ഒരു സംസ്ഥാന അവാര്‍ഡും രണ്ടു ദേശീയ അവാര്‍ഡും പാഴായില്ല. ഒറ്റവാക്യത്തില്‍
തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിരൂപിക്കാന്‍ പറഞ്ഞാല്‍ ഇത്രയും മതി.
ബാക്കിയെല്ലാം ഓര്‍ണമെന്റ്‌സാവും.
ഡക്കറേഷനെയില്ലാത്തൊരു സിനിമയ്ക്ക് അത്തരം ദാര്‍ശനിക വച്ചുകെട്ടുകളുടെ
കാര്യമില്ല. വച്ചുകെട്ടുകളില്ലാത്ത സിനിമയുടെ നേര്‍വഴിയിലെ ദിലീഷിന്റെ
നിശ്ചയദാര്‍ഢ്യത്തോടെയുള്ള മുന്നേറ്റത്തില്‍ സന്തോഷം തോന്നുന്നു. ഈ
ഒറ്റവാക്യത്തിനപ്പുറം വ്യക്തിപരമായൊരു സന്തോഷം കൂടിയുണ്ട്. അത് നല്ലൊരു
സുഹൃത്തായ സജീവ് പാഴൂരിന്റേതാണ് ഇതിന്റെ സ്‌ക്രിപ്‌റ്റെന്നതിലാണ്.
അരങ്ങേറ്റം സ്‌ട്രോങായി സജീവ്. അഭിനന്ദനങ്ങള്‍. മാല ഊരിയെടുക്കുന്നതിലെ
സാങ്കേതികത്വം ഫഹദിന്റെ കള്ളന്‍ ഒരു രതിമൂര്‍ച്ഛപോലെ
വിവരിക്കുന്നതുകേട്ടപ്പോള്‍ ഇന്ദുഗോപന്റെ കള്ളന്‍ മണിയന്‍പിള്ളയെ
ഓര്‍ത്തുപോയി. ഇന്റര്‍വെല്‍ പഞ്ചിലെ മുഖഭാവം അതൊന്നു മതി ഫഹദിന്റെ പ്രതിഭ
മലയാള സിനിമയുള്ളിടത്തോളം നിലനില്‍ക്കാന്‍.
No comments:
Post a Comment