"ഫാന്‍സ് അസോസിയേഷന്‍കാരെ കൊണ്ട് മലയാള സിനിമയ്ക്ക് ഗുണമൊന്നുമുണ്ടായിട്ടില്ല.എന്നാല്‍ താരങള്‍ക്ക് ഇവരെക്കൊണ്ട് ഗുണമുണ്ടായിട്ടുണ്ട്."
-സംവിധായകന്‍ കമല്‍.
സിനിമ സൃഷ്ടിക്കുന്ന ഭാസ്മാസുരന്മാരാണോ താരങ്ങള്‍ എന്ന് പ്രത്യക്ഷത്തില്‍ ചിന്തിച്ചുപോയേക്കാവുന്ന നിലയിലേക്കാണ് നമ്മുടെ സിനിമയില്‍ കാര്യങ്ങള്‍ എത്തുന്നത്. താരങ്ങളെ പടച്ചുവിട്ട ചലച്ചിത്രകാരന്മാര്‍തന്നെ താരങ്ങളെ ഭയക്കുന്ന അവസ്ഥയുടെ പ്രത്യക്ഷീകരണമായി സംവിധായകന്‍ കമലിന്‍റെ ഈ അഭിപ്രായത്തെ കണക്കാക്കാം.താരങ്ങളെ പടച്ചുവിട്ട ചലച്ചിത്രകാരന്മാര്‍തന്നെ താരങ്ങളെ ഭയക്കുന്ന അവസ്ഥയുടെ പ്രത്യക്ഷീകരണമായി സംവിധായകന്‍ കമലിന്‍റെ ഈ അഭിപ്രായത്തെകണക്കാക്കാം. താരത്തെഉള്‍പ്പെടുത്തി ഒരു സിനിമയെടുക്കാന്‍പേടിയാനെന്ന നിലയിലേക്ക് ഹിറ്റുകളുടെസംവിധായകന്‍ഷാജികൈലാസിനെപ്പോലുള്ളവര്‍പരിതപിക്കുന്നതും, ഒരു താരത്തിന്‍റെ തീയതിക്കുവേണ്ടിരണ്ടുവര്‍ഷംകാത്തിരുന്നതിന്റെ പരിഭവത്താല്‍ സിനിമാരംഗത്ത്ഒരു സംഘടനതന്നെവിഘടിച്ച്ചില്ലാതാകുന്നതും, താര പ്രതിഫലമാണ്സിനിമാനിര്മിതിയിലെഏറ്റവും വലിയസമകാലികപ്രതിസന്ധിയെന്ന പരാതികളും കേള്‍ക്കുമ്പോഴുംകാണുമ്പോഴും യഥാര്ഥത്തില്‍്നാം മറന്നു പോകുന്ന ഒന്നുണ്ട്.താരം സ്വയംസംഭവിക്കുന്നതല്ല. താരസൃഷ്ടിയില്‍ചലച്ചിത്രകാരന്‍ തൊട്ടു സാധാരണ പ്രേക്ഷകന്‍വരെ ഉത്തരവാദിത്തമുള്ള ഒരു മഹാസമൂചമുണ്ട്.
താരമെന്ന വാക്കിനു എന്തു നിര്‍വചനമാണ് കൊടുക്കേണ്ടതെന്നറിഞ്ഞുകൂടാ. തിരശ്ശിലയില്‍ പ്രത്യക്ഷപ്പെട്ടു എതെങ്ങ്കിലും ഒരു പ്രവര്‍ത്തി ചെയ്തവ്ത്സ്വസാനിപ്പിച്ചശേഷവും താല്പര്യജനകവും ഭാവപ്രധാനവുമായ
രീതിയില്‍ പ്രേക്ഷക മനസ്സില്‍ തുടരുന്ന ഒരു സ്ത്രീയെ /പുരുഷനെ ആണ് താരമെന്ന് വിളിക്കുന്നതെന്ന് സത്യജിത്ത്
റായി നമ്മുടെ സിനിമ അവരുടെ സിനിമയില്‍ എഴുതിയിട്ടുണ്ട്. ഒരു സീനില്‍ പ്രത്യക്ഷപ്പെട്ടുപോകുന്ന അഭിനേതാവിനെ മുതല്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന പ്രഫഷണല്‍ നടിനടന്മാരെ വരെ റായി ഈ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുന്നു.
താരങ്ങള്‍ ഉണ്ടാവുന്നത്
1909 വരെയുള്ള സിനിമാചരിത്രത്തില്‍ താരത്തിനു പിന്നണിയിലായിരുന്നു ഇരിപ്പിടം. തങ്ങള്‍ സ്ക്രീനില്‍
കണ്ട ഹൃദയത്തോടടുപ്പിച്ച അഭിനേതാക്കള്‍ ആരെന്നോ എന്തെന്നോ അന്നോളം പ്രേക്ഷകര്‍ക്ക് അജ്ഞാതമായിരുന്നു. ക്രെഡിറ്റ് ലൈനില്‍ സ്രഷ്ടാക്കള്‍ക്കൊപ്പം, അഭിനേതാക്കളുടെ കുടി പേര്‍ പ്രസിദ്ധം
ചെയ്യുന്നതോടെയാണ് സിനിമയില്‍ താരവ്യവസ്ഥയുടെ നാമ്പ് മുളയ്ക്കുന്നതെന്ന് ചലച്ചിത്ര ഗവേഷകന്‍ റിച്ചാര്ഡ്
ഡിക്കോര്ഡവോ സ്ഥാപിച്ചു. ഫ്രഞ്ച് സിനിമയാണ്, മറ്റ് പലതിലുംഎന്നോണം സിനിമയിലെ താരവ്യവസ്ഥയുടെ വിപണനമൂല്യം തിരിച്ചറിഞ്ഞ് ആദ്യം ലോകത്തിനു മുന്നില്‍ കാട്ടിത്തന്നത്. സിനിമയുടെ വിപണനത്തിലും വ്യാപനത്തിലും താരമൂല്യം ഫലപ്രദമായി ഉപയോഗിക്കാമേന്ന ഈ തിരിച്ചറിവിനെ ഹോളിവുഡ് ഏറെ ചൂഷണവിധേയമാക്കി. സ്റ്റുഡിയോയുടെ പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന ചലച്ചിത്ര സൃഷ്ടികള്‍ക്ക്, അവയിലെ താരസാന്നിദ്ധ്യം അധികമൂല്യം നല്‍കുന്നുവെന്ന തിരിച്ചറിവില്‍ താരമൂല്യം നേടിയ ആദ്യത്തെ അഭിനേതാവ് 1910 ല്‍ പുറത്തിറങ്ങിയ ബയോഗ്രാഫ് ഗേളിലെ നായിക ഫ്ലോറന്‍സ് ലോറന്‍സ് ആയിരുന്നു. പിന്നീട്, ഹോളിവുഡ് ലിറ്റില്‍ മേരി എന്ന ഓമനപ്പേരിട്ട് വിളിച്ച മേരി പിക്ഫോര്ഡ് ആദ്യത്തെ സൂപ്പര്‍ താരമായി.click here to read more