ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ അഞ്ചാം ക്ലാസില്‍ പത്രപ്രവര്‍ത്തകനും പത്രാധിപരുമായതാണ് എ.ചന്ദ്രശേഖര്‍. അതും സിനിമാ പത്രപ്രവര്‍ത്തനം! കേള്‍ക്കുമ്പോള്‍ മൂക്കത്തു വിരല്‍യ്‌ക്കേണ്ട. പഠിക്കുന്നകാലത്ത് സഹപാഠികളും അയല്‍വാസികളുമായ കുട്ടികളുമായുള്ള കൂട്ടായ്മയില്‍ നിന്ന് സ്വയം ഉണ്ടാക്കിയെടുക്കുന്ന കൈയെഴുത്തു ചലച്ചിത്രമാസികയുടെ പത്രാധിപരും ലേഖകനും ഡിസൈനറുമെല്ലാമായിരുന്നു ചന്ദ്രശേഖര്‍. അമ്പതു ലക്കത്തോളം മുടങ്ങാതെ മാസാമാസം എഴുതി വരച്ചുണ്ടാക്കിയ ആ കയ്യെഴുത്തുമാസികയ്ക്ക് ചന്ദ്രശേഖര്‍ പ്രി-ഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്കു ചേര്‍ന്നതോടെ അച്ചടി രൂപം കൈവന്നു....
read an interview with me on www.bestofmalayalamnews.com