Sunday, September 27, 2009

ലൌഡ് സ്പീക്കര്‍ ശുദ്ധ സിനിമ


സത്യസന്ധമായി സിനിമയെടുക്കുന്നവരുറെ തലമുറയുടെ കുടി അറ്റിട്ടില്ല എന്ന് തെളിയിക്കുന്നു ജയരാജിന്റെ ലൌഡ് സ്പീക്കര്‍ .മമ്മു‌ട്ടിയുടെ അടുത്തകാലത്തിറങ്ങിയ ഏറവും മികച്ച പ്രകടനം. ഭ്രാമരവുമായി തട്ടിച്ചുനോക്കുമ്പോഴ്ഹാണു സിനിമയുടെ സമീപനതത്തിലെയും കഥാപാത്ര സന്കല്പനത്തിലെയും ആര്‍ജ്ജവം തിരിച്ചറിയാന്‍ ആവുക. മൈക്ക്‌ എന്ന പീലിപ്പോസായി മമ്മു‌ട്ടി ജീവിക്കുകയാണ് ചലച്ചിത്രത്തിന്ടെ ഭാഷാ സവിശേഷതകള്‍ നന്നായി ആവിഷ്കരിക്കാനും ജയരാജിനും കു‌ട്ടര്‍ക്കും ആയി. മികച്ച ചായാഗ്രഹണം. അതിലും മികച്ച ശബ്ദ സന്നിവേശം. ശ്രദ്ധിക്കപ്പെട്ട പശ്ചാത്തല സംഗീതം.മരിക്കുന്നില്ല ഞാനിലെ പ്രകടനത്തിന് ശേഷം മലയാളത്തില്‍ പ്രത്യക്ഷപ്പെട്ട ശശികുമാറും നശിപ്പിച്ചില്ല. എനിക്ക് തോന്നുന്നത് മലയാള സിനിമ നഷ്ട പ്രതാപം വീണ്ടെടുത്തു തുടങ്ങുന്നു എന്നാണു. പാസഞ്ചര്‍, ഋതു, ലൌഡ് സ്പീക്കര്‍ ഇതെല്ലാം അതിന്റെ സ്‌ുച്ചനകലല്ലേ?

1 comment:

കിരണ്‍ തോമസ് തോമ്പില്‍ said...

കുറേക്കൂടി വിശദമായ ഒരു നിരൂപണമാണ്‌ പ്രതീക്ഷിച്ചത്. ഇത് വെറും അപ്‌ഡെറ്റ്‌ പോലെ ആയിപ്പോയീ. വിശദമായി ഒരു നിരൂപണം എഴുതുമെന്ന് പ്രതീക്ഷിക്കുന്നു