Wednesday, November 29, 2017

വിജയകൃഷ്ണന്‍ @ ചലച്ചിത്രസമീക്ഷ


ചലച്ചിത്ര സമീക്ഷയുടെ പുതിയ ലക്കത്തില്‍ (നവംബര്‍ 2017)വിജയകൃഷ്ണന്‍ സാര്‍ എന്റെ ഹരിതസിനിമ എന്ന പുസ്തകത്തെ സമഗ്രമായി വിലയിരുത്തിക്കൊണ്ട് എഴുതിയിരിക്കുന്നത് ഗോവയില്‍ നിന്നു മടങ്ങിയെത്തിയ ഇന്നലെയാണു കണ്ടത്. ഗുരുതുല്യരായി കാണുന്നവരില്‍ നിന്നുള്ള വാത്സല്യം നിറഞ്ഞ വാക്കുകള്‍ എന്നതിലുപരി, നമ്മളെഴുതിയത് അവര്‍ സശ്രദ്ധം വായിച്ചുവെന്നും പറയാന്‍ ശ്രമിച്ച കാര്യങ്ങളെ അതിന്റേതായ ഗൗരവത്തോടെ വിലയിരുത്തിയെന്നുമറിയുന്നത് എഴുത്തില്‍ മറ്റു പാരമ്പര്യങ്ങളവകാശപ്പെടാനില്ലാത്ത എന്നേപ്പോലൊരാള്‍ക്ക് പ്രോത്സാഹനം മാത്രമല്ല, അനുഗ്രഹം കൂടിയാണ്. അതും വിജയകൃഷ്ണന്‍ സാറിനെപ്പോലൊരു നിരൂപകനില്‍ നിന്ന് നല്ല വാക്കുകള്‍ കിട്ടുമ്പോള്‍. ഹരിതസിനിമയുടെ അധ്യായം തിരിച്ചുള്ള വിശകലനങ്ങള്‍ക്കിടയില്‍ ലുബ്ധില്ലാത്ത വാക്കുകള്‍ കൊണ്ട് അദ്ദേഹം എന്നെ അകമഴിഞ്ഞ് ആശിര്‍വദിച്ചിരിക്കുന്നൂ, എന്റെ സുകൃതം.ഈ പുസ്തകത്തിനും എന്റെ എഴുത്തുജീവിതത്തിനും കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നായിത്തന്നെ ഞാനദ്ദേഹത്തിന്റെ വാക്കുകളെ ഉള്‍ക്കൊള്ളുന്നു.
നന്ദി വിജയകൃഷ്ണന്‍ സാര്‍. നന്ദി എന്‍.പി.സജീഷ്. നന്ദി ചലച്ചിത്ര അക്കാദമി.

No comments: