Thursday, January 09, 2025

നവഭാവുകത്വ സിനിമ പുസ്തകപ്രകാശനം

തിരുവനന്തപുരം പരിധി പബ്ലിക്കേഷന്സ് പ്രസിദ്ധീകരിച്ച് എ. ചന്ദ്രശേഖര് എഡിറ്റ് ചെയ്ത 'നവഭാവുകത്വ മലയാള സിനിമ' എന്ന പുസ്തകം മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഐ.എ.എസ്. (റിട്ട.) നിയമസഭാ രാജ്യാന്തര പുസ്തകോത്സവം 2025ന്റെ മൂന്നാം ദിവസം ജനുവരി 9ന് 12 മണിക്ക് വേദി അഞ്ചില്‍ ചലച്ചിത്രനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ പ്രകാശനം ചെയ്യുന്നു. 
വിവിധ് ഭാരതി തിരുവനന്തപുരം അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടറായിരുന്ന ഉണ്ണികൃഷ്ണൻ പറക്കോട് പുസ്തകം സ്വീകരിച്ചു. പരിധി പബ്‌ളിക്കേഷന്‍സ് ഉടമ ഡോ.എം.രാജീവ്കുമാര്‍ പുസ്തകം പരിചയപ്പെടുത്തി
























No comments: