Saturday, December 06, 2008

മലയാള സിനിമ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദയാദാക്ഷിണ്യത്തില്‍: ലോഹിതദാസ്‌

çകോട്ടയം: നല്ല വികാരങ്ങള്‍ ഉണര്‍ത്തുന്ന സിനിമകള്‍ മാത്രമേ സംവിധാനം ചെയ്യാന്‍ തയാറായിട്ടുളളൂ എന്നു തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് അഭിപ്രായപ്പെട്ടു. മലയാള സിനിമ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദയാദാക്ഷിണ്യത്തില്‍ നാണിച്ചുനില്‍ക്കുകയാന്ന്‌.ദര്‍ശന രാജ്യാന്തര പുസ്തകമേളയില്‍ റെയ്ന്‍ബോ ബുക്സിന്റെ 15 പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ മഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി.സി. തോമസ് എംപി അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ എ. ചന്ദ്രശേഖര്‍, മനുഷ്യാവകാശ പ്രവര്‍ത്തക ഗീത, ചെങ്ങറ സമരനേതാവ് ളാഹ ഗോപാലന്‍, എഴുത്തുകാരായ മനോജ് കുറൂര്‍, സെബിന്‍ എസ്. കൊട്ടാരം എന്നിവര്‍ വിവിധ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു.ദര്‍ശന ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി, എന്‍. രാജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ലളിതാംബിക അന്തര്‍ജനം, ജോണ്‍ പോള്‍, രവിവര്‍മ തമ്പുരാന്‍, ചന്ദ്രശേഖര്‍, ജോബിന്‍ എസ്. കൊട്ടാരം, സെബിന്‍ എസ്. കൊട്ടാരം, ജോണി ജെ. പ്ളാന്തോട്ടം, ഫ്രാന്‍സിസ് സിമി നസ്രത്ത്, നെല്ലിക്കല്‍ മുരളീധരന്‍, ജി. കമലമ്മ, ഡോ. ജോര്‍ജ് സഖറിയ, എസ്. കൃഷ്ണകുമാര്‍, ചെന്നിത്തല കൃഷ്ണന്‍ നായര്‍, കെ. പി. പ്രമീള, ഗീത എന്നിവരുടെ പുസ്തകങ്ങളാണു പ്രകാശനം ചെയ്തത്.
മമ്മൂട്ടിയെയും മോഹന്‍ ലാലിനെയും സന്തോഷിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്നവര്‍ക്കേ സിനിമയെടുക്കാന്‍ സാധിക്കൂ എന്ന സ്‌ഥിതി മലയാളത്തിലുണ്ട്‌. ഇത്‌ മലയാള സിനിമയെ നശിപ്പിക്കും. ഇരുവരും കഴിവുള്ളവരാണെങ്കിലും പണം കണ്ടുകഴിഞ്ഞാല്‍ കണ്ണ്‌ മഞ്ഞളിക്കുകയും ഏത്‌ പടത്തിനും ഡേറ്റ്‌ കൊടുക്കുകയും ചെയ്യും. സത്‌വികാരങ്ങളെ ഉണര്‍ത്തുന്ന സിനിമകളേ താന്‍ ചെയ്‌തിട്ടുള്ളുവെന്നും സിനിമയില്‍ നരസിംഹാവതാരങ്ങളുണ്ടാകുന്നത്‌ മനുഷ്യമനസില്‍ അക്രമവാസനയും, ദുഷ്‌ടചിന്തകളും വളര്‍ത്താനേ ഉപകരിക്കൂ എന്നും ലോഹിതദാസ്‌ പറഞ്ഞു.

2 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇതു ലോഹിചേട്ടന്‍ പറഞ്ഞത് ത്തിരികൂടീല്ലെന്നൊരു സംശയം... ന്തായാലും ലോഹിച്ചേട്ടനെടുക്കട്ടെ നല്ല സിനിമകള്‍... നമ്മളിരിക്കുവല്ല്ലെ ഇതൊക്കെ കാണാന്‍... ഇനിയും എന്തെല്ലാം കാണാനിരിക്കുന്നൂ...

A Cunning Linguist said...

മുകളില്‍ കോപ്പി പേസ്റ്റ് ചെയ്തു വച്ചിരിക്കുന്നത് ASCII ഫോണ്ടിലുള്ളതാണ്. ആയതിനാല്‍ ഫോണ്ട് ഇല്ലാത്തയിടങ്ങളില്‍ ഒരു അജ്ഞാതമായ അക്ഷരക്കൂട്ടങ്ങള്‍ മാത്രമാണ് കാണുവാന്‍ കഴിയുന്നത്. ഫയര്‍ഫോക്സ് ഉപയോഗിക്കുകയാണെങ്കില്‍ Padma എന്ന Add-on ഉപയോഗിച്ച് ASCII ഫോണ്ടുകളെയെല്ലാം UNICODE ആക്കുവാന്‍ കഴിയും, ASCII ഫോണ്ടില്ലാതെ UNICODE മാത്രമുപയോഗിച്ചു ASCII സൈറ്റുകള്‍ വായിക്കുവാനും, കോപ്പി പേസ്റ്റ് ചെയ്യുവാനും സാധിക്കും.