കോവിഡ്കാല വീട്ടിലിരിപ്പിനിടെ തീര്ത്ത മൂന്നു പുസ്തകങ്ങളില് ആദ്യത്തേത്. ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന് കോട്ടയം ദക്ഷിണേന്ത്യന് ക്യാംപസ് റിജനല് ഡയറക്ടറും അക്കാദമിക്ക് ഹെഡുമായ ശ്രീ അനില് കുമാര് വടവാതൂറിന്റെ മാര്ഗ നിര്ദ്ദേശ പ്രകാരം പൂര്ത്തിയാക്കുന്ന മോണോഗ്രാഫ് ആണ് ആദ്യത്തേത്. വ്യാജവാര്ത്തയും ജനാധിപത്യവും എന്ന വിഷയത്തില് ഗുരുക്കന്മാര് മുതല് ശിഷ്യന്മാര് വരെയുള്ളവര് എഴുതിയ ലേഖനങ്ങളുടെയും പഠനങ്ങളുടെയും അക്കാദമിക്ക് സമാഹാരമാണിത്. വൈകാതെ പുസ്തകമായിട്ടും പുറത്തിറക്കാനാണു ലക്ഷ്യം. സിനിമ വിട്ടുള്ള രണ്ടാമത്തെ പുസ്തകമാണിത്. ഫൂള്സ്‌കാപ്പില് 70ല്പ്പരം പേജുകള്. വരുന്ന ആഴ്ച പ്രസിദ്ധീകരിക്കാനാവുമെന്നാണ് കരുതുന്നത്. അവസാനവട്ട മിനുക്കുപണിയിലാണ്.
ശ്യാമപ്രസാദിന്റെ സിനിമാജീവിതത്തെപ്പറ്റിയെഴുതിയ ശ്യാമായനമാണ് അടുത്തത്. പുസ്തകം അച്ചടിച്ചെങ്കിലും കൈയില് കിട്ടാനിരിക്കുന്നതേയുള്ളൂ. കിട്ടുന്ന മുറയ്ക്ക് അതിന്റെ അപ് ഡേറ്റ് ഉണ്ടാവും. അനുഗ്രഹങ്ങളുണ്ടാവണം.
No comments:
Post a Comment