കൊച്ചി: സമൂഹത്തോടാണ് കലാകാരന്റെ കടപ്പാടെന്ന് നടന്‍ മോഹന്‍ലാല്‍. 'മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം' എന്ന പുസ്‌തകത്തിന്റെ പ്രകാശനചടങ്ങില്‍ വിശിഷ്‌ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്യക എഡിറ്റര്‍ഇന്‍ ചാര്‍ ജ് എ. ചന്ദ്രശേഖറും മംഗളം റിപ്പോര്‍ട്ടര്‍ ഗിരീഷ് ബാലകൃഷ്‌ണനും ചേര്‍ന്നാണ് പുസ്‌തകം തയാറാക്കിയത്. വ്യുപോയിന്റ് പബ്ലീഷേഴ്‌സ് എഡിറ്റര്‍ ആര്‍. പാര്‍വതിദേവി, എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.വി. സുധാകരന്‍, കെ. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു
No comments:
Post a Comment