എഴുപത്തഞ്ചാം പിറന്നാളാഘോഷിക്കുന്ന ഓര്‍സണ്‍ വെല്‍സിന്റെ സിറ്റിസന്‍ കെയ്ന്‍ എന്ന ക്‌ളാസിക്ക് ചലച്ചിത്രത്തെപ്പറ്റി ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍ എന്ന പുസ്തകത്തിലു
ള്‍പ്പെടുത്തിയ പഠനത്തില്‍ നിന്നൊരു ഭാഗം.
കാലക്രമമനുസരിച്ചു കഥ കാണിക്കുന്നതിലെ മടുപ്പില്‍നിന്നു സിനിമ വഴുതിമാറിയതു ഫ്‌ളാഷ്ബാക്കിന്റെ വരവോടെയാണെന്നു ഡേവിഡ് ബോര്‍ഡ്വെല്‍ 2 അഭി്രപായപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിരിമുറുക്കമുള്ള കഥയുടെ നാടകീയപ്രവാഹത്തിനു തടസമാവുമെന്ന വിശ്വാസത്തില്‍ ക്ലാസിക്കല്‍ കാലഘട്ടത്തില്‍ ചലച്ചിത്രകാരണവന്മാര്‍ ഈ സങ്കേതത്തെ തൊട്ടില്ല. ഹോളിവുഡ് ക്ലാസിക്കല്‍ കാലത്തു ഫ്‌ളാഷ്ബാക്ക് ഇല്ലായിരുന്നെങ്കില്‍ എന്നു സങ്കല്‍പിക്കാനേ ആവാത്ത ചലച്ചിത്ര സ്വരൂപം 'സിറ്റിസണ്‍ കെയ്‌നി' (1942) ന്റേതാണ്. മുഖ്യ കഥാപാത്രങ്ങളുടെ വര്‍ത്തമാനകാല മനോവ്യാപാരങ്ങളിലേക്ക് അവരെ കൊണ്ടെത്തിച്ച സംഭവവികാസങ്ങളിലേക്കു വെളിച്ചം വീശുന്ന ദൃശ്യഖണ്ഡമായാണു ഫ്‌ളാഷ്ബാക്ക് ഉപയോഗിച്ചിട്ടുള്ളത്. ഭാഷാപരീക്ഷയില്‍ ''വിട്ടുപോയവ പൂരിപ്പിക്കാനു''ള്ള ഫില്‍ ഇന്‍ ദ് ബ്ലാങ്ക്‌സ് പോലെ ഒരു സമസ്യാപൂരണം.
'സിറ്റിസണ്‍കെയ്‌നി'ലെ നായികാനായകന്മാരായ കെയ്‌നിന്റേയും രണ്ടാംഭാര്യ സൂസന്റെയോ, ബേണ്‍സ്റ്റെന്റെയോ ആന്തരിക വ്യാപാരങ്ങളെ ന്യായീകരിക്കാനുളള വ്യക്തിനിഷ്ഠമായ വിചാരധാരകള്‍ എന്നതിനെക്കാള്‍, പ്രേക്ഷകനു കലയുടെ നൂലാമാലകള്‍ ഒന്നൊഴികെ കുരുക്കഴിച്ചെടുക്കാന്‍ പാകത്തില്‍ നിഷ്പക്ഷമായ വസ്തുതകളാണവ. യാഥാര്‍ഥൃത്തിലേക്കു, സത്യത്തിലേക്കുള്ള നൂല്‍പ്പാലങ്ങള്‍. അതേസ
മയം, സമയസങ്കല്‍പത്തിന്റെ സ്വാഭാവികപ്രവാഹത്തില്‍ ഏറെയൊന്നും സംഭാവന ചെയ്യാന്‍ ഘടനാപരമായി ഈ ഫ്‌ളാഷ് ബാക്കുകള്‍ക്കായിട്ടില്ല. വസ്തുനിഷ്ഠമെന്നു പുറമേക്കു തോന്നുമെങ്കിലും തീര്‍ത്തും വ്യക്തിനിഷ്ഠമായ കാഴ്ചപ്പാടുകള്‍ മാ്രതമാണു ചിത്രത്തിലെ ഫ്‌ളാഷ്ബാക്കുകള്‍ എന്ന് പ്രെയാം പൊദ്ദാര്‍ ചിത്രത്തിന്റെ സുവര്‍ണജൂബിലിക്കെഴുതിയ 'സിറ്റിസണ്‍ കെയ്ന്‍ ആന്‍ഡ് ക്ലാസിക്കല്‍ ഹോളിവുഡ് എയ്‌സ്‌തെറ്റികസ്' 3എന്ന പഠനത്തില്‍ പറയുന്നു.
തങ്ങള്‍ കണ്ട സിറ്റിസണ്‍ കെയ്‌നിനെയാണു ഫ്‌ളാഷ്ബാക്കുകളിലൂടെ വിവിധ കഥാപാ്രതങ്ങള്‍ പ്രേക്ഷകസമക്ഷം അവതരിപ്പിക്കുന്നത്. ഇതില്‍ അല്‍പമെങ്കിലും വേറിട്ടതു ലേലന്‍ഡിന്റെ കാഴ്ചപ്പാടാണ്. തന്നെ അഭിമുഖം ചെയ്യുന്ന പ്രതപ്രവര്‍ത്തകനോടു ലേലന്‍ഡ് പറയുന്ന സംഭവങ്ങളില്‍, അദ്ദേഹത്തിന്റെ സമയപ്രകാരത്തില്‍വരാത്ത ചില ദൃശ്യങ്ങളുമുണ്ട്. കെയ്‌നും എമിലിയും പങ്കെടുക്കുന്ന വിഖ്യാതമായ പ്രാതല്‍ രംഗവും, സൂസനെ കെയ്ന്‍ ആദ്യം കാണുന്നതും, കെയ്‌നും എമിലിയും സുസനും ഗെറ്റിയുമായുള്ള ചൂടുപിടിച്ച വാക്കേറ്റവും ലേലന്‍ഡ് നേരില്‍ കണ്ടതല്ല. അവ നടന്ന സമയത്ത് അയാള്‍ അതിന്റെ ഭാഗവുമല്ല. കേട്ടറിവായാണ് അയാളത് അയാളുടെ ഫ്‌ളാഷ്ബാക്കില്‍ ഉള്‍പ്പെടുത്തിയത്.
ഫ്‌ളാഷ്ബാക്കില്‍, അതു നിര്‍വഹിക്കുന്ന ആള്‍ക്കു നേരിട്ടനുഭവമില്ലാത്ത ദൃശ്യങ്ങളും ഉള്‍പ്പെടാറുണ്ട്. വാസ്തവത്തില്‍ അതയാളുടെ അനുഭവപരിധിയില്‍ പെടുന്നതല്ല. ൂേപക്ഷകന് അയാള്‍ പറയുന്നതിലെ ഈ സ്ഥലകാലപ്പിരിവുകള്‍ പ്രശ്‌നമല്ല. തനിക്കു കേട്ടുകേള്‍വിയുളള ഒരനുഭവം അയാള്‍ പറയുന്നതായേ കാണി അതിനെ കാണുന്നുള്ളൂ. ഫലത്തില്‍ കഥ പറയുന്നയാള്‍ പ്രേക്ഷകനുമുന്നില്‍ രണ്ടു കാലഭേദങ്ങളാണവതരിപ്പിക്കുന്നത്. അയാള്‍ നിലനില്‍ക്കുന്ന വര്‍ത്തമാനമാലം ചലച്ചിത്രകാലത്തിന്റെ മൂന്നാം പ്രതലമാണ്. അങ്ങനെ മൂന്നു വ്യത്യസ്ത കാലവ്യവസ്ഥകളെ സിനിമയില്‍ ഒന്നിച്ചു വിളക്കിച്ചേര്‍ത്തിരിക്കുന്നു. ഒരേസമയം വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ ഫ്‌ളാഷ്ബാക്കുകളെ കാലത്തിന്‍മേലുള്ള ആഖ്യാനത്തിന്റെ അനുസ്യൂതപരിക്രമണമായി കാണാം. അല്‍പം സങ്കീര്‍ണമായി ദ്വിമാനസ്വഭാവത്തോടെയാണു ഫ്‌ളാഷ്ബാക്കുകളെ ഓര്‍സന്‍ വെല്‍സ് 'സിറ്റിസണ്‍ കെയ്‌നി'ല്‍ ഉപയോഗിച്ചത്.
കെയ്‌നിന്റെ ജീവിതത്തിലേക്കു വെളിച്ചംവിതറുന്ന കുറച്ചു മുഖാമുഖങ്ങള്‍ക്കു തയാറെടുക്കുന്ന പത്രലേഖകനിലാണു സിനിമ തുടങ്ങുന്നത്. കെയ്‌നിന്റെ ആദ്യകാലജീവിതത്തെ അടുത്തറിഞ്ഞ ചിലരുടെ ഓര്‍മകളും, പിന്നീടു വയോധികനായ അയാളെ അടുത്തറിഞ്ഞവരുടെ ഫ്‌ളാഷബാക്കുകളും. ഇടക്കാലത്തെക്കുറിച്ചുളള മൗനം, കാല്രകമം പാലിച്ചുള്ള കഥപറച്ചിലിനെ ചോദ്യം ചെയ്യുന്നു. ബൈബിളടക്കമുള്ള ലോകേതിഹാസങ്ങളില്‍ നായകന്മാരുടെ കൗമാരയൗവനങ്ങളുടെ മൗനംശ്രദ്ധിക്കുക. നീളുന്ന ഫ്‌ളാഞ്ച്ബാക്കുകളിലെല്ലാം, അപ്പോള്‍ കഥ പറയുന്ന ആളുടെ വര്‍ത്തമാനകാലസാന്നിദ്ധ്യം. അങ്ങനെ ഫ്‌ളാഷ് ബാക്കുകള്‍ ഒരേസമയം ഏക / ബഹുകാലികമാവുന്നു. പത്രപ്രവര്‍ത്തകനോടു കെയ്‌നിനെക്കുറിച്ചുള്ള ഓര്‍മ പങ്കുവയ്ക്കുന്ന വൃദ്ധനായ ലേലന്‍ഡിന്റെ മുഖത്തിന്റെ സമീപദൃശ്യവും, നവവരനായ കെയ്ന്‍ വധുവായ എമിലിയുമായി പ്രാതല്‍കഴിക്കുന്ന ദൃശ്യവും തമ്മില്‍ അതിവേഗം സന്നിവേശിപ്പിച്ചാണു വര്‍ത്തമാനത്തില്‍നിന്നു ഞൊടിയിടകൊണ്ടു ഗതകാലത്തിലേക്ക് ആഖ്യാനകാലത്തെ ഓര്‍വല്‍ കൊണ്ടുപോവുന്നത്.
'സിറ്റിസണ്‍ കെയ്‌നി'ലെ സമയ്രകമത്തെപ്പറ്റിയുള്ള പഠനത്തില്‍ പ്രെയാം പൊദ്ദാറിന്റെ ശ്രദ്ധിക്കപ്പെട്ട നിരീക്ഷണം, അതില്‍ ഫ്‌ളാഷ് ഫോര്‍വേഡിനെപ്പറ്റിയുള്ളതാണ്. ഗ്രീക്ക്-സംസ്‌കൃത നാടകങ്ങളിലെ 'നാന്ദി'ക്കു തുല്യമായ സങ്കേതത്തിലുടെ കഥയുടെ ആദ്യാവസാനം ചില സൂചനകള്‍ നല്‍കുകയും പിന്നീടു കഥ വിശദമാക്കുകയുമാണു വെല്‍സ്. നായകന്റെ മരണത്തോടെയാണു ചിത്രം തുടങ്ങുന്നത്. പിന്നീടു കെയ്‌നിനെപ്പറ്റിയുളള ഒരു സമ്പൂര്‍ണ ന്യുസ്‌റീല്‍. ഇതില്‍ അനാവരണം ചെയ്യുന്ന ജീവിതചിത്രത്തിന്റെ വിശദീകരണങ്ങളാണു ഫ്‌ളാഷ്ബാക്കുകള്‍. വര്‍ത്തമാനകാലത്തില്‍നിന്നു ഫ്‌ളാഷ്ബാക്കിലൂടെ ഭൂതകാലത്തിലേക്കു കഥയെ നയിക്കാന്‍ ചാലകമാവുന്ന ഫ്‌ളാഷ്‌ഫോര്‍വേഡ് ആണു സിനിമയുടെ ആഖ്യാനത്തിലെ ന്യുസ്‌റീല്‍. തുടര്‍ന്നു സംഭവിക്കാനിരിക്കുന്നതെല്ലാം അതില്‍ ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു. പക്ഷേ ഇതെല്ലാം നടന്നുകഴിഞ്ഞു എന്നതാണു വൈചിത്ര്യം. ഇങ്ങനെ ഒരേസമയം ബഹുതലങ്ങളില്‍ കാലത്തെ സന്നിവേശിപ്പിക്കാന്‍ ഓര്‍സന്‍ വെല്‍സിനു സാധിച്ചു.
എന്നാല്‍ നിശ്ശബ്ദകാലഘട്ടത്തെ ഓര്‍മിപ്പിക്കുമാറ്, ഒന്നില്‍നിന്നു മറ്റൊരു കാലത്തേക്കു മാറാന്‍ നേരിട്ടുള്ള കട്ട് ഒഴിവാക്കി, ചില പരമ്പരാഗത സം്രകമണോപാധികളാണു ചിത്രത്തില്‍ കാണാവുന്നത്. 'ഫെയ്ഡ് ഇന്‍', 'ഫെയ്ഡ് ഔട്ട്', 'ലാപ് ഡിസോള്‍വ്' എന്നീ സങ്കേതങ്ങളാണു വെല്‍സ് കൂടുതലുപയോഗിച്ചത്. ക്ലാസിക്കല്‍ ചലച്ചിത്രകാരന്മാരുടെ ബലഹീനതകളിലൊന്നായിട്ടാണു വിമര്‍ശകര്‍ ഇതിനെ കണക്കാക്കിയത്. നിശ്ശബ്ദസിനിമയില്‍ ശബ്ദസൂചകങ്ങള്‍ ഒന്നും സാധ്യമല്ലെന്നിരിക്കെയാവണം സംവിധായകര്‍ പ്രത്യക്ഷത്തില്‍ കാണാവുന്ന സംക്രമണോപാധികളെ ആശ്രയിച്ചത്. ഈ ദൃശ്യസൂചകങ്ങള്‍ കഥാഖ്യാനത്തിനു തടസ്സമാവാതെ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ക്ലാസിക്കല്‍ മാതൃകയാണു 'സിറ്റിസണ്‍ കെയ്ന്‍'.
കെയിനിന്റെ ചങ്ങാതികളുമായുള്ള പത്രപ്രവര്‍ത്തകനായ തോംപ്‌സന്റെ അഭിമുഖം മുഴുവന്‍ ഇരുണ്ട മുറികളിലാണ്. ഏകതാനമായ ക്രാശവിന്യാസത്തിലാണെന്നതിനാല്‍ അവ സംഭവിക്കുന്നതിലെ ഇടവേളകളെക്കുറിച്ചു പ്രേക്ഷകര്‍ക്കു ഗ്രാഹ്യമില്ല. തോംപ്‌സന്റെ അഭിമുഖങ്ങള്‍ പല ദിവസങ്ങളിലാണെന്നു തിരിച്ചറിയാനുള്ള പഴുതും അവതരണത്തിലില്ല. ചില ഫോണ്‍ സംഭാഷണങ്ങളില്‍ തോംപ്‌സണ്‍ നല്‍കുന്ന കാലസൂചനകളും ചില സംഭാഷണങ്ങളില്‍ അബദ്ധത്തില്‍ കടന്നുവരുന്ന സമയസൂചനകളും മാത്രമാണു കഥ നടക്കുന്നതെപ്പോള്‍ എന്നതിന്റെ സൂചകങ്ങള്‍. സമയഘടനയുടെ അപ്രമാദിത്തം തെളിയിക്കാന്‍ 'സിറ്റിസണ്‍ കെയ്‌നി'ലൂടെ സാധിച്ചെങ്കിലും ആദിമധ്യാന്തമുള്ള ആഖ്യാനശൈലിയിലെ അന്ത്യസൂചനയായി ഈ ചിത്രത്തില്‍ കാലത്തെ ഉപയോഗിച്ചിട്ടുണ്ട്. കഥ നടക്കുന്ന കാലമോ അത് അനാവരണം ചെയ്യുന്ന ദിവസങ്ങളുടെ നീളമോ ്രേപക്ഷകന് ആസ്വാദനതടസ്സമാവുന്നില്ല.
തോംപ്‌സന്റെ അഭിമുഖങ്ങള്‍ ആഖ്യാനത്തിന്റെ ഒരു ഘട്ടത്തില്‍ അന്വേഷണസ്വഭാവത്തിലേക്കു മാറുന്നു. അതോടെ സിനിമ ഉദ്വേഗഗതിവേഗം നേടുന്നു. ''റോസ്ബഡ്'' എന്ന കെയ്‌നിന്റെ മരണമൊഴിക്കുപിന്നിലെ രഹസ്യം തേടിയുള്ള തോംപ്‌സന്റെ അന്വേഷണത്തിനു ക്ലിപ്തത വരുന്നതോടെ ആ സമയപരിധിക്കകം അയാള്‍ അതു കണ്ടെത്തുമോ, ആ പ്രഹേളികയ്ക്ക് ഉത്തരം കിട്ടുമോ എന്ന ഉത്കണ്ഠയിലാവുന്നു ്രേപക്ഷകന്‍. അയഥാര്‍ഥ സമയത്തിന്റെ ഈ പ്രയോഗം ക്ലാസിക്കല്‍ പാരമ്പര്യത്തോട് ഒട്ടിനില്‍ക്കുന്നതാണ്.

No comments:
Post a Comment