
ഏറെ കൊട്ടി ഘോഷിക്കുന്നുന്റ്റ് പുതിയ മുഖം എന്ന സിനിമയെ. ഗജനി എന്ന സുപ്പര്‍ ഹിറ്റ് സിനിമയുടെ കത്താ മര്‍മ്മം വികലമായി അനുകരിച്ച് തമിഴിലെ തട്ടുപൊളിപ്പന്‍ വിജയ് സിനിമകളുടെ മാതൃകയില്‍ ഒരു തട്ടിക്കൂട്ട്. ഫിഷ് ഐ ലെന്‍സ് അഥവാ വൈഡ് ആംഗിള്‍ ലെന്‍സ് ആവശ്യത്തിനും അല്ലാതെയും ഉപയോഗിക്കുന്നതാണ് ഇടിവെട്ട് സ്റ്റൈല്‍ എന്നാണു ദീപന്‍ സംവിധായകനും ഛായാഗ്രാഹക ധാരനിയും ധരിച്ചു വസായിട്ടുല്ലതെന്നു തോന്നി. ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ശശികുമാര്‍ എ.ബി രാജ് സിനിമകളില്‍ ജെ.വില്യംസ് എന്നൊരു പ്രതിഭാധനനായ ഛായാഗ്രാഹകന് പരീക്ഷിച്ചു ചവച്ചു തുപ്പിയ ശൈലിയാണിതെന്ന് ഗുരു ഷാജി കൈലാസിനെന്കിലും ദീപനോറ്റ് പറഞ്ഞു കൊടുക്കാമായിരുന്നു.
കടലാസും പേനയും രണ്ടു കാര്യങ്ങല്‍ക്കുപയോങിക്കാം. നല്ലൊരു ചിത്രകാരന് ഇവ കൊണ്ട്ട് മനോജ്ഞാമായൊരു ചിത്രം വരയ്ക്കാം. അതറിയാത്ത ആളിന് കുട്ത്തിവരയ്ക്കുകയും ചെയ്യാം. ഒരു നല്ല സിനിമയ്ക്ക് വേണ്ട എല്ലാം ഉണ്ടായിട്ടും പേപ്പറില്‍ പേന കൊണ്ടുള്ള കുതിവരയാണ് പുതിയമുഖം എന്ന സിനിമ. എന്നിട്ടും നമ്മുടെ യുവതലമുറ അതിനെ കൊണ്ടാടുന്നു എന്ന് പറയുന്നു.. ഇതെന്തൊരു വൈരുദ്ധ്യം?