ഏറെ കൊട്ടി ഘോഷിക്കുന്നുന്റ്റ് പുതിയ മുഖം എന്ന സിനിമയെ. ഗജനി എന്ന സുപ്പര്‍ ഹിറ്റ് സിനിമയുടെ കത്താ മര്‍മ്മം വികലമായി അനുകരിച്ച് തമിഴിലെ തട്ടുപൊളിപ്പന്‍ വിജയ് സിനിമകളുടെ മാതൃകയില്‍ ഒരു തട്ടിക്കൂട്ട്. ഫിഷ് ഐ ലെന്‍സ് അഥവാ വൈഡ് ആംഗിള്‍ ലെന്‍സ് ആവശ്യത്തിനും അല്ലാതെയും ഉപയോഗിക്കുന്നതാണ് ഇടിവെട്ട് സ്റ്റൈല്‍ എന്നാണു ദീപന്‍ സംവിധായകനും ഛായാഗ്രാഹക ധാരനിയും ധരിച്ചു വസായിട്ടുല്ലതെന്നു തോന്നി. ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ശശികുമാര്‍ എ.ബി രാജ് സിനിമകളില്‍ ജെ.വില്യംസ് എന്നൊരു പ്രതിഭാധനനായ ഛായാഗ്രാഹകന് പരീക്ഷിച്ചു ചവച്ചു തുപ്പിയ ശൈലിയാണിതെന്ന് ഗുരു ഷാജി കൈലാസിനെന്കിലും ദീപനോറ്റ് പറഞ്ഞു കൊടുക്കാമായിരുന്നു.
കടലാസും പേനയും രണ്ടു കാര്യങ്ങല്‍ക്കുപയോങിക്കാം. നല്ലൊരു ചിത്രകാരന് ഇവ കൊണ്ട്ട് മനോജ്ഞാമായൊരു ചിത്രം വരയ്ക്കാം. അതറിയാത്ത ആളിന് കുട്ത്തിവരയ്ക്കുകയും ചെയ്യാം. ഒരു നല്ല സിനിമയ്ക്ക് വേണ്ട എല്ലാം ഉണ്ടായിട്ടും പേപ്പറില്‍ പേന കൊണ്ടുള്ള കുതിവരയാണ് പുതിയമുഖം എന്ന സിനിമ. എന്നിട്ടും നമ്മുടെ യുവതലമുറ അതിനെ കൊണ്ടാടുന്നു എന്ന് പറയുന്നു.. ഇതെന്തൊരു വൈരുദ്ധ്യം?
2 comments:
കുത്തി വരകളാണ് ഇന്നത്തെ ഫാഷന്‍. അതിനെ ഇഷ്ട പെടുന്നവര്‍, മനസ്സിലാക്കുന്നവര്‍ അതിനൊരു പേരും കൊടുക്കും - മോഡേണ്‍/ അബ്സ്ട്രാക്റ്റ്/ എക്സ്പെരിമെന്റല്‍ ആര്‍ട്ട് ഫോം എന്ന്. ഇത്തരം രചനകള്‍ ആണ് ഇന്ന് എല്ലാവരും ഇഷ്ടപെടുന്നതും, മാര്‍ക്കറ്റില്‍ വിറ്റു പോകുന്നതും. അത് സിനിമ ആയിക്കോട്ടെ, സാഹിത്യം ആയിക്കോട്ടെ, ചിത്ര രചന ആയിക്കോട്ടെ. ആര്‍ക്കും എന്തും ചെയ്യാം. പിന്നില്‍ താങ്ങാന്‍ ഒരു വലിയ മാര്‍ക്കറ്റ് സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടായാല്‍ മതി. ഇതിനു ആരെ കുറ്റം പറയാന്‍?
നമ്മുടെ ടേസ്റ്റ് അത്രത്തോളം താഴ്ന്നു എന്ന് വേണം പറയാന്‍. വിറ്റു പോകുന്നതെന്തും ആകാം എന്ന ധാരണയാണ് ഇന്നത്തെ കലാകരന്മാര്ക്.
ഹും, എന്ത് ചെയ്യാന്‍? ഇന്ന് കാശേ താന്‍ കടവുള്‍ അപ്പാ !!
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.സംവിധാനമികവോ കഥയുടെ ശരിയായ ട്രീറ്റ്മെന്റോ ഒന്നും ഈ ചിത്രത്തിനില്ല.വില്യംസിന്റെ ക്യാമറ മനോഹരം ആണെന്ന് ഓർമ്മപ്പെടുത്തിയതിനു നന്ദി.(സ്ഫടികം അദ്ദേഹത്തിന്റെ അവസാനകാലത്തെ സൃഷ്ടികളിൽ ഒന്നാണെന്ന് കരുതുന്നു.)
നല്ല തിരക്കഥകളും സിനിമകളും അന്യ്മായിക്കൊണ്ടിരിക്കുന്നു.അതുപോലെ വാർദ്ധക്യസഹജമായ ശാരീരികാവസ്ഥകൾ ഉള്ള "സൂപ്പർ"(?)താരത്തിന്റെ ഇളംനടികൾക്കൊപ്പം ഉള്ള പ്രണയരംഗങ്ങളും പാട്ടുരംഗങ്ങളും ഉള്ള അറുബോറൻ സിനിമകൾ സഹിക്കേണ്ട ഗതികേടും. എന്നാണാവോ ഇതിൽ നിന്നും ഒരു വിടുതൽ കിട്ടുക. അപ്പോൾ പിന്നെ പുതിയമുഖമെങ്കിൽ പുതിയമുഖം എന്ന് കരുതി കാണുവാൻ കയറുന്ന യുവാക്കളെ കുറ്റം പറയുവാൻ ആകുമോ?
മലയാളസിനിമ യുവനടന്മാരെയും പ്രതിഭയുള്ള സിനിമാസംവിധായക-തിരക്ക്ഥാകൃത്തുക്കളേയും പ്രോത്സാഹിപ്പിക്കട്ടെ.
Post a Comment