Wednesday, July 01, 2009

ഭ്രമിക്കാന്‍ ഒന്നുമില്ലാതെ


ന്തായിരുന്നു അവകാശവാദങ്ങള്‍? പത്ത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും മികച്ച മലയാള സിനിമ, മോഹന്‍ ലാലിന്റെ ഏറ്റവും മികച്ച പ്രകടനം... ഭ്രമരം കണ്ട അത്രയൊന്നും ഭ്രാമിക്കാനില്ല. ഒരു ശരാശരി സിനിമ. കുറച്ച് താഴ്വാരം അല്പം കന്മദത്തില് ചാലിച്ച് മഹായാനത്തില്‍ മുക്കി സേവിച്ചാലും ഭ്രമരമാകും. വേണമെങ്കില്‍ മേമ്പൊടിക്ക് അല്പം തന്മാത്രയുമാകാം.

2 comments:

  1. ഇങിനെവേണം സിനിമ നിരൂപിക്കാന്‍.അല്ലാതെ ബാര്‍ത്തും സീമിയോളജിയും ഒന്നും ഇവറ്റകള്‍ക്കാവശ്യമില്ലതന്നെ...ബക്കികൂടെ പോരട്ടെ,എന്നാല്‍പിന്നെ വ്യാജ സീ ഡി ഇറങുന്നത്വരെ കാത്തിരിക്കണ്ടല്ലോ

    ReplyDelete
  2. ഞാന്‍ കണ്ട മലയാള സിനിമകളില്‍ ഏറ്റവും മികച്ച ഒന്നു തന്നെയാണിത്, ഒരുപാടൊന്നും കണ്ടിട്ടില്ലാത്തതിനാലാകാം. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച വേഷമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കില്‍, ബ്ലസിയുടെ ഏറ്റവും നല്ല സിനിമ എന്നെങ്കിലും പറയേണ്ടതല്ലേ? തന്മാത്രയുടെ ഓവര്‍ സെന്റിമെന്റ്സ് ഇവിടെ ഇല്ല. കന്മദവും താഴ്‌വാരവും ലാല്‍ കാരണമുണ്ടാകുന്ന താരതമ്യങ്ങളായാണു തോന്നിയത്. മഹായാനം ഈ തലത്തിലുള്ള സിനിമയാണോ?

    ReplyDelete