ചലച്ചിത്ര നിരൂപണങ്ങളും കാഴ്ചയുടെ സൌന്ദര്യ ശാസ്ത്ര പഠനങ്ങളും മലയാളത്തില്‍ ശൈശവം വിട്ടു വളര്‍ന്നിട്ടില്ല. വിദേശ ദര്‍ശന സംഹിതകളുടെ കണ്ണടയിലുടെ വിദേശി അളവുകൊലുകള്‍ വച്ചുള്ള അത്തരം പഠനങ്ങള്‍ക്കിടയില്‍ തനിമാലയാലത്ത്തിന്റെ നിറവും ഗുണവും, മലയാളിത്തം നിറഞ്ഞ കാഴ്ചയുടെ വെളിപാടുകളും കാട്ടിത്തരികയാണ് നീലന്‍, തന്റെ കാഴ്ചയുടെ വെളിവ് എണ്ണ ചെറു പുസ്തകത്ത്തിലുടെ.സിനിമയുടെ ഭാഷയേപ്പടിയുള്ള മൌലികവും തനതുമായ കണ്ടെത്തലുകളും നിരീക്ഷണങ്ങളും കവിത പോലെ തെളിവാര്‍ന്ന മലയാളത്തില്‍... അങ്ങനെ ഒരേസമയം ഈ പുസ്തകം സിനിമയുടെ ഭാഷയിലേക്കും ഭാഷയിലെ വെളിവിലെക്കും നമ്മുടെ കണ്ണ് തുറപ്പിക്കുന്നു.മാറുന്ന സിനിമാ എഴുത്തിനെ അല്ലെന്കില്‍ മാറേണ്ട എഴുത്തിനെ നീലന്‍ നമുക്കു കാണിച്ചു തരുന്നു.