കേരള മീഡിയ അക്കാദമി മാധ്യമമേഖലയിലെ ഒന്പതു വിഷയങ്ങളില് വിദ്യാര്ത്ഥികള്ക്കായി കൈപ്പുസ്തകങ്ങളുടെ പരമ്പര പ്രസിദ്ധീകരിച്ചിരിക്കുന്നു. അതില് മലയാളത്തിലെ ചലച്ചിത്ര പത്രപ്രവര്ത്തനത്തെപ്പറ്റിയുള്ള പുസ്തകം എഴുതിയത് ഞാനാണ്. സുഹൃത്തും സഹജീവിയുമായ ഡോ.പി.കെ.രാജശേഖരനാണ് ജനറല് എഡിറ്റര്.ചലച്ചിത്ര പത്രപ്രവര്ത്തനം മലയാളത്തില് എന്ന ഈ പുസ്തകം പരമ്പരയിലെ ഓഡ് സൈസില് അതിമനോഹരമായ പ്രൊഡക്ഷനിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. കവറിന്റെ കാര്യത്തില് പറയാനില്ല. രാജേഷ് ചാലോടിന്റെ ഡിസൈനും അതിമനോഹരമായ മെറ്റാലിക് ലാമിനേഷന് പ്രൊഡക്ഷനും. നൂറു രൂപയാണ് വില. എന്റെ 22-ാമത്തെ പുസ്തകം. രാജശേഖരനില്ലാതിരുന്നെങ്കില് ഇതില് എനിക്കു പങ്കാളിയാവാന് സാധിക്കുമായിരുന്നില്ല. നന്ദി പി.കെ.ആര്. നന്ദി ആര്.എസ് ബാബുസാര്.നന്ദി മീഡിയ അക്കാദമി.
Sunday, January 03, 2021
ചലച്ചിത്രപത്രപ്രവര്‍ത്തനം മലയാളത്തില്

Wednesday, December 30, 2020
Tuesday, December 29, 2020
തമ്പിസാര്‍ സംതൃപ്തനാണ്, (ഞാനും!)
Saturday, December 26, 2020
സിനിമയിലെ അടുക്കള കലാകൗമുദിയില്‍
പുതിയ കലാകൗമുദിയില്‍ എന്റെ മലയാള സിനിമയിലെ അടുക്കളയുടെ ഒരു അധ്യായം പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു. പുസ്തകത്തിനു ലഭിക്കുന്ന വലിയ അംഗീകാരങ്ങളിലൊന്ന്. നന്ദി ശ്രീ വി.ഡി.ശെല്‍വരാജ്
Friday, December 25, 2020
suvachan on malayala cinemayile adukkala
Saturday, December 12, 2020
Saju Chelangad writes about Malayala Cinemayile Adukkala book
Friday, December 11, 2020
Mohanlal about Malayala Cinemayile Adukkala
Thursday, December 10, 2020
Monday, December 07, 2020
Monday, November 30, 2020
ചലച്ചിത്ര അക്കാദമി ഫെലോഷിപ്പ് ഗ്രന്ഥം ‘മലയാള സിനിമയിലെ അടുക്കള’ പ്രകാശനം ചെയ്തു
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച എ.ചന്ദ്രശേഖറിന്‍െറ ‘മലയാള സിനിമയിലെ അടുക്കള’ എന്ന പുസ്തകം സംവിധായകന്‍ മോഹന്‍ നടി ശ്രീലക്ഷ്മിക്ക് നല്‍കി പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി നവതി ഫെലോഷിപ്പിന്‍െറ ഭാഗമായി സമര്‍പ്പിച്ച പ്രബന്ധത്തിന്‍െറ പുസ്തകരൂപമാണിത്.
കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്കിലെ സിഫ്ര കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്രഗവേഷണം പ്രോല്‍സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ഈ ഭരണസമിതി ഏര്‍പ്പെടുത്തിയ ഫെലോഷിപ്പ് പദ്ധതിയില്‍ ആദ്യത്തേതായിരുന്നു 2018ലെ നവതി ഫെലോഷിപ്പ്. ഈ വര്‍ഷം 26 പേര്‍ക്ക് ഫെലോഷിപ്പും 14 പേര്‍ക്ക് റിസര്‍ച്ച് ഗ്രാന്‍റും അനുവദിച്ചുകൊണ്ട് മലയാള ചലച്ചിത്ര ചരിത്രത്തിന്‍െറ ക്രോഡീകരണം എന്ന പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുന്നതിന്‍െറ പാതയിലാണ് അക്കാദമി എന്ന് ചെയര്‍മാന്‍ കമല്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
ശ്രീലക്ഷ്മി, ഡോ.എസ് പ്രീയ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഗ്രന്ഥകര്‍ത്താവ് എ.ചന്ദ്രശേഖര്‍ മറുപടിപ്രസംഗം നടത്തി. അക്കാദമി സെക്രട്ടറി സി.അജോയ് സ്വാഗതവും ട്രഷറര്‍ സന്തോഷ് ജേക്കബ് കെ നന്ദിയും പറഞ്ഞു. നവതി ഫെലോഷിപ്പിന്‍െറ ഭാഗമായി സമര്‍പ്പിക്കപ്പെട്ട പുസ്തകങ്ങള്‍ ചലച്ചിത്രപഠന പരമ്പര എന്ന സീരിസില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുമെന്നും അവ മുന്‍നിര പുസ്തകശാലകളിലുള്‍പ്പെടെ ലഭ്യമാക്കുമെന്നും സെക്രട്ടറി അറിയിച്ചു. 380 രൂപ മുഖവിലയുള്ള ‘മലയാള സിനിമയിലെ അടുക്കള’ ചലച്ചിത്ര അക്കാദമി ഓഫീസിലും ആമസോണ്‍ എന്ന ഓണ്‍ലൈന്‍ വിപണിയിലും ലഭ്യമാണ്.