരുടെ വെളിപ്പെടുത്തലില്‍ നിന്നു വായിക്കേണ്ടത്. കാരണം, ഏതൊരു പ്രൊഫഷനിലാണെങ്കിലും, അതു നാം ്‌സ്വയം തെരഞ്ഞെടുത്തതോ അല്ലാത്തതോ ആവട്ടെ, വിധി വൈപരീത്യം കൊണ്ടോ സാഹചര്യങ്ങള്‍ കൊണ്ടോ എത്തിച്ചേര്‍ന്നു കഴിഞ്ഞാല്‍ പിന്നെ അതില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥത കാണിക്കുക എന്നതുമാത്രമല്ല, അതില്‍ അങ്ങേയറ്റം തിളങ്ങുക എന്നതായിരിക്കണം ഏതൊരു പ്രൊഫഷനലിന്റെയും ആത്യന്തിക ലക്ഷ്യം. തൊഴില്‍ മര്യാദയ്ക്കപ്പുറം പ്രൊഫഷന് പാവനമായൊരു സ്ഥാനം കല്‍പിക്കുന്നവര്‍ക്കു മാത്രമേ ഇത്തരമൊരു ഉന്നതി സാധ്യമാവുകയുള്ളൂ. ആ അര്‍ത്ഥത്തിലാണ് ജയലളിതയുടെ തിര/ താര വിജയം വിലയിരുത്തപ്പെടേണ്ടത്.
സിനിമയെപ്പറ്റി പൊതുവേ നിലനില്‍ക്കുന്ന അസംഖ്യം കഥകളിലേതുപോലെ തന്നെ സാധാരണ കുടുംബത്തില്‍ നിന്ന് താരനിലവാരത്തിലേക്കുള്ള വളര്‍ച്ചയായിരുന്നു ജയലളിതയുടേതും. സിനിമാ നടിതന്നെയായിരുന്ന അമ്മയുടെ മൈസൂരിലെ ബാല്യത്തില്‍ വേണ്ടത്ര കിട്ടാത്തതാണ് സത്യത്തില്‍ അമ്മുവിന് കുഞ്ഞുനാള്‍ തൊട്ടേ സിനിമയോടു വെറുപ്പുണ്ടാക്കിയത്. അമ്മയെ തന്നില്‍ നിന്നകറ്റി ചെന്നൈയില്‍ നിര്‍ത്തുന്ന സിനിമയെ ജയലളിതയ്ക്ക് അതുകൊണ്ടു തന്നെ സ്‌നേഹിക്കാനാവുമായിരുന്നില്ല. എന്നിട്ടും അമ്മയ്ക്കു വേണ്ടിത്തന്നെ, കുടുംബത്തിനു വേണ്ടിത്തന്നെ ഇളം പ്രായത്തിലേ സിനിമയിലെത്തേണ്ടിവന്ന ജീവിതമാണ് അവരുടേത്.
പത്താം ക്‌ളാസില്‍ റാങ്കോടെ പാസാവേണ്ടി വന്ന ഒരു പെണ്‍കുട്ടിക്ക്, ഒരു കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തിക ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ട് അമ്മയെ പിന്തുണയ്ക്കാന്‍ വേണ്ടി അഭിനയം തെരഞ്ഞെടുക്കേണ്ടി വരുമ്പോഴുണ്ടാവുന്ന മനഃസംഘര്‍ഷം പക്ഷേ അവരുടെ തിരപ്രകടനത്തില്‍ നി്ന്ന് ഒരിക്കലും വായിച്ചെടുക്കാന്‍ സാധിക്കില്ല. ജയലളിത തന്നെ വെളിപ്പെടുത്തിയിട്ടുള്ള ഇഷ്ടങ്ങള്‍, ഹിന്ദിയിലെ ഹരിതകാമുകന്‍ ഷമ്മി കപ്പൂറിന്റെ യാഹൂ ശൈലിയിലുള്ള അംഗചലനങ്ങളും നൃത്തച്ചുവടുകളുമായുള്ള നായികയെയാണ് അവരുടെ ആദ്യകാല സിനിമകള്‍മുതല്‍ കാണാന്‍ സാധിക്കുക. സതി സാവിത്രി പ്രതിച്ഛായയില്‍ നായികമാര്‍ വിളങ്ങിനിന്ന കാലത്താണ് (മാംസപ്രദര്‍ശനത്തിനും മറ്റുമായി സാധന പോലുള്ള മറ്റ് മാദകനടിമാര്‍ വേറെയുണ്ടായിരുന്ന കാലം) നായികാവേഷത്തില്‍ സന്ദര്‍ഭമാവശ്യപ്പെടുന്ന ഗ്‌ളാമറിന് അവര്‍ തയാറായത്. തമിഴ് സിനിമയില്‍ പുറംതോള്‍ അനാവൃതമാക്കി സ്‌ളീവ് ലെസ് വേഷമിട്ട ആദ്യ നായികനടിയായി ജയലളിത വിശേഷിപ്പിക്കപ്പെടുമ്പോള്‍ അതവര്‍ക്ക് ഭൂഷണമായിത്തീരുന്നത്, അതിനു പിന്നിലെ കറകളഞ്ഞ പ്രൊഫഷനല്‍ സമീപനം കൊണ്ടാണ്. കാരണം പ്രൊഫഷനലായി ആടാനുറച്ചാല്‍ നായ്‌ക്കോലം കെട്ടാന്‍ മടിച്ചിട്ടുകാര്യമില്ലെന്ന കറകളഞ്ഞ പ്രൊഫഷനല്‍ കാഴ്ചപ്പാടിലായിരുന്നു അവരുടെ മുന്നേറ്റം.
സ്വന്തമിഷ്ടപ്രകാരം തെരഞ്ഞെടുത്തതല്ലെങ്കിലും അഭിനയിക്കാനെത്തിയതോടെ അവര്‍ ആ തൊഴിലിനോട് നൂറുശതമാനവും അ്ര്‍പണബോധത്തോടെയാണ് സമീപിച്ചത്. അതിന്റെ തെളിവാണ് അവരുടെ വിജയങ്ങള്‍. കണ്ണീര്‍ തോഴികളായിരുന്ന സാവിത്രിയോ കെ.ആര്‍.വിജയയോ പോലുള്ള സമകാലികരും മുന്‍ഗാമികളും ക്യാമറയ്ക്കുമുന്നില്‍ പകര്‍ന്നാടിയ ആഴമുള്ള വേഷങ്ങളായിരുന്നില്ല അവര്‍ക്കു ലഭിച്ചതിലധികവും. തെന്നിന്ത്യന്‍ ജയിംസ് ബോണ്ട് എന്ന വിശേഷണം ലഭിച്ച ജയശങ്കറിന്റെയും അവരുടെ ആരാധ്യപുരുഷന്‍ കൂടിയായിത്തീര്‍ന്ന സാക്ഷാല്‍ ഏഴൈത്തോഴന്‍ എം.ജി.ആറിന്റെയും മറ്റും അതിമാനുഷ താര പ്രഭാവത്തില്‍ അവരുടെ നിഴലായി നില്‍ക്കുന്ന നായികവേഷങ്ങളായിരുന്നു പലതും. നടികര്‍ തിലകം ശിവാജി ഗണേശനോടൊപ്പം നടിക്കാന്‍ ഭാഗ്യം സിദ്ധിച്ച ദേശീയ ശ്രദ്ധനേടിയ പട്ടിക്കാടാ പട്ടണമാ (1972)യില്‍പ്പോലും ഉപരിപ്‌ളവമായൊരു പരിഷ്‌കാരി നഗരപ്പെണ്ണിന്റെ വേഷമായിരുന്നു അവര്‍ക്ക്. സ്വാഭാവികമായി അക്കാലത്തെ ഇതര നായികമാരെപ്പോലെ നായകനു ചുറ്റും മരംചുറ്റിയാടിപ്പാടുകയും പലവസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഹൃദയക്കനിയായി മാത്രം ഒതുക്കപ്പെടേണ്ടിയിരുന്ന തിരവ്യക്തിത്വം. ഇദയക്കനി(ഹൃദയക്കനി) എന്ന വിളിപ്പേരില്‍പ്പോലുമുണ്ട് ഗ്‌ളാമറിന്റെ പുറംമോടിയെന്നു ശ്രദ്ധിക്കുക. എന്നിട്ടും അവരുടെ വേഷങ്ങള്‍ ഈ പരിമിതികളെ മറന്ന് പ്രേക്ഷകരുടെ ഹൃദയാന്തരങ്ങളില്‍ ഇരിപ്പിടം നേടിയെങ്കില്‍ അത് അവരുടെ പ്രൊഫഷനല്‍ മികവിന്റെ മാത്രം വിജയമാണ്. കഥാപാത്രക്കരുത്തിന്റെ പിന്‍ബലമില്ലാഞ്ഞിട്ടും തിരപ്രത്യക്ഷത്തിന്റെ നിറവില്‍ ജനമനസുകളില്‍ ഇടം നേടാനുള്ള കാന്തികമെന്നു വിശേഷിപ്പിക്കാവുന്നൊരു വശീകരണശക്തി അന്നേ അവര്‍ക്കുണ്ടായിരുന്നു. ഒരുപക്ഷേ എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കൈവന്ന, പ്രദര്‍ശിപ്പിച്ച ആ സിദ്ധികൊണ്ടുതന്നെയാവണം, രാഷ്ട്രീയത്തില്‍ ജനങ്ങളുടെയിടയിലേക്ക് അത്രയൊന്നും ഇറങ്ങിച്ചെല്ലാഞ്ഞിട്ടും അസാമാന്യമായൊരു നിറസ്സാന്നിദ്ധ്യമാവാന്‍ അവരെ കെല്‍പ്പുള്ളവരാക്കിയത്. തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിച്ച സിനിമകള്‍ക്കെല്ലാം ജൂബിലി പ്രദര്‍ശനവിജയം ഉറപ്പിക്കാനായ ഒരേയൊരു നായിക എന്ന അപൂര്‍വ റെക്കോര്‍ഡ് ഇന്നും ഭേദിക്കപ്പെടാതെ ജയലളിതയുടെ പേരില്‍ അവശേഷിക്കുന്നതും അതുകൊണ്ടുതന്നെയാണ്.
ജീവിതം പോലെ വിചിത്രമായിരുന്നു അവരുടെ ചലച്ചിത്രപ്രവേശവും. കോണ്‍വന്റ് ഹൈസ്‌കൂളില്‍ പഠനമവസാനിപ്പിക്കേണ്ടിവന്ന ജയലളിത അമ്മയെ പിന്തുണയ്ക്കാന്‍ സിനിമയിലെത്തിയെങ്കിലും ആഘോഷപൂര്‍വമായ അരങ്ങേറ്റമൊന്നുമായിരുന്നില്ലത്. 1961ല്‍ മുന്‍ രാഷ്ട്രപതി വി.വി ഗിരിയുടെ മകന്‍ ശങ്കര്‍ ഗിരി സംവിധാനം ചെയ്ത ദ എപ്പിസ്റ്റല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. പക്ഷേ 1965ല്‍ പുറത്തിറങ്ങിയ വെണ്ണീറെ ആടൈ യിലൂടെയാണ് അവര്‍ മുന്‍നിരയിലേക്കെത്തുന്നതും അനിഷേധ്യയായിത്തീരുന്നതും. വിവാഹത്തിനു മണിക്കൂറുകള്‍ക്കകം ഭര്‍ത്താവിനെ (ശ്രീകാന്ത്) നഷ്ടപ്പെടുന്ന യുവതിയുടെ ജീവിതസംഘട്ടനത്തിന്റെ കഥയായിരുന്നു അത്. നടിയെന്ന നിലയ്ക്ക് വെല്ലുവിളിയുയര്‍ത്തിയ ശോഭ എന്ന നായിക വേഷത്തിലൂടെ സിനിമാലോകവും പ്രേക്ഷകസമൂഹവും ശ്രദ്ധിക്കുന്ന അഭിനേത്രിയായി അവര്‍ മാറി.ഉഷാകുമാരിയെന്ന പേരില്‍ മലയാളത്തിലും പ്രശസ്തയായിത്തീര്‍ന്ന നിര്‍മ്മലയുടെയും ആദ്യചിത്രമായിരുന്നു സി വി ശ്രീധറിന്റെ വെണ്ണീറെ ആടൈ. അതായിരുന്നു വഴിത്തിരിവ്. വെണ്ണീറെ ആടൈയിലൂടെ താരരാജാവ് എം.ജി.രാമചന്ദ്രന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ, അക്കാലത്തെ നായികമാര്‍ കൊതിച്ച ഭാഗ്യമാണ് അവരെ തേടിയെത്തിയത്. ബി.ആര്‍ പന്തലു സംവിധാനം ചെയ്ത മെഗാഹിറ്റായ ആയിരത്തില്‍ ഒരുവനിലെ കന്നിദ്വീപ് രാജകുമാരി പൂങ്കൊടിയായി എം.ജി.ആറിന്റെ മണിമാരനോടൊപ്പം നായികയായ ജയലളിത അക്ഷരാര്‍ത്ഥത്തില്‍ നായകനെ തന്റെ മണിമാരനായിത്തന്നെ മനസാവരിക്കുകയായിരുന്നുവെന്നതിന് ചരിത്രം സാക്ഷി. തുടര്‍്ന്ന് എം.ജി.ആറിനൊപ്പം തുടര്‍ച്ചയായ 27 ചിത്രങ്ങള്‍. എല്ലാം വമ്പന്‍ വിജയങ്ങള്‍. നായികയ്ക്ക് അന്നു വയസ് 20. നായകന് 52! എന്നിട്ടും ജയയ്ക്ക് അണ്ണന്‍ താങ്ങായി, സാന്ത്വനമായി. (ആരാധകവൃന്ദത്തെ ത്രസിപ്പിച്ച ഈ താരപ്രണയത്തിന്റെ തിരപ്രത്യക്ഷം പിന്നീട് മണിരത്‌നത്തിന്റെ ഇരുവറില്‍ മോഹന്‍ലാലും ഐശ്വര്യറായിയും ചേര്‍ന്നഭിനയിച്ചതും തിരലോകം കണ്ടു. കന്നിത്തായ് (1965), അരസ കട്ടാളി (1967), കണ്ണന്‍ എന്‍ കാതലന്‍ (1967), കാവല്‍ക്കാരന്‍ (1967), ഒളിവിളക്ക് (1967), കുടിയിരുന്ത കോവില്‍ (1968), പുതിയ ഭൂമി(1968), രഹസ്യ പൊലീസ് (1968), കണവന്‍ (1968), അടിമൈപ്പെണ്‍ (1969) നം നാട് (1969), എങ്കള്‍ തങ്കം (1970), മാട്ടുക്കാര വേലന്‍ (1970), തേടി വന്ത മാപ്പിളൈ(1970), ഒരു തായ് മക്കള്‍ (1971), കുമരി കോട്ടം (1971) നേരും നെരുപ്പും (1971) അന്നമിട്ട കൈ (1972), രാമന്‍ തേടിയ സീതൈ (1972), പട്ടിക്കാട്ടു പൊന്നയ്യ (1973) തുടങ്ങിയ ചിത്രങ്ങള്‍ ആ താരജോഡിയുടെ അനശ്വര പ്രണയത്തിന്റെയും പാരസ്പര്യത്തിന്റെയും കൂടി തിരസാക്ഷ്യമായി.
കെ.ശങ്കര്‍ സംവിധാനം ചെയ്ത അടിമൈപ്പെണ്ണില്‍ വെങ്കയ്യ രാജകുമാരന്റെ(എം.ജിആര്‍) വലംകൈയായ ജീവയായും പാവലരാജകുമാരി വാലിയായും ഇരട്ടവേഷത്തില്‍ തകര്‍ത്തഭിനയിച്ച ജയലളിത, എം.ജി.ആറിന്റെ പ്രിയ അമ്മു, ചരിത്രസിനിമകളിലെ രാജാപ്പാര്‍ട്ടുകളില്‍ മാത്രമല്ല സാമൂഹികചിത്രങ്ങളിലും നടനമികവിലൂടെ വെട്ടിത്തിളങ്ങി. പാ നീലകണ്ഠന്‍ സംവിധാനം ചെയ്ത രാമന്‍ തേടിയ സീതയിലെ നായകന്റെ ജീവതത്തില്‍ സ്വാധീനം ചെലുത്തുന്ന സീതയും അവളുടെ ഭാവഭേദങ്ങളായ രംഭയും റാണിയും ഈ നിരീക്ഷണത്തെ സാധൂകരിക്കും. ദ്രാവിഡ കഴകത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനമായിത്തീര്‍ന്ന, രാഷ്ട്രീയത്തില്‍ പൊതിഞ്ഞ് കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടായിരുന്ന. എം.ജി.ആര്‍ സിനിമകളില്‍ അദ്ദേഹത്തിന്റെ അത്തരം പ്രചാരണലക്ഷ്യങ്ങള്‍ക്കെല്ലാമപ്പുറം, അദ്ദേഹത്തോടു ചേര്‍ന്ന് നിഴല്‍ നായികയായി ആടിപ്പാടുമ്പോഴും അവരുടെ സ്വത്വം കഥാപാത്രങ്ങളില്‍ അടയാളപ്പെടുത്താനായെന്നതാണ് അഭിനേത്രിയെന്ന നിലയ്ക്ക ജയലളിതയുടെ നേട്ടങ്ങളില്‍ പ്രധാനം.
ആടിപ്പാടുക അഥവാ പാടിയാടുകയെന്നത് ആദ്യകാല നായികമാരുടെ വിധി ദൗര്‍ബല്യമായിരുന്നെങ്കില്‍ അതിനെ അക്ഷരാര്‍ത്ഥത്തില്‍ കരുത്താക്കി മാറ്റിയ വ്യക്തിത്വമെന്നു കൂടി ജയലളിതയെ വിലയിരുത്തേണ്ടതുണ്ട്. നായിക മാത്രമായിരുന്നില്ല അവര്‍. നല്ലൊരു ഗായിക കൂടിയായിരുന്നു. ഒരുപക്ഷേ, സ്വന്തം കഥാപാത്രങ്ങള്‍ക്കേ പാടൂ എന്നു ശഠിച്ചില്ലായിരുന്നെങ്കില്‍, ആ നിലയ്ക്കും ശോഭിക്കാനിടയുണ്ടായിരുന്ന ഗായിക. താരപ്രഭാവത്തിന്റെ പേരില്‍ പബ്‌ളിസിറ്റിയുണ്ടാക്കുന്നതിനുവേണ്ടിയായിരുന്നില്ല അവര്‍ പാടിയത്. ശ്രുതിബദ്ധമായി പാടാന്‍ കഴിവുള്ളതുകൊണ്ടുതന്നെയായിരുന്നു. അടിമൈപ്പെണ്‍ (1969),സൂര്യകാന്തി (1973), വൈരം (1974), അന്‍പൈ തേടി (1974), തിരുമംഗല്യം (1973) ഉന്നൈ ചുറ്റും ഉലകം (1977) തുടങ്ങി പന്ത്രണ്ടോളം സിനിമകളില്‍ പതിനാലോളം ഗാനങ്ങള്‍. അതും ടി എം.സൗന്ദര്‍രാജനും എസ്.പി.ബാലസുബ്രഹ്മണ്യവും പി.സുശീലയും പോലുള്ള മഹാരഥന്മാര്‍ക്കൊപ്പം, കണ്ണദാസന്റെയും വാലിയുടെയും വരികള്‍ക്ക് കെ.വി.മഹാദേവന്റെയും എം.എസ്.വിശ്വനാഥന്റെയും ചിട്ടപ്പെടുത്തലുകള്‍ക്കൊത്തു പാടാനാവുക എന്നത് കേവലമൊരു കാര്യമല്ലതന്നെ.
1968ലാണ് ഹിന്ദിയില്‍ ഇസ്സത്ത് എന്ന സിനിമയില്‍ ധര്‍മ്മേന്ദ്രയുടെ നായികയായത്.ടി.പ്രകാശ് റാവു സംവിധാനം ചെയ്ത ചിത്രത്തില്‍ ധര്‍മ്മേന്ദ്രയവതരിപ്പിച്ച നായകനായ ശേഖറെ പ്രണയിക്കുന്ന പര്‍വതവാസിയായ ആദിവാസി ജുംകിയുടെ വേഷമായിരുന്നു അവര്‍ക്ക്. നൂതന്റെ സഹോദരിയും കാജോലിന്റെ അമ്മയുമായ തനൂജയായിരുന്നു അവര്‍ക്കൊപ്പമഭിനയിച്ചത്. കിഷോര്‍ കുമാറും സാധനയും പ്രാണും മുഖ്യവേഷത്തിലെത്തിയ മന്‍ മൗജി എന്നൊരു ഹിന്ദി ചിത്രത്തില്‍ കൂടി ഒരു പാട്ടുരംഗത്തു മാത്രമായി ശ്രീകൃഷ്ണന്റെ വേഷത്തില്‍ ഒരു നൃത്തരംഗത്ത് ജയലളിത പ്രത്യക്ഷപ്പെട്ടു.ഇതിനിടെ സിനിമാക്കഥയെ വെല്ലുംവിധം അവഗണനയില്‍ അണ്ണനോടു കലഹിച്ച് തെലുങ്ക് താരം ശോഭന്‍ ബാബുവുമായി അടുപ്പത്തിലായ അവര്‍ ഗുഡാചാരി യടക്കം ചില സിനിമകളില്‍ അദ്ദേഹത്തിന്റെ നായികയുമായി.
പൊതുരംഗത്തെ കാലയളവുമായി താരതമ്യം ചെയ്താല്‍ കുറഞ്ഞൊരു കാലഘട്ടമേ വെള്ളിത്തിരയുടെ വെള്ളിവെട്ടത്ത് ജയലളിത സജീവമായുള്ളൂ. കേവലം ഒരു വ്യാഴവട്ടം. പക്ഷേ, മിന്നിത്തിളങ്ങിയ വര്‍ഷം മുഴുവന്‍ അവര്‍ തമിഴിലെയും തെലുങ്കിലെയും കന്നടത്തിലെയും ഏറ്റവും താരവിലയുള്ള നായികയായിരുന്നു. പക്ഷേ ഈ 12 വര്‍ഷത്തിനിടെ മികച്ച നടിക്കുള്ള തമിഴ്‌നാടിന്റെ സംസ്ഥാന ബഹുമതിയും ഫിലിം ഫെയര്‍ അവാര്‍ഡും അഞ്ചുതവണ വീതം നേടുകയും ചെയ്തു അവര്‍.
വ്യക്തിജീവിതത്തില്‍ അഭിനയിക്കാതിരിക്കാന്‍ ശ്രമിച്ചതാണെന്നു തോന്നുന്നു ജയലളിതയുടെ ഏറ്റവും വലിയ പരാജയം. ജീവിതം തിരശ്ശിലയല്ലെന്ന തിരിച്ചറിവില്‍ അവര്‍ ഒരിക്കലുമൊരു നിഴല്‍നാടകത്തിനൊരുമ്പെട്ടില്ല. അതുകൊണ്ടുതന്നെ നയതന്ത്രത്തില്‍ അവര്‍ ഒരല്‍പം പിന്നോട്ടായിരുന്നു. ദേഷ്യം വന്നാലും സങ്കടം വന്നാലും അതടക്കിപ്പിടിച്ച് വെളുക്കെ ചിരിക്കാന്‍ അവര്‍ക്കായില്ല. രാഷ്ട്രീയത്തില്‍ വിദൂരത്തെ നിഗൂഡ നക്ഷത്രമായി നിറയാനായിരുന്നു വിധിയെങ്കില്‍ വെള്ളിത്തിരയിലെ താരപരിവേഷമോ പ്രതിച്ഛായയോ ഓര്‍ത്ത് ലേശവും ആകുലപ്പെടാതെ ജീവിതത്തോടു സത്യസന്ധത പുലര്‍ത്താനവര്‍ക്കായി. കറകളയാന്‍ വേണ്ടിയെന്നതിനേക്കാള്‍ മനഃസാക്ഷിക്കു വേണ്ടിയായിരുന്നു ആ ജീവിതം. പ്രായത്തില്‍ തന്നേക്കാള്‍ മൂന്നിരട്ടി മൂപ്പുള്ള എം.ജി.ആറിനോടു തോന്നിയ പ്രണയവും പിണക്കവും പ്രണയനിരാസത്തില്‍ മനം നൊന്ത് തെലുങ്കു നടനായ ശോഭന്‍ ബാബുവുമൊത്തുള്ള അടുപ്പവും അകല്‍ച്ചയും പിന്നീട് തോഴി ശശികലയുമായുള്ള സൗഹൃദവും ഒന്നും പരസ്യമാക്കുന്നതില്‍ വ്യാകുലപ്പെട്ടിരുന്നില്ല അവര്‍. ഒരു പക്ഷേ ബഹുഭാരാത്വം അതിശയോക്തിയല്ലാത്ത തമിഴിന്റെ സംസ്‌കാരത്തില്‍ കുടുംബസ്ഥനായ എം.ജി.ആറിനോട് പ്രണയത്തിന്റെ പേരില്‍ ഒന്നിലേറെ തവണ വിവാഹാഭ്യര്‍ത്ഥന നടത്താനും വിവാഹസജ്ജീകരണങ്ങള്‍ വരെയൊരുക്കാന്‍ തുനിഞ്ഞതും സിനിമ പോലെ തന്നെ രാഷ്ട്രീയവും അവരുടെ മോഹമല്ലാഞ്ഞതുകൊണ്ടായിരിക്കണം. പ്രതിച്ഛായ കൊണ്ട് നേടേണ്ടതൊന്നും അവരുടെ മുഖ്യപരിഗണനയിലന്നില്ലായിരുന്നിരിക്കണം.
ഏതൊരു ശരാശരി ഇന്ത്യന്‍ സ്ത്രീയേയും പോലെ, സിനിമയിലെ അസംഖ്യം താരവിവാഹങ്ങളിലെ നായികമാരെപ്പോലെ, സിനിമ വിട്ടു സ്വസ്ഥമായൊരു കുടുംബജീവിതം അവരുമാശിച്ചിരിക്കണം. പക്ഷേ പ്രണയം, അതിന്റെ വിധേയത്വം കൊണ്ട് അവരെ കൊണ്ടെത്തിച്ചത് രാഷ്ട്രീയത്തിന്റെ അരക്ഷിതലോകത്തായിരുന്നു. അവിടെ അവരെ കാത്തിരുന്നത് അവഗണനയും അവഹേളനവുമായിരുന്നെങ്കിലും അതിനെയെല്ലാം മറികടക്കാനും സ്വേച്ഛയോടെയല്ലെങ്കിലും തീരുമാനിച്ചുറച്ച രാഷ്ട്രീയത്തില്‍ പരമോന്നതി ലക്ഷ്യമാക്കാനും പരിശ്രമിച്ച ജയലളിതയെയാണ് പിന്നീട് ലോകം കണ്ടത്. തിരജീവിതത്തില്‍ പ്രകടനപരമായി എന്തെല്ലാമായിരുന്നോ അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു കരുത്തുറ്റ സ്വത്വത്തെ, ആരെയും ആശ്രയിക്കാതെ എല്ലാവരും ആശ്രയിക്കുന്നൊരു മഹാമേരുവായി മാറുകയായിരുന്നു ജയലളിതയെന്നത് വിധിയുടെ കൗതുകം.അതാകട്ടെ തമിഴകം ഇന്നോളം കണ്ടിട്ടില്ലാത്തവണ്ണം പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന അവരുടെ സങ്കടങ്ങളറിയുന്ന കാരുണ്യത്തിന്റെ ഹൃദയക്കനിവായിത്തീരുകയും ചെയ്തു.

ധന്യമീ നിമിഷം
ഇതൊരപൂര്‍വ ഭാഗ്യം. ജീവിതത്തിലെ ധന്യ നിമിഷം. ഞാനും എന്റെ ശിഷ്യനും ചങ്ങാതിയുമായ ഗിരീഷ് ബാലകൃഷ്ണനും ചേര്‍ന്ന് എഡിറ്റ് ചെയ്ത് ചിന്ത പബ്‌ളിക്കേഷന്‍സ് പുറത്തിറക്കിയ കേരള ടാക്കീസ് (സെലിബ്രേറ്റിങ് മലയാളം സിനിമ @ കേരളാസ് ഡയമണ്ട് ജൂബിലി) എന്ന ഇംഗ്‌ളീഷ് പുസ്തകത്തിന്റെ പ്രകാശനം രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ വച്ച് മലയാള സിനിമയുടെ പര്യായം പത്മവിഭൂഷണ്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ വിഖ്യാത ചലച്ചിത്രകാരന്‍ പത്മഭൂഷണ്‍ ശ്രീ ശ്യാം ബനഗലിനു നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു. ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ കേരള റീജ്യന്‍ അധ്യക്ഷന്‍ ശ്രീ വി.കെ.ജോസഫ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ശ്രീ കമല്‍, സംവിധായകന്‍ ശ്രീ ഹരികുമാര്‍ എന്നിവര്‍ക്കൊപ്പം ഞങ്ങളും....ഈ വേദിയിലെത്താന്‍ ഇടയാക്കിയ ചിന്ത പബ്‌ളിക്കേഷന്‍സിലെ ശ്രീ ഗോപിനാരായണന്‍, ജനറല്‍ മാനേജര്‍ ശ്രീ ശിവകുമാര്‍, ഈ പുസ്തകത്തിന് കൈത്താങ്ങായ ശ്രീ എ. മീരാസാഹിബ്, ഇതില്‍ ലേഖനങ്ങള്‍ കൊണ്ടു പിന്തുണച്ച സര്‍വശ്രീ അടൂര്‍ സര്‍,എം.എ.ബേബി, അമൃത് ഗാങ്കര്‍, ഷാജി എന്‍.കരുണ്‍, ഡോ.സിഎസ് വെങ്കിടേശ്വരന്‍, വിജയകൃഷ്ണന്‍, മീരസാഹിബ്, വി.കെ ജോസഫ്, ജിപി രാമചന്ദ്രന്‍, എംജി രാധാകൃഷ്ണന്‍, കമല്‍, ലെനിന്‍രാജേന്ദ്രന്‍, ബീന പോള്‍, സണ്ണി ജോസഫ്, വിനു ഏബ്രഹാം, രവി മേനോന്‍, ഡോ മീന ടി പിള്ള, രശ്മി ബിനോയ് എന്നിവര്‍ക്കും രൂപകല്‍പന ചെയ്ത നാരായണ ഭട്ടതിരിക്കും, ഭാഷാസഹായം നല്‍കിയ സേതുലക്ഷ്മി എസ് നായര്‍ (ഉഷ), അമ്പിളി ജെ.നായര്‍, രാധിക രത്‌നം ഹരിനാരായണന്‍ എന്നിവര്‍ക്കും അകമഴിഞ്ഞ നന്ദി. സര്‍വേശ്വരനും!
Subscribe to:
Posts (Atom)