അതിസങ്കീര്‍ണ്ണമായ വിഷയത്തെ സരളമായ ഭാഷയില്‍ സാധാരണക്കാരനായ സിനിമ സ്‌നേഹികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ അപൂര്‍വ്വഗ്രന്ഥത്തിന്റെ പ്രത്യേകതയായി ജഡ്‌ജിങ്ങ് കമ്മറ്റി വിലയിരുത്തുന്നത്.
മഹത്തായ കാലപ്രവാഹത്തെ സാഹിത്യം എങ്ങനെ അടയാളപ്പെടുത്തുന്നു എന്ന പഠനങ്ങള്‍ ധാരളമായി നടന്നിട്ടുണ്ടെങ്കിലും സിനിമക്കുള്ളിലെ സമയത്തെകുറിച്ച് സമീപകാലത്ത് അധികം ചര്‍ച്ചകള്‍ നടന്നിട്ടില്ല. വിഷയത്തിന്റെ ഗഹനത തന്നെയാണ് പ്രധാനകാരണം.
No comments:
Post a Comment