Showing posts with label lohitadas release bodha theerangalil kalam midikkumbol book at Kottayam book fair 2008. Show all posts
Showing posts with label lohitadas release bodha theerangalil kalam midikkumbol book at Kottayam book fair 2008. Show all posts

Saturday, December 06, 2008

മലയാള സിനിമ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദയാദാക്ഷിണ്യത്തില്‍: ലോഹിതദാസ്‌

çകോട്ടയം: നല്ല വികാരങ്ങള്‍ ഉണര്‍ത്തുന്ന സിനിമകള്‍ മാത്രമേ സംവിധാനം ചെയ്യാന്‍ തയാറായിട്ടുളളൂ എന്നു തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് അഭിപ്രായപ്പെട്ടു. മലയാള സിനിമ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദയാദാക്ഷിണ്യത്തില്‍ നാണിച്ചുനില്‍ക്കുകയാന്ന്‌.ദര്‍ശന രാജ്യാന്തര പുസ്തകമേളയില്‍ റെയ്ന്‍ബോ ബുക്സിന്റെ 15 പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ മഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി.സി. തോമസ് എംപി അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ എ. ചന്ദ്രശേഖര്‍, മനുഷ്യാവകാശ പ്രവര്‍ത്തക ഗീത, ചെങ്ങറ സമരനേതാവ് ളാഹ ഗോപാലന്‍, എഴുത്തുകാരായ മനോജ് കുറൂര്‍, സെബിന്‍ എസ്. കൊട്ടാരം എന്നിവര്‍ വിവിധ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു.ദര്‍ശന ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി, എന്‍. രാജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ലളിതാംബിക അന്തര്‍ജനം, ജോണ്‍ പോള്‍, രവിവര്‍മ തമ്പുരാന്‍, ചന്ദ്രശേഖര്‍, ജോബിന്‍ എസ്. കൊട്ടാരം, സെബിന്‍ എസ്. കൊട്ടാരം, ജോണി ജെ. പ്ളാന്തോട്ടം, ഫ്രാന്‍സിസ് സിമി നസ്രത്ത്, നെല്ലിക്കല്‍ മുരളീധരന്‍, ജി. കമലമ്മ, ഡോ. ജോര്‍ജ് സഖറിയ, എസ്. കൃഷ്ണകുമാര്‍, ചെന്നിത്തല കൃഷ്ണന്‍ നായര്‍, കെ. പി. പ്രമീള, ഗീത എന്നിവരുടെ പുസ്തകങ്ങളാണു പ്രകാശനം ചെയ്തത്.
മമ്മൂട്ടിയെയും മോഹന്‍ ലാലിനെയും സന്തോഷിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്നവര്‍ക്കേ സിനിമയെടുക്കാന്‍ സാധിക്കൂ എന്ന സ്‌ഥിതി മലയാളത്തിലുണ്ട്‌. ഇത്‌ മലയാള സിനിമയെ നശിപ്പിക്കും. ഇരുവരും കഴിവുള്ളവരാണെങ്കിലും പണം കണ്ടുകഴിഞ്ഞാല്‍ കണ്ണ്‌ മഞ്ഞളിക്കുകയും ഏത്‌ പടത്തിനും ഡേറ്റ്‌ കൊടുക്കുകയും ചെയ്യും. സത്‌വികാരങ്ങളെ ഉണര്‍ത്തുന്ന സിനിമകളേ താന്‍ ചെയ്‌തിട്ടുള്ളുവെന്നും സിനിമയില്‍ നരസിംഹാവതാരങ്ങളുണ്ടാകുന്നത്‌ മനുഷ്യമനസില്‍ അക്രമവാസനയും, ദുഷ്‌ടചിന്തകളും വളര്‍ത്താനേ ഉപകരിക്കൂ എന്നും ലോഹിതദാസ്‌ പറഞ്ഞു.