Showing posts with label chandrasekhar receiving ALA award for the Best book on cinema from ace writer Akbar Kakkattil on 6th April 2009 at Calicut. Show all posts
Showing posts with label chandrasekhar receiving ALA award for the Best book on cinema from ace writer Akbar Kakkattil on 6th April 2009 at Calicut. Show all posts

Monday, April 06, 2009

അല അവാര്‍ഡുകള്‍ വിതരണം ചെയ്‌തു

കോഴിക്കോട്‌: അലയുടെ ചലച്ചിത്ര, ഷോര്‍ട്ട്‌ഫിലിം, ദൃശ്യമാധ്യമ, സിനിമ പുസ്‌തക അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. അവാര്‍ഡ്‌ദാനച്ചടങ്ങ്‌ യു.എ.ഖാദര്‍ ഉദ്‌ഘാടനം ചെയ്‌തു. അക്‌ബര്‍ കക്കട്ടില്‍ അധ്യക്ഷത വഹിച്ചു.

പത്രപ്രവര്‍ത്തനരംഗത്തും ചലച്ചിത്രരംഗത്തും 50 വര്‍ഷം പൂര്‍ത്തിയാക്കിയ ടി.എച്ച്‌.കോടമ്പുഴയെ യു.എ.ഖാദര്‍ പൊന്നാട അണിയിച്ച്‌ ആദരിച്ചു. അല പ്രസിഡന്റ്‌ ജെ.ആര്‍. പ്രസാദ്‌ ഉപഹാരം സമ്മാനിച്ചു.

രഞ്‌ജിത്ത്‌ (ചലച്ചിത്രപ്രതിഭ), എം.ജി.ശശി (ചലച്ചിത്ര നവപ്രതിഭ), മധുപാല്‍ (നവാഗത സംവിധായകന്‍), ദീദി ദാമോദരന്‍ (നവാഗത തിരക്കഥാകൃത്ത്‌), ഗോവിന്ദ്‌ പത്മസൂര്യ (നവാഗത നടന്‍), മീരാനന്ദന്‍ (നവാഗത നടി), ചലച്ചിത്ര ഗ്രന്ഥത്തിന്‌ എ. ചന്ദ്രശേഖരന്‍, സിനിമാസംബന്ധിയായ ലേഖനപരമ്പരയ്‌ക്ക്‌ എം.ജയരാജ്‌, ബി.ഷിബു (വിവര്‍ത്തന ഗ്രന്ഥം) എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

30 മിനിറ്റുള്ള മികച്ച ഷോര്‍ട്ട്‌ ഫിലിം നിര്‍മാണത്തിന്‌ ജെയ്‌സണ്‍ കെ.ജോബ്‌ (സ്‌കാവഞ്ചര്‍), മികച്ച സംവിധായകന്‍-ഷെറി (ദി ലാസ്റ്റ്‌ ലീഫ്‌), മികച്ച തിരക്കഥ-രതീഷ്‌, മികച്ച നടന്‍-ശ്രീജിത്ത്‌ കുലവയില്‍, ദീപാദാസ്‌ (മികച്ച നടി), ക്രിസ്റ്റിജോര്‍ജ്‌ (മികച്ച ഛായാഗ്രഹണം), അരുണ്‍വിശ്വനാഥ്‌, അഖില്‍വിശ്വനാഥ്‌ (അഭിനയത്തിനുള്ള പ്രത്യേക അവാര്‍ഡ്‌) എന്നിവരും അഞ്ചു മിനിറ്റിനു താഴെയുള്ള മികച്ച ചിത്രത്തിന്റെ സംവിധാനത്തിന്‌ കിരണ്‍കേശവ്‌, അജിത്ത്‌ വേലായുധന്‍ (സംവിധായകന്‍), സജീഷ്‌ രണേന്ദ്രന്‍ (മികച്ച മ്യൂസിക്‌ ആല്‍ബം), എം.വേണുകുമാര്‍ (മികച്ച ഡോക്യുമെന്ററി സംവിധാനം), രണ്ടാംസ്ഥാനത്തിന്‌ രാജേഷ്‌ഭാസ്‌കരന്‍, ജോമോന്‍ ടി.ജോണ്‍ (മികച്ച കാമ്പസ്‌ ഫിലിം സംവിധാനം), ആര്‍.എസ്‌.വിമല്‍ (മികച്ച ഡോക്യുമെന്ററി), കെ.ആര്‍.രതീഷ്‌ (ആനിമേഷന്‍ പ്രത്യേക അവാര്‍ഡ്‌) എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

അല പ്രസിഡന്റ്‌ ജെ.ആര്‍. പ്രസാദ്‌ സ്വാഗതവും സെക്രട്ടറി പി.എം. ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.