Showing posts with label Gireesh Balakrishnan. Show all posts
Showing posts with label Gireesh Balakrishnan. Show all posts
Tuesday, July 04, 2023
സ്വയംവരം അടൂരിന്റെയും അനുവാചകന്റെയും
4-7-2023. ധന്യമായി ഈ ദിവസം. തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂര്ത്തമാണ് ഈ കൂട്ടായ്മയെന്ന് സാക്ഷാല് അടൂര് ഗോപാലകൃഷ്ണന് സാര് നേരിട്ട് പറഞ്ഞതു കേട്ടപ്പോള് മനസു നിറഞ്ഞു. സ്വയംവരം അടൂരിന്റെും അനുവാചകന്റെയും എന്ന ഗ്രന്ഥം തയാറാക്കാന് ഞങ്ങളെടുത്ത കഷ്ടപ്പാടിനെപ്പറ്റി കൂടി അദ്ദേഹത്തില് നിന്ന് നേരിട്ട് നല്ലവാക്കുകള് കേള്ക്കാന് സാധിച്ചത് ഇരട്ടിമധുരം. അര്ത്ഥവത്തായ ആര്ജ്ജവമുള്ള ആത്മാര്ത്ഥമായ ഈ കൂട്ടായ്മ ഒരുക്കിയ ചിന്ത പബ്‌ളീഷേഴ്‌സിന് നന്ദി. ഈ പുസ്തകത്തിന് ആശയം തന്ന് പ്രസിദ്ധീകരണം മുതല് ഈ ചടങ്ങു വരെ ഒപ്പം നിന്ന ഗോപിനാരായണന് നന്ദി. ചടങ്ങില് പങ്കെടുത്ത ശ്രീ എം എബേബിസാര്, എം എഫ് തോമസ് സാര്, മീരസാഹിബ് സാര്, വിജയകൃഷ്ണന് സര്, ഡോ. വി രാജകൃഷ്ണന് സര്, ഡോ. സി എസ് വെങ്കിടേശ്വരന്, ശ്രീ കെ വി മോഹന്കുമാര്, മധു ഇറവങ്കര സര്, എസ് ഭാസുരചന്ദ്രന് സര്, ഡോ പി കെ രാജശേഖരന്, ശിവകുമാര്, പ്രമോദ് പയ്യന്നൂര് എന്നിവര്ക്ക് നന്ദി. ക്ഷണം സ്വീകരിച്ചെത്തിയ എല്ലാ ബന്ധുക്കളും സുഹൃത്തുക്കള്ക്കും മാധ്യമസുഹൃത്തുക്കള്ക്കും ഹൃദയപൂര്വം നന്ദി. ഈ ദിവസം എനിക്കും ഗിരീഷിനും അടൂര് സാറിനെപ്പോലെ തന്നെ മറക്കാനാവാത്തതാണ്.
Thursday, November 24, 2022
സ്വയംവരം: അടൂരിന്റെയും അനുവാചകന്റേയും
സ്വയംവരം സിനിമയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് എ.ചന്ദ്രശേഖറും ഗിരീഷ് ബാലകൃഷ്ണനും ചേര്‍ന്നു തയാറാക്കി ചിന്ത പബ്‌ളിഷേഴ്‌സ് പ്രസിദ്ധീകരിച്ച സ്വയംവരം: അടൂരിന്റെയും അനുവാചകന്റേയും എന്ന പഠനഗ്രന്ഥം 2022 നവംബര്‍ 24ന് പാലക്കാട്ട് പബ്‌ളിക്ക് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ കമല്‍ നിരൂപകന്‍ പി.കെ.രാജശേഖരനു നല്‍കി പ്രകാശിപ്പിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, ഗിരീഷ് ബാലകൃഷ്ണന്‍, ജോണ്‍ സാമുവല്‍, കെ.ആര്‍ അജയന്‍ തുടങ്ങിയവരെയും കാണാം
Subscribe to:
Posts (Atom)