Showing posts with label
Mohanlal book release news in Deshabhimani daily.
Show all posts
Showing posts with label
Mohanlal book release news in Deshabhimani daily.
Show all posts
കൊച്ചി: മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തെക്കുറിച്ച് പത്രപ്രവര്‍ത്തകരായ എ ചന്ദ്രശേഖരനും ഗീരീഷ് ബാലകൃഷ്ണനും ചേര്‍ന്ന് രചിച്ച 'മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം' എന്ന പുസ്തകം കലൂര്‍ ഐഎംഎ ഹാളില്‍ സംവിധായകനും നടനുമായ മധുപാല്‍ ഡോ. ആസാദ്മൂപ്പന് ആദ്യപ്രതി നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി. താനെന്ന നടനെക്കാളുപരി 30 വര്‍ഷത്തെ സിനിമാജീവിതത്തിലൂടെ മലയാളിയുടെ ജീവിതവീക്ഷണത്തെയാണ് പുസ്തകം വിലയിരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റത്തെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം താരാരാധനയ്ക്കപ്പുറം സിനിമയുടെ ജീവിതത്തെക്കുറിച്ചാണ് പറയുന്നതെന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.എന്‍ സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. പ്രസ് ക്ളബ് പ്രസിഡന്റ് കെ വി സുധാകരന്‍, എ ചന്ദ്രശേഖരന്‍, ആര്‍ പാര്‍വതീദേവി, കെ ബാബുരാജ് എന്നിവര്‍ സംസാരിച്ചു. പുസ്തക പ്രസാധകരായ വ്യൂ പോയന്റാണ് പരിപാടി സംഘടിപ്പിച്ചത്. 'മോഹന്‍ലാലിനൊപ്പം ഒരു സായാഹ്നം' എന്ന പരിപാടിയും വ്യത്യസ്തമായി. മോഹന്‍ലാല്‍ പാടി അഭിനയിച്ച ഗാനങ്ങളുടെ ഗസല്‍ ആവിഷ്കാരം ആസ്വാദകര്‍ക്ക് വ്യത്യസ്തതയുടെ കുളിര്‍മഴയായി. ഷഹബാസ് അമന്റെ നേതൃത്വത്തില്‍ അരങ്ങേറിയ സംഗീതവിരുന്ന് പ്രേക്ഷക മനസ്സില്‍ ഓര്‍മപെയ്ത്തായി. click here