
കൊച്ചി: കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക മാറ്റത്തിന്റെ പ്രതീകങ്ങളാണ് തന്റെ ഓരോ കഥാപാത്രവുമെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം എന്ന പുസ്തത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടനും സംവിധായകനുമായ മധുപാലില്‍ നിന്ന് ഡോ. ആസാദ് മൂപ്പന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. പത്രപ്രവര്‍ത്തകരായ എ. ചന്ദ്രശേഖര്‍, ഗിരീഷ് ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം രചിച്ചത്. എന്‍.സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. വ്യൂപോയിന്റ് പബ്ളിഷേഴ്സ് എഡിറ്റര്‍ ആര്‍. പാര്‍വതീദേവി, പ്രസ് ക്ളബ് പ്രസിഡന്റ് കെ.വി. സുധാകരന്‍, കെ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
to read click here.
No comments:
Post a Comment