
Tuesday, January 17, 2012
വെല്‍ഡണ്‍ ഗണേഷ്‌കുമാര്‍

Saturday, January 07, 2012
ചെറിയ ചെറിയ റിയാലിറ്റികള്‍

ബഞ്ചുകള്‍ നിരത്തിയിട്ട് തട്ടുണ്ടാക്കി, വര്‍ഷംമുഴുവനും ഹെഡ്മാസ്റ്ററുടെ മുറിയുടെ പിന്നാമ്പുറത്തോ, പി.ടി.അധ്യാപകന്റെ മുറിയുടെ തട്ടുമ്പുറത്തോ പൊടിയടിച്ചു ചുരുട്ടിക്കൂട്ടിയിട്ടിരുന്ന നീലയും മെജന്റയും കലര്‍ന്ന ബാക്ക്/ഫ്രണ്ട്/സൈഡ് കര്‍ട്ടനുകള്‍, എലിവെട്ടിയ ദ്വാരങ്ങള്‍ സഹിതം പിടിക്കയറില്‍ വലിച്ചുകെട്ടിയുണഅടാക്കിയ സ്റ്റേജില്‍ തൂക്കിയിട്ടിരിക്കുന്ന ഒരേയൊരു മൈക്കിനു മുന്നില്‍ അല്ലെങ്കില്‍ സ്റ്റാന്‍ഡിലുറപ്പിച്ച മൈക്കിനുമുന്നില്‍, തീര്‍ത്തും അമച്ചറായ പ്രകടനങ്ങള്‍ മാത്രം സ്‌കൂള്‍ വാര്‍ഷികത്തിനു പ്രതീക്ഷിച്ച എന്നെത്തന്നെയാണല്ലോ പറയേണ്ടത്. താഴെക്കവലയിലെ മുരുകന്‍ ചേട്ടനെക്കൊണ്ട് മല്‍മല്‍ തുണിയില്‍ ഫെവിക്കോളില്‍ നീലം മുക്കി ആര്‍ട്‌സ്‌ക്ലബ് സെക്രട്ടറി എഴുതിച്ചുകൊണ്ടുവരുന്ന 'സ്‌കൂള്‍ ഡേ' എന്ന ബാനര്‍ മൊട്ടുസൂചികൊണ്ട് പിന്‍കര്‍ട്ടനില്‍ ഉറപ്പിച്ചു ഭദ്രമാക്കുന്ന (ഉറപ്പായും ഈ ബാനര്‍ അല്‍പം ചരിഞ്ഞിട്ടായിരിക്കും കുത്തിപ്പിടിക്കുക) 'സെറ്റി'ലൂടെ തലങ്ങും വിലങ്ങും തലയ്ക്കു തീപിടിച്ച് ഓടിനടക്കുന്ന സംഘാടകച്ചുമതലയുള്ള അധ്യാപകരും വിദ്യാര്‍ഥികളും. മുന്‍ കര്‍ട്ടന്റെ ഞരമ്പുകള്‍ക്കു താഴെ മണ്ണുകൊണ്ടുകെട്ടിയികിഴികളിലൂടെ പാവാടനാടപോലെ വലിച്ചുപിടിപ്പിട്ട പരുത്തിച്ചരടുകളുടെ മൊത്തം ചുക്കാന്‍ പിടിച്ച് സൈഡില്‍ കസേരയിലിരിക്കുന്ന പ്യൂണ്‍ ചേട്ടന്‍. (ഒരു നല്ല ദിവസമല്ലേ, രണ്ടെണ്ണം അടിച്ചിട്ടുണ്ടാവും കക്ഷി, ഒരു സന്തോഷത്തിന്). വാടകയ്‌ക്കെടുത്ത, പഴകിയ, ശരീരങ്ങള്‍ക്കു യോജിക്കാതെ എന്‍സിസി വേഷം പോലിരിക്കുന്ന നിറം മങ്ങിയ വേഷവുമിട്ട് പ്രത്യക്ഷപ്പെടുന്ന കലാകാരന്മാരും കലാകാരികളും. നാടകത്തിനും മറ്റും പലരും പറയുന്നത് എന്തെന്നു മനസ്സിലാവാതെയായിരിക്കും പിന്‍നിരക്കാരുടെ കൂക്കുവിളിയും കൈയടിയും.
സ്‌കൂള്‍ വകയായുള്ള ചിരപുരതനമായ മൈക്ക് സെറ്റ് നിയന്ത്രിക്കുന്നത് ഫിസിക്‌സ് അധ്യാപകനായിരിക്കും. പിന്നെ അദ്ദേഹത്തിന്റെ ശിങ്കിടിയായിട്ടുള്ള സയന്‍സ് ക്‌ളബ് അധ്യക്ഷന്‍, ഇലക്ട്രോണിക്‌സില്‍ അഗ്രഗണ്യനായ ഏതെങ്കിലും പഠിപ്പിസ്റ്റ് ചങ്ങായി. ഈ മൈക്ക് ആവട്ടെ, അതിനോടു തൊട്ടുനിന്നു സംസാരിക്കുന്ന ആളുടേതൊഴികെ യാതൊന്നും സ്പീക്കറിലെത്തിക്കുകയുമില്ല. അതുതന്നെ, ഹൗളിംഗ് എന്ന സാങ്കേതികപ്രതിഭാസത്തോടെ ഒരു വാചകത്തിന് ഒന്നെന്ന നിലയ്ക്ക് ഓരിയിടലുമായിട്ടായിരിക്കും.
സര്‍ക്കാര്‍ സ്‌കൂള്‍ വാര്‍ഷികത്തിന് അന്നുമിന്നും (ഇന്നത്തെക്കാര്യം തീര്‍ത്തുപറയാനാവില്ല കേട്ടോ) മാതാപിതാക്കളുടെ സാന്നിദ്ധ്യം പരിതാപകരം തന്നെയായിരിക്കും.
മിക്കവാറും യുവജനോല്‍സവങ്ങളില്‍ സമ്മാനം കിട്ടിയ ഇനങ്ങളായിരിക്കും സ്‌കൂള്‍ ഡേയില്‍ സ്‌റ്റേജില്‍ അവതരിപ്പിക്കുക. അതിലും പ്രധാനം സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ചു കഴിഞ്ഞ കുറേ ദിവസങ്ങളായി അരങ്ങേറിയ കായിക-കലാമല്‍സരങ്ങള്‍ക്കുള്ള സമ്മാനദാനമായിരിക്കും. മുഖ്യാതിഥിയായ മന്ത്രിയോ ജനപ്രതിനിധിയോ മൂന്നുനാലു സമ്മാനങ്ങള്‍ കൊടുത്ത് തിരക്കുമൂലം സ്ഥലം കാലിയാക്കി കഴിയുമ്പോള്‍ മിക്കവാറും പിടി എ അധ്യക്ഷനായ, എതെങ്കിലും ഒരു സഹപാഠിയുടെ കരപ്രമാണിയായ അച്ഛനില്‍ നിന്നോ, ഹെഡ്മാസ്റ്ററില്‍ നിന്നോ തന്നെയായിരിക്കും സമ്മാനം വാങ്ങേണ്ടിവരിക, ബഹുഭൂരിപക്ഷത്തിനും. സോപ്പുപെട്ടി, ചോക്കലേറ്റ്, ഇസ്ട്രുമെന്റ് ബോക്‌സ്, പെന്‍സില്‍ ബോക്‌സ്, ചായപ്പെന്‍സില്‍...പിന്നെ സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന സമ്മാനം. പക്ഷേ എന്തൊരു വിലയായിരുന്നെന്നോ അതിന്.
ഫഌഷ്ബാക്കിന് ഇവിടെ അര്‍ധവിരാമമിടട്ടെ, വേണ്ട പൂര്‍ണവിരാമം തന്നെയാകട്ടെ. മകളുടെ സ്‌കൂള്‍ദിനക്കാഴ്ചയകളിലേക്ക് വീണ്ടുമൊരു ഫഌഷ് കട്ട്.
റിയാലിറ്റിഷോകളോട്, കുറഞ്ഞപക്ഷം പ്രാദേശിക ചാനലുകളുടെ മെഗാഷോകളോടെങ്കിലും മത്സരിക്കുന്ന പിന്നണി സെറ്റ്. പിന്നില്‍ വര്‍ണവെളിച്ചം വിതാനിച്ച് പ്രഫഷനല്‍ പെര്‍ഫെക്ഷനോടെ തീര്‍ത്തിട്ടുള്ള ബാക്ക്‌ഡ്രോപ്പ്. സ്‌കൂള്‍ സ്ഥാപകന്റെ നാമധേയത്തില്‍ നിര്‍മിച്ചിട്ടുളള, കുറഞ്ഞത് രണ്ടായിരം പേര്‍ക്കെങ്കിലും ഇരിക്കാവുന്ന കൂറ്റന്‍ ഓഡിറ്റോറിയത്തിലെ സ്ഥിരം സ്‌റ്റേജിനു മുന്നിലേക്ക് താല്‍ക്കാലികമായി കെട്ടിയിറക്കിയ കമനീയമായ റാംപ്. (ഇത് ഉദ്ഘാടകനായ യുവസംഗീതജ്ഞനു പാടിമുന്നേറാന്‍ മാത്രമുദ്ദേശിച്ചല്ല, മറിച്ച് കുരുന്നു സ്റ്റാര്‍ സിംഗര്‍മാര്‍ക്കും ഡാന്‍സര്‍മാര്‍ക്കും ചാനലിലെന്നോണം പരിമിതികൂടാതെ പെരുമാറാനാണ്.) കുറഞ്ഞത് 20,000 വാട്ട്‌സെങ്കിലും ഔട്ട്പുട്ട് ഉള്ള ഡിജിറ്റല്‍ സൗണ്ട് സിസ്റ്റം. റാമ്പു മുതല്‍ സ്റ്റേജിനകം വരെ വിദൂരനിയന്ത്രിത യന്ത്രവിളക്കുസംവിധാനം. പല നിറത്തിലും രൂപത്തിലും പ്രകാശത്തിലും തിളങ്ങുന്ന വിളക്കുകള്‍, ഓരോ ടീമിന്റെയും പ്രകടനത്തിന് പ്രഫഷനല്‍ ഛായ പകരുന്നു. ക്‌ളോസ്ഡ് സര്‍ക്ക്യൂട്ട് ടിവി സംപ്രേഷണം. അതിനായി സജ്ജമാക്കിയിട്ടുള്ള പാര്‍ശ്വത്തിരശ്ശീലകള്‍.
പരിപൂര്‍ണമായും മുന്‍കൂട്ടി തയാറാക്കിയ സ്‌ക്രിപ്റ്റിനെ ആശ്രയിച്ചുള്ള കോമ്പയറിങ്ങോടെയാണ് അവതരണം.അതിനായി മാത്രം മികച്ച പ്രസംഗപാടവമുള്ള വിവിധ പ്രായപരിധിയിലുള്ള ആണ്‍-പെണ്‍ സംഘങ്ങള്‍ പത്തെങ്കിലും വരും.
താരസന്ധ്യകളെ ധന്യമാക്കുന്ന ആട്ടവും പാട്ടുമടങ്ങുന്ന വൈവിദ്ധ്യത്തെ ഓര്‍മിപ്പിക്കുന്ന, ഒരുപക്ഷേ, പരിചിത താരങ്ങള്‍, ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന വിദഗ്ധ പരിശീലനത്തിനു ശേഷം അവതരിപ്പിക്കുന്ന സ്റ്റേജ് പ്രകടനങ്ങളെ നിഷകരുണം തോല്‍പ്പിക്കുന്ന കറയറ്റ, കുറ്റമറ്റ, മിഴിവാര്‍ന്ന പ്രകടനങ്ങള്‍. ഈ ഒരൊറ്റ പ്രകടനത്തിനു വേണ്ടി വാങ്ങിത്തയ്പ്പിച്ച വര്‍ണാഭമായ കോസ്റ്റിയൂമുകള്‍. നൃത്തത്തിനും മറ്റുമായി ഉണ്ടാക്കിയെടുത്തിട്ടിള്ളു നിറമാര്‍ന്ന പ്രോപ്പര്‍ട്ടികള്‍...! ഓരോ ടീമിന്റെയും പ്രകടനം കഴിയുമ്പോള്‍ കൂട്ടത്തോടെ ഒരു പ്രദേശത്തുനിന്നും കയ്യടി, ഇറങ്ങിപ്പോക്ക്. അടുത്ത സംഘത്തിന്റെ പ്രകടനം കാണാന്‍ അത്രയും തന്നെ സുഹൃത്തുക്കളുടെ, ബന്ധുക്കളുടെ സദസിലേക്കുള്ള തിരിച്ചൊഴുക്ക്-സദസ്സും നിറഞ്ഞുതന്നെ തുളുമ്പുന്നു!
സംഘക്കളികളില്‍ പ്രകടനങ്ങള്‍, ചുവടുകള്‍, ശരീരവിക്ഷേപങ്ങള്‍ എന്നിവ എല്ലാവരിലും ഒരേപോലെയാവുന്നില്ല എന്നതൊരു കുറ്റമായിരിക്കാം. പല തട്ടിലുള്ള, പല പ്രായക്കാരായ ഒട്ടുവളരെ കുട്ടികളെ ഒന്നിച്ചണിനിരത്തുമ്പോഴുണ്ടാകാവുന്ന തീര്‍ത്തും സ്വാഭാവികമായ ചില പോരായ്മകള്‍. പക്ഷേ അതിനുമപ്പുറം ആത്മവിശ്വാസത്തോടെയുള്ള കുരുന്നുകളുടെ കൂടി പ്രകടനങ്ങള്‍ കാണാതിരിക്കുന്നതെങ്ങനെ? സഭാകമ്പം എന്നത് പഴയൊരു പ്രയോഗമായിരിക്കുന്നുവോ? സ്‌റ്റേജ് ഫിയര്‍ ഇപ്പോള്‍ നമ്മുടെ തലമുറയ്ക്കായിരിക്കുമുണ്ടാവുക, മക്കളെ അണിയിച്ചൊരുക്കി സ്‌റ്റേജിലേക്കു കയറ്റിവിടുന്നതിനുമുമ്പ്. അല്ലാതെ സ്റ്റേജില്‍ ആയിരക്കണക്കിനാളുകളെ അഭിമുഖീകരിക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് തരിമ്പുമില്ല ഭയമോ, നാണമോ, സഭാകമ്പമോ. തീര്‍ച്ചയായും ഇത്തരം വേദികള്‍ കുട്ടികളിലെ ആത്മവിശ്വാസം വല്ലാതെ ഊട്ടിയുറപ്പിക്കുന്നുണ്ട്്.
ഒരുപക്ഷേ, ഈ പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത കസെറ്റ് ബാക്ക്‌ഡ്രോപ്പിലെ ലിഖിതങ്ങള്‍ ഒഴിവാക്കി ഏതെങ്കിലും ചാനലില്‍ സംപ്രേഷണം ചെയ്താല്‍ ഒറ്റനോട്ടത്തില്‍ അതു ചാനലൊരുക്കിയ മെഗാഷോ അല്ലെന്നു തിരിച്ചറിയില്ല, കട്ടായം. ചാനലുകള്‍ക്കു നന്ദി. കാരണം ഈ പ്രഫനലിസം സ്‌കൂള്‍വാര്‍ഷികാഘോഷത്തിലേക്കു സന്നിവേശിപ്പിച്ചത് തീര്‍ച്ചയായും ചാനല്‍ ഷോകള്‍ തന്നെയായിരിക്കണമല്ലോ?
Thursday, December 29, 2011
ക്ളീന്‍ ആന്‍ഡ് ബ്യൂട്ടിഫുള്‍

Wednesday, December 07, 2011
Monday, October 10, 2011
ഗസല് രാജാവിനൊപ്പം ഒരു ദിവസം...

പിറ്റേന്നത്തെ മലയാളമനോരമ ദിനപ്പത്രത്തിന്റെ കോഴിക്കോട് ലോക്കല് പേജില് വന്ന ആ അഭിമുഖത്തില് നിന്നുള്ള ചില ഭാഗങ്ങള് അദ്ദേഹത്തോടുള്ള ആദരാഞ്ജലി കലര്ന്ന ആരാധനയോടെ എടുത്തെഴുതട്ടെ.
കോഴിക്കോട്-സംഗീതത്തിനു ജാതിയില്ല, മതവും. ഭാഷയും ദേശവും അതിന്റെ ആസ്വാദനത്തിന് ഒട്ടൊരു തടസവുമല്ല. പറയുന്നത് ജഗജ്ജിത് സിംഗ്. കരളിലെ മോഹങ്ങള് മഞ്ഞുരുകുന്ന സംഗീതത്തില് ചാലിച്ചൊരുക്കുന്ന ഗസലുകളുടെ മുടിചൂടാമന്നനായ ജഗജ്ജിത് സിംഗ്
വെറുംവാക്കു പറയുകയല്ല ജഗജ്ജിത് സിംഗ്. അദ്ദേഹത്തിന്റെ പക്കമേളസംഘം ആ വാക്കുകള്ക്കു തെളിവാണ്. അവരില് മുസ്ലീമുണ്ട്. സിക്കുണ്ട്, ഹിന്ദുവും. സംഗീതത്തിന് ജാതി വര്ഗ്ഗ ഭേദമില്ല. ഉദാഹരണത്തിന് നമ്മുടെ വയലിന് തന്നെയെടുക്കൂ. അതൊരു പാശ്ചാത്യ വാദ്യോപകരണമാണ്.സിംഫണി മുതല് കര് ണാടിക്കിനു വരെ വയലിന് തന്നയല്ലേ അടിസ്ഥാനം.
സംഗീതം അമ്മയാണ്, ദൈവമാണ്.ഞങ്ങള് പല ആള്ക്കാര്, ജാതിക്കാര്.പക്ഷേ ഞങ്ങളാരാധിക്കുന്ന ദൈവം ഒന്നാണ്.സ്വരം സംഗീതം പ്രണവാകാരം.
സംഗീതത്തില് പാരന്പര്യം എന്നൊന്നില്ല. ഞങ്ങള് പാടിത്തുടങ്ങുന്പോള് ബീഗം അഖ്തറും സൈഗാളുംഒക്കെ പാടിത്തെളിയിച്ച വഴിയേയാണ് നീങ്ങി.ത്. 50 വര്ഷം മുന്പ് അവര് സൃഷ്ടിച്ചതായിരുന്നു അന്നത്തെ പാരന്പര്യം. എന്നാല് അതിനുമുന്പോ അങ്ങനെ ചിന്തിക്കുന്പോള് ഇന്നു ഞങ്ങളൊക്കെ പാടുന്ന ശൈലിാവും നാളെ തലമുറയ്ക്ക് പാരന്പര്യം. കലയുടെ സ്ഥിതി മൊത്തമിതു തന്നെ. നിയതമാ. ഒരു ശൈലിയില് കടിച്ചുതൂങ്ങാന് ആവില്ല.
അതു കാലാനുസരണം മാറും. അതുതന്നെയാണു കലയുടെ അമരത്വത്തിന്റ രഹസ്യവും.
ഗസലിനാണെങ്കില് പ്രത്യേകമായൊരു ശൈലി എന്നു പറയാനൊന്നുമില്ല. കവിയുടെ വാക്കുകള്ഡ, അവയുടെ വികാരമറിഞ്ഞ് അതിനനുസൃതമായ ഈണം പകര്ഡന്നു സദസറിഢ്ഢു പാടുക. അതാണു ഗസലിന്ഡറെ സ്വഭാവം.ഇതിനു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തില് അഗാധ പാണ്ഡിത്യം ആവശ്യമാണ്. ഞാന് പോലും ഗസലില് ഒരു വിദ്യാര്ഥിയാണ്.
പുതിയ തലമുറയിലെ ഗായകര്ക്കു വേണ്ടതു പക്ഷേ പ്രശസ്തിയിലേക്കുള്ള കുറുക്കുവഴികളാണ്. പബ്ളിസിറ്റി സ്റ്റണ്ടിലൂടെ ഒറ്റ രാത്രി കൊണ്ടവര് ഗസല്ഡ ഗായകരാവുന്നു.വന്നതു പോലെ തന്നെ മറ്റേ രാത്രിയില് അറിയപ്പെടാത്തവരുടെ പട്ടികയിലേക്കു തള്ളപ്പെടുന്നു. നല്ലൊരു ഗസല്ഡ ഗായകനാവാന് വര്ഷങ്ങളുടെ തപസ്യ ആവശ്യമാണ്. ഞാന് ഇരുപതു വര്ഷത്തെ കഠിന പരിശീലനത്തിനു ശേഷമാണു മുഴുനീള പരിപാടി അവതരിപ്പിച്ചത്.
ഗസലിനെ സംബന്ധിച്ചിടത്തോളം അതിലെ ഗായകന്റെ മനോധര് മത്തിനാണ് ഏറെ പ്രാധാന്യം. സദസിന്റെ ഹൃദയഭാവമറിഞ്ഞാവണം പാട്ടിന്റെ ഭാവവും. ലളിതവും മൃദുലനുമായൊരു പ്രണയഗീതത്തിന് അതിനനുയോജ്യമായ രാഗം തെരഞ്ഞെടുക്കേണ്ടതും അയാളാണ്. സാധാരണയായി ഭൈരവി, തോടി, രാഗേശ്വരി, ഖാമോജ്, പഹാഡി രാഗങ്ങളിലാണ് ഗസലുകള് ചിട്ടപ്പെടുത്തുക.
പ്രേംഗീത്, നിര് വാണ തുടങ്ങിയ ഒട്ടേറെ ചലച്ചിത്രങ്ങള്ക്കും മിരസ ഗാലിബ് എന്ന ടിവി പരന്പരയ്കും ഈണം നല്കിയ ജഗജ്ജിത് സിംഗിന് ഇന്നത്തെ ചലച്ചിത്ര സംഗീതത്തെപ്പറ്റിയുള്ള അഭിപ്രായമെന്താവും.
പണ്ടൊക്കെ തനി ശാസ്ത്രീയ സംഗീതത്തെ അടില്ഖാനമാക്കിയയുള്ളതായിരുന്നു ചലച്ചിത്രസംഗീതം. ഇന്നു പക്ഷേ അതല്ല. പാശ്ചാത്യ സ്വാധീനത്തില് കേവലം ശബ്ദാഭാസം മാത്രമായി മാറുന്നു. പക്ഷേ ഇതു മാറും. വീണ്ടും അഭൌമസംഗീതത്തിന്റെ സുവര് ണകാലം വരികതന്നെ ചെയ്യും.
ഇന്ത്യന് ഗസലും പാക്കിസ്ഥാനി ഗസലും തമ്മില് വ്യത്യാസമെന്തെങ്കിലും...
പാക്കിസ്ഥാനി ഗസലെന്ന്ൊരു ശാഖതന്നെയില്ല. ഗസല് ഒന്നേയുള്ളൂ. ഹിന്ദുസ്ഥാനി രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ളത്. പാക്കിസ്ഥാന് ഗായകരില് നന്നായി പാടുന്നവരുണ്ട്.പക്ഷേ അവരും അടിസ്ഥാനമാക്കുന്നത് ഭാഗേശ്വരി രാഗേശ്വരി രാഗങ്ങള് തന്നെ.
ഇന്ത്യയിലെ കത്തിയെരിയുന്ന നഗരമായ മുംബൈയില് നിന്നു കേരളത്തില് വന്നിറങ്ങിയ ജഗജ്ജിത് സിംഗിനു സംതൃപ്തി,ഇവിടത്തെ ശാന്തത കണ്ടിട്ട്. മലയാളത്തിന്റെ യേശുദാസിനെപ്പറ്റിയും മതിപ്പ് നല്ല സ്വരമല്ലേ ദാസിന്റേത്
രാജസ്ഥാനിലെ ശ്രീരംഗ നഗറില്ഡ ജനിച്ച ജഗജ്ജിത് സിംഗിനു ഹിന്ദുസ്ഥാനി സംഗീതത്തില് ഗുരു രാജസ്ഥാനിലെ ഉസ്താദ് ജമാല് ഖാനാണ്.1965 മുതല് 76 വരെ നിരന്തര സാധനയിലൂടെ നേടിയെടുത്ത ആത്മവിശ്വാസവുമായി അദ്ദേഹം ഗസല് രംഗത്തേക്കു കടന്നുവന്നു. 76 ല് ഭാര്യ ചിത്രാസിംഗുമൊത്ത് അവിസ്മരണീയ ഗാനങ്ങള് എന്ന ആല്ഡബമിറക്കിയതോടെയായിരുന്നു അരങ്ങേറ്റം. തുടര്ന്നു നിരവധി ആല്ബങ്ങള്.വിദേശത്തും സ്വദേശത്തുമായി നിരവധി സദസുകള്.ഇന്നു ഗസലിന്റെ പര്യായങ്ങളിലൊന്നാണു ജഗജ്ജിത് സിംഗ് എന്ന പേര്.
Tuesday, September 20, 2011
Thursday, September 08, 2011
കാളിന്ദിയാടുന്ന വൃന്ദാവനം








Monday, August 29, 2011
ഓര്‍മ്മകളുണ്ടായിരിക്കണം

Sunday, August 28, 2011
വെണ്‍ശംഖുപോല്‍ തെളിവായ ചില കാര്യങ്ങള്‍

മിഴികള്‍ സാക്ഷി എന്ന ഭേദപ്പെട്ട സിനിമയെടുത്ത രചയിതാക്കളാണ് അനില്‍ മുഖത്തല-അശോക് ആര്‍ നാഥ് സഖ്യം. അവരുടെ ഉദ്യമത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനാവില്ല. കാരണം, ഒതുക്കത്തില്‍ ഒരു കഥ, സാമാന്യം ഭേദപ്പെട്ട നിലയ്ക്കു തന്നെ അവര്‍ സെല്ലുലോയ്ഡിലാക്കിയിട്ടുണ്ട്. ഒരേ കഥ തന്നെ പലവട്ടം പലമാതിരി സിനിമയായിട്ടുള്ളതുകൊണ്ടും, അവയ്‌ക്കൊന്നും പാരസ്പര്യം തോന്നിയിട്ടില്ലാത്തതുകൊണ്ടും പ്രമേയപരമായ സാദൃശ്യം കുറ്റമായി പറയാനുമാവില്ല. അങ്ങനെ പറയാമായിരുന്നെങ്കില്‍, അരവിന്ദന്റെ മാറാട്ടവും ഷാജിയുടെ വാനപ്രസ്ഥവും, എം.ടി-ഹരിഹരന്റെ പരിണയവും അത്തരമൊരാരോപണം നേരിടേണ്ടിവന്നേനെ. മാടമ്പിന്റെ ഭ്രഷ്ട് അപ്പോള്‍ ഇവയുടെയെല്ലാം മാതാവായി അവതരിക്കുന്നതും കാണേണ്ടിവന്നേനെ. പക്ഷേ, അവര്‍ ആശയചോരണത്തിന്റെ ആരോപണശരങ്ങളില്‍ നിന്നു മാറി നടന്നത്, ആവിഷ്‌കാരത്തിലെ നവീനത്വം കൊണ്ടാണ്. ഒരേ വിഷയത്തെ പല വീക്ഷണകോണത്തിലൂടെ സമീപിക്കുമ്പോഴുണ്ടാവുന്ന വൈവിദ്ധ്യമാണ് ഈ ചിത്രങ്ങള്‍ അനുവാചകനു സമ്മാനിച്ചത്.
വെണ്‍ശംഖുപോല്‍ തോല്‍ക്കുന്നുണ്ടെങ്കില്‍ അതിവിടെയാണ്. പ്രമേയപരമായ സാദൃശ്യത്തെ, ആവിഷ്‌കാരത്തിലെ നൂതനത്വം കൊണ്ടു മറികടക്കാന്‍ ഇതിന്റെ രചയിതാക്കള്‍ക്കു സാധിക്കാതെ വരുന്നു. രണ്ടരമണിക്കൂറില്‍ കാണിച്ച പലതും ഒന്നരമണിക്കൂറിലേക്കു ചുരുക്കിയിരുന്നെങ്കില്‍ എന്നു പ്രേക്ഷകന്‍ ആശിച്ചുപോകുന്നത്ര വൈരസ്യമായിരുന്നു ആദ്യമായി ഒഴിവാക്കേണ്ടിയിരുന്നത്. കൂടുതല്‍ പ്രേക്ഷകരെ ആണ് ലക്ഷ്യമിടുന്നതെങ്കില്‍ ഇത്തരമൊരു ട്രിമ്മിംഗ് അത്യന്താപേക്ഷിതമായിരുന്നു. എന്തു കാണിക്കണം എന്നതിനേക്കാളേറെ പ്രധാനമാണല്ലോ എന്തു കാണിക്കരുത് എന്നുള്ളത്.
കരയിക്കുന്ന ഒട്ടേറെ നിമിഷങ്ങളുള്ള സിനിമയാണ് വെണ്‍ശംഖുപോല്‍. പക്ഷേ, ആ കരച്ചിലിനെ കടഞ്ഞെടുക്കുന്നതിനുമപ്പുറം ഇഴയുന്ന സനിമയായി മാറി. അതിനാടകീയതയുടെ സ്പര്‍ശം അതിന്റെ സിനിമാറ്റിക് സ്വഭാവത്തെയാണ് കാര്‍ന്നെടുത്തത്.
അന്തരിച്ച മുരളിക്ക് മിമിക്രിക്കാര്‍ക്കു പകരം നടന്‍ ശിവജി ഗുരുവായൂരിന്റെ ശബ്ദം വിളക്കിച്ചേര്‍ത്ത വിവേകം സിനിമയുടെ മൊത്തം ടെംപോയിലും സീന്‍ ഡിവിഷനിലും എഡിറ്റിംഗിലും കൂടി പുലര്‍ത്തിയിരുന്നെങ്കില്‍....?
Sunday, August 07, 2011
Sunday, July 17, 2011
മലയാള സിനിമയിലെ ചാപ്പയും കുരിശും.

Friday, June 03, 2011
ഹൃദയത്തില്‍ സൂക്ഷിക്കുന്ന കനല്‍

Sunday, May 22, 2011
ശബ്ദായമായ ചില ശുപാര്‍ശകള്‍

പുളിപ്പുള്ള മുന്തിരിയുടെ ചാതുര്‍വര്‍ണ്യം

Thursday, May 19, 2011
മുര്‍ദ്ദേശ്വര്‍: സാഗരമുനമ്പിലെ ശൈവതീരം

ഹിന്ദുപുരാണത്തിലെ വലിയൊരു ചതിയുടെ കഥയില്‍ത്തുടങ്ങാം. ദേവന്മാരുടെ അമരത്വത്തിന്റെ രഹസ്യമായിരുന്ന ആത്മലിംഗം സ്വന്തമാക്കാന്‍ ശിവനെ കൊടുംതപം ചെയ്ത ശിവഭക്തനായ രാവണന് നല്‍കിയ മഹേശ്വരവരം ഫലിക്കാതിരിക്കാന്‍ നാരദനും വിഷ്ണുവും ചേര്‍ന്ന് രാവണനെ തെറ്റിദ്ധരിപ്പിക്കുന്നു. വിഷ്ണുവിന്റെ ഇടപെടല്‍ മൂലം, തനിക്കുമുന്നില്‍ പ്രത്യക്ഷനായ മഹേശ്വരനോട് ആത്മലിംഗത്തിനു പകരം രാവണന്‍ നാവുദോഷത്താല്‍ ആവശ്യപ്പെടുന്നത് പാര്‍വതിയെയാണ്.
ഭക്തന് സ്വന്തം പത്നിയെ വരദാനമായി നല്‍കിയ ശിവന്‍ അദ്ദേഹത്തിനു കൊടുത്തതു മായാ പാര്‍വതിയെയാണെന്നും യഥാര്‍ഥ ശക്തിയെ പാതാളത്തില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും രാവണനെ പറഞ്ഞു ധരിപ്പിക്കുന്നതു വഴി നാരദന്‍, രാവണനെ വഴിതെററിക്കുന്നു. പാതാളത്തിലെത്തിയ രാവണന്‍ പാതാളരാജകുമാരിയെ പാര്‍വതി എന്നു കരുതി വരണമാല്യമണിയിക്കുകയും ചെയ്യുന്നു. അവളുമായി ലങ്കയിലെത്തുന്ന രാവണനോട് മാതാവ് ആത്മലിംഗത്തിനായി ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് ദശമുഖന്‍, തനിക്കു പിണഞ്ഞ അമളിയും അതിനുപിന്നിലെ ചതിയുടെയും യാഥാര്‍ഥ്യത്തിലേക്കു തിരിച്ചെത്തുന്നത്.
വിഷ്ണുശാപത്താല്‍ മൊഴിതെറ്റിയതാണെങ്കിലും ശിവനോട് സമസ്താപരാധം പറഞ്ഞ് വീണ്ടും ആത്മലിംഗത്തിനായി മനസ്സും ശരീരവും അര്‍പ്പിച്ച് ആത്മതപസ്സനുഷ്ഠിച്ച രാവണനു മുന്നില്‍ സംപ്രീതനായ മഹേശ്വരന്‍ പ്രത്യക്ഷനാവുകയും ആത്മലിംഗം സമ്മാനിക്കുകയും ചെയ്യുന്നു. എന്നാല്‍ യാതൊരു കാരണവശാലും ആത്മലിംഗം ഭൂമിയില്‍ വയ്ക്കരുതെന്നും അങ്ങനെ വന്നാല്‍ ആത്മലിംഗത്തിന്റെ എല്ലാ ശക്തിയും തന്നിലേക്കു തന്നെ മടങ്ങുമെന്നുമുള്ള ഉപാധിയോടെയാണ് സദാശിവന്‍ ഭക്തന് വരസിദ്ധി നല്‍കിയത്. ആഗ്രഹിച്ചതു സ്വന്തമാക്കിയ സംതൃപ്തിയോടെ ദശമുഖന്‍ ലങ്കയിലേക്കു യാത്രയുമായി.അസുരരാജനായ രാവണന് അമരത്വം സിദ്ധിച്ചാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളറിയാവുന്ന നാരദന്‍, ഗണേശനെ സമീപിച്ച്, രാവണനോടൊപ്പം ആത്മലിംഗം ലങ്കയിലെ

മംഗലാപുരത്തു നിന്ന് 165 കിലോമീറ്റര്‍ അകലെ, ഉത്തര കര്‍ണാടകത്തിലാണ് മുര്‍ദ്ദേശ്വര്‍ എന്ന തീരദേശ സഞ്ചാരകേന്ദ്രം. മൂകാംബികയില്‍ നിന്ന് ഏതാണ് ഒന്നരമണിക്കൂര്‍ യാത്ര വരും മുര്‍ദ്ദേശ്വറിലേക്ക്. ബംഗളുരുവില്‍ നിന്നാണെങ്കില്‍ 455 കിലോമീറ്റര്‍. കൊങ്കണ്‍ പാതയില്‍ മുര്‍ദ്ദേശ്വറില്‍ റയില്‍വേ സ്റേഷനുണ്ട്. ഇതുവഴിയുള്ള ചില തീവണ്ടികള്‍ക്ക് ഇവിടെ സ്റോപ്പുമുണ്ട്. മൂകാംബികാ തീര്‍ഥാനത്തിനൊടൊപ്പം വേണമെങ്കില്‍ ഒരു ദിവസം കൊണ്ട് മുര്‍ദ്ദേശ്വറിലെത്തി തൊഴുത്, സൂര്യാസ്തമയവും കണ്ടു മടങ്ങാവുന്നതേയുള്ളൂ. എന്നാല്‍, ബംഗളുരുവില്‍ നിന്നു വരുന്നവര്‍, ഭട്കല്‍ സ്റേഷനിലിറങ്ങിയാല്‍ എളുപ്പത്തില്‍ മുര്‍ദ്ദേശ്വറിലെത്താം. വ്യോമമാര്‍ഗത്തിലെത്താന്‍ എറ്റവുമെളുപ്പം 65 കിലോമീറ്റര്‍ അകലെമാത്രമുള്ള മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തുകയാണ്. അതല്ല, ഗോവ വഴിയൊരു വിനോദസഞ്ചാരമാണ് ലക്ഷ്യമെങ്കില്‍, പനാജി വഴിയുമെത്താം.കന്യാകുമാരിയിലേതിനു സമാനമായ സാഗരക്കാഴ്ചയാണ് മുര്‍ദ്ദേശ്വര്‍ സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. കടലിലേക്കു തള്ളിനില്‍ക്കുന്ന പാറമുനമ്പും, പാപനാശത്തിലേതിനു സമാനമായ ഭൂപ്രകൃതിയുമെല്ലാമായി മനോഹരമായ സ്ഥലമാണ് മുര്‍ദ്ദേശ്വര്‍. കന്യാകുമാരിയും വര്‍ക്കലയും സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു തീര്‍ഥാടന-സഞ്ചാര കേന്ദ്രം.
പ്രകൃതിനിര്‍മിതമായ സവിശേഷതകള്‍ക്കു പുറമേ, കന്യാകുമാരിയിലെ തിരുവള്ളുവര്‍ പ്രതിമയ്ക്കു സമാനമായ ഒരു അത്ഭുതക്കാഴ്ചയും ഇവിടെ പാറപ്പുറത്തുണ്ട്. ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണത്. 123 അടി ഉയരത്തില്‍ ധ്യാനാവസ്ഥയിലുള്ള ഈ ശിവരൂപം കിലോമീറ്ററുകള്‍ അകലെവച്ചേ സന്ദര്‍ശകദൃഷ്ടികളില്‍ പെടും. ശിവമോഗഗയിലെ കാശിനാഥന്‍ എന്ന ശില്‍പിയും അനേകം ശിഷ്യരും രണ്ടു വര്‍ഷം കൊണ്ടു നിര്‍മിച്ചതാണ് ഈ പ്രതിമ. കന്യാകുമാരിയിലെ തിരുവള്ളുവര്‍ക്കും, സെക്കന്തരാബാദിലെ ബുദ്ധനുമുള്ള തനിമ-പരിപൂര്‍ണമായി സ്വാഭാവിക കരിങ്കല്ലില്‍ നിര്‍മിച്ചത് എന്ന സവിശേഷതയും പരിശുദ്ധിയും- അവകാശപ്പെടാനില്ലെങ്കിലും, കമ്പിയും സിമന്റുമുപയോഗിച്ചു നിര്‍മിച്ച ഈ ശിവശില്‍പത്തിന് മറ്റൊരു സവിശേഷതയുള്ളത് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. സൂര്യപ്രകാശം നേരിട്ടു വീഴുന്ന തരത്തില്‍ നിര്‍മിച്ചിട്ടുള്ളതുകൊണ്ടുതന്നെ പ്രകാശമാനമാണ് എപ്പോഴും ഈ പ്രതിമ. മാത്രമല്ല, കൈലാസത്തിലും മറ്റും സൂര്യാംശുവേറ്റുണ്ടാവുന്ന വര്‍ണാവസ്ഥാഭേദങ്ങള്‍ക്കു സമാനമായി ത്രികാലങ്ങളില്‍ പ്രകാശവിതാനത്തിന്റെ ഭാവഭേദങ്ങള്‍ക്കനുസരിച്ച് നിറഭേദങ്ങളെ പ്രതിഫലിപ്പിക്കാനുള്ള ശേഷിയുണ്ട് ഈ ഭീമാകരശില്‍പത്തിന്.
ശില്‍പം ഇരിക്കുന്നത് ഒരു കൃത്രിമ പാറപീഠത്തിലാണ്. ഈ പീഠം ഒരു ഗുഹാക്ഷേത്രമായി സജ്ജീകരിച്ചിരിക്കുന്നു. ഫാന്റസി പാര്‍ക്കുകളിലും മറ്റും നാം കണ്ടിട്ടുള്ള കൃത്രിമ ഗുഹാമ്യൂസിയങ്ങള്‍ക്കു സമമായി ക്രമപ്പെടുത്തിയിട്ടുള്ള ഒരു ചെറിയ വിസ്മയഗുഹയാണിത്. ഇതിനുള്ളില്‍ ആത്മീയതയുടെ പ്രാസാദമായി ഒരു ദേവപ്രതിഷ്ഠയും. ക്യൂ നിന്നു വേണം ഈ ഗുഹയിലൂടെ കയറിയിറങ്ങാന്‍.ശിവ പ്രതിമ നില്‍ക്കുന്ന പാറപ്പുറത്ത് സൃഷ്ടിച്ചിട്ടുള്ള കൃത്രിമോദ്യാനത്തില്‍ ഗീതോപദേശത്തിന്റേതടക്കം നിരവധി ശില്‍പങ്ങളും നിര്‍മിച്ചിട്ടുണ്ട്.ആധുനികതയുടെ സമന്വയംപാരമ്പര്യവും ആധുനികതയും കൈകോര്‍ത്ത പുണ്യഭൂമിയാണ് മുര്‍ദ്ദേശ്വര്‍.
കടല്‍മുനമ്പിനോടു ചേര്‍ന്ന് ഇവിടെ കാണാവുന്ന പുരാതനമായ കോട്ട ടിപ്പുവിന്റെ പടയോട്ടക്കാലത്ത് അദ്ദേഹം പുതുക്കിപ്പണിതതാണെന്നു വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഈ കോട്ടയേക്കാള്‍ സഞ്ചാരശ്രദ്ധയാകര്‍ഷിക്കുന്നത് ഇവിടത്തെ ശിവക്ഷേത്രമാണ്. അതാകട്ടെ, പുരാണപ്രസിദ്ധമാണെങ്കിലും ആധുനിക തച്ചുശാസ്ത്രത്തിന്റെ നിര്‍മാണ വൈദഗ്ധ്യം പ്രകടമാക്കുന്നതാണുതാനും. പല്ലവ വാസ്തുശൈലിയില്‍, ശുചീന്ദ്രം-മധുര-തിരുച്ചന്തൂര്‍ മാതൃകയില്‍ 249 അടി ഉയരത്തില്‍ 20 നിലകളുള്ള ഗോപുരത്തോടെയാണ് ഈ ക്ഷേത്രം. രസമെന്തെന്നാല്‍ തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമിക്ഷേത്രഗോപുരമടക്കം ഈ ശൈലിയിലുള്ള ക്ഷേത്രഗോപുരങ്ങളും ശ്രീകോവിലുകളുമെല്ലാം നിര്‍മിച്ചിട്ടുള്ളത് തഞ്ചാവൂര്‍ കരിങ്കല്ലുകള്‍ കൊണ്ടാണെങ്കില്‍, മുര്‍ദ്ദേശ്വറില്‍ അത് സിമന്റും കമ്പിയും ഇഷ്ടികയും കൊണ്ടാണ്. ലോകത്തെ ഏറ്റവും ഉയരമുള്ള ക്ഷേത്രഗോപുരമാണ് മുര്‍ദ്ദേശ്വറിലെ രാജഗോപുരമെന്നാണ് ക്ഷേത്രഭാരവാഹികളുടെ അവകാശവാദം.
ആധുനികത സമന്വയിച്ച രീതിയില്‍ തന്നെയാണ് ക്ഷേത്രസമുചയത്തിന്റെയും നിര്‍മ്മാണം. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലേതിനു സമാനമായ ശാന്തതയാണ് ഈ സമുച്ചയത്തിനുള്ളിലെ പ്രത്യേകത. ശ്രീകോവിലിനു തൊട്ടരികില്‍ വരെ ചെന്നു ദേവനമസ്കാരം ചെയ്യാനാവുന്ന കര്‍ണാടകമാതൃക, പൂജാരരികള്‍ക്കുമാത്രം പ്രവേശനമുള്ള ശ്രീകോവിലുകള്‍ മാത്രം ശീലിച്ച മലയാളികള്‍ക്ക് കൌതുകമാവും.ഷെട്ടി സാമ്രാജ്യംഇടപ്രഭുവും വ്യവസായിയും സാമൂഹികപ്രവര്‍ത്തകനുമായ ആര്‍. എന്‍. ഷെട്ടിയോട് ആധുനിക മുര്‍ദ്ദേശ്വര്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് ഇവിടെ വന്നുമടങ്ങുന്ന ആര്‍ക്കും ഒറ്റനോട്ടത്തില്‍ ബോധ്യപ്പെടും. മംഗലാപുരത്തു നിന്ന് കരമാര്‍ഗം മുര്‍ദ്ദേശ്വറിലെത്തുന്ന വഴിക്കു തന്നെ കിലോമീറ്ററുകളോളം ഇരുവശത്തുമായി പടര്‍ന്നു പന്തലിച്ചു കിടക്കുകയാണ് ആര്‍.എന്‍.ഷെട്ടിയുടെ സാമ്രാജ്യം. ഒരുപക്ഷേ, പൊലീസ് സ്റേഷനും പോസ്റ് ഓഫിസും, ജല-വൈദ്യുതി ബോര്‍ഡുകളുടെ കാര്യാലയങ്ങളും, ഒരു ചെറിയ ഗസ്റ്ഹൌസും ഒഴിച്ചാല്‍ മുര്‍ദ്ദേശ്വറിലും ചുറ്റുമുള്ള ഏതാണ്ട് എല്ലാ കെട്ടിടങ്ങളും സ്ഥാപനങ്ങളും ഷെട്ടിവകയാണ്. കോളജ്, സ്കൂള്‍, സര്‍വകലാശാല, ആശുപത്രി, എന്‍ജിനിയറിംഗ് കോളജ്, മെഡിക്കല്‍കോളജ് എന്നുവേണ്ട ഷെട്ടിയുടെ പേരിലല്ലാത്ത മണല്‍ത്തരിപോലുമില്ല ഇവിടെങ്ങും.
മുര്‍ദ്ദേശ്വറിനെ വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിച്ചെടുത്തതും ഷെട്ടിയുടെ വാണിജ്യതാല്‍പര്യം തന്നെയാണെന്നു വിശ്വസിക്കാനാണ് എളുപ്പം. കാരണം കടല്‍ത്തീര സഞ്ചാരകേന്ദ്രങ്ങളില്‍ മഹാഭൂരിപക്ഷവും ഷെട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ്. കടലോരകേന്ദ്രത്തിലെ പഞ്ചനക്ഷത്ര-ത്രിനക്ഷത്ര ഹോട്ടലുകള്‍ പലപേരുകളിലാണെങ്കിലും, ഒക്കെ ഷെട്ടിയുടേതാണ്. കടല്‍ത്തീരത്ത്, കടലിലോട്ടു തള്ളി ഹെക്സഗണ്‍ ആകൃതിയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ബഹുനില ഭക്ഷണശാലയുടെ ഉടമയും മറ്റാരുമല്ല. തീര്‍ന്നില്ല. കോവളം തീരത്തിനു സമാനമായ കടപ്പുറമാണ് മുര്‍ദ്ദേശ്വറിലേത്. ഇവിടെ അമ്പതുപേര്‍ക്കിരിക്കാവുന്ന ബോട്ടിംഗ് സര്‍വീസും ചെറിയ റാഫ്റ്റുകളും ഹോവര്‍ക്രാഫ്റ്റുകളുമെല്ലാമുണ്ട്. ഈ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതും സാക്ഷാല്‍ ഷെട്ടിതന്നെ.
സുരക്ഷിതമായ ജലകേളികള്‍ക്കും വാട്ടര്‍ സ്കീയിങ്ങിനുമൊക്കെ ഇണങ്ങുന്ന കാലാവസ്ഥയും തിരകളുമാണ് ഈ കടല്‍ത്തീരത്തെ സവിശേഷമാക്കുന്നത്. വൃത്തിയുടെ കാര്യത്തില്‍ കൂടി ഒരല്‍പം ശ്രദ്ധിച്ചിരുന്നെങ്കില്‍ മുര്‍ദ്ദേശ്വരം കോവളത്തിനോടൊ, വര്‍ക്കലയോടോ തോളൊപ്പമെത്തുന്ന തീരസഞ്ചാരകേന്ദ്രമായി മാറുമെന്നതില്‍ സംശയം വേണ്ട.ഹെറിറ്റേജ് ടൂറിസത്തിന്റെ തദ്ദേശീയ മാതൃക എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന മുര്‍ദ്ദേശ്വറില്‍ ഭീമാകാരമായ രാജഗോപുരവും ശിവശില്‍പവും നിര്‍മിച്ച് ഇതിനെ ഒരു സഞ്ചാര കേന്ദ്രമാക്കി മാറ്റിയതിനു പിന്നിലും ആര്‍.എന്‍.ഷെട്ടിയുടെ വാണിജ്യബുദ്ധിയാണ്. ഇവയുടെ നിര്‍മാണത്തിനും ക്ഷേത്രപുനരുദ്ധാരണത്തിനുമായി ഷെട്ടി മുടക്കിയത് എത്ര രൂപയാണെന്നോ-ഏകദേശം 50 കോടി!http://swapnayathra.indulekha.com/2011/04/10/murudeshwar/
Saturday, April 09, 2011
ചുണയുള്ള ആണ്‍കുട്ടികളുടെ സ്വാതന്ത്ര്യപ്രഖ്യാപനം

ചരിത്രം ആണ്‍കുട്ടികള്‍ക്കുള്ളതാണ്. അടിച്ചമര്‍ത്തലുകള്‍ക്കും പീഢനങ്ങള്‍ക്കുമെതിരായ ആത്മരോഷത്തിന്റെ ഉയിര്ത്തെഴുന്നേല്പ്പുകളുടെയു
ഉറുമി ഒരേ സമയം സംവിധായകന്റെ സിനിമയാണ്, തിരക്കഥാകൃത്തിന്റെയും. മലയാളത്തില്‍ പ്രതിഭാദാരിദ്ര്യമുണ്ടെന്ന ആരോപണത്തിന് ജീവിക്കുന്ന മറുപടിയാണ് ശങ്കര്‍രാമകൃഷ്ണന്റെ കറതീര്‍ന്ന തിരക്കഥ. ദൃശ്യസാധ്യതകളുടെ പാരമ്യതയ്‌ക്കൊപ്പവും കാച്ചിക്കുറുക്കിയ സംഭാഷണങ്ങളുടെ രസതന്ത്രം ഗുരുമുഖത്തുനിന്നു തന്നെ രഞ്ജിത് ശിഷ്യന്‍ സ്വായത്തമാക്കിയിരിക്കുന്നുവെന്
ജീവിച്ചിരുന്നിട്ടാല്ലാത്തൊരു കൊത്ത്വാള്‍ കേളുനായനാരിലൂടെ വാസ് കോ ദ ഗാമയ്‌ക്കെതിരായ ദേശസ്‌നേഹത്തിന്റെ ചോരചിന്തിയ ചരിത്രം ചുരുളഴിച്ചു കാട്ടുന്ന സിനിമ, ആധുനികലോകത്തെ രാഷ്ട്രീയ ശിഖണ്ഡികളുടെ കൃത്രിമത്വത്തിന്റെ ഉടുമുണ്ടുമുരിഞ്ഞുകാട്ടുന്നു. ചരിത്രത്തെ സമകാലികലോകവ്യവസ്ഥയിലേക്കു പറിച്ചുനടുകവഴി യുക്തിയെ പഴങ്കഥയ്ക്കുള്ളിലെ അയുക്തികമായ ഒട്ടുവളരെ അതീന്ദ്രീയ ഇടപെടലുകളിലൂടെ ഫാന്റസിയുടെ തലത്തിലേക്കുയര്‍ത്തിയത് വേറിട്ടൊരു ദൃശ്യാനുഭവമായി. സന്തോഷ് ശിവനെപ്പോലൊരു ചലച്ചിത്രസാങ്കേതികരാവണന് ദൃശ്യങ്ങള്‍ കൊണ്ട് കൊളാഷുകള്‍ മെനയാന്‍ ആവോളം അവസരവുമായി ആ ഫാന്റസികള്‍. മറുഭാഷയില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്ന നായികനടിമാരുടെ പള്ളകാട്ടിയാട്ടങ്ങള്‍ക്ക് അതൊരു യുക്തിസഹജമായ ന്യായീകരണവുമായി. എന്നിരുന്നാലും, ഹിന്ദിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ജനീലിയ ഡിസൂസയെക്കാളും, മലയാളിയെങ്കിലും ഹിന്ദിയുടെ ഗ്രാമറും ഗഌമറും ഇണങ്ങുന്ന വിദ്യാബാലനും ഒപ്പത്തിനൊപ്പമായിരുന്നില്ല, മറുനാടന്‍ മലയാളിയായ നിത്യ മേനോന്റെ പ്രകടനം, മറിച്ച് അവരെ നിഷ്പ്രഭമാക്കുന്നതായിരുന്നു. ആകാശഗോപുരത്തിലും മകരമഞ്ഞിലും മറ്റും കണ്ട നടനമികവ് അതിന്റെ എല്ലാ പൂര്‍ണതയോടും കൂടി തിളങ്ങുന്നതായി ഉറുമിയില്‍.പൃഥ്വിരാജും പ്രഭുദേവയും ചേര്‍ന്ന നായകദ്വന്ദ്വം പൂതുമ നല്‍കുന്നു. അതുപോലെതന്നെ ഹിന്ദിയില്‍ നിന്നടക്കമുള്ള നാടകകലാകാരന്മാരുടെ പ്രത്യക്ഷവും. കണ്ടുമടുത്ത മുഖച്ചാര്‍ത്തുകളില്‍ ഈ പുതുമുഖങ്ങള്‍ വേറിട്ട അനുഭവമായി.
ഛായാഗ്രഹണത്തിലെയും സന്നിവേശത്തിലെയും സംഗീതത്തിലെയും ശ്രദ്ധ ആടയാഭരണങ്ങളുടെ കാര്യത്തില്‍ അല്‍പം കൂടി ആകാമായിരുന്നില്ലേ എന്ന സന്ദേഹത്തോടെ, ഇത്തരമൊരു സിനിമയ്ക്കുവേണ്ടി തുനിഞ്ഞിറങ്ങാന്‍ കാട്ടിയ ആര്‍ജ്ജവത്തിന് പൃഥ്വിരാജിനെ അഭിനന്ദിക്കട്ടെ. ഒപ്പം പ്രേക്ഷകസുഹൃത്തുക്കളോടൊരു അപേക്ഷയും-ഉറമി പോലുള്ള സിനിമകള്‍ വിജയിപ്പിക്കേണ്ടത് നമ്മുടെ കൂടി കടമയാണ്. കണ്ട ക്രിസ്ത്യാനി സഹോദരങ്ങളെപ്പോലുള്ള യുകതി തൊട്ടുതീണ്ടാത്ത ചലച്ചിത്രാഭാസങ്ങള്ക്കുമുന്നി
കണ്ടു മടുത്ത ദൃശ്യശൃംഖലകളില്‍ നിന്നുള്ള ആണ്‍കുട്ടികളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് ഈ സിനിമ. ഓഫ്ബീറ്റ് പന്ഥാവില്‍ മാത്രമല്ല, മുഖ്യധാരാശ്രേണിയിലും വേറിട്ട കാഴ്ചകള്‍ക്കിടമുണ്ടെന്ന് ഉറുമി സ്ഥാപിക്കുന്നു
Wednesday, March 23, 2011
Monday, March 07, 2011
എ ഫിലിം ബൈ എ ഡയറക്ടര്‍
