Thursday, November 29, 2012
Monday, November 26, 2012
പേറൊടുങ്ങാത്ത വിവാദങ്ങള്‍
ഞാന്‍ ആലോചിക്കുകയായിരുന്നു. എത്രയോ സിനിമകളില്‍ ഞാന്‍ പ്രസവചിത്രീകരണം കണ്ടിരിക്കുന്നു. പഴയകാല ഹിന്ദി സോപ്പുപെട്ടി സിനിമകളിലെല്ലാം പ്രസവത്തോടെ അകലുന്ന സഹോദരങ്ങളുടെ കഥകളെത്രയോ കണ്ടിരിക്കുന്നു. അവയിലെല്ലാം പ്രസവരംഗങ്ങളും. ഏറെ പണ്ടല്ലാതെ, ത്രീ ഇഡിയറ്റ്സില് പോലും ഒരു പ്രസവരംഗം, അതും കോളജ് ക്യാംപസില്‍ വച്ച് ആണുങ്ങള് ചേര്‍ന്നു പേറെടുക്കുന്ന രംഗം കണ്ടതുമോര്‍ക്കുന്നു. പ്രസവരംഗത്ത്, അതിന്റെ തനിമയും സ്വാഭാവികതയും ചോര്‍ന്നു പോകാത്തവിധം മനോഹരമായി അഭിനയിച്ചിട്ടുള്ള എത്രയോ നടിമാരുമുണ്ട്. എന്നാലിപ്പോള്‍ ഒരു നടിയുടെ പേറ് വിവാദത്തിലാവുന്നതെന്തുകൊണ്ടെന്നാണു ശരിക്കും മനസ്സിലാവാത്തത്.
അഭിനയമായാല്‍ ഒ.കെ.,ശരിക്കും പ്രസവം ചിത്രീകരിച്ചു കാണിച്ചാല്‍ അപകടം എന്നൊരു ന്യായം ന്യായമായും സംസ്കാരത്തിന്റെ അപ്പോസ്തലന്മാര്ക്ക് വാദിക്കാം. പക്ഷേ, പാവം ബഌസിയും പെറ്റ നടിയും അവകാശപ്പെടുന്നതുപോലെ, അതിന്റെ ചിത്രീകരണവും സിനിമയില്‍ അതിന്റെ വിന്യാസവും എങ്ങനെ എന്നു കണ്ടിട്ടുപോരെ സാംസ്കാരികമഹിളകളുടെയും എതിര്‍പ്പും, ആരോപണങ്ങളും. പത്തു മാസം ചുമക്കാമെങ്കില്‍ പിന്നെ സിസേറിയന് വേണോ എന്നു ചോദിച്ചാല്‍ ന്യായമെന്നു പറയുന്നവര്‍ക്കാര്‍ക്കും എതിര്‍ക്കാനാവാത്ത ഒരു ന്യായവാദം മാത്രമല്ലേ, ബഌസിയും കൂട്ടരും ഉന്നയിക്കുന്നുള്ളൂ. അതുവരെ ക്ഷമിക്കരുതോ,എതിര്‍വാദികള്‍ക്ക്?
ചിത്രത്തില്‍, സാധാരണപോലെ ഒരു പ്രസവരംഗം മാത്രമായിട്ടാണ് ഉള്‍പ്പെടുത്തുന്നതെങ്കില്‍, അത് തലയിണ വച്ചു കെട്ടിയിട്ടായാലെന്താ, ശരിക്കും വീര്‍ത്ത വയറായാലെന്താ വ്യത്യാസം? സ്വാഭാവിതകയ്ക്കു വേണ്ടി ക്യാമറയ്ക്കു മുന്നില്‍ ചുണ്ടു ചുണ്ടോടീമ്പി ചുംബിക്കുന്നവര്‍ക്കു ജാമ്യം നല്കുന്ന രാജ്യത്ത് തന്റെ നായിക യഥാര്‍ത്ഥത്തില്‍ ഗര്‍ഭിണിയായപ്പോള്‍ കഥാസന്ദര്‍ഭത്തിനൊപ്പിച്ച് അവരുടെ യഥാര്‍ഥ പ്രസവം കഥയ്ക്കനുയോജ്യമായ പരിധികള്‍ക്കുള്ളില്‍ നിന്നു ചിത്രീകരിക്കാനുള്ള സംവിധായകന്റെ തീരുമാനം ഇത്രയേറെ പ്രശ്നങ്ങളുണ്ടാക്കേണ്ടതുണ്ടോ?പേടിയുണ്ട് തുറന്നെഴുതാന്‍. കാരണം ഇനി ഈ പോസ്റ്റിന്റെ പേരില്‍ അറസ്റ്റെങ്ങാന്‍ വന്നെങ്കിലോ?ഗ്രഹപ്പിഴ അങ്ങനെയും വരാം.
സിനിമയിലെ പ്രസവം ഇങ്ങനെ വിവാദമാകുമ്പോള്‍, ഒന്നു മറക്കരുത്. എന്ത് എങ്ങനെ ചിത്രീകരിച്ചാലും സെന്‍സര്‍ ബോര്‍ഡ് എന്നൊരു കടമ്പയുണ്ട് ആ സിനിമയ്ക്ക് പൊതുപ്രദര്‍ശനത്തിനെത്തും മുമ്പ്. എന്നാല്‍ ഒരു കടമ്പയും കൂടാതെ വിരുന്നുമുറിയില്‍ എന്നുമെത്തുന്ന ടിവി പരമ്പരകളിലെ രണ്ടു നടികള്‍ ചിത്രീകരണത്തിനിടെ ഗര്‍ഭിണികളായപ്പോള്‍ അവരുടെ ഗര്‍ഭവും പ്രസവവും കഥയാക്കി വാണിജ്യവല്‍ക്കരിച്ചു വിറ്റുകാശാക്കിയതിനെതിരെ ഒരു സാംസ്കാരിക പൊലീസിന്റെയും ശ്രദ്ധ പതിഞ്ഞു കണ്ടില്ല.മനപൂര്‍വമായിരിക്കില്ല. അവിടെ കളിമാറും. കാരണം എതിര്‍പ്പിന്റെ ശബ്ദങ്ങളില്‍ പലരുംതന്നെ ഈ പരമ്പരകളുടെ അച്ചടക്കമുള്ള പ്രേക്ഷകരായിക്കാനാണു വഴി.
കിടപ്പറ രംഗങ്ങള്‍ തന്മയത്വത്തോടെ ആവിഷ്കരിക്കുന്ന സിനിമകള്‍ക്കെതിരേ ഇന്നോളം ആരുമത്ര പ്രതിഷേധിച്ചു കണ്ടിട്ടില്ല. എ സര്‍ട്ടിഫിക്കറ്റ് വേണമെന്നൊരു നിര്‍ബന്ധം മാത്രമേ ഉണ്ടാവാറുള്ളൂ. അപ്പോഴൊരു സംശയം. ഐശ്വര്യ റായിയും അഭിഷേകും ഭാര്യാഭര്ത്താക്കന്മാരായി ഒരു സിനിമ വരികയും അതിലവരുടെ കിടപ്പറ രംഗമുണ്ടാവുകയും ചെയ്താല്‍, ഇനി സിനിമ ഇറക്കാന്‍ സാധിക്കില്ലെന്നു കേരളത്തിലെ സ്പീക്കറും സിനിമാ മന്ത്രിയുമടക്കമുളളവര്‍ തീട്ടൂരമിറക്കുമോ?
അഭിനയമായാല്‍ ഒ.കെ.,ശരിക്കും പ്രസവം ചിത്രീകരിച്ചു കാണിച്ചാല്‍ അപകടം എന്നൊരു ന്യായം ന്യായമായും സംസ്കാരത്തിന്റെ അപ്പോസ്തലന്മാര്ക്ക് വാദിക്കാം. പക്ഷേ, പാവം ബഌസിയും പെറ്റ നടിയും അവകാശപ്പെടുന്നതുപോലെ, അതിന്റെ ചിത്രീകരണവും സിനിമയില്‍ അതിന്റെ വിന്യാസവും എങ്ങനെ എന്നു കണ്ടിട്ടുപോരെ സാംസ്കാരികമഹിളകളുടെയും എതിര്‍പ്പും, ആരോപണങ്ങളും. പത്തു മാസം ചുമക്കാമെങ്കില്‍ പിന്നെ സിസേറിയന് വേണോ എന്നു ചോദിച്ചാല്‍ ന്യായമെന്നു പറയുന്നവര്‍ക്കാര്‍ക്കും എതിര്‍ക്കാനാവാത്ത ഒരു ന്യായവാദം മാത്രമല്ലേ, ബഌസിയും കൂട്ടരും ഉന്നയിക്കുന്നുള്ളൂ. അതുവരെ ക്ഷമിക്കരുതോ,എതിര്‍വാദികള്‍ക്ക്?
ചിത്രത്തില്‍, സാധാരണപോലെ ഒരു പ്രസവരംഗം മാത്രമായിട്ടാണ് ഉള്‍പ്പെടുത്തുന്നതെങ്കില്‍, അത് തലയിണ വച്ചു കെട്ടിയിട്ടായാലെന്താ, ശരിക്കും വീര്‍ത്ത വയറായാലെന്താ വ്യത്യാസം? സ്വാഭാവിതകയ്ക്കു വേണ്ടി ക്യാമറയ്ക്കു മുന്നില്‍ ചുണ്ടു ചുണ്ടോടീമ്പി ചുംബിക്കുന്നവര്‍ക്കു ജാമ്യം നല്കുന്ന രാജ്യത്ത് തന്റെ നായിക യഥാര്‍ത്ഥത്തില്‍ ഗര്‍ഭിണിയായപ്പോള്‍ കഥാസന്ദര്‍ഭത്തിനൊപ്പിച്ച് അവരുടെ യഥാര്‍ഥ പ്രസവം കഥയ്ക്കനുയോജ്യമായ പരിധികള്‍ക്കുള്ളില്‍ നിന്നു ചിത്രീകരിക്കാനുള്ള സംവിധായകന്റെ തീരുമാനം ഇത്രയേറെ പ്രശ്നങ്ങളുണ്ടാക്കേണ്ടതുണ്ടോ?പേടിയുണ്ട് തുറന്നെഴുതാന്‍. കാരണം ഇനി ഈ പോസ്റ്റിന്റെ പേരില്‍ അറസ്റ്റെങ്ങാന്‍ വന്നെങ്കിലോ?ഗ്രഹപ്പിഴ അങ്ങനെയും വരാം.
സിനിമയിലെ പ്രസവം ഇങ്ങനെ വിവാദമാകുമ്പോള്‍, ഒന്നു മറക്കരുത്. എന്ത് എങ്ങനെ ചിത്രീകരിച്ചാലും സെന്‍സര്‍ ബോര്‍ഡ് എന്നൊരു കടമ്പയുണ്ട് ആ സിനിമയ്ക്ക് പൊതുപ്രദര്‍ശനത്തിനെത്തും മുമ്പ്. എന്നാല്‍ ഒരു കടമ്പയും കൂടാതെ വിരുന്നുമുറിയില്‍ എന്നുമെത്തുന്ന ടിവി പരമ്പരകളിലെ രണ്ടു നടികള്‍ ചിത്രീകരണത്തിനിടെ ഗര്‍ഭിണികളായപ്പോള്‍ അവരുടെ ഗര്‍ഭവും പ്രസവവും കഥയാക്കി വാണിജ്യവല്‍ക്കരിച്ചു വിറ്റുകാശാക്കിയതിനെതിരെ ഒരു സാംസ്കാരിക പൊലീസിന്റെയും ശ്രദ്ധ പതിഞ്ഞു കണ്ടില്ല.മനപൂര്‍വമായിരിക്കില്ല. അവിടെ കളിമാറും. കാരണം എതിര്‍പ്പിന്റെ ശബ്ദങ്ങളില്‍ പലരുംതന്നെ ഈ പരമ്പരകളുടെ അച്ചടക്കമുള്ള പ്രേക്ഷകരായിക്കാനാണു വഴി.
കിടപ്പറ രംഗങ്ങള്‍ തന്മയത്വത്തോടെ ആവിഷ്കരിക്കുന്ന സിനിമകള്‍ക്കെതിരേ ഇന്നോളം ആരുമത്ര പ്രതിഷേധിച്ചു കണ്ടിട്ടില്ല. എ സര്‍ട്ടിഫിക്കറ്റ് വേണമെന്നൊരു നിര്‍ബന്ധം മാത്രമേ ഉണ്ടാവാറുള്ളൂ. അപ്പോഴൊരു സംശയം. ഐശ്വര്യ റായിയും അഭിഷേകും ഭാര്യാഭര്ത്താക്കന്മാരായി ഒരു സിനിമ വരികയും അതിലവരുടെ കിടപ്പറ രംഗമുണ്ടാവുകയും ചെയ്താല്‍, ഇനി സിനിമ ഇറക്കാന്‍ സാധിക്കില്ലെന്നു കേരളത്തിലെ സ്പീക്കറും സിനിമാ മന്ത്രിയുമടക്കമുളളവര്‍ തീട്ടൂരമിറക്കുമോ?
Friday, November 23, 2012
ഒരു യാത്രയുടെ ഓര്‍മയ്ക്ക്
എ.ചന്ദ്രശേഖര്‍
2012 മെയ് 27.അന്നൊരു ഭാഗ്യദിനമായിരുന്നു.ശരാശരി മലയാളിയുടെ സ്വപ്നമായ അമേരിക്കന്‍ യാത്ര സഫലമാകുന്നതിലുമപ്പുറം, അമേരിക്കയിലെത്തുന്ന ഭൂരിപക്ഷം ഇടത്തരം വിനോദസഞ്ചാരികള്‍ക്കും ലഭിക്കാത്ത ഒരപൂര്‍വ ഭാഗ്യം കൈവരുന്ന ദിവസം. ക്യാനഡയിലെ പ്രമുഖ നഗരമായ ടൊറന്റോയിലെ മിസിസൗഗയില്‍ നിന്ന് നയാഗ്ര വഴി അമേരിക്കന്‍ ഐക്യനാടുകളിലെ ന്യൂജര്‍സിയിലേക്കൊരു കാര്‍യാത്ര! അമേരിക്കയിലേക്കുള്ള എമിഗ്രേഷന്‍ കരമാര്‍ഗത്തില്‍! കഥകളില്‍ വായിച്ചിട്ടുളള പെന്നിസില്‍വാനിയയിലൂടെ തെക്കോട്ട് 805.6 കിലോമീറ്റര്‍.
ആദ്യത്തെ അദ്ഭുതം ഈ ദൂരം തന്നെയായിരുന്നു. നാട്ടിലാണെങ്കില്‍ ജന്മനാടായ തിരുവനന്തപുരത്തുനിന്ന് കേരളത്തിന്റെ മറ്റേയറ്റമായ മഞ്ചേശ്വരം വരെ ദൂരം 610 കിലോമീറ്റര്‍. എങ്ങും നിര്‍ത്താതെ, ഒന്നിറങ്ങി റോഡുവക്കത്തെ വിശാലതയില്‍ മൂത്രമൊഴിക്കാന്‍ പോലും നില്‍ക്കാതെ (ഒരു മാസത്തോളം നീണ്ട ക്യാനഡ-യു.എസ് വാസത്തില്‍ സാധിക്കാതെ പോയ ഒരേയൊരു നാടന്‍ ഗൃഹാതുരത്വം!) പാഞ്ഞാല്‍ 11 മണിക്കൂറും 26 മിനിറ്റുംകൊണ്ട് ഓടിക്കിതച്ചെത്താവുന്ന ദൂരം. ട്രാഫിക്കിനും ഇടയ്ക്കെല്ലാമുള്ള റോഡിന്റെ 'മെച്ചപ്പെട്ട' അവസ്ഥയും കണക്കിലെടുത്താല്‍ പന്ത്രണ്ടു പന്ത്രണ്ടര മണിക്കൂര്‍ കണിശം. പക്ഷേ, മിസിസ്സൗഗയില്‍ നിന്ന് യാത്ര ചാര്‍ട്ട് ചെയ്യുമ്പോള്‍, സാരഥികൂടിയായ സഹോദരീഭര്‍ത്താവും എന്റെ മുന്‍ അധ്യാപകനുമെല്ലാമായ ഡോ.രാധാകൃഷ്ണന് കണക്കൂകൂട്ടി പറഞ്ഞതു കേട്ടപ്പോഴുണ്ടായത് കൗതുകത്തേക്കാള്‍ ഞെട്ടലായിരുന്നോ-ട്രാഫിക്കും മഴയുമില്ലെങ്കില്‍ ഒമ്പതര മണിക്കൂറില്‍ താഴെ. പിന്നെ യാത്ര അതിരാവിലെ (അതോ അര്‍ധരാത്രിയിലോ) ആസൂത്രണം ചെയ്യുന്നതുകൊണ്ടൊരുപക്ഷേ എട്ടെട്ടര മണിക്കൂറേ എടുക്കൂ;അതും ഒന്നു രണ്ട് നിര്‍ത്തലുകളും വിശ്രമവും സഹിതം. അന്തം വിടാതിരിക്കുന്നതെങ്ങനെ?
അവധിക്കാല യാത്രയുടെ ആദ്യപാദം അറ്റ്ലാന്റിക് തീരമായ ടൊറന്റോയില്‍ നിന്നായതുകൊണ്ടാകാം, റോഡുകളുടെ വീതിയിലും വെടിപ്പിലും വിശ്വാസമുണ്ടായത്. അതുകൊണ്ടുതന്നെ ദൂരവും സമയവും തമ്മിലുള്ള ഈ ആശയക്കുഴപ്പത്തെയോര്‍ത്ത് അത്രയ്ക്കും ആധിയിലാവേണ്ടിവന്നില്ല. ഒരുപക്ഷേ, പിന്നീട് അമേരിക്കന്‍ വന്‍കരയിലേക്കു കടന്നിട്ടും റോഡുകള്‍ അദ്ഭുതമാവാത്തതും, അവയുടെ പരിപാലനവും പുറമ്പോക്കിന്റെ വൃത്തയും വെടിപ്പും അമ്പരപ്പിക്കാത്തതും, ക്യാനഡയിലെ റോഡുകള്‍ നേരത്തേ കണ്ടതുകൊണ്ടാവാം. പറയാതെ വയ്യ, അടിസ്ഥാനവികസനത്തില്‍ ക്യാനഡയോട് അമേരിക്ക സുല്ലു പറയും നിശ്ചയം!
നേരത്തേ ഒരു ദിവസം മുഴുവന്‍ ചെലവിട്ട നയാഗ്രയുടെ ക്യാനഡപാര്‍ശ്വത്തിലേക്കുള്ള വഴിദൂരം സുപരിചിതമായിരുന്നു. ലേക്ക് ഒണ്ടാരിയോയിലും ലേക്ക് സിറ്റിയിലും അതുവഴി നയാഗ്രയിലുമൊക്കെയായി കുറച്ചു നേരം ചെലവഴിച്ചതാണല്ലോ. പക്ഷേ രാത്രിയാത്രയുടെ അമ്പരപ്പു മറക്കാന്‍ വയ്യ. അതികാലെ ഒന്നരമണിയോടെയാണ് ഞങ്ങള്‍ മിസിസ്സൗഗ വിട്ടത്. വാടകയ്ക്കെടുത്ത 'ഷെവി'യില്‍. നയാഗ്രയ്ക്കു കുറുകെ മൂന്നൂ നാലിടങ്ങളിലായുള്ള അതിര്‍ത്തി പാലങ്ങളിലൊന്നിലൂടെ മറുകരയ്ക്ക്. നാലുമണിയോടെ പാലം കടന്ന് അമേരിക്കന്‍ അതിര്‍ത്തിരക്ഷാസേനയുടെ താവളത്തിലെത്തി. അവിടെയാണ് ഞങ്ങള്‍ വിദേശികള്‍ക്കുള്ള എമിഗ്രേഷന്‍ കഌയറന്‍സ്. ചേച്ചിക്കും ചേട്ടനും അതൊന്നും ബാധകമല്ല. ക്യാനഡയും അമേരിക്കയും ചേട്ടനും അനിയനും പോലെ, ഇന്ത്യയും നേപ്പാളും പോലെ. വാരാന്ത്യം ചെലവിടാന്‍ അങ്ങോട്ടുമിങ്ങോട്ടും പോയിവരുന്നവര്‍.അവര്‍ക്കു പരിശോധനകള്‍ ബാധകമല്ല. പക്ഷേ ഞങ്ങളുടെ സ്ഥിതി അതല്ലല്ലോ.
ഞായറാഴ്ചയായതിനാല്‍ നല്ല തിരക്കുണ്ടാവേണ്ടതാണ് അതിര്‍ത്തിയിലെന്നു നേരത്തേ അറിഞ്ഞിരുന്നു. ചേച്ചിയും ചേട്ടനും മുമ്പു രണ്ടുമൂന്നുവട്ടം പോയിട്ടുള്ള വഴിയാണ്. എന്നാല്‍ അതിരാവിലെയായതുകൊണ്ട് കാവല്‍ക്കാരും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമല്ലാതാരുമില്ല താവളത്തില്‍. ചെക്ക്പോസ്റ്റില്‍ വണ്ടി നിര്‍ത്തി വണ്ടിയിലിരുന്നു തന്നെ കാര്യം പറഞ്ഞു (ജാഗ്രത, ട്രാഫിക് പോലീസ് തടഞ്ഞാലും വണ്ടിയൊതുക്കി അകത്തുതന്നെ ഇരുന്നേക്കണം.പുറത്തിറങ്ങാനോ, ഗ്ലൗവ് ബോക്സ് തുറക്കാനോ മറ്റോ തുനിഞ്ഞാല്‍, ചിലപ്പോള്‍ വെടിയേല്‍ക്കാനും മതി. കാരണം അങ്ങനെയാണ് നിയമലംഘകരും തീവ്രവാദികളും കുറ്റവാളികളും പെരുമാരാറ്. ഗഌവ് ബോക്സില്‍ തോക്കായിരിക്കും. നാട്ടിലെ കാര്യമോര്‍ത്തു. സിഗ്നല്‍ തെറ്റിച്ചതിന് പോലീസ് ഊതി നിര്‍ത്തിയാല്‍ വണ്ടിയില്‍നിന്നിറങ്ങാത്ത ഡ്രൈവറെ അയാളുടെ മുതുമുത്തച്ഛന്റെ പൈതൃകം വരെ നീളുന്ന മുഴുത്ത തെറി വിളിച്ച് അമര്‍ഷം തീര്‍ക്കുന്ന ട്രാഫിക്ക് കോണ്‍സ്റ്റബിള്‍മാരെപ്പറ്റി,ക്ഷമിക്കുക, മാറിയ ഭാഷയില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരെപ്പറ്റി ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?)
നാട്ടിലെ ഹൈവേ ടോള്‍ ഗേറ്റിലെ പിരിവുകേന്ദ്രത്തിലെപേപോലെ മെഷിട്ട ചെറുകൂട്ടിലാണ് ഓഫിസര്‍. ഹോളിവുഡ് സിനിമയില്‍ കണ്ട പൊലീസുകാരുടെ എല്ലാ കെട്ടും മട്ടും തോക്കടക്കമുള്ള വച്ചുകെട്ടുമുണ്ട്. അയാള്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പാസ്പോര്‍ട്ടും വീസയും കൈമാറി. അയാളത് തൊട്ടുമുന്നിലുള്ള ഒരു പൈപ്പിലേക്കു വച്ചു സ്വിച്ചമര്‍ത്തി, മൈക്കിലൂടെ എന്തോ ആരോടോ പറഞ്ഞു. കാറ്റു വലിക്കുന്ന ശബ്ദം മാത്രം കേട്ടു, ഒപ്പം കാര്‍ മുന്നോട്ടെടുത്തു പാര്‍ക്കില്‍ നിര്‍ത്തി ഓഫീസിലേക്കു പോകാനുള്ള നിര്‍ദ്ദേശവും. പോകും മുമ്പ് അയാളൊന്നു കൂടി ചോദിച്ചു-ചെടികളോ പച്ചക്കറിയോ മറ്റോ ഉണ്ടോ കാറില്‍? (ജൈവമായതൊന്നും കടത്തിക്കൂടെന്നാണ് യു.എസില്‍. പകര്‍ച്ചവ്യാധിയും വൈറസും ബാക്ടീരിയയുമടക്കം എന്തെല്ലാം ഇങ്ങനെ കടന്നുകയറിയേക്കാം? കടന്നുകയറ്റക്കാര്‍്ക്കെതിരെ നല്ല ജാഗ്രതയുണ്ട് അമേരിക്കയ്ക്ക്. അതുകൊണ്ടുതന്നെയാവണമല്ലോ, ഒരാള്‍ക്കും ജലദോഷം അല്ലെങ്കില്‍ വൈറല്‍പ്പനി എന്ന കാരണത്താല്‍ തൊഴിലിടത്ത് ഒരൊറ്റ പ്രവൃത്തിദിവസം പോലും നഷ്ടമാവാത്തത്. കാഷ്വല്‍ ലീവിന്റെ മെഡിക്കല്‍ സാധ്യത മുതലെടുത്ത് ബിവറേജില്‍ പോയി തലേന്നേ രണ്ടെണ്ണം കരുതി പകല്‍മുഴുവന്‍ കിടന്നാസ്വദിക്കുന്ന നാട്ടിലെ ചങ്ങായിമാരെ അസൂയയോടെ ഓര്‍ത്തുപോയി) കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ ചേട്ടന് പറഞ്ഞു: രേഖകളെല്ലാം വാക്വം സക്ക് വഴി പൈപ്പിലൂടെ ഇപ്പോള്‍ ഉദ്യോഗസ്ഥരുടെപക്കലെത്തിയിട്ടുണ്ടാവും.
കാര്‍പ്പാര്‍ക്കിനപ്പുറം ഫ്യൂവല്‍ സ്റ്റേഷനിലേതിനു സമാനമായ ചെറിയൊരു ഷോപ്പിംഗ് സെന്റര്‍ പിന്നൊരു ടിം ഹോര്‍ട്ടന്‍സും. വലിയ വീപ്പകളും ഡിവൈഡറുകളും വച്ച് ക്രമപ്പെടുത്തിയ സുരക്ഷാമേഖല. പുറത്തിറങ്ങിയപ്പോഴാണ് തണുപ്പിന്റെ കാഠിന്യമറിഞ്ഞത്. രണ്ടു വര്‍ഷം മുമ്പ് ഹിമാലയത്തിലെ ചതുര്‍ധാമില്‍ പോയപ്പോള്‍പ്പോലും അനുഭവിക്കാത്ത തണുപ്പ്. കമ്പിളിയടക്കം രണ്ടടുക്കു വസ്ത്രമിട്ടിട്ടും മകളുടെ പല്ലുകള്‍ തണുപ്പുകൊണ്ട് പരസ്പരമിടിക്കുന്നു. മൈനസ് പതിനാറോ മറ്റോ ആണ് താപനില. നില്‍ക്കക്കള്ളിയില്ലാതെ ഓടിയാണ് ഓഫീസിനകത്തേക്കു കയറിയത്. മൂന്നു കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. അവരിലൊരാള്‍ ഞങ്ങളെ വിളിച്ചു. കംപ്യൂട്ടറിലെ വീസ വിശദാംശങ്ങളില്‍ നോക്കി എങ്ങോട്ട് എന്താവശ്യത്തിനു പോകുന്നു, കൂടെയുള്ളതാരാണ് എന്നെല്ലാം തിരക്കി. മറുപടികള്‍ വ്യക്തവും രേഖയിലേതിനു സമാനവുമായതുകൊണ്ട് കുഴപ്പമേ ഉണ്ടായില്ല. ആളൊന്നിന് 16 ഡോളര്‍ വീതം ഫീസടയ്ക്കാന്‍ പറഞ്ഞു രേഖകള്‍ തിരികെ തന്നു-ഒപ്പമൊരാശംസയും-ഹാപ്പി സ്റ്റേ ഇന്‍ യു.എസ്!

ഒടുവിലൊരു മാര്‍ഗം കണ്ടു. തൊട്ടടുത്ത എക്സിറ്റെടുത്ത്, റെസ്റ്റ് ഏരിയയിലേക്കു പോയി. ഹൈവേ പാര്‍ശ്വങ്ങളില്‍ മൈലുകള്‍ക്കിടയില്‍ പാര്‍ശ്വവഴികളില്‍ സജ്ജമാക്കിയിട്ടുളള നമ്മുടെനാട്ടില്‍ പട്ടണം എന്നു തന്നെപ്പറയാവുന്ന വിശ്രമകേന്ദ്രങ്ങളാണ് റെസ്റ്റ് ഏരിയ. മക് ഡൊണാള്‍ഡ്സ്, ടിം ഹോര്ട്ടന്, ചിലപ്പോള്‍ വാള്‍മാര്‍ട്ടോ മറ്റോ, ഗ്യാസ് സ്റ്റേഷന്, റെസ്റ്റ് റൂം എന്ന് ക്യാനഡയിലും വാഷ് റൂം എന്ന് അമേരിക്കയിലെങ്ങും അറിയപ്പെടുന്ന കക്കൂസ്-കുളിപ്പുരകളുമടങ്ങുന്ന സമുച്ചയങ്ങള്‍. ഇഷ്ടം പോലെ വാഹനം നിര്‍ത്തിടാനുള്ള സൗകര്യവും. റോച്ചസ്റ്റര്‍ റോഡിലാണ്.അവിടെയൊരു ഗ്യാസ് സ്റ്റേഷനിലെത്തി പാര്‍ക്ക് ചെയ്തിരുന്നൊരു ട്രക്ക് ഡ്രൈവറോട് (അവിടത്തെ പതിനാറു ചക്രമുള്ള ട്രെയിലറുകള്‍ വഹിക്കുന്ന ഹെവി ട്രക്കുകള്‍ക്ക് കിളിമാരില്ല, സാരഥിമാത്രം) തകരാറു പറഞ്ഞു. പുള്ളി വന്ന് കാര്‍ പരിശോധിച്ചശേഷം കൈമലര്‍ത്തി-ഫ്യൂസടിച്ചു പോയതാണ്. അതുമാറ്റാന്‍ തനിക്കറിയില്ല.
ഇനിയെന്തുണ്ടു മാര്‍ഗം? ഗ്യാസ് സ്റ്റേഷനിലെ മിനി ഷോപ്പില്‍ കയറി ഒരു റൂട്ട് മാപ്പ് വാങ്ങി. ഞാനും ഭാര്യയും പിന് സീറ്റിലിരുന്ന് മാപ്പു നോക്കി കൈയിലുള്ള പ്രിന്റൗട്ടില്‍ പറഞ്ഞിട്ടുള്ള വഴി തെരഞ്ഞെടുത്തു.പിന്നീട് കല്യാണിക്കുട്ടിയും വഴിയാന്റിയുമെല്ലാം ഞങ്ങളായിരുന്നു. ഓരോ വഴിത്തിരിവിലും മാപ്പ് നോക്കി ഞങ്ങള്‍ പറയും: 'ചേട്ടാ ഇനി 27 എ യില്‍ നിന്ന് 27 ബിയിലേക്ക്. ഇനി വരുന്ന വളവില്‍ നിന്ന് ഐ-80 ഈസ്റ്റിലേക്കു തിരിയണം....!' (നാട്ടിലെ വഴികള്‍ പോലും നേരെചൊവ്വേ തിട്ടമില്ലാത്ത ഞങ്ങളിതാ ഏഴുകടലും കടന്നുവന്നിട്ടിവിടെ വഴികാട്ടികളുടെ റോളില്‍ എന്താ കഥ?)ചുമ്മാതല്ല കൊളമ്പസ് ഇന്ത്യയെന്നും പറഞ്ഞു വെസ്റ്റിന്‍ഡീസില്‍ ചെന്നിറങ്ങിയത്. കരയിലായിട്ട് ഈ പ്രയാസം അപ്പോള്‍ കടലിലാകുമ്പോഴോ?

ഭക്ഷണത്തെപ്പറ്റി പറഞ്ഞപ്പോഴാണ്, ഞങ്ങള്‍ മൂന്നു പേരും, ഞാന്‍, ഭാര്യ, മകള്‍ ശുദ്ധ പച്ചക്കറികളാണ്. കുട്ടനാട്ടുകാരിയായ ഭാര്യക്കു മത്സ്യം പഥ്യമാണ്. ഏതുതരം മത്സ്യവും ഒ.കെ. പക്ഷേ, ടൊറന്റോയില്‍ വച്ച് ചേച്ചിയുടെ മക്കള്‍ പച്ച മത്സ്യം ഏതോ നാവില്‍ കൊള്ളാത്ത പേരും പറഞ്ഞ് സോസും പച്ചിലകളും മാത്രം ചേര്‍ത്തു കഴിക്കുന്നതു കണ്ട് ഒരു നുള്ള് വാങ്ങി കഴിച്ചതു മുതല്‍ മീനെന്നു കേട്ടാല്‍ സൗകര്യപ്പെട്ടാല്‍ ഛര്‍ദ്ദിക്കാം എന്ന അവസ്ഥയിലാണ് പുള്ളിക്കാരി. അതുകൊണ്ടാണു പറഞ്ഞത്, മൂവരും ശുദ്ധ വെജിറ്റേറിയന്‍സ്. പച്ചക്കറികള്‍ ദിവസവും പല രൂപത്തില്‍ ധാരാളം അകത്താക്കുന്നവരാണെങ്കിലും അമേരിക്കയില്‍ ശുദ്ധ സസ്യഭുക്കുകള്‍ വശംകെടുമെന്നതു സത്യം. മക് ഡൊണാള്‍ഡ്സിലുമൊന്നും പച്ചക്കറി വെറൈറ്റികളധികമില്ല. ഉള്ളതാണെങ്കില്‍ കവര്‍പ്പുള്ള കാപ്പിപോലെ, അമേരിക്കന്‍ യാത്രയില്‍ ഇനിയൊരു ഭയാനകസ്വപ്നമായി മാറിയ മഫിന്‍. നാട്ടില്‍ നാട്ടുമ്പുറത്തെ പഴയ ടീപ്പാര്‍ട്ടികളിലെ സ്ഥിരം ഇനമായിരുന്ന കപ് കേക്കിന്റെ മുഴുത്ത ചേട്ടനോ മൂത്തമ്മാവനോ ആണുകക്ഷി. പല രൂപത്തില്‍ ചോക്കലേറ്റുമുതല്‍ മള്‍ട്ടിഗ്രെയിന്‍ വരെ കൊണ്ടുണ്ടാക്കിയ ഭീമന് കെയ്ക്കുകള്‍. പക്ഷേ, സാധനത്തെ ഞങ്ങളുടെ രുചിമുകുളങ്ങള്‍ക്കുള്‍ക്കൊള്ളാനായില്ല. മകള്‍ ചോക്കലേറ്റ് മഫിനില്‍ പകുതിയെങ്കിലും സംതൃപ്തി കണ്ടെത്തിയത് അസൂയയോടെയാണ് ഞാനും ഭാര്യയും നോക്കിക്കണ്ടത്. ഭാര്യ അതിനൊരു വട്ടപ്പേരുമിട്ടു മഫന്‍! കാപ്പിയും കുടിച്ച് മഫിനും തിന്നാല്‍ മൂന്നുനാലു മണിക്കൂറത്തേക്കു വിശപ്പെന്ന വികാരമേയില്ല. കുടല് കോണ്ക്രീറ്റിട്ടു വെള്ളം നനച്ചതുപോലെ...
മക് ഡൊണാള്‍ഡ്സില്‍ നിന്നു തന്നെ ബര്‍ഗറില്‍ ശൈവം ഒഴിവാക്കി പച്ചിലയും പച്ചക്കറിയും മാത്രം മതിയെന്നു പ്രത്യേക നിര്‍ദ്ദേശം കൊടുത്ത് ഞങ്ങള്‍ക്കുവേണ്ടി ഒരു ലാര്‍ജ് കോളയും വാങ്ങി ഞങ്ങളിരുന്നു. ഇന്ത്യക്കാരെയും ചീനരെയും കാണുമ്പോഴെ ഇത്തരം ഭക്ഷണശാലകളിലെ എടുത്തുകൊടുപ്പുകാര്‍ക്കറിയാം. ഒരു ലാര്‍ജ്ജെന്നു പറഞ്ഞാല്‍ സകുടുംബം റീഫില്‍ ചെയ്തു കുടിക്കാനുള്ള കോളയാണ് എന്ന്. ഫൗണ്ടനില്‍ നിന്ന് കോള എത്രതവണ വേണമെങ്കിലും വീണ്ടും നിറയ്ക്കാമെന്നാണു കണക്ക്. ആദ്യം ഞാന്‍ പോയി. പിന്നീട് ഭാര്യ. അതുകഴിഞ്ഞു മകള്‍...(വെളളം ഏതു രൂപത്തിലായാലും കുടിക്കുന്നതുകൊള്ളാം, പിന്നീടു മുള്ളണമെന്നു പറഞ്ഞേക്കരുതെന്നു ചേട്ടന്!)



എത്രയോ ചരിത്രസ്ഥലികള്‍ പിന്നിട്ടായിരുന്നു അന്നത്തെ യാത്ര. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല തന്നെയായിരുന്നു അവയില്‍ പ്രധാനം. സര് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് പഠിപ്പിച്ച സ്ഥലം. എത്രയോ ലോക പ്രതിഭകള്‍ക്കു ജന്മം പകര്‍ന്ന അറിവിന്റെ ഇരിപ്പിടം.ഓര്‍ത്തപ്പോള്‍ കുളിരുകോരി, പുറത്തെ കടുത്ത തണുപ്പിനിടയിലും, അഭിമാനം കൊണ്ട്.


Monday, November 19, 2012
Monday, November 12, 2012
Subscribe to:
Posts (Atom)